വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഫ്രാങ്കോ മുളക്കൽ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 08:32, 22 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ഫ്രാങ്കോ മുളക്കൽ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയതയില്ലാത്ത വ്യക്തി.--- റോജി പാലാ (സംവാദം) 06:41, 1 സെപ്റ്റംബർ 2020 (UTC)[മറുപടി]
- കേരളത്തിലും ഇന്ത്യയിലും (സു/കു)പ്രശസ്തനായ വ്യക്തി. നിലനിർത്താം എന്നാണ് അഭിപ്രായം. മെത്രാൻ എന്ന നിലയിലും, പ്രമാദമായ കേസിൽ കുറ്റാരോപിതൻ എന്ന നിലയിലും ശ്രദ്ധേയൻ. ഏറെ 3rd party അവലംബവും ഉണ്ട് (കേസുമായി ബന്ധപ്പെട്ടതല്ലാതെ തന്നെ). --ജേക്കബ് (സംവാദം) 19:52, 1 സെപ്റ്റംബർ 2020 (UTC)[മറുപടി]
നിലനിറുത്താം എന്നുതോന്നുന്നു. കേരളത്തിലും ഇന്ത്യയിലും (സു/കു)പ്രശസ്തനായ വ്യക്തി. --രൺജിത്ത് സിജി {Ranjithsiji} ✉ 11:32, 2 സെപ്റ്റംബർ 2020 (UTC)[മറുപടി]
- വ്യക്തിക്കാണോ ശ്രദ്ധേയത, അതോ ചെയ്ത സംഭവത്തിനോ?--റോജി പാലാ (സംവാദം) 11:37, 2 സെപ്റ്റംബർ 2020 (UTC)[മറുപടി]
- വ്യക്തിക്കു തന്നെ. മറ്റേ സംഭവത്തിനുമുമ്പേ ഇദ്ദ്യം പ്രശസ്തനാണ്. --ജേക്കബ് (സംവാദം) 16:22, 2 സെപ്റ്റംബർ 2020 (UTC)[മറുപടി]
- വ്യക്തിക്കാണോ ശ്രദ്ധേയത, അതോ ചെയ്ത സംഭവത്തിനോ?--റോജി പാലാ (സംവാദം) 11:37, 2 സെപ്റ്റംബർ 2020 (UTC)[മറുപടി]
- രൂപതാ തലവൻ എന്ന നിലയ്ക്കോ?--റോജി പാലാ (സംവാദം) 04:49, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]
- അതു മാത്രമല്ല മറ്റു ദേശീയ, അന്തർദേശീയ നേതൃത്വ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. അവയിൽ ചിലതൊക്കെ ആ ലേഖനത്തിൽ പ്രതിപാദിച്ചിട്ടുമുണ്ട്. --ജേക്കബ് (സംവാദം) 07:37, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ ലേഖനം നിലനിൽക്കുന്നുണ്ട്. പ്രതിപാദിച്ചിരിക്കുന്നവയ്ക്ക് അവലംബവുമുണ്ട്. ലേഖനം മായ്ക്കേണ്ടതിന്റെ ആവശ്യകതയില്ല. നിലനിർത്തണം.--Vijayan Rajapuram {വിജയൻ രാജപുരം} ✉ 07:48, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ലേഖനം നിലനിറുത്തുന്നതിനു താൽപര്യപ്പെടുന്നു. Malikaveedu (സംവാദം) 07:54, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]
- WP:GNG പ്രകാരം നിലനിർത്തേണ്ട ലേഖനം.--Irshadpp (സംവാദം) 08:27, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]
- നിലനിർത്തേണ്ട ലേഖനം എന്നാണ് അഭിപ്രായം.--Meenakshi nandhini (സംവാദം) 08:39, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]
- നിലനിർത്തേണ്ട ലേഖനം--കണ്ണൻഷൺമുഖം (സംവാദം) 13:09, 4 സെപ്റ്റംബർ 2020 (UTC)[മറുപടി]
- WP:GNG പ്രകാരം നിലനിർത്തേണ്ട ലേഖനം. ഒന്നു വ്യക്തമായി പ്രതിപാദിക്കാമോ? എന്താണ് ഉദ്ദേശിക്കുന്നതെന്ന്?--റോജി പാലാ (സംവാദം) 06:08, 5 സെപ്റ്റംബർ 2020 (UTC)[മറുപടി]
- അതിലുള്ള ലിങ്ക് ഒന്ന് ക്ലിക്ക് ചെയ്ത് വായിച്ചാൽ മതി.--Irshadpp (സംവാദം) 05:44, 7 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ആക്കിയതാണോ? അതിലെ ഏതു പോയിന്റാണ് താങ്കൾ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുക.--റോജി പാലാ (സംവാദം) 05:49, 7 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ആക്കിയതല്ല, ഇനി ആയെങ്കിൽ കൊയപ്പവുമില്ല. അതിലെ ഒരു പോയിന്റ് വെച്ചും ഈ ലേഖനം ഒഴിവാക്കാൻ കഴിയില്ല. ഞാൻ എന്റെ അഭിപ്രായം വ്യക്തമാക്കി. മറ്റുള്ളവരും. ഇതിന്റെ പിന്നാലെ കൂടാൻ ഉദ്ദേശിക്കുന്നുമില്ല.--Irshadpp (സംവാദം) 06:19, 7 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ഇതാണ് താങ്കളുടെ സ്വഭാവം. അതിൽ അത്ഭുതവുമില്ല.--റോജി പാലാ (സംവാദം) 06:33, 7 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ജേക്കബ് അല്ലാതെ ആരും എന്തുകൊണ്ടാണ് നിലനിർത്തേണ്ടതെന്ന് അഭിപ്രായം പറയുന്നില്ല. ഇതൊരു വോട്ടെടുപ്പല്ലെന്ന് മനസിലാക്കുക.--റോജി പാലാ (സംവാദം) 06:38, 7 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ദേശീയ, അന്തർദേശീയ നേതൃത്വ പദവികൾ വഹിച്ചു എന്ന് ജേക്കബ് പറയുന്നു. ബിഷപ്പ് എന്ന പദവിയാണോ ശ്രദ്ധേയത എങ്കിൽ ലേഖനം നിലനിൽക്കാൻ യോഗ്യമാണെന്നു കരുതാം. അല്ലാതെ ഒരു സംഭവം കൊണ്ട് ശ്രദ്ധേയത വ്യക്തിക്ക് ഇവിടെ വരുന്നില്ല.--റോജി പാലാ (സംവാദം) 06:38, 7 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ജേക്കബ് അല്ലാതെ ആരും എന്തുകൊണ്ടാണ് നിലനിർത്തേണ്ടതെന്ന് അഭിപ്രായം പറയുന്നില്ല. ഇതൊരു വോട്ടെടുപ്പല്ലെന്ന് മനസിലാക്കുക.--റോജി പാലാ (സംവാദം) 06:38, 7 സെപ്റ്റംബർ 2020 (UTC)[മറുപടി]
- വിജയൻ രാജപുരം പറഞ്ഞപ്രകാരം, ഇംഗ്ലീഷ് വിക്കിയിൽ ഉണ്ടെന്നു കരുതി ഇവിടെ ഉണ്ടാകണമെന്ന് നിർബന്ധമില്ല. പ്രതിപാദിച്ചിരിക്കുന്നവയ്ക്ക് അവലംബവുമുണ്ട് - ഒരു കൊലക്കേസ് പ്രതിയാണെങ്കിലും ഒരു കേസിൽ ഉൾപ്പെട്ടാൽ അവലംബം ഇഷ്ടംപൊലെ കിട്ടും. കുറേ ലിങ്ക് ചേർത്താൽ ശ്രദ്ധേയനാണെന്നു വരില്ല. ഇനി അതല്ല മതമേലധ്യക്ഷൻ എന്ന നിലയ്ക്കാണോ ശ്രദ്ധേയത ഉണ്ടാകുന്നത്?--റോജി പാലാ (സംവാദം) 06:46, 7 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ഒരു അതിരൂപതയുടെ മതമേലദ്ധ്യക്ഷൻ (എല്ലാ അതിരൂപതയുടെ മതമേലദ്ധ്യക്ഷനെപ്പറ്റിയും ലേഖനം തുടങ്ങാനാവില്ല.). ലൈംഗികപീഡനകേസിൽ കുറ്റാരോപിതനായ മതമേലദ്ധ്യക്ഷൻ. മൂന്നിലേറെ സ്ത്രീകൾ പരാതിനൽകിയിട്ടുണ്ട്. കേരളത്തിൽ ഒന്നിലധികം തവണ പ്രധാന ശ്രദ്ധാകേന്ദ്രമായ കേസ്. അതിരൂപതയുടെ മതമേലദ്ധ്യക്ഷന്റെ ആദ്യത്തെ പീഢനകേസാണെന്ന് തോന്നുന്നു ഉറപ്പില്ല. (കുപ്രസിദ്ധി കൊണ്ട് നിലനിൽപ്പുണ്ട്) --രൺജിത്ത് സിജി {Ranjithsiji} ✉ 14:15, 7 സെപ്റ്റംബർ 2020 (UTC)[മറുപടി]
- WP:GNG പ്രകാരം നിലനിർത്തേണ്ട ലേഖനം. ഇത് എങ്ങനെയെന്ന് ആരെങ്കിലും വ്യക്തമാക്കുക. ലേഖനം വ്യക്തിയെക്കുറിച്ചാണ് സംഭവമല്ല. ലേഖന ശ്രദ്ധേയത സംഭവത്തിലൂടെയാണ് വ്യക്തിക്കുണ്ടാകുന്നതെങ്കിൽ സംഭവമാണ് വിക്കിയിൽ വരേണ്ടത്. ബിഷപ്പിന്റെ കന്യാസ്ത്രീ പീഡനത്തെക്കുറിച്ചാണ് ലേഖനം വരേണ്ടത്. എങ്കിൽ പോലും കേരളത്തിലോ ഇന്ത്യയിലോ കോളിളക്കം അത്രമേൽ സൃഷ്ടിക്കപ്പെട്ട പീഡനമൊന്നുമല്ല. ശ്രദ്ധേയരായ വ്യക്തികളുടെ പീഡനം പോലെ ശ്രദ്ധേയവുമല്ല ഈ പീഡനം. കേരളത്തിൽ അനവധി നിരവധി പീഡനങ്ങൾ നടക്കുന്നുണ്ട്, (ഉദാ:റോബിനച്ചൻ) --റോജി പാലാ (സംവാദം) 04:52, 8 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ശ്രദ്ധേയതാ മാനദണ്ഡങ്ങൾ ഇഴകീറിപ്പരിശോധിച്ചാൽ, റോജി പാല അഭിപ്രായപ്പെടുന്നത് ശരിയാണ്. ഇത്തരം നിരവധി ലേഖനങ്ങൾ വിക്കിപീഡിയയിൽ മായ്ക്കാനുണ്ട്. ഇത്തരം വ്യക്തിത്വങ്ങൾക്ക് വിക്കിയിൽ ഇടം വേണ്ടതില്ല എന്ന അഭിപ്രായം തന്നെയാണെനിക്കും. പക്ഷേ, .....
എന്തായാലും, ഇത്തരം ചർച്ചകളിൽ വെറുതേ ഊർജ്ജം ചിലവഴിക്കേണ്ടതില്ല എന്നതിനാൽ, വ്യക്തികളെക്കുറിച്ചുള്ള ശ്രദ്ധേയതാ ചർച്ചയിൽ നിന്ന് ഞാൻ പിന്മാറുന്നു. നന്ദി. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:39, 8 സെപ്റ്റംബർ 2020 (UTC)[മറുപടി]
ഇനി ഫ്രാങ്കോയ്ക്ക് നിലനിൽക്കാനുള്ള നയം ഉണ്ടാകേണ്ടത് വിക്കിപീഡിയ:ശ്രദ്ധേയത (വ്യക്തികൾ) എന്നതിൽ നിന്നാണ്. അതിരൂപതയുടെ മതമേലദ്ധ്യക്ഷൻ എന്നതുകൊണ്ട് മാത്രം നിലനിൽപ്പ് സാധ്യമല്ലെന്നു മുകളിൽ തന്നെ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.
- കുറ്റകൃത്യങ്ങളുടെ ഇരകളും കുറ്റവാളികളും എന്ന പോയിന്റാണ് പിന്നെ ആകെയുള്ള പിടിവള്ളി.
അതിലെ നയം ഇപ്രകാരമാണ്:-
- കുറ്റവാളികൾ
1. കുറ്റകൃത്യത്തിന്റെ ഇര ദേശീയതലത്തിലോ അന്തർദ്ദേശീയതലത്തിലോ പ്രശസ്തനായ വ്യക്തിയാണെങ്കിൽ. ഇതിൽ രാഷ്ട്രീയനേതാക്കളും താരങ്ങളും ഉൾപ്പെടുമെങ്കിലും അവരെ മാത്രമല്ല ഈ ഗണത്തിൽ പെടുത്താവുന്നത്.
2.കുറ്റകൃത്യത്തിന്റെ പ്രേരണയും നടപ്പാക്കുന്ന രീതിയും അസാധാരണമാണെങ്കിലോ മറ്റെന്തെങ്കിലും തരത്തിൽ ചരിത്രപ്രാധാന്യമുള്ള സംഭവമെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലോ. പൊതുവിൽ പറഞ്ഞാൽ സംഭവമുണ്ടാകുന്നതിനോടടുപ്പിച്ചുള്ള മാദ്ധ്യമശ്രദ്ധയ്ക്കുമപ്പുറം നിലനിൽക്കുന്നതും വ്യക്തിയുടെ പങ്കിനെപ്പറ്റി കാര്യമായ ശ്രദ്ധ കൊടുക്കുന്നതുമായ കവറേജ് ചരിത്രപരമായ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.
- കുറിപ്പ്: ഒരു ജീവിച്ചിരിക്കുന്ന വ്യക്തി കുറ്റം ചെയ്തിട്ടുണ്ട് എന്ന് ആരോപണമുണ്ടെങ്കിലും കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതുവരെ കുറ്റവാളിയാണെന്ന് കരുതാൻ പാടില്ല. ഒരു കുറ്റാരോപിതന്റെ കേസിൽ വിധി വരാത്തിടത്തോളം അയാളെപ്പറ്റി ലേഖനം സൃഷ്ടിക്കാതിരിക്കുക എന്നതിൽ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇതാണ് മലയാളം വിക്കിയിലെ കുറ്റവാളികൾക്കുള്ള നയം. ഒരു കുറ്റാരോപിതന്റെ കേസിൽ വിധി വരാത്തിടത്തോളം അയാളെപ്പറ്റി ലേഖനം സൃഷ്ടിക്കാതിരിക്കുക. ഇനി കുറ്റവാളി എന്നു വിധിക്കപ്പെടുമ്പോൾ ലേഖനം പുനസ്ഥാപിച്ച് ശ്രദ്ധേയതയുണ്ടോ എന്നു പരിശോധിക്കാവുന്നതാണ്. ആയതിനാൽ കാര്യനിർവാഹകർ ഈ ലേഖനം ഉടൻ നീക്കം ചെയ്യുക.--റോജി പാലാ (സംവാദം) 05:04, 9 സെപ്റ്റംബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.