വിക്കിപീഡിയ:ഉപയോക്തൃതാൾ

(വിക്കിപീഡിയ:User page എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.

വിക്കിപീഡിയയുടെ ഉപയോക്തൃതാൾ ഉപയോക്താവിനെക്കുറിച്ചുള്ള അത്യാവശ്യവിവരങ്ങളും വിക്കിപീഡിയയിലെ ഔദ്യോഗികകാര്യങ്ങളെക്കുറിച്ചു ചർച്ച ചെയ്യാനുള്ള സംവാദതാളും ഉൾപ്പെടുന്നതാണ്. ഉപയോക്തൃതാളിൽ ഉപയോക്താവിനെക്കുറിച്ചുള്ള അത്യാവശ്യവിവരങ്ങൾ പരിമിതമായി നൽകുവാൻ വിക്കിപീഡിയ അനുവദിക്കുന്നുണ്ട്. എന്നാൽ അവ താങ്കളുടെ കുടുംബകാര്യങ്ങളോ ജീവചരിത്രമോ താങ്കളുടെ ബ്ലോഗോ ആയി ഉപയോഗിക്കാൻ വിക്കിസമൂഹം അനുവദിക്കുന്നില്ല[1] . താങ്കളുടെ വിക്കിയിലെ പ്രവർത്തനങ്ങളുടെ മെച്ചപ്പെടലുകൾ അനുസരിച്ച് മറ്റുപയോക്താക്കൾ താങ്കൾക്ക് നൽകുന്ന പുരസ്കാരങ്ങൾ ഈ താളിലാണ് ഉൾക്കൊള്ളിക്കുന്നത്. താങ്കളുടെ ഉപയോക്തൃതാളിനെ ബന്ധിപ്പിച്ചുകൊണ്ട് ഉപയോക്താവ്:താങ്കളുടെ ഉപയോക്തൃനാമം/മറ്റുപേര് എന്ന രീതിയിൽ സൃഷ്ടിക്കാവുന്നതാണ്. എന്നാൽ അവയും വിക്കിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തുവാൻ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

താങ്കളുടെ ഉപയോക്തൃതാൾ സ്വകാര്യ ബ്ലോഗ് ആയോ വെബ് സൈറ്റ് ആയോ ഉപയോഗിക്കാവുന്നതല്ല. ഒരു ഉപയോക്താവിന്റെ താൾ ഔദ്യോഗികമായി ആ ഉപയോക്താവിനു മാത്രമാണ് തിരുത്തുവാൻ അധികാരമുള്ളത്. ഉപഹാരങ്ങളും, ആശംസകളും അർപ്പിക്കുവാൻ മറ്റുപയോക്താക്കൾക്ക് ഈ താൾ ഉപയോഗിക്കാവുന്നതാണ്. എന്നാൽ സംവാദതാളുകളിൽ വിക്കിപീഡിയയെ സംബന്ധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യുവാൻ ഉപയോഗിക്കുന്നു. ഇവിടെ ലേഖനങ്ങളുമായോ വിക്കിയിലെ മറ്റു വിഷയങ്ങളെക്കുറിച്ചോ സംവദിക്കാവുന്നതാണ്. ഉപയോക്താവിനെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള ഒരു നടപടികളും ഇവിടെ അനുവദിക്കുന്നതല്ല. അങ്ങനെ ചെയ്യുന്ന ഉപയോക്താവിനെ നശീകരണ പ്രവർത്തനത്തിലേർപ്പെടുന്നതായി കണക്കാക്കപ്പെടുന്നതാണ്.

ഉപയോക്തൃ സംവാദ നോട്ടിഫിക്കേഷൻ തിരുത്തുക

താങ്കളുടെ ഉപയോക്തൃസംവാദ താളിൽ ആരെങ്കിലും ഒരു സന്ദേശം ചേർക്കുകയാണെങ്കിൽ താങ്കൾക്ക് എല്ലാ താളുകളിലും ഒരു സൂചന ലഭിക്കുന്നതാണ്. താങ്കൾ ഉപയോക്തൃസംവാദതാൾ പരിശോധിക്കും വരെ ഈ സൂചന എല്ലാ താളുകളിലും കാണപ്പെടും. തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ഇത്തരം നോട്ടിഫിക്കേഷൻ വ്യാജമായി സൃഷ്ടിക്കുന്നത് നിരോധിക്കപ്പെട്ടിട്ടുണ്ട്.

താങ്കൾക്ക് ഒരു ഉപയോക്താവ് പുതിയ സന്ദേശം ചേർത്തിട്ടുണ്ട് (അവസാനമാറ്റം).

Special:MyPage, Special:MyTalk എന്നീ കുറുക്കവഴികൾ ഉപയോക്താക്കളെ സ്വന്തം ഉപയോക്തൃതാളിലേയ്ക്കും സംവാദം താളിലേയ്ക്കും കോണ്ടുപോകാൻ ഉദ്ദേശിച്ചുള്ളതാണ്. ആരെങ്കിലും താങ്കളുടെയോ (മറ്റാരുടെയെങ്കിലുമോ) ഉപയോക്തൃതാളിലോ സംവാദം താളിലുമോ എത്തിപ്പെടണമെങ്കിൽ യോഗ്യമായ ഒരു ലിങ്കാണ് നൽകേണ്ടത് (ഉദാഹരണത്തിന് [[ഉപയോക്താവിന്റെ സംവാദം:ഉദാഹരണം]]). പൊതുവിൽ ഉപയോക്താവിന്റെ താൾ, സംവാദം താൾ എന്നിവയിലേയ്ക്ക് ഉപയോക്താവിന്റെ ഒപ്പിൽനിന്നും നാൾവഴിയിൽ നിന്നും നാൾപ്പതിപ്പുകൾ തമ്മിലുള്ള വ്യത്യാസത്തിൽ നിന്നുമാണ് പോകുന്നത്.

എന്റെ ഉപയോക്തൃ താളിൽ എന്തൊക്കെ ഉണ്ടാകാൻ പാടില്ല? തിരുത്തുക

See also the policy section Wikipedia:Biographies of living persons#Non-article space.

പൊതുവിൽ പറഞ്ഞാൽ താങ്കളുടെ ഉപയോക്തൃ താളിൽ വിക്കിപീഡിയയുമായി ബന്ധമില്ലാത്ത ഉള്ളടക്കം ഗണ്യമായ തോതിൽ ഉണ്ടാകാൻ പാടില്ല. വിക്കിപീഡിയ ഒരു ഹോസ്റ്റിംഗ് സർവീസല്ല അതിനാൽ താങ്കളുടെ ഉപയോക്തൃ താൾ ഒരു സ്വകാര്യ വെബ് സൈറ്റുമല്ല. വിക്കിപീഡിയൻ എന്ന നിലയിൽ താങ്കളുടെ പ്രവർത്തനങ്ങളെപ്പറ്റിയാണ് താങ്കളുടെ ഉപയോക്തൃ താൾ. താങ്കളുടെ ഉപയോക്തൃ മേഖലയിലുള്ള താളുകൾ വിക്കിപീഡിയ പദ്ധതിയിൽ താങ്കളുടെ സംഭാവനകൾ നൽകാനായി വേണം ഉപയോഗപ്പെടുത്താൻ.

ഇതു കൂടാതെ, താങ്കൾ വിക്കിപീഡിയ പദ്ധതിക്ക് അവമതിയുണ്ടാക്കാൻ സാദ്ധ്യതയുള്ള ഉള്ളടക്കം ഉപയോക്തൃമേഖലയിൽ ഉൾപ്പെടുത്തരുത് എന്ന നയത്തിന് പൊതുസമ്മതിയുണ്ട്. നിന്ദ്യമായ ഉള്ളടക്കവും (ഉദാഹരണം പീഡോഫീലിയയ്ക്ക് വക്കാലത്ത് പിടിക്കൽ) ഉപയോക്തൃ മേഖലയിൽ ഉൾപ്പെടുത്തരുത്. ഇന്റർനെറ്റ് ട്രോളിംഗ് സംബന്ധിച്ചതോ, "വിക്കിപീഡിയ ഒരു പ്രസംഗവേദിയല്ല" എന്ന നിലപാടോ വിജ്ഞാനകോശത്തിൽ മാത്രമല്ല, താങ്കളുടെ ഉപയോക്തൃമേഖലയ്ക്കും ബാധകമാണ്. "വിക്കിപീഡിയ സെൻസർ ചെയ്യപ്പെട്ടിട്ടില്ല" എന്ന നിലപാട് താളുകൾക്കും ചിത്രങ്ങൾക്കും ബാധകമാണെങ്കിലും മറ്റു നാമമേഖലകൾക്ക് സാംഗത്യം, മൂല്യം, അലങ്കോലമുണ്ടാകാതിരിക്കൽ എന്നിവ മുൻനിർത്തിയുള്ള നിയന്ത്രണങ്ങൾ നിലവിലുണ്ട്. താങ്കൾക്ക് ഉപയോക്തൃമേഖലയിൽ കൂടുതൽ സ്വാതന്ത്ര്യമുണ്ടെങ്കിലും ചിന്താശൂന്യമായ നടപടികളെടുക്കാതിരിക്കുക. ഗർഹണീയമായ ഉള്ളടക്കങ്ങൾ കാണുന്നപാടെ ഏതൊരു ഉപയോക്താവിനും നീക്കം ചെയ്യാവുന്നതാണ്.

വിക്കിപീഡിയ സമൂഹം പൊതുവിൽ സഹിഷ്ണുതയുള്ളതും ഉപയോക്താക്കൾക്ക് വലിയ ഇളവുകൾ നൽകുന്നതുമാണ്. വിഷയവുമായി അടുത്തബന്ധമില്ലാത്തതായ സമൂഹനിർമാണപ്രവർത്തനങ്ങൾ അനുവദിക്കാവുന്നതാണ്; പ്രത്യേകിച്ചും ഇത് നല്ല തിരുത്തൽ ചരിത്രമുള്ള വിക്കിപീഡിയർ നടത്തുമ്പോൾ. നന്നായി പ്രവർത്തിക്കുമ്പോൾ ഇത്തരം ശ്രമങ്ങൾ വിക്കി സമൂഹത്തെ വാർത്തെടുക്കുന്നതിൽ സഹായിക്കും, ഇത് വിജ്ഞാനകോശനിർമാണത്തിൽ സഹായകമാണ്. ഇതേ സമയത്തുതന്നെ ഉപയോക്തൃതാളിലെ പ്രവർത്തനങ്ങൾ വിക്കി സമൂഹത്തിൽ അലങ്കോലമുണ്ടാക്കുകയോ വിജ്ഞാനകോശനിർമാണത്തിന് വിലങ്ങുതടിയാവുകയോ ചെയ്താൽ അതിന് തടയിടേണ്ടതാവശ്യമാണ്.

വിക്കിപദ്ധതിയുമായി ബന്ധമില്ലാത്ത ഉള്ളടക്കം അധികമാകുമ്പോൾ തിരുത്തുക

താഴെപ്പറയുന്നതരം ഉള്ളടക്കങ്ങൾ ഇക്കൂട്ടത്തിൽ പെടുത്താം, എന്നാൽ ഇത് പൂർണ്ണമായ പട്ടികയല്ല:

വിക്കിപീഡിയയുടെ ലക്ഷ്യങ്ങളുമായി അടുത്ത ബന്ധമില്ലാത്ത എഴുത്തുകളും വിവരങ്ങളും ചർച്ചകളും പ്രവർത്തനങ്ങ‌ളും
  • വിക്കിപീഡിയയുമായി ബന്ധമില്ലാത്ത പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന ഒരു വെബ്‌ലോഗ്
  • വിക്കിപീഡിയയുമായി ബന്ധമില്ലാത്ത വിപുലമായ ചർച്ചകൾ
  • വിക്കിപീഡിയയുമായോ, വിക്കി ഫിലോസഫിയുമായോ, പരസ്പരസഹകരണത്തെപ്പറ്റിയോ, സ്വതന്ത്രമായ ഉള്ളടക്കത്തെപ്പറ്റിയോ ക്രിയേറ്റീവ് കോമൺസിനെപ്പറ്റിയോ അതുപോലുള്ള മറ്റു വിഷയങ്ങളുമായോ ബന്ധമില്ലാത്ത കാര്യങ്ങ‌ളെ സംബന്ധിച്ചുള്ള വിപുലമായ അഭിപ്രായപ്രകടനം.
  • വിക്കി പദ്ധതിയ്ക്കോ സമൂഹത്തിനോ ഒരു വിക്കിപീഡിയ ലേഖനത്തിനോ പ്രയോജനമില്ലാത്ത കാര്യത്തെപ്പറ്റിയുള്ള വിപുലമായ ഉള്ളടക്കം. (ഉദാഹരണത്തിന് കണ്ടെത്തലുകൾ, വിശ്വസനീയമായ സ്രോതസ്സുകൾ സംബന്ധിച്ച നയം അവഗണിക്കൽ, വിജ്ഞാനകോശത്തിന് യോജിക്കാത്ത ഉള്ളടക്കം, അല്ലെങ്കിൽ വ്യക്തമായ മറ്റു കാരണങ്ങൾ ചൂണ്ടിക്കാട്ടാവുന്നവ.)
  • വിക്കിപീഡിയയുമായി ബന്ധമില്ലാത്ത ആൾക്കാരുമായുള്ള ആശയവിനിമയം (പ്രത്യേകിച്ചും വിക്കിപീഡിയ പദ്ധതിയുമായി ബന്ധമില്ലാത്തവരോടുള്ളത്)
  • കളികളോ, റോൾപ്ലേയിംഗോ, "വിനോദവുമായി" ബന്ധപ്പെട്ടതോ ആയതും "വിജ്ഞാനകോശനിർമാണവുമായി" ബന്ധമില്ലാത്തതുമായതോ ആയ ഉള്ളടക്കം എന്നിവ. ഇത്തരം പ്രവൃത്തികൾ വിക്കി സമൂഹം പ്രോത്സാഹിപ്പിക്കുന്നില്ല. പദ്ധതിയുമായി ബന്ധമില്ലാത്തതും വിദ്യാഭ്യാസമൂല്യമില്ലാ‌ത്തതുമായ കളികൾ നീക്കം ചെയ്യപ്പെടും.
പരസ്യത്തിനോ വക്കാലത്തിനോ ആയി ഉപയോഗിക്കുന്ന ഉള്ളടക്കങ്ങളും കണ്ണികളും
  • ഒരു വ്യക്തിയെയോ, ബിസിനസിനെയോ, സംഘടനയെയോ, വിക്കിപീഡിയയുമായി ബന്ധമില്ലാത്ത ഒരു കാഴ്ച്ചപ്പാടിനെയോ പരസ്യപ്പെടുത്താനും പിന്തുണയ്ക്കാനും ഉദ്ദേശിച്ചുള്ള ഉള്ളടക്കം.
  • സ്വയം ഉയർത്തിക്കാട്ടുന്നതരത്തിലുള്ള വിപുലമായ ഉള്ളടക്കം. പ്രത്യേകിച്ച് വിക്കിപീഡിയയുമായി നേരിട്ട് ബന്ധമില്ലാത്തപ്പോൾ.
വിക്കിപീഡിയ എഡിറ്റിംഗുമായി ബന്ധമില്ലാത്തതും ചേരിതിരിവുണ്ടാക്കുന്നതും വികാരങ്ങ‌ൾ വൃണപ്പെടുത്തുന്നതുമായ ഉള്ളടക്കം.
  • വിക്കിപീഡിയയുമായി ബന്ധമില്ലാത്ത വിവാദാത്മകമായ പ്രസ്താവനകൾ, വ്യക്തികളെയോ, വിക്കിപീഡിയ ഉപയോക്താക്കളെയോ മറ്റ് അസ്തിത്വങ്ങളെയോ ആക്രമിക്കുന്ന പ്രസ്താവനകൾ എന്നിവ (ഇവ ചേരിതിരിവുണ്ടാക്കുന്ന പ്രസ്താവനകൾ എന്ന് കണക്കാക്കി നീക്കം ചെയ്യപ്പെടുകയാണ് ചെയ്യുക. ഇവ വീണ്ടും ഉൾപ്പെടുത്തുന്നത് നശീകരണപ്രവർത്തനമായി കണക്കാക്കപ്പെടും).
  • മറ്റുപയോക്താക്കളെ ആക്രമിക്കുന്ന തരം ഉള്ളടക്കം, പ്രത്യേകിച്ച് ഉപയോക്താക്കളുടെ പോരായ്മകളായി ആക്രമിക്കുന്നയാൾ കണക്കാക്കുന്ന വിവരങ്ങൾ. ഒരുപയോക്താവിനെതിരായ നാൾപ്പതിപ്പുകൾതമ്മിലുള്ള വ്യത്യാസങ്ങൾ പരാതി ഉന്നയിക്കുന്നതിനായി (തർക്കപരിഹാരത്തിനായുള്ളത്) ഉപയോക്തൃ താളിന്റെ ഉപതാളുകളിൽ ശേഖരിക്കുന്നത് അനുവദനീയമാണ് (ഇത് സമയബന്ധിതമായി ചെയ്യുകയാണെങ്കിൽ).
  • മതിയായ കാരണമില്ലാതെ മറ്റുള്ളവർക്ക് ദോഷകരമായ വിവരങ്ങൾ മറ്റുള്ളവർക്ക് കാണാവുന്നരീതിയിൽ സൂക്ഷിക്കാൻ പാടുള്ളതല്ല. എതിരായ തെളിവുകൾ, തെറ്റുകൾ സംബന്ധിച്ച വിവരങ്ങൾ, നാൾപ്പതിപ്പുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ, പ്രശ്നാധിഷ്ടിതമായ വിമർശനങ്ങൾ എന്നിവ ഉടൻ ഉപയോഗിക്കേണ്ട ആവശ്യമില്ലെങ്കിൽ മറയ്ക്കുകയോ, സ്വകാര്യമായി (വിക്കിയിലല്ല) സൂക്ഷിക്കുകയോ ചെയ്യേണ്ടതാണ്.
സ്വകാര്യ വിവരങ്ങൾ
  • മറ്റുള്ളവരുടെ അനുമതിയില്ലാതെ അവരെപ്പറ്റിയുള്ള വിവരങ്ങൾ സൂക്ഷിക്കാവുന്നതല്ല.
  • വിക്കിപീഡിയയുമായി ബന്ധമില്ലാത്തതും അനുചിതവും വിപുലവുമായ തരത്തിലുള്ള സ്വകാര്യ വിവരങ്ങൾ.
ഉപയോക്തൃ നാമമേഖലയ്ക്ക് യോജിച്ചതല്ലാത്ത ഉള്ളടക്കം
  • സ്വതന്ത്രാനുമതിയില്ലാത്ത ചിത്രങ്ങൾ (സാധാരണഗതിയിൽ ന്യായോപയോഗ ചിത്രങ്ങൾ. ).
  • മറ്റുപയോഗങ്ങൾക്കുവേണ്ടിയുള്ള വർഗ്ഗങ്ങളും ഫലകങ്ങളും. പ്രത്യേകിച്ച് ലേഖനങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും വേണ്ടിയുള്ളത്.

പൊതുവിൽ പറഞ്ഞാൽ താങ്കളുടെ കൈവശമുള്ള വിവരം മറ്റുള്ളവർ എഡിറ്റ് ചെയ്യാൻ താങ്കൾക്ക് താല്പര്യമില്ലെങ്കിലോ മറ്റു രീതിയിൽ അത് വിക്കിപീഡിയയ്ക്ക് യോജിച്ചതല്ലെങ്കിലോ അത് ഒരു സ്വകാര്യ വെബ് സൈറ്റിൽ ഉൾപ്പെടുത്തുക. സൗജന്യമായും ചിലവുകുറഞ്ഞതുമായ വെബ് ഹോസ്റ്റിംഗ്, വെബ് ലോഗ് സർവീസുകൾ ലഭ്യമാണ്. വിക്കിപീഡിയയുമായി ബന്ധമില്ലാത്ത വിഷയങ്ങൾ സൂക്ഷിക്കുവാൻ പറ്റിയ ഇടം അവയാണ്. വിക്കി ശൈലിയിലുള്ള സാമൂഹ്യ സഹകരണത്തിന് മീഡിയ വിക്കി സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്ത് താങ്കളുടെ സർവറിൽ ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്.

സംരഭത്തിന് ഒരു പ്രയോജനവുമില്ലാത്തതരം അസ്വാഭാവികമായ പെരുമാറ്റങ്ങൾക്ക് വക്കാലത്തു പിടിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുക തിരുത്തുക

നശീകരണപ്രവർത്തനം, പകർപ്പവകാശലംഘനം, ‌തിരുത്തൽ യുദ്ധം, ശല്യം ചെയ്യൽ, സ്വകാര്യതയുടെ ധ്വംശനം, കരിവാരിത്തേയ്ക്കൽ, അക്രമപ്രവർത്തനങ്ങൾ (ഇത് എല്ലാത്തരം അക്രമങ്ങളും ഉൾപ്പെടുന്നു. പക്ഷേ വിവാദ ഭരണകൂടങ്ങൾ, ഗ്രൂപ്പുകൾ എന്നിവയെ പിന്തുണയ്ക്കുന്ന പ്രസ്താവനകൾ മാത്രം അക്രമപ്രവർത്തനമായി കണക്കാക്കാൻ സാധിക്കില്ല) എന്നിവയെ പിന്തുണയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന പ്രസ്താവനകളും താളുകളും:[Note 1] .

ഇത്തരം പ്രവൃത്തികൾ സ്വീകാര്യമാണെന്ന തെറ്റിദ്ധാരണ ഇല്ലാതെയാക്കാൻ ഏതൊരു ഉപയോക്താവിനും ഇവ നീക്കം ചെയ്യുകയോ നാൾപ്പതിപ്പ് മറയ്ക്കുകയോ ചുരുട്ടുകയോ ചെയ്യാവുന്നതാണ്. പെട്ടെന്ന് നീക്കം ചെയ്യാനുള്ള മാനദണ്ഡങ്ങൾ ഇവിടെ ബാധകമാണ്.

വർഗ്ഗങ്ങളും ഫലകങ്ങളും തിരിച്ചുവിടലുകളും തിരുത്തുക

താങ്കളുടെ ഉപയോക്തൃ താളോ ഉപതാളുകളോ പുതിയ ലേഖനങ്ങളുടെ കരടുകളോ വർഗ്ഗീകരിക്കാതിരിക്കുക. ഉപയോക്തൃ താളുകളും ഉപതാളുകളും ഭരണസംബന്ധമായ വർഗ്ഗങ്ങളിൽ പെടുത്താവുന്നതാണ്. ഉദാഹരണത്തിന് വർഗ്ഗം:മലയാളം വിക്കിപീഡിയയിൽ തന്നെക്കുറിച്ച് തന്നെ ലേഖനമുള്ള വിക്കിപീഡിയർ.

ചില ഫലകങ്ങളും സ്റ്റബ് നോട്ടീസുകളും സ്വയം വർഗ്ഗീകരണം നടത്തും എന്നത് മറക്കരുത്. ലേഖനം എഴുതിക്കൊണ്ടിരിക്കുമ്പോൾ ഇത് സംഭവിക്കുന്നത് തടയാൻ tlx| എന്ന് {{ എന്നതിനും ഫലകത്തിന്റെ പേരിനുമിടയിൽ ചേർത്താൽ മതിയാകും. ഉദാഹരണത്തിന്: {{tlx|stub|ഏതെങ്കിലും വിഭാഗം}}.

ലേഖനത്തിന്റെ ഒരു ഭാഗം പരിഗണിക്കപ്പെടാതിരിക്കാൻ <!-- മുന്നിലും --> പിന്നിലുമായി ചേർത്താൽ മതി. വർഗ്ഗം എന്നതിനു മുന്നിലായി ഒരു കോളൺ ചേർക്കുന്നതിലൂടെയും ഇത് സാധിക്കും: [[:വർഗ്ഗം:നാടകകൃത്തുക്കൾ]] ഇത് ഒരു വർഗ്ഗത്തിലേയ്ക്കുള്ള കണ്ണി ഒരു സാധാരണ വിക്കിലിങ്കായി പ്രവർത്തിക്കുന്നതിനുവേണ്ടി ചെയ്യാവുന്നതാണ്.

ഉപയോക്തൃ സംവാദം താൾ ഇതേ ഉപയോക്താവിന്റെ മറ്റൊരു അക്കൗണ്ടിലേയ്ക്കല്ലാതെ മറ്റൊന്നിലേയ്ക്കും തിരിച്ചുവിടാൻ പാടില്ല.

ലേഖനങ്ങളോ കോപ്പി താളുകളോ പദ്ധതി താളുകളോ പോലെ തോന്നിപ്പിക്കുന്ന താളുകൾ തിരുത്തുക

ഉപയോക്തൃ നാമമേഖല ഒരു സൗജന്യ വെബ് ഹോസ്റ്റല്ല. ഇത് അനിശ്ചിതകാലത്തേയ്ക്ക് ലേഖനങ്ങൾ പോലെ തോന്നിക്കുന്ന താളുകളോ, പഴയ റിവിഷനോ, നീക്കം ചെയ്ത ഉള്ളടക്കമോ, ചോദ്യം ചെയ്യപ്പെട്ട വിഷയത്തിൽ താങ്കളുടെ വാദമോ സൂക്ഷിച്ചുവയ്ക്കാനുള്ളതല്ല. താളുകളുടെ സ്വകാര്യ കോപ്പി ദീർഘകാലത്തേയ്ക്ക് സൂക്ഷിച്ചുവയ്ക്കുകയാണെങ്കിൽ അത് നീക്കം ചെയ്യപ്പെട്ടേയ്ക്കാം. വികസിപ്പിച്ചുകൊണ്ടിരിക്കുന്നതും സാധുവായതുമായ താളുകൾ കുറച്ചുകാലത്തേയ്ക്ക് സൂക്ഷിച്ചു വയ്ക്കുന്നത് സാധാരണഗതിയിൽ സ്വീകാര്യമാണ്. ({{userspace draft}} എന്ന ഫലകം ഈ സാഹചര്യത്തിൽ താളിനു മുകളിലായി ഉപയോഗിക്കാവുന്നതാണ്). ഒരു ഉപയോക്തൃതാൾ ലേഖനമാക്കാൻ പറ്റിയ വലിപ്പത്തിലെത്തുമ്പോൾ അതിന്റെ പേരുമാറ്റി പ്രധാന നാമമേഖലയിലെത്തിക്കുകയോ ഉള്ളടക്കം മറ്റു താളുകളിൽ ചേർക്കുകയോ ചെയ്യുക. ചെയ്തു തീർക്കാത്ത കരടുകൾ Wikipedia:WikiProject Abandoned Drafts എന്നതിലേയ്ക്ക് മാറ്റാവുന്നതാണ് (ഇത് മറ്റ് ഉപയോക്താക്കൾക്ക് ഏറ്റെടുക്കാവുന്നതാണ്). ആദ്യ ലേഖകന് ഈ താൾ സൃഷ്ടിക്കുന്നത് തുടരാൻ താല്പര്യമില്ലെങ്കിലോ ലേഖകൻ നിർജീവമാണെങ്കിലോ ഇത് ചെയ്യാവുന്നതാണ്.

ഉപയോക്തൃനാമമേഖല പദ്ധതി നാമമേഖലയ്ക്ക് പകരം ഉപയോഗിക്കാവുന്നതല്ല. ഒരു വിക്കിപീഡിയ നയമോ, മാർഗ്ഗനിർദ്ദേശമോ, കീഴ്വഴക്ക‌മോ രേഖപ്പെടുത്തുവാൻ ഉപയോക്തൃനാമമേഖല ഉപയോഗിക്കാവുന്നതല്ല. പദ്ധതിയുമായി ബന്ധമുള്ള ഒരു ഉപയോക്തൃ താൾ പദ്ധതി നാമമേഖലയിൽ പരക്കെ ഉപയോഗിക്കപ്പെടുന്നുവെങ്കിലോ ഇതിന് പദ്ധതി താളിന്റേതുപോലുള്ള ഉപയോഗമാണു‌ള്ളതെങ്കിലോ ഇതിന്റെ പേരുമാറ്റത്തിലൂടെ പദ്ധതി നാമമേഖലയിൽ എത്തിക്കുകയോ മറ്റൊരു താളുമായി ലയിപ്പിക്കുകയോ ചെയ്യാവുന്നതാണ്.

ശുപാർശ ചെയ്യുന്ന പരിഹാരങ്ങൾ തിരുത്തുക

തട്ടിപ്പുലേഖനങ്ങൾ പദ്ധതിക്ക് യോജിച്ചതല്ലാത്തതിനാൽ നീക്കം ചെയ്യപ്പെടേണ്ടതാണ്.

ഉപയോഗിക്കപ്പെടാത്ത പഴയ ലേഖനങ്ങളുടെ കോപ്പികൾ ശൂന്യമാക്കാവുന്നതോ നീക്കം ചെയ്യാവുന്നതോ ആണ്. താൾ ഉപയോഗത്തിലുണ്ടെങ്കിൽ തിരിച്ചുവിടുകയോ നാൾവഴി ലയിപ്പിക്കുകയോ ചെയ്യാവുന്നതാണ്.

WP:STALEDRAFTs:

പ്രധാന നാമമേഖലയ്ക്ക് അനുയോജ്യമാണെങ്കിൽ തലക്കെട്ട് മാറ്റി പ്രധാന നാമമേഖലയിൽ എത്തിക്കുക;
തീരെ യോജിച്ചതല്ലെങ്കിൽ നീക്കം ചെയ്യാൻ ആവശ്യപ്പെടാവുന്നതാണ്;
സാദ്ധ്യതകളുണ്ടെങ്കിലും പ്രശ്നങ്ങൾ നിറഞ്ഞതാണെങ്കിൽ (ഉദാഹരണത്തിന് വിശ്വാസ്യത, പരസ്യം) താളിൽ പ്രവർത്തനം നടക്കാത്തപ്പോൾ മറയ്ക്കേണ്ടതാണ്;
കോപ്പി-പേസ്റ്റ് ചെയ്യപ്പെട്ട താളിന്റെ കരട് തിരിച്ചുവിടുകയോ നാൾവഴി ലയിപ്പിക്കുകയോ ചെയ്യാവുന്നതാണ്.

കുറിപ്പ്: ഉപയോക്തൃ നാമമേഖലയിൽ നിന്ന് പ്രധാന നാമമേഖലയിലേയ്ക്കുള്ള തിരിച്ചുവിടലുകൾ സാധാരണവും സ്വീകാര്യവുമാണ്.

സ്വതന്ത്രമല്ലാത്ത ചിത്രങ്ങൾ തിരുത്തുക

സ്വതന്ത്രമല്ലാത്ത ചിത്രങ്ങൾ ഉപയോക്തൃ താളിലോ ഉപ താളുകളിലോ ചേർക്കാതിരിക്കുക. (ഇത് വിക്കിപീഡിയയുടെ ചിത്രങ്ങളുടെ ഉപയോഗം സംബന്ധിച്ച ഔദ്യോഗിക നയമാണ്. ഉപയോക്തൃ താളിൽ കാണിക്കുന്ന അയഞ്ഞ സമീപനം ഇക്കാര്യത്തിൽ എടുക്കാൻ സാധിക്കുകയില്ല). ഉപയോക്തൃതാളിലോ സംവാദം താളുകളിലോ കാണപ്പെടുന്ന സ്വതന്ത്രമല്ലാത്ത ചിത്രങ്ങൾ താക്കീതില്ലാതെ തന്നെ നീക്കം ചെയ്യപ്പെടും (ആവശ്യമെങ്കിൽ ആ ചിത്രത്തിലേയ്ക്കുള്ള ഒരു ലിങ്ക് പകരമായി സ്ഥാപിക്കാവുന്നതാണ്). ചിത്രം ഒരു വിക്കിപീഡിയ ലേഖനത്തിലും ഉപയോഗിക്കപ്പെട്ടിട്ടില്ലെങ്കിൽ പൂർണ്ണമായി നീക്കം ചെയ്യാവുന്നതുമാണ്.

പദ്ധതിക്ക് ചീത്തപ്പേരുണ്ടാക്കുന്ന തരം ചിത്രങ്ങൾ താങ്കളുടെ ഉപയോക്തൃമേഖലയിൽ ചേർക്കാൻ പാടില്ല എന്ന പൊതു സമവായം വിക്കിപീഡിയയിൽ ഉണ്ട്. ഇത്തരം ചിത്രങ്ങൾ നീക്കം ചെയ്യാൻ താങ്കളോട് ആവശ്യപ്പെട്ടേയ്ക്കാം. ലൈംഗികമായ ഉള്ളടക്കം കാരണം (ചിത്രങ്ങളോ എഴുത്തോ) ചൊടിപ്പിക്കുന്നതോ ഞെട്ടലുണ്ടാക്കുന്നതോ വിഷമത്തിനു കാരണമാകുന്നതോ ആയതും വിക്കിപീഡിയ പദ്ധതിക്ക് യാതൊരു പ്രയോജനവുമില്ലാത്തതുമായതും വിക്കിപീഡിയയെ ഒരു വെബ് ഹോസ്റ്റോ സ്വകാര്യ പേജോ പ്രസംഗവേദിയോ ആയി ഉപയോഗിക്കുന്നതുമായ ഉള്ളടക്കം ഏത് ഉപയോക്താവിനും നീക്കം ചെയ്യാവുന്നതാണ്. ഇത് നീക്കം ചെയ്യപ്പെടുകയും ചെയ്തേക്കാം. [Note 2] ഏത് സാഹചര്യത്തിലാണ് ചിത്രമോ എഴുത്തോ ഉൾപ്പെടുത്തിയതെന്നത് പരിഗണിക്കപ്പെടേണ്ടതാണ്. ലൈംഗിക കാര്യങ്ങളെപ്പറ്റി ചൊടിപ്പിക്കാത്ത തരത്തിലുള്ള വിശദീകരണങ്ങൾ (LGBT ഉപയോക്തൃ പെട്ടികളോ വിവാഹ/പങ്കാളിത്ത ബന്ധത്തെപ്പറ്റിയുള്ള പ്രസ്താവനയോ) അനുവദനീയമാണ്.

പകർപ്പവകാശലംഘനം തിരുത്തുക

ലേഖനങ്ങളിൽ പകർപ്പവകാശം സംബന്ധിച്ച് ബാധകമായ ചട്ടങ്ങൾ ഉപയോക്തൃമേഖലയിലും ബാധകമാണ്. പ്രസ്താവനകൾ സ്വതന്ത്രാനുമതിയുള്ളവയോ പകർപ്പവകാശവിമുക്തമോ ആയിരിക്കണം. ഇതല്ലെങ്കിൽ ഒരു ചെറിയ ഉദ്ധരണി മാത്രമേ ഉപയോഗിക്കാവൂ. മറ്റൊരു സ്രോതസ്സിൽ നിന്നുള്ള എഴുത്ത് താങ്കളുടെ ഉപയോക്തൃതാളിൽ ചേർത്താൽ പകർപ്പവകാശമുണ്ടെങ്കിലും ഇല്ലെങ്കിലും ലേഖകന്റെ വിവരങ്ങൾ നൽകിയിരിക്കണം.

മീഡിയ വിക്കി ഇന്റർഫേസ് അനുകരിക്കുകയോ അലങ്കോലമാക്കുകയോ ചെയ്യുക തിരുത്തുക

കാഴ്ച്ചയിൽ മീഡിയ വിക്കിയുടേതുപോലെ തോന്നിക്കുന്ന ഇന്റർഫേസുകൾ ഉപയോഗിക്കുന്നത് വിക്കിപീഡിയ സമൂഹം ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. പരീക്ഷണങ്ങൾക്കായി ചെയ്യേണ്ടിവരുമ്പോൾ മാത്രമാണ് ഇത് ഉപയോഗിക്കാവുന്നത്. വ്യാജമായ ഉപയോക്തൃ സംവാദം സൂചിപ്പിക്കുന്ന ബാനറുകൾ ഉദാഹരണം. [Note 3]

കുറിപ്പുകൾ തിരുത്തുക

  1. ഇത്തരം പ്രവൃത്തികളോട് ക്ഷമിക്കുകയോ, ഇവ പ്രശ്നമില്ലാത്തതാണെന്നോ പ്രാധാന്യമില്ലാത്തതാണെന്നോ സൂചിപ്പിക്കുകയോ ചെയ്യുക (ഉദാഹരണത്തിന് നശീകരണപ്രവർത്തനം നല്ല 'തമാശയായിരുന്നു' എന്നോ തിരുത്തൽ യുദ്ധം തർക്കവിഷയത്തിൽ തീരുമാനമുണ്ടാക്കാൻ ആവശ്യമാണെന്നോ ഉള്ള അഭിപ്രായം നീക്കം ചെയ്യാവുന്നതാണ്.
  2. The community has taken many nude and sexual galleries to MFD. As a guide:
    • Those created by known and respected long-standing contributors, whose aim is clearly more to showcase our work and WP:NOT#CENSORED and that are not designed for self-amusement or for sexual provocation may be kept but even so have at times been MFD'ed multiple times or closed as "no consensus".
    • Those which use Wikipedia as personal webspace, are excessively focused upon sexual material, aim at "pushing the edge" on freedom to use userspace, or make a point, rather than project benefit, especially by editors with a lesser record of positive contribution and cases where non-free imagery is a problem (1), tend to be deleted (2, 3).
  3. In an RfC that concluded in February 2012, the community banned misleading user talk notification banners; see Wikipedia talk:User pages/Archive 10#Simulating the MediaWiki interface (joke banners redux). The RfC proposal covered only banners that in both wording and color closely resemble the one listed at #User talk notification. Joke banners that do not mislead editors into believing they have new messages were not included in the proposal.
  1. "അഡ്മിൻ പദവി ദുരുപയോഗം - 16 മാർച്ച് 2013". വിക്കിപീഡിയ. Retrieved 5 ഏപ്രിൽ 2013.

ഇതും കാണുക തിരുത്തുക