ചെവി,മൂക്ക്,തൊണ്ട തിരുത്തുക

Anoopan നല്കിയ AFD പ്രക്രിയ പൂർത്തിയാക്കുന്നു. കാരണം: വെവ്വേറെ ലേഖനങ്ങൾ നിലവിലുണ്ട്. --സിദ്ധാർത്ഥൻ 15:11, 21 ജനുവരി 2009 (UTC)[മറുപടി]

  •   അനുകൂലിക്കുന്നു ഇപ്പോഴത്തെ നിലയിൽ ഈ ലേഖനം നിലനിർത്തേണ്ട ആവശ്യമില്ല. ഈ ചികിത്സാവിഭാഗത്തിന്റെ മലയാളം പേര് അറിയുമെങ്കിൽ താൾ അതിലേക്ക് മാറ്റി പുതിയൊരു ലേഖനമായി വേണമെങ്കിൽ തുടങ്ങാം. --സിദ്ധാർത്ഥൻ 15:17, 21 ജനുവരി 2009 (UTC)[മറുപടി]

ശ്രദ്ധേയത ഇല്ല. --സിദ്ധാർത്ഥൻ 11:59, 22 ജനുവരി 2009 (UTC)[മറുപടി]

ജനനേന്ദ്രിയം തിരുത്തുക

ആവശ്യത്തിന് വിവരങ്ങളില്ല. --സിദ്ധാർത്ഥൻ 14:53, 9 ഫെബ്രുവരി 2009 (UTC)[മറുപടി]

ആസ്പിരിൻ തിരുത്തുക

ഇൻഫോബോക്സ് മാത്രം കൂടാതെ മലയാളത്തിലല്ല --Vssun 06:08, 11 ഫെബ്രുവരി 2009 (UTC)[മറുപടി]

  •   എതിർക്കുന്നു ഈ താൾ വിജ്ഞാനകോശത്തിൽ വേണ്ടത് തന്നെ. ഉള്ളടക്കം ഇപ്പോൾ കുറവെങ്കിലും ഉടനേ തന്നെ ആരെങ്കിലും കൂടിച്ചേർക്കുമെന്ന് പ്രതീക്ഷിക്കാം. --ശ്രീജിത്ത് കെ 12:07, 8 മാർച്ച് 2009 (UTC)[മറുപടി]
  •   എതിർക്കുന്നു. ഒഴിവാക്കുന്നതിനെ എതിർക്കുന്നു. ഒരു പാട് പേർ കഴിക്കുന്ന സുപ്രധാനമരുന്നാണ്‌. ഇത് അത്യാവശ്യം വേണ്ട 100 മരുന്നുകളുടെ പട്ടികയിൽ തന്നെ വരണം --ചള്ളിയാൻ ♫ ♫ 17:32, 8 മാർച്ച് 2009 (UTC)[മറുപടി]

താമരകുടി തിരുത്തുക

വിവരങ്ങൾ കുറവ് --അഭി 18:19, 14 ഫെബ്രുവരി 2009 (UTC)[മറുപടി]

താമരകുടിയാണോ അതോ താമരക്കുടിയോ? ഇരട്ടിപ്പ് ഇല്ലേ? --സാദിക്ക്‌ ഖാലിദ്‌ 09:12, 16 ഫെബ്രുവരി 2009 (UTC)[മറുപടി]

കൊണ്ടോട്ടി തങ്ങൾ തിരുത്തുക

ശ്രദ്ധേയതയില്ല --Anoopan| അനൂപൻ 18:09, 15 ഫെബ്രുവരി 2009 (UTC)[മറുപടി]

സംവാദം:അഹ്‌ല് അൽബൈത്ത്#തങ്ങൾ ഇവിടെയുള്ള വിവരങ്ങൾ വെച്ച് ഒരു ലേഖനം ഉണ്ടാക്കിയിട്ടിട്ടുണ്ട്. അതിൽ അഹ്‌ല്_അൽബൈത്ത്#കേരളത്തിൽ എന്നതിന്റെ ഭാഗമാക്കാമോ എന്ന് അറിയാവുന്നവർ പരിശോധിക്കേണ്ടതുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 06:17, 16 ഫെബ്രുവരി 2009 (UTC)[മറുപടി]
നീക്കം ചെയ്യാവുന്നതാണ്‌ --Vssun 12:18, 17 ഫെബ്രുവരി 2009 (UTC)[മറുപടി]

പൂമുള്ളി മന തിരുത്തുക

ആധികാരികത/ശ്രദ്ധേയത --Vssun 19:11, 7 മാർച്ച് 2009 (UTC)[മറുപടി]

ഈ ലേഖനം വളരെ തെറ്റാൺ പൂമുള്ളിമന , പാലക്കാട് ജില്ലയിലെ ചാലിശ്ശേരിക്ക് അടുത്ത് പെരിങ്ങോട് ഗ്രാമത്തിലാൺ . ഇവിടെയാൺ ഈ നാട്ടിലെ കാര്യക്കാരാനായ ആറാം തമ്പുരാന്റെ പൂമുള്ളിമന. വളരെ പേരുകേട്ട സ്ഥലമാൺ പെരിങ്ങോട് കലയുടെ പേരിലും കലാകാരന്മാരുടെ പേരിലും. -- -- ജിഗേഷ് സന്ദേശങ്ങൾ  10:29, 9 മാർച്ച് 2009 (UTC)[മറുപടി]

ഹമീദ് ചേന്നമംഗലൂർ തിരുത്തുക

ആധികാരികത/ശ്രദ്ധേയത --Vssun 16:52, 8 മാർച്ച് 2009 (UTC)[മറുപടി]

കക്ഷിയെ സാമാന്യം മലയാളം, മാതൃഭൂമി തുടങ്ങിയ ആനുകാലികങ്ങളിൽ കാണാറുണ്ട്--പ്രവീൺ:സംവാദം 11:33, 10 മാർച്ച് 2009 (UTC)[മറുപടി]

http://www.mathrubhumi.com/php/newFrm.php?news_id=1227927&n_type=RE&category_id=5&Farc=

http://www.mathrubhumi.com/php/featureDetails.php?general_links_id=8&feature_category_id=1219&general_ns_dt=2008-11-10&general_archive_display=yes&Farc=

മാതൃഭൂമിയുടെ രണ്ടു കണ്ണികൾ. --Vssun 04:30, 12 മാർച്ച് 2009 (UTC)[മറുപടി]

ഓൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് തിരുത്തുക

ഒറ്റവരി --Vssun 17:11, 8 മാർച്ച് 2009 (UTC)[മറുപടി]

ആൾ ഇന്ത്യാ കിസാൻ സഭ(അജോയ് ഭവൻ) തിരുത്തുക

ഒറ്റവരി --Vssun 17:20, 8 മാർച്ച് 2009 (UTC)[മറുപടി]

ആൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ തിരുത്തുക

--Vssun 17:21, 8 മാർച്ച് 2009 (UTC)[മറുപടി]

ആൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ തിരുത്തുക

ഒറ്റവരി --Vssun 17:22, 8 മാർച്ച് 2009 (UTC)[മറുപടി]

കുറച്ച് വിവരം ചേർത്തു-- ലീ 2©©8 /††← 11:06, 9 മാർച്ച് 2009 (UTC)[മറുപടി]

--Vssun 12:28, 9 മാർച്ച് 2009 (UTC)[മറുപടി]

ബി.എം.കെ.യു. തിരുത്തുക

ഒറ്റവരി --Vssun 17:23, 8 മാർച്ച് 2009 (UTC)[മറുപടി]

നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ തിരുത്തുക

ഒറ്റവരി --Vssun 17:23, 8 മാർച്ച് 2009 (UTC)[മറുപടി]

എല്ലാം സി.പി.ഐ.യിൽ മെർജ് ചെയ്താലോ?

ജാനകിക്കാട് തിരുത്തുക

ശ്രദ്ധേയതയില്ല.മൂന്നാം കക്ഷി അവലംബമില്ല. --Anoopan| അനൂപൻ 08:03, 11 മാർച്ച് 2009 (UTC)[മറുപടി]

ഇപ്പോൾ ആവശ്യത്തിന് റെഫറൻസ് ഉണ്ടെന്നു കരുതുന്നു. നീക്കം ചെയ്യേണ്ടതില്ല. --Vssun 04:48, 12 മാർച്ച് 2009 (UTC)[മറുപടി]

പൂവത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം തിരുത്തുക

ഒറ്റവരി --Vssun 09:35, 12 മാർച്ച് 2009 (UTC)[മറുപടി]

മഹിഷാസുരൻ തിരുത്തുക

വിജ്ഞാനകോശനിലവാരമില്ല --Vssun 07:08, 14 മാർച്ച് 2009 (UTC) ഹൈന്ദവപുരാണലേഖനമായതുകൊണ്ടാണോ? ‌Anoop menon 07:21, 14 മാർച്ച് 2009 (UTC)[മറുപടി]

ചിന്ത ഡോട്ട് കോം തിരുത്തുക

ശ്രദ്ധേയത വ്യക്തമാക്കണം. ആദ്യത്തെ യൂണികോഡ് പോർട്ടലാണെന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ല. ഒരു സ്രോതസ്സിലേക്കുമുള്ള ലിങ്കുമില്ല. --സിദ്ധാർത്ഥൻ 20:15, 24 നവംബർ 2008 (UTC)[മറുപടി]

ചിന്ത ഡോട്ട് കോം ലേഖനത്തിന്റെ സംവാദം കാണുക. ആദ്യത്തെ യൂനിക്കോഡ് പോർട്ടൽ ചിന്ത ഡോട്ട് കോമല്ലെങ്കിൽ വേറൊന്നു് കാണുമല്ലോ. അതു് ഏതു് എന്നു പറഞ്ഞാൽ തീർപ്പാക്കാവുന്നതാണു്. ഏതെന്നു് സിദ്ധാർത്ഥൻ തന്നെ കണ്ടുപിടിച്ചു് പറഞ്ഞു തരിക. പരസ്യമായി മാപ്പു് പറഞ്ഞു് ഞാൻ പിൻവാങ്ങാം. അറിവില്ലാത്ത കാര്യങ്ങൾ ഞാൻ എഴുതാറില്ല. എഴുതിയതു് ശരിയോ എന്നു പരിശോധിക്കാം. എന്നാൽ നിശ്ചയമില്ലാത്ത കാര്യത്തിനു് വാശിപിടിക്കരുതു്. അത്തരം വാശികൾക്കു് യാതൊരു ൈജ്ഞാനികമൂല്യവുമില്ല.  മംഗലാട്ട്  ►സന്ദേശങ്ങൾ 

പ്രിയ മംഗലാട്ട്, ചിന്ത ആദ്യ മലയാളം യൂണീകോഡ് പോർട്ടലാണെന്ന് തെളിവില്ലാത്തതുകൊണ്ട്, ആദ്യത്തേതല്ല എന്നു തെളിയിക്കാനുള്ള വെല്ലുവിളി ഒരു തരം "ഞാൻ പിടിച്ച മുയൽ" വാദമാണ് എന്നു പറയാതെ വയ്യ! കോഴിയാണ്‌ ആദ്യമുണ്ടായതെന്ന് വിശ്വസിക്കാതിരിക്കാൻ മുട്ടയാണ്‌ ആദ്യമുണ്ടായതെന്ന് തെളിയിക്കണം എന്നു പറയുന്നതുപോലെയാണത് :( --പ്രവീൺ:സംവാദം 07:22, 1 ജനുവരി 2009 (UTC)[മറുപടി]

പ്രവീൺ, മുട്ടയും കോഴിയും വിടുക. അത്തരം ഒരു പ്രശ്നമല്ല ഇതു്. മലയാളത്തിന്റെ യൂനിക്കോഡ് കോഡ്‌പേജ് വന്നിട്ട് എത്രകാലമായി? യൂനിക്കോഡ് ഫോണ്ടു് ഉണ്ടായിട്ട് എത്രയായി? കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ മലയാളത്തിൽ നടന്ന കാര്യമാണിതു്. അതിന്റെ ചരിത്രം അറിയാനോ അന്വേഷിക്കാനോ കഴിയാത്തവരാണോ വിജ്ഞാനകോശം എഡിറ്റു ചെയ്യുന്നതു്? മലയാളത്തിൽ എത്ര പോർട്ടലുകൾ യൂനിക്കോഡ് എൻകോഡിംഗ് പിന്തുടരുന്നു എന്നു് വിക്കിയിൽ എഴുതുന്നവർക്കും എഡിറ്റു ചെയ്യുന്നവർക്കും അറിയാനാവില്ല എന്നാണെങ്കിൽ സ്വയം ലജ്ജിക്കുക. അക്കൂട്ടത്തിൽ ഒന്നാമത്തേത് എതാണെന്നും കണ്ടെത്താൻ സാധിക്കില്ല എന്നാണെങ്കിൽ , കഷ്ടം എന്നേ പറയാനുള്ളൂ. ജനനസർട്ടിഫിക്കറ്റു്, പൌരത്വസർട്ടിഫിക്കറ്റ് എന്നിവ പോലെ ഒന്നാമത്തേതിനു് കൊടുക്കുന്ന സർട്ടിഫിക്കറ്റു് ഉണ്ടെങ്കിൽ ഞാനതു് ഹാജരാക്കുമായിരുന്നു.

സിനിമകളെക്കുറിച്ചും നടിപ്പുകാരെക്കുറിച്ചും തെളിവോടെ എഴുതപ്പെടുന്ന വിജ്ഞാനത്തിന്റെ മേഖലയിൽ ഒരു പക്ഷെ ഗൌരവപൂർണ്ണമായ ചർച്ച ഇങ്ങനെയൊക്കെയാവാം ഉണ്ടാവുക. സർട്ടിഫിക്കറ്റു് ഹാജരാക്കാത്തവർക്കെല്ലാം നയത്തിന്റെയും നോട്ടബിലിറ്റിയുടെയും പട്ട കെട്ടുന്നതിനിടയിൽ പ്രവീൺ പോലും ഐപികൾ വർഗ്ഗീയവാദപരമായ ഉള്ളടക്കം തിരുകിക്കയറ്റുന്നതു് കാണുന്നില്ലല്ലോ. എന്തൊരു ഉദാരതയാണു് അത്തരം ലേഖനങ്ങൾ ൈകാര്യം ചെയ്യുമ്പോൾ സിസോപുമാരുടെ ഭാഗത്തു നിന്നും കാണുന്നതു്!

എനിക്കു് മുയൽ പിടുത്തമല്ല പണി. അതിന്റെ കൊമ്പെണ്ണി യോഗ്യത തെളിയിച്ചു് എനിക്കു് ഒന്നും നേടാനുമില്ല. കാര്യം പറയുമ്പോൾ മനോഭാവത്തെക്കുറിച്ചല്ല പറയേണ്ടതു്. തെളിവില്ല എന്നു പറയുന്നതു് വാസ്തവത്തിൽ തെളിയിക്കപ്പെടേണ്ടതും തർക്കമുള്ളതുമായ കാര്യങ്ങളാണോ എന്നു് സ്വയം ആലോചിച്ചു നോക്കുക.  മംഗലാട്ട്  ►സന്ദേശങ്ങൾ 


താങ്കൾ ഇത് നോക്കുക വിക്കിപീഡിയയുടെ നയം ഇതാണ്

കൂടാതെ വിക്കി സ്വന്തം കണ്ടുപിടിത്തങ്ങൾ: ഒരാൾ സ്വയം കണ്ടെത്തിയ കാര്യങ്ങൾ വിശ്വസനീയവും പരിശോധനായോഗ്യവുമായ രണ്ടാമതൊരു സ്രോതസ്സിൽ നിന്നറിയുമ്പോൾ മാത്രമേ വിക്കിപീഡിയ പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്നുള്ളു and വിക്കിപീഡിയ വാർത്തകൾ ആദ്യം പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നില്ല. --ലീ 2008 12:26, 1 ജനുവരി 2009 (UTC)[മറുപടി]

ഈ വെബ്ബ് പോർട്ടൽ അല്പം പ്രശസ്തമായതിനാലും, മലയാളം വെബ്ബ് മാഗസിനുകളേയോ/പോർട്ടലുകളെയോ മറ്റു മാദ്ധ്യമങ്ങൾ പരിഗണിച്ചു തുടങ്ങിയിട്ടില്ലാത്തതിനാലും(അതുകൊണ്ട് തേഡ് പാർട്ടി റഫറൻസ് കിട്ടാൻ സാദ്ധ്യത കുറവാണ്‌ )ഈ ലേഖനം നിലനിർത്തണം എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം--Anoopan| അനൂപൻ 13:48, 1 ജനുവരി 2009 (UTC)[മറുപടി]
മറ്റു മാദ്ധ്യമങ്ങൾ പരിഗണിച്ചു തുടങ്ങിയിട്ട് ഇതെഴുതിയാൽ പോരെ, ഈ ലേഖനത്തിന് യാതൊരു വൈജ്ഞാനികമൂല്യവുമില്ല.ഈ ലേഖനം എത്രയും വേഗം മായ്ക്കണം.--ലീ 2008 14:45, 1 ജനുവരി 2009 (UTC)[മറുപടി]
ചിന്ത ഡോട് കോമിനെക്കുറിച്ച് വിക്കിപീഡിയയിൽ വരുന്നതിൽ ഒരു തെറ്റുമില്ല. ആദ്യത്തെ യൂണിക്കോഡ് മലയാളം പോർട്ടൽ എന്ന് ചിന്ത പ്രവർത്തകർ പറയുന്നു എന്നാക്കാമല്ലോ. പിന്നെ ഇന്ത്യയിലെ ആദ്യത്തെ ടെലകോം കമ്പനിയെ കണ്ടുപിടിക്കാൻ എളുപ്പമാണ്, കാരണം നീയമപരമായ രജിസ്‌ട്രേഷൻ ഇതിനൊക്കെ അനിവാര്യമാണ്. എന്നാൽ ചിന്ത പോലെ ഒരു വെബ് പോർട്ടലിന് ഇത്തരം ർജിസ്‌ട്രേഷന്റെ ആവശ്യം അപ്പോഴും ഇല്ല ഇപ്പോഴും ഇല്ല എന്നാണ് തോന്നുന്നത്. പിന്നെ ആദ്യത്തേതെന്ന് മറ്റോരവകാശവാദവുമായി വേറെ സംഘങ്ങൾ ഒന്നും എത്തിയിട്ടില്ലാത്തതിനാലും മംഗലാട്ട് മാഷിനെ അവിശ്വസിക്കേണ്ട ആവശ്യമില്ലാത്തതിനാലും ഇത് നീക്കേണ്ട ആവശ്യമുണ്ടന്ന് തോന്നുന്നില്ല.

Adarshkpillai 15:57, 1 ജനുവരി 2009 (UTC)[മറുപടി]


യൂനിക്കോഡ് മലയാളം എൻകോഡിംഗ് നിലവിൽ വന്നതിനു ശേഷം ഉണ്ടായ നാഴികക്കല്ലുകളാണു് ബ്ലോഗിംഗിന്റെ ആംരംഭവും വിക്കിപീഡിയയുടെ വളർച്ചയും. പത്രങ്ങളുടെ ഓൺ‌ൈൻ എഡിഷനുകൾ ആസ്കിയിൽ തുടരുമ്പോൾ ആദ്യമായി ഒരു പോർട്ടൽ യൂനിക്കോഡിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി ആരംഭിക്കുന്നതു് ചിന്ത ഡോട്ട് കോം ആണു്. എം.കെ.പോളാണു് അതിന്റെ തുടക്കക്കാരൻ.(മുമ്പൊരിക്കൽ അനൂപൻ ചൂണ്ടീക്കാണിച്ചതു പോലെ ഒരു പോർട്ടലിൽ ഉണ്ടാകാറുള്ള എല്ലാ ഘടകങ്ങളും അതിലില്ല എന്നതു വാസ്തവം. എന്നാലും അതു് പോർട്ടലിന്റെ നിർവ്വചനപരിധിക്കുള്ളിൽ വരാതിരിക്കുന്നുമില്ല.) തുടക്കം മുതലുള്ള ഇക്കാര്യങ്ങൾ അറിയാവുന്നവരാണു് യൂനിക്കോഡ് മലയാളവുമായു ബന്ധപ്പെട്ട സംവാദങ്ങളിൽ പങ്കെടുക്കുന്നവരെല്ലാം. കാര്യങ്ങൾ അറിഞ്ഞിട്ടും അറിവില്ലായ്മ കാണിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം അവർ തന്നെ വ്യക്തമാക്കണം.

ഞാൻ കൂടി ഭാഗമായ പ്രസ്ഥാനമാണു് ഇന്നു് ചിന്ത. അതിന്റെ തുടക്കത്തിൽ ഞാനുണ്ടായിരുന്നില്ല. ചിന്തയെക്കുറിച്ചോ തർജ്ജനി മാസികയെക്കുറിച്ചോ എഴുതുയോ പറയുകയോ ചെയ്യേണ്ടി വരുമ്പോൾ അഭിമാനത്തോടെയാണു് ഞാനതു് ചെയ്യാറു്. ലേഖനത്തിനകത്തു് എന്റെ പേരിന്റെ സ്ഥാനത്തു് വേറൊരാളുടെ പേരു് വെക്കാനാകുമോ? ലജ്ജകാരണം അതു് എഴുതാതിരിക്കേണ്ടതുണ്ടോ? അങ്ങനെ ലജ്ജിക്കുന്നവർ സ്വന്തം പേരു് മറച്ചുപിടിച്ചും മറ്റും ചെയ്യുന്ന കൌശലങ്ങൾ ഇക്കാര്യത്തിൽ ഞാൻ ചെയ്തിട്ടില്ല.

ഇത്രത്തോളം തർക്കവും ചൂടും പുകയും വിക്കിയിൽ വരാൻ കാരണമെന്താണു്? തേഡ് പാർട്ടി റഫറൻസില്ലാത്ത ഒന്നും വിക്കിയിൽ കാണാൻ പാടില്ല എന്നാണോ? ഗവേഷണത്തിൽ ൈറ്റേഷൻ നല്കുന്നതിനെക്കുറിച്ചു് പറയുന്ന ഉദാഹരണമുണ്ടു്. 1947 ആഗസ്തു് 15നു് ഇന്ത്യയ്ക്കു് സ്വാതന്ത്ര്യം ലഭിച്ചു എന്നെഴുതിയതിനു് ൈറ്റേഷൻ ഒരാൾ അന്വേഷിക്കുന്നുവെങ്കിൽ സ്വന്തം പേരെന്താണു് എന്നതിനും അയാൾ ൈറ്റേഷൻ തിരയും. വല്ലാത്ത വിശ്വാസരാഹിത്യവും അതിന്റെ ഭാഗമായ ഭ്രമവുമാണതു്. ചിന്ത.കോമിനെക്കുറിച്ചു് ഞാനെഴുതിയതു് എന്റെ കണ്ടുപിടുത്തമൊന്നുമല്ല. അവകാശവാദവുമല്ല. ഒരു വിഷയം പ്രതിപാദിക്കുമ്പോൾ ആവശ്യമായതിലേറെയൊന്നും അതിൽ എഴുതിയിട്ടില്ല. ചരിത്രം എഴുതുന്നതു് ഒരു തീരുമാനം ആയിട്ടു മതിയല്ലോ. വെട്ടിമാറ്റാൻ അത്രയും എഴുതേണ്ടതില്ലല്ലോ.

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ വിക്കിയിലെ തീരുമാനങ്ങളെ നിർണ്ണയിക്കുന്നതിൽ പങ്കു വഹിക്കുന്നുണ്ടോ? ആത്മപരിശേധന നല്ലതാണു്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

1947 ആഗസ്തു് 15നു് ഇന്ത്യയ്ക്കു് സ്വാതന്ത്ര്യം ലഭിച്ചു എന്നെഴുതിയതിനു് ൈറ്റേഷൻ വിക്കിയുടെ ദേശീയതാ പക്ഷപാതരഹിത സ്വഭാവം വെച്ച് ചേർക്കേണ്ടതുതന്നെയാണ്. സൂര്യൻ കിഴക്കുദിക്കുന്നതിന് തെളിവ് വേണ്ട എന്നു കരുതി ചിന്ത ക്ക് തെളിവ് വേണ്ട എന്നാണ് വിക്കി നയം എങ്കിൽ ഒഴിവാക്കാവുന്ന ലേഖനങ്ങൾ എന്ന വിഭാഗത്തിൽ നിന്ന് നീക്കി തെരെഞ്ഞെടുത്ത ലേഖനമാക്കണം. ഇത് (തെളിവ് വേണ്ടാ എന്നുള്ളത്) എല്ലാ ലേഖനങ്ങൾക്കും ബാധകമാക്കുകയും വേണം ഇരട്ടത്താപ്പ് ഒഴിവാക്കുകയും വേണം.വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ വിക്കിയിലെ ലേഖനങ്ങൾ എഴുതുന്നതിൽ പങ്കു വഹിക്കുന്നുണ്ടോ? ആത്മപരിശേധന നല്ലതാണു്.--ലീ 2008 02:51, 2 ജനുവരി 2009 (UTC)[മറുപടി]


ഇതാണു വിക്കിപീഡിയയുടെ അടിസ്ഥാന നയം. ഈ നയം സ്വന്തം പേരുള്ള ലേഖനങ്ങൾ വിക്കിയിൽ തിരുകികയറ്റാൻ ആഗ്രഹിക്കുന്നവരും, കമ്പ്യൂട്ടറിൽ ആദ്യം മലയാളം എത്തിച്ച ആളെ വിക്കിയിൽ കയറ്റാൻ നടക്കുന്നവരും, സ്വന്തം നിഷ്പിത താല്പര്യ ലെഖനങ്ങൾ വിക്കിയിൽ കയറ്റാൻ നടക്കുന്നവരും ആദ്യം മനസ്സിലാക്കുക. ചിന്ത മലയാളത്തിലെ ആദ്യ യൂണിക്കോഡ് മലയാളസൈറ്റ് ആണു എന്നുള്ളതിനു എനിക്കു സംശയം ഒന്നുമില്ല. പക്ഷെ അതെ പോലെ എനിക്കു സംശയം ഇല്ലാത്ത കുറേ കാര്യങ്ങൾ ഉണ്ട്.

എന്നു ഞാൻ തന്നെ പറഞ്ഞാൽ മതിയല്ലോ. മറ്റാരും എതിരഭിപ്രായം പറഞ്ഞിട്ടില്ല എന്നതു പ്രത്യേകം നോട്ട് ചെയ്യണം. പിന്നെന്താ അതു വിക്കിയിലേക്കു ആക്കിയാൽ എന്നു ചോദിക്കുന്നവരുടെ വിക്കിയുടെ അടിസ്ഥാനയങ്ങളുടെ വിവരത്തെക്കുറിച്ചു എനിക്കു സഹതാപമാണു തോന്നുന്നത്.

ആദ്യം മലയാള ബ്ലോഗർ, ഒരു പ്രത്യേക സ്ഥലത്തു നിന്നു ആദ്യം മലയാളം ബ്ലോഗ് തുടങ്ങിയ ആൾ, ആദ്യമായി കമ്പ്യൂട്ടറിൽ ആദ്യം മലയാളം വിരിയിച്ച ആൾ, മൊബൈൽ ഫോണിൽ ആദ്യം മലയാളം തെളിയിച്ച ആൾ, റബ്ബറിന്റെ സ്ഥിതിവിവരക്കണക്ക് ആദ്യമായി ഓപ്പണോഫീസിൽ ആക്കിയ ആൾ ഈ വക കാര്യങ്ങൾ മലയാളം വിക്കിയിലെ സംവാദതാളുകളിലൂടെ അല്ല സ്ഥാപിക്കെണ്ടത്. അതൊക്കെ ഇതിനു പുറത്ത് നടക്കേണ്ട കാര്യങ്ങളാണു.

വിവരമാണു എന്നുള്ളതു കൊണ്ടു എല്ലാ വാർത്തകളിലും വൈജ്ഞാനിക സ്വഭാവം ഉണ്ടാവണം എന്നില്ല. വിവരങ്ങളിൽ നിന്നു വൈജ്ഞാനിക സ്വഭാവം ഉരുത്തിരിയാൻ കാത്തിരിക്കണം. വേരിഫയബിൾ ആയ റെഫറൻസുകൾ വേണം. ബ്ലോഗും, ബ്ലൊഗ് കമെന്റും അല്ല വിക്കിയിൽ റെഫ‌റൻസ്‌സ് ആക്കേണ്ടത്.

ലോകം നാളെ അവസാനിക്കുവാൻ പോകുന്നൊന്നും ഇല്ല. ഇനിയിപ്പം ലോകം നാളെ അവസാനിക്കുകയാണെങ്കിൽ നമുക്കു വിക്കിപീഡിയയുടെ ആവശ്യം ഇല്ല താനും. വൈജ്ഞാനിക സ്വഭാവം ഉരുത്തിരിഞ്ഞ ധാരാളം വിഷയങ്ങളിൽ ലേഖനം എഴുതപ്പെടാനുണ്ട്. ആദ്യം അതിലെക്കാവട്ടെ ശ്രദ്ധ. --Shiju Alex|ഷിജു അലക്സ് 03:36, 2 ജനുവരി 2009 (UTC)[മറുപടി]

നടീനടന്മാർ എന്ന വിഷയത്തിനു് ൈജ്ഞാനികസ്വഭാവം പെട്ടെന്നു് കിട്ടുന്നതുപോലെ മലയാളം വിക്കിയിൽ പലവിഷയങ്ങൾക്കും കിട്ടാതിരിക്കുകയോ കാലതാമസം നേരിടുകയോ ചെയ്യുന്നതു് എങ്ങനെയെന്നു് മനസ്സിലാക്കാൻ ഷിജുവിന്റെ കുറിപ്പു് സഹായിച്ചു. ഒരാൾ എങ്ങനെയാണു് കണ്ടെത്തുന്നതെന്നും കണ്ടെത്തേണ്ടതെന്നും മനസ്സിലായി. ഒരാൾക്കു് ശരിയെന്നറിയാവുന്ന കാര്യം സമ്മതിക്കാതിരിക്കുന്നതിനു് തെളിവു് ഒഴിച്ചുകൂടാനാകാത്തതാണെന്നും മനസ്സിലായി. തെളിവൊന്നുമില്ലാതെ കാര്യങ്ങൾ മനസ്സിലാക്കാൻ പലർക്കും സാധിക്കും എന്നും മനസ്സിലായി. ഈ അറിവുകൾക്കെല്ലാം നന്ദി.

ഈ പ്രായത്തിൽ തല്ലുകൂടി ജീവിക്കാൻ താല്പര്യമില്ല എന്നതിനാൽ ഞാൻ പിൻവാങ്ങുന്നു.  മംഗലാട്ട്  ►സന്ദേശങ്ങൾ 


ഒരു AFD ഇടുന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നാം പലപ്പോഴും മറന്നുപോകുന്നോ എന്നു തോന്നുന്നു. AFD ടാഗിടുമ്പോഴേക്കും സംവാദം താളുകളിൽ ഘോരഘോരം പ്രസ്താവനകൾ നടത്താനാണ് മലയാളം വിക്കി എന്നും ശ്രദ്ധിച്ചുപോരുന്നത് എന്നും തോന്നുന്നു. മാപ്പു പറഞ്ഞ് പിൻവലിയാനൊന്നുമല്ല AFD ടാഗിടുന്നത് എന്നുകൂടി മനസ്സിലാക്കുക.

ഒരു AFD ടാഗിട്ടാൽ കമ്മ്യൂണിറ്റി ഒത്തുചേർന്ന് ആ ലേഖനത്തെ ഒത്തുപിടിച്ച് മികച്ച രീതിയിലേക്ക് മാറ്റുകയാണ് വേണ്ടത്. AFD ഇട്ടു എന്നതുകൊണ്ട് ആ ലേഖനം ഇനി വിക്കിയിൽ നിലനിൽക്കില്ല എന്ന മുൻവിധി ഒരിക്കലും നല്ലതല്ല. ഈ ലേഖനത്തിന്റെ AFD ടാഗ് 2008 നവംബർ 25-ന് ഞാനിടുകയുണ്ടായി. അതിനുശേഷം ഒരു എഡിറ്റ് പോലും നടത്തി ലേഖനത്തെ മികച്ചതാക്കാൻ ഇവിടെ സംവാദത്തിൽ പങ്കെടുത്ത ആരും ശ്രദ്ധിച്ചില്ല എന്നത് വളരെ കഷ്ടമാണ്. ലേഖനം നിലനിർത്തേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഇതുതന്നെ ഉത്തരം നല്കുന്നു. ആർക്കും ആ ലേഖനത്തെ മികച്ചതാക്കാൻ കഴിയുന്നില്ല എന്നാണിതിന്റെ അർത്ഥം എന്നു ഞാൻ കരുതുന്നു. എങ്കിൽ ഡിലീറ്റ് ചെയ്യുക തന്നെ വേണം.

മറിച്ച് സംവാദം താളിൽ വാദപ്രതിവാദം നടത്തുന്നതിനോടൊപ്പംതന്നെ ലേഖനം മികച്ചതാക്കാനുള്ള ശ്രമം കൂടി നടത്താൻ നാമെല്ലാം ശ്രദ്ധിക്കണം. നയത്തിനു് എതിരാണെങ്കിൽ ചരിത്രവും ഉള്ളടക്കവും എഴുതി നേരം കളയേണ്ടതില്ലല്ലോ എന്നതിനാലാണു് ഇക്കാലമത്രയുമായി അതു് എഴുതാതിരുന്നതു്. എന്നു പറയുന്നത് തീർത്തും ഒളിച്ചോട്ടമാണ്. എഴുതാനുള്ളത് എഴുതണം. അപ്പോഴാണ് മറ്റുള്ളവർക്ക് അതിലേക്ക് കൂടുതൽ സംഭാവനകൾ നല്കാൻ സാധിക്കുക.

ഇപ്പോൾ ലേഖനത്തിൽ ഉള്ള മറ്റു ചില പ്രശ്നം കൂടി ചൂണ്ടിക്കാണിക്കാനുദ്ദേശിക്കുന്നു. വേൾഡ് വൈഡ് വെബ്ബിൽ മലയാളം അനായാസം സാദ്ധ്യമാക്കിയ യൂനിക്കോഡ് എൻകോഡിംഗിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി നിലവാരമുള്ള വെബ്ബ് ഉള്ളടക്കം സൃഷ്ടിക്കുക,കേരളത്തെക്കുറിച്ചും മലയാളത്തെക്കുറിച്ചുമുള്ള വിവരങ്ങൾ വെബ്ബിൽ ലഭ്യമാക്കുക,ചർച്ചാവേദി ഒരുക്കുക എന്നിവയായിരുന്നു ചിന്ത.കോം എന്ന കമ്യൂണിറ്റി പോർട്ടലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ. ഇത് പ്രസ്തുത വെബ്സൈറ്റിന്റെ About Us-ൽ പറഞ്ഞിരിക്കുന്ന കാര്യമാണ്. ലക്ഷ്യം പൂർത്തീകരിക്കപ്പെടുന്നുണ്ടോ എന്ന് അതിന്റെ സ്ഥിരം വായനക്കാർക്ക് പറയാൻ സാധിക്കും. എങ്കിൽ അതിന്റെ ഉദാഹരണം കാണിച്ചുകൊണ്ട് ആ ലക്ഷ്യപൂർത്തീകരണം വ്യക്തമാക്കണം. അത് കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ ആ പ്രസ്താവനയ്ക്ക് വിക്കിപീഡിയയിൽ സ്ഥാനമില്ല.

പിന്നെ പ്രവർത്തകർ എന്ന ഹെഡ്ഡിൽ കൊടുത്തിരിക്കുന്നതെല്ലാം കളയണം. ഇത്തരത്തിലുള്ളവ നല്കുകയാണെങ്കിൽ ഇങ്ങനെ വരികയാണെങ്കിൽ മാതൃഭൂമിയെയും മനോരമയെയും കുറിച്ച് പറയുമ്പോൾ അവിടെയുള്ള ജീവനക്കാരുടെ പേര് മുഴുവൻ എഴുതേണ്ടി വരും.

ആകെ മൊത്തത്തിൽ പ്രസ്തുത വെബ്സൈറ്റിന്റെ About Us താളിന്റെ ഏകദേശ മലയാള തർജ്ജമ ആയാണ് ഈ ലേഖനം എനിക്ക് തോന്നിയിട്ടുള്ളത്. ഈ ലേഖനം ആകെ മാറ്റിമറിച്ച് ഉൾപ്പെടുത്താനുള്ള ശ്രമം തുടങ്ങണം. ലേഖനം നിലനിർത്തണമെന്നാഗ്രഹിക്കുന്നവർ ആ രീതിയിൽ പ്രവർത്തിക്കണം.--സിദ്ധാർത്ഥൻ 18:20, 2 ജനുവരി 2009 (UTC)[മറുപടി]

  • ആരുടെ തീരുമാനമാണ്‌ സുനിൽ നടപ്പാക്കിയത് എന്നറിഞ്ഞാൽ കൊള്ളാം. ചർച്ചകളിൽ നിന്ന് അത് ഒഴിവാക്കേണ്ടതത്യാവശ്യമായ യാതൊരു സൂചനയും കാണുന്നില്ല. ഒഴിവാക്കണമെന്നഭിപ്രായം പറയുന്നവരുടെ എണ്ണം അതിനെ എതിർക്കുന്നവരുടേതിനേക്കാൾ കൂടുതലല്ല താനും. മറ്റു കാര്യനി‌ർവാഹകരും ചേർന്നാണൊ ഈ തീരുമാനമെന്നാണറിയേണ്ടത്. --ചള്ളിയാൻ ♫ ♫ 17:39, 8 മാർച്ച് 2009 (UTC)[മറുപടി]
ഒരു മൂന്നാം കക്ഷി അവലംബം നൽകാൻ ഇതേ വരെ സാധിച്ചിട്ടില്ല. അതുകൊണ്ടാണ്‌ ലേഖനം നീക്കം ചെയ്തത്..--Vssun 17:50, 8 മാർച്ച് 2009 (UTC)[മറുപടി]

ലേഖനം തുടങ്ങിയതു് ഞാനാണു്. വെട്ടാൻ വെച്ചതിനാൽ അതിൽ കൂടുതൽ എഴുതേണ്ടതില്ല എന്നു വെച്ചു. വെട്ടാനുള്ള കാരണം സംവാദത്തിൽ വന്നതിനപ്പുറത്താണു് എന്നു മനസ്സിലാക്കാൻ അതിന്ദ്രിയജ്ഞാനം ഒന്നും വേണ്ട. മാത്രമല്ല നിലവിലുള്ള വിക്കിയെഴുത്തുകാർക്കൊന്നും അതിൽ ഒരക്ഷരം കൂട്ടിച്ചേർക്കാനാകില്ലെന്നും മനസ്സിലായി. സിനിമാനടിപ്പിനെപ്പറ്റിയല്ലാത്ത ലേഖനം വെട്ടിയതിനു് നന്ദി പറയാനായാണു് ഈ കുറിപ്പു്. സിനിമാപീഡിയയ്ക്കു് എല്ലാ ഭാവുകങ്ങളും.  മംഗലാട്ട്  ►സന്ദേശങ്ങൾ 

മൂന്നാം കക്ഷി അവലംബമില്ലാത്ത നിരവധി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ കിടക്കുമ്പോൾ ഇതു മാത്രം ഡിലീറ്റ് ചെയ്യാൻ കാരണം? ഒരു ലേഖനം ഡിലീറ്റ് ചെയ്യുന്നത് അതിന്റെ അവസാനത്തെ ഘട്ടത്തിൽ മാത്രമാകണം. ഇങ്ങനെ ഒരു താൾ ഉണ്ടെന്ന് വെച്ച് പുതുതായി സൃഷ്ടിക്കപ്പെടുന്ന ഏതു താളും(മുന്നെ നിലവിലുള്ളതും) അതിൽ ഇടാം എന്നത് ഒരു തമാശയായി തോന്നുന്നു. ലേഖനം നിലനിർത്തുവാൻ പറ്റുമോ എന്നു പോലും നോക്കാതെ ഡിലീറ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നതെന്തായാലും നല്ല പ്രവണതയല്ല. ഇത്രയേറെ വിശദമായി എഴുതിയിരിക്കുന്ന ഈ ലേഖനം മൂന്നാം കക്ഷി അവലംബം ഇല്ല എന്ന ഒറ്റ നയത്താൽ മാത്രം ഡിലീറ്റ് ചെയ്തത് ഏതായാലും ശരിയായില്ല. കാര്യനിർവ്വാഹകർക്കിടയിൽ ഇതിനെപ്പറ്റി പ്രത്യേകിച്ച് ഒരു ചർച്ച നടന്നതായി എനിക്കറിവില്ല. --Anoopan| അനൂപൻ 18:46, 8 മാർച്ച് 2009 (UTC)[മറുപടി]


~ഒരു ഓഫ്ടോപ്പിക്കു്. ഇതു് കുറേ നാളായി പറയണം എന്നു കരുതിയതാണു്. മംഗലാട്ടു് മാഷിന്റെ ഒപ്പിൽ തീയതിയും സമയവും കൂടി വരുന്ന വിധത്തിൽ പുനഃക്രമീകരിക്കണം. ഇപ്പോൾ ഏത് ദിവസം എപ്പോൾ പറഞ്ഞു എന്നറിയാൻ ഒരു മാർഗ്ഗവും ഇല്ല. സാധാരണ ഒപ്പു് പോലല്ല സം‌വാദം താളിലെ ഒപ്പു്. ഒപ്പിന്റെ നയം എഴുതി ചേർത്തപ്പോൾ ഈ കാര്യം കൂടി ഉൾപ്പെടുത്താമായിരുന്നു. സം‌വാദം താളിൽ നടക്കുന്ന സം‌വാദങ്ങൾ ട്രേസ് ചെയ്യാൻ ഒപ്പിന്റെ ഒപ്പം തീയതിയും സമയവും തീർച്ചയായും വേണം. ഇനിയിപ്പം അങ്ങനെയൊരു നയം ഇല്ലെങ്കിൽ ആ നയം ആവശ്യമായ ചർച്ചകൾക്കു് ശേഷം സമവായത്തിലെത്തിയ ശേഷം ഒപ്പിന്റെ നയത്തിൽ കൂട്ടിചേർക്കേണ്ടതാണു്. --Shiju Alex|ഷിജു അലക്സ് 18:59, 8 മാർച്ച് 2009 (UTC)[മറുപടി]
  • @ചള്ളിയാൻ - ഈ താളിൽ ചർച്ച ചെയ്യുന്നതു തന്നെ ഒഴിവാക്കാനാവശ്യമായ കാരണങ്ങളുള്ളതു കൊണ്ടാണ്‌. ലേഖനം ഒരു വെബ്‌സൈറ്റിന്റേതായതിനാലും ശ്രദ്ധേയതാമാനദണ്ഡങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്‌. ഇത്തരത്തിലുള്ള പല ലേഖനങ്ങളും ശ്രദ്ധേയതയില്ലെന്ന കാരണത്താൽ ഒഴിവാക്കിയിരുന്നതാണ്‌. അതു കൊണ്ട് ചിന്ത.കോമിനു മാത്രം പരിഗണന നൽകേണ്ടതില്ല.
  • ശ്രദ്ധേയതയില്ലെന്ന് ആരോപിക്കപ്പെടുന്ന ലേഖനം നിലനിർത്തുന്നതിന്‌ തെളിവുകളാണ്‌ വേണ്ടത്.
  • @അനൂപൻ - മറ്റൊരു ലേഖനം നിലവിലുണ്ട് എന്നത് ഈ ലേഖനം നിലനിർത്താനുള്ള ഒരു കാരണമല്ല (ഇത് ഒരു വിക്കി നയമാണ്‌). ഇത്തരത്തിൽ അവലംബമില്ലാത്ത ലേഖനങ്ങൾ വിക്കിപീഡിയയിൽ നിലവിലുണ്ടെങ്കിൽ അത് ഈ വേദിയിൽ കൊണ്ട് വന്ന് മെച്ച്പ്പെടുത്തുകയോ നീക്കം ചെയ്യുകയോ ചെയ്യേണ്ടതാണ്‌. മൂന്നാം കക്ഷി അവലംബമില്ല എന്നത് ഇത്തരം ലേഖനങ്ങളെ ഒഴിവാക്കാനുള്ള മതിയായ കാരണം തന്നെയാണ്‌. പിന്നെ തീരുമാനം ഈ താളിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ തന്നെയാണ്‌.

--Vssun 04:29, 9 മാർച്ച് 2009 (UTC)[മറുപടി]

ഇതരകക്ഷി ആകരസാമഗ്രിയില്ല എന്ന ഒറ്റക്കാരണം കൊണ്ട് ലേഖനം മായ്കുന്നതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല. അങ്ങനെയെങ്കിൽ മിക്കവാറും എല്ലാ ലേഖനങ്ങളും അത് വരുന്ന മുറക്ക് തന്നെ ഡലീറ്റിക്കൊണ്ടിരിക്കണമല്ലോ. പരാമര്ശങ്ങൾ ഇല്ല എന്ന ഒരു ടാഗിടുന്ന രീതിയല്ലേ ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്. അത് ചേർത്താൽ പോരായിരുന്നോ?. ഇത്തരം ലേഖനങ്ങൽക്ക് ഇതരകകഷി റഫറൻസുകൾ സുലഭമായിരിക്കില്ല എന്നതിനാൽ അത് വേണം എന്ന് വാശിപിടിക്കുന്നത് മറ്റേന്തോ ഉദ്ദേശ്യം വച്ചാണെന്ന് തോന്നിപ്പോവുന്നു. മാത്രവുമല്ല. ഏതെങ്കിലും പത്രങ്ങളുടെ പഴ എഡിഷൻ തെളിവായി നൽകിയാൽ പോലും വെരിഫൈ ചെയ്യാൻ വിഷമമാണെന്നിരിക്കേ ലേഖനത്തിൽ അത്തരം നടപടികൾ ഉണ്ടാവാതെ സത്യസന്ധത പുലർത്തിപോന്നു എന്ന പ്രസക്തമായ കാര്യം കണക്കിലെടുത്ത് ആധികാരികതയില്ല എന്ന ടാഗ് മാത്രം ചേർത്ത് നിലനിർത്തുകയും പിന്നീട് തെളിവുകൾ ചേർക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ അപ്ഡേറ്റ് ചെയ്യുകയുമാണ്‌ വേണ്ടിയിരുന്നത്. വാദങ്ങളിൽ ഏർപ്പെട്ടവർ ആരും തന്നെ ഒരു തെളിവ് സംഘടിപ്പിക്കാൻ ശ്രമിച്ചതായി തോന്നിയതുമില്ല. ചർച്ചകളിൽ ഒരു സമവായം ആവാതെ തിടുക്കത്തിൽ തീരുമാനം എടുക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഇങ്ങനെയാണെങ്കിൽ ആരെങ്കിലും ലേഖനം എഴുതിത്തുടങ്ങുന്നതിനുമിൻപേ തന്നെ അത് തെളിവില്ല എന്നു പറഞ്ഞ് അത് ഡലീറ്റുമല്ലോ --ചള്ളിയാൻ ♫ ♫ 05:51, 9 മാർച്ച് 2009 (UTC)[മറുപടി]

ഒരു ലേഖനം നന്നായി എഴുതി എന്നുള്ളത് കൊണ്ട് അത് നീക്കരുത് എന്ന് വാദിക്കുന്നത് ശരിയല്ല. വരുന്ന മുറക്ക് മായ്ക്കുന്ന ലേഖനമൊന്നുമല്ല ഇത് ആവശ്യത്തിന് സമയം ലഭിച്ചിട്ടും ലേഖനം നന്നാക്കാനോ തെളിവുകൾ ചേർക്കാനോ ആരും ശ്രമിച്ചതായി കാണുന്നില്ല. ഇത്തരം ലേഖനങ്ങളെ നിലനിർത്തിയാൽ ഒരു ലേഖനവും തെളിവില്ലാത്തതിനാൽ മായ്കരുത് എന്ന നിലപാട് സ്വീകരിക്കേണ്ടിവരും. ശ്രദ്ധേയത ആധികാരകിത എന്നീ കാരണങ്ങൾ പറഞ്ഞ് ധാരാളം ലേഖനങ്ങൾ ഡിലീറ്റ് ചെയ്തിട്ടിണ്ട്. അന്ന് ഉണ്ടാവാത്ത പ്രത്യേക വികാരങ്ങൾ ഇപ്പോൾ ഉണ്ടാകുന്നത് മംഗലാട്ട് പറഞ്ഞത് പോലെ കാരണം സംവാദത്തിൽ വന്നതിനപ്പുറത്താണു് എന്ന് തോന്നുന്നു -- ലീ 2©©8 /††← 08:49, 9 മാർച്ച് 2009 (UTC)[മറുപടി]

ശ്രദ്ദേയത മറ്റൊരു നയമാണ്‌. അതുപോലല്ല ആധികാരികത. ഒരു റഫറൻസുമില്ലാത്ത ലേഖനങ്ങൾ തെറ്റായിരിക്കാം എന്ന ഗണത്തിൽ പെടുത്തി മായ്ക്കാം. പക്ഷെ ഇവിടെ റഫറൻസ് ഉണ്ട്. ഇതരകക്ഷി റഫറൻസ് അല്ല എന്നു മാത്രം. ഇത്തരം ലേഖനങ്ങളെക്കുറിച്ച് ഇതരകക്ഷി തെളിവ് (പ്രത്യേകിച്ചും പുതിയതാകയാൽ) അച്ചടിച്ചു വരാനും മാത്രം വൈകിയേക്കാം. അല്ലെങ്കിൽ മാധ്യമങ്ങളിൽ വന്ന വാർത്ത കിട്ടാനുള്ള ബുദ്ധിമുട്ട്. ലീക്ക് മനസ്സിലാവുന്നുണ്ടോ എന്നറിയില്ല. വികാരങ്ങൾ ഉണ്ടായതിനു തക്കതായ കാരണം സൂചിപ്പിക്കുന്നതതിനാണ്‌. ഞാനോ താങ്കളോ അല്ല, മറിച്ച് കാര്യനിർവാഹകർ തമ്മിൽ അഭിപ്രായ സമന്വയം ഉണ്ടായോ എന്നതായിരുന്നു സംശയം. കാരണം ഒരു കാര്യനി‌വാഹകൻ എതിർപ്പ് പ്രകടിപ്പിച്ചതു കണ്ടു. --ചള്ളിയാൻ ♫ ♫ 10:43, 9 മാർച്ച് 2009 (UTC)[മറുപടി]

വാർത്തകൾ ആദ്യം വിക്കിയിൽ വരണമെന്നാണോ താങ്കൾ പറയുന്നത്. മനോരമടെയും മാതൃഭൂമിടെയും കഞ്ഞിയിൽ പാറ്റയിടല്ലേ-- ലീ 2©©8 /††← 11:05, 9 മാർച്ച് 2009 (UTC)[മറുപടി]

മറ്റു മലയാളം സൈറ്റുകളിൽ നിന്ന് ഇതിനെന്ത് പ്രത്യേകതയാണ്‌ ഉള്ളത് എന്ന് വ്യക്തമാക്കപ്പെടുന്നില്ലാത്ത്തുകൊണ്ട് തന്നെ അനുയോജ്യമല്ലാത്തതിനു കാരണം ആകും, മലയാളം വിക്കിപീഡിയ വിവരത്തിന്റെ പ്രാഥമിക സ്രോതസ്സ് അല്ല എന്നതു മറ്റൊരു കാരണവും ആകും--പ്രവീൺ:സംവാദം 11:52, 10 മാർച്ച് 2009 (UTC)[മറുപടി]

ക്ഷമിക്കണം ഈ ലേഖനം മായ്ചുകളഞ്ഞാൽ മലയാളം വിക്കിപീഡിയയിൽ മായ്ക്കാവുന്ന ലേഖനങ്ങൾ ഒരു പാട് ഉണ്ടാകും. ഇതിലെ ചില അവകാശവാദങ്ങൾ ഒഴിവാക്കിയാൽ ഈ ലേഖനം നിലനിർത്താവുന്ന കാര്യങ്ങൾ ഉണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു. മായ്ചുകളഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നില്ല. -- ജിഗേഷ് സന്ദേശങ്ങൾ  13:44, 10 മാർച്ച് 2009 (UTC)[മറുപടി]
അറിവില്ലാത്തതു കൊണ്ടാണ് ചോദിക്കുന്നത് ക്ഷമിക്കുക, വിക്കിയിൽ നയങ്ങൾക്ക് അനുസരിച്ചുള്ള ലേഖനങ്ങൾ ഉണ്ടാക്കുകയാണോ അതോ ലേഖനങ്ങൾ ഉണ്ടാക്കിയ ശേഷം നയങ്ങൾ ഉണ്ടാക്കുകയാണോ -- ലീ 2©©8 /††← 07:36, 11 മാർച്ച് 2009 (UTC)[മറുപടി]
മറ്റു മലയാളം സൈറ്റുകളിൽ നിന്ന് ഇതിനെന്ത് പ്രത്യേകതയാണ്‌ ഉള്ളത് എന്ന് വ്യക്തമാക്കപ്പെടുന്നില്ലാത്ത്തുകൊണ്ട് തന്നെ അനുയോജ്യമല്ലാത്തതിനു കാരണം ആകും എന്ന നയം കൊള്ളാം. ഇതേ നയം മലയാള പത്രങ്ങൾക്കും,ആനുകാലിക പ്രസിദ്ധീകരണങ്ങൾക്കും ബാധകമാക്കാമോ? മറ്റു പത്രങ്ങളിൽ നിന്നു വ്യത്യസ്തമായി മലയാള മനോരമക്ക്/മാതൃഭൂമിക്ക് അല്ലെങ്കിൽ വർഗ്ഗം:മലയാളം പത്രങ്ങൾ എന്ന താളിൽ കാണുന്ന ഏതു പത്രത്തിനാണ്‌ വ്യത്യസ്തയുള്ളത്? വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുന്നവരെ പറ്റി എഴുതുന്നത് ഗിന്നസ് ബുക്കിലും മറ്റുമല്ലേ. വിക്കിപീഡിയ എന്താ ഗിന്നസ് ബുക്കോ ,വി.കെ. ശ്രീരാമന്റെ വേറിട്ട കാഴ്ചകൾ പരിപാടിയോ ആണോ? ഇനി ഇതിന്റെ പേരിൽ നയത്തിൽ തൂങ്ങിപ്പിടിക്കുന്നു/നീ ആരുടെയോ ഒരു സോക്ക് ആണു എന്നൊക്കെ അർത്ഥം വെച്ചു പറയല്ലേ. ലേഖനം റീസ്റ്റോർ ചെയ്യണം എന്ന് ശക്തമായി അഭിപ്രായപ്പെടുന്നു --Anoopan| അനൂപൻ 08:16, 11 മാർച്ച് 2009 (UTC)[മറുപടി]
ചില അവകാശവാദങ്ങൾ (ആവശ്യമായ തെളിവില്ലാത്തത്) വെച്ച് പുലർത്തുന്നു എന്നതിനപ്പുറം താഴെ കാണുന്ന .കോം മുകളെക്കാൾ എന്ത് പ്രത്യേകതയാണ് ചിന്തക്കുള്ളത്. ഒരു വിക്കി എഴുത്തുകാരൻ ഇതിനു (എല്ലാം) പിന്നിലുണ്ടെന്ന് കരുതി ചിന്തയെ പിന്തുണക്കുന്നത് ശരിയല്ല
  • ചിരിച്ചെപ്പ്.കോം
  • ഹരിതകം.കോം
  • ഇന്ദുലേഖ.കോം
  • കണിക്കൊന്ന ഡോട്ട് കോം

ചിന്ത റീസ്റ്റോർ ചെയ്യുകയാണെങ്കിൽ മുകളിൽ കാണുന്നവയും റീസ്റ്റോർ ചെയ്യണം -- ലീ 2©©8 /††← 08:38, 11 മാർച്ച് 2009 (UTC)[മറുപടി]

വൈകിപ്പോയി. തിരക്കായിരുന്നു. രസകരമായിരിക്കുന്നു ഇത്. കുറേക്കാലമായി AFD ടാഗും തൂക്കിയിട്ട് ഇരുന്നു. യാതൊരു മാറ്റവും ഇല്ലാതെ ലേഖനം അതേപോലെ നിലകൊള്ളുകയും ചെയ്തു. സംവാദത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് ഒരു മറുപടിയും കാണാത്തതിനാൽ ഡിലീറ്റ് ചെയ്തപ്പോൾ ഇതാ വീണ്ടും വിവാദം കത്തിപ്പടർന്നിരിക്കുന്നു. ഈ സംവാദത്തിന്റെ നീളത്തിനനുസരിച്ച് ലേഖനം നന്നാക്കാനുള്ള ഒരു ശ്രമം ഒരിക്കൽപ്പോലും നടന്നിട്ടില്ലല്ലോ. ലേഖനം വിശദമായി എഴുതിയിരുന്നു എന്നതുശരിതന്നെ. പക്ഷെ എന്താണ് എഴുതിയത് എന്നുകൂടി നോക്കണം. ഡിലീറ്റ് ചെയ്യണം എന്ന കമൻറോടെ ഞാൻ മുകളിലിട്ട കുറിപ്പിൽ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ വെബ്സൈറ്റിൻറെ About Us-ൽ നടത്തിയിരിക്കുന്ന അവകാശവാദങ്ങളാണ് വിക്കിപീഡിയിലും കാണുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി ഈ ലേഖനത്തിലേക്ക് സംഭാവന ചെയ്യാൻ ലേഖനം നിലനിറുത്തണമെന്ന് അവകാശപ്പെടുന്നവർ ശ്രമിച്ചിട്ടുമില്ല. അത്തരം അവലംബങ്ങൾ കണ്ടെത്താനും ശ്രമിച്ചില്ല. ഡിലീറ്റ് ചെയ്യാൻ ഇട്ടതുകൊണ്ട് ലേഖനം വികസിപ്പിച്ചില്ല എന്ന് പറയുന്നതിൽ കാര്യമില്ല. AFD ടാഗിടുന്നതിന്റെ യഥാർത്ഥ ഉദ്ദേശ്യം മനസ്സിലാകാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നത്. ഈ പ്രത്യേകതാൾ വന്നതിനുശേഷം മലയാളം വിക്കിയിൽത്തന്നെ എത്ര ലേഖനങ്ങളെ നമ്മളൊരുമിച്ച് രക്ഷപ്പെടുത്തി. എന്തേ ചിന്ത ഡോട്ട് കോമിന്റെ കാര്യത്തിൽ അതുണ്ടായില്ല. വാചാലമായി കാര്യങ്ങൾ പറയാമെന്നല്ലാതെ കനപ്പെട്ട വിവരങ്ങൾ നൽകാൻ ആരുടെ പക്കലും ഇല്ല എന്നതുതന്നെ കാരണം. സത്യം പറഞ്ഞാൽ ഞാൻ ഇതൊന്നു മെച്ചപ്പെടുത്താൻ കുറേ കൂടുതൽ വിവരങ്ങൾക്കു വേണ്ടി തപ്പിയതാണ്. ലഭിച്ചില്ല. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കുമെന്ന് അവകാശപ്പെടുന്നവർ അക്കാര്യങ്ങൾ തെളിവുസഹിതം ഇവിടെ നൽകിയാൽ ലേഖനം നിലനിർത്താവുന്നതായിരുന്നില്ലേ. അതിന് എത്രയോ സമയം വൈകി എന്നതാണ് ഇത് ഡിലീറ്റ് ചെയ്യപ്പെട്ടതിൻറെ കാരണം. പിന്നെ ഏതെങ്കിലും ലേഖനം ഡിലീറ്റ് ചെയ്യാൻ കാര്യനിർവാഹകർ തമ്മിൽ അഭിപ്രായസമന്വയം വേണമെന്ന് നിർബന്ധമുണ്ടോ? എങ്കിൽ മലയാളം വിക്കിപീഡിയയിൽ ഒരു കാര്യവും നടക്കില്ല എന്നും കരുതാം. --സിദ്ധാർത്ഥൻ 17:32, 11 മാർച്ച് 2009 (UTC)[മറുപടി]

ലേഖനം റിസ്റ്റോർ ചെയ്യണം എന്നു് പറയുന്നില്ല. ഡിലീറ്റു് ചെയ്യാനായി ഉന്നയിക്കപ്പെട്ട എല്ലാ ന്യാ‌യങ്ങളും ശരിയാണെന്നു്, തർക്കുന്നവരുടെ സന്തോഷത്തിനും മനസ്സമാധാനത്തിനും വേണ്ടി, വേണമെങ്കിൽ സമ്മതിച്ചു തരാം. ഞാൻ വ്യക്തിപരമായി പങ്കാളിയായ പ്രസിദ്ധീകരണത്തെക്കുറിച്ചു് എഴുതി എന്നതിൽ എനിക്കു് അശേഷം ലജ്ജയില്ല. ചിന്ത ഡോട്ട് കോമിന്റെ ഭാഗമായി പ്രവർത്തിക്കുന്നുവെന്നതു് വിക്കിപീഡിയൻ എന്നതിനേക്കാൾ അഭിമാനാവഹമായ കാര്യമായി ഞാൻ കണക്കാക്കുന്നു.

സിദ്ധാർത്ഥനുമായി വ്യക്തിപരമായ പരിചയമുള്ളതിനാൽ, അദ്ദേഹത്തിനു് ആവശ്യമായ ഏതു വിവരവും ചിന്ത ഡോട്ട് കോമിനെക്കുറിച്ച് വിജ്ഞാനകോശലേഖനമെഴുതുന്നതിനായി നല്കാൻ ഞാൻ സന്നദ്ധനാണു്. സിനിമാനടിപ്പുകാരെക്കുറിച്ചു് എഴുതുന്നതിനേക്കാൾ വിവരങ്ങൾ ആവശ്യമായി വരും എന്നറിയാം. അതിനാലാണു് സിദ്ധാർത്ഥനെ സഹായിക്കാൻ സന്നദ്ധനാകുന്നതു്. മലയാളം വിക്കിപീഡിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനു് അദ്ദേഹം നടത്തുന്ന പരിശ്രമങ്ങൾക്കു് ആകാവുന്ന സഹായം ചെയ്യാനുള്ള സന്നദ്ധതയായി മാത്രം കരുതിയാൽ മതി.

ഇവിടെ തർക്കത്തിനില്ല. ലേഖനം റിസ്റ്റോർ ചെയ്യണമെന്നും ആവശ്യപ്പെടുന്നില്ല. സിദ്ധാർത്ഥനു് ആവശ്യമായ വിവരങ്ങൾ നല്കാം. അതു പോലെ ആർക്കും ഇതേക്കുറിച്ചുള്ള വിവരങ്ങൾ നല്കാൻ സർവ്വഥാ സന്നദ്ധനാണു്. എന്റെ പ്രൊഫൈലിൽ മെയിൽ ഐഡിയുണ്ടു്. ബന്ധപ്പെടാം.  മംഗലാട്ട്  ►സന്ദേശങ്ങൾ  01:43, 12 മാർച്ച് 2009 (UTC)[മറുപടി]

  • മേല്പ്പറഞ്ഞതിൽനിന്നു വ്യക്തമാവുന്നത് വിക്കിപീഡിയയുടെ നയങ്ങളോ രീതികളോ മംഗലാട്ട് പരിചയിച്ചിട്ടില്ല എന്നാണ്. Conflict of Interest എന്ന പ്രശ്നം ഇദ്ദേഹത്തെ അലട്ടുന്നില്ല. തെളിവു നല്കുന്നത് ലേഖനമെഴുതുന്നയാളുടെ ബാദ്ധ്യതയാണെന്ന് ഇദ്ദേഹം മനസ്സിലാക്കിയിട്ടില്ല. ഇതേക്കുറിച്ച് മംഗലാട്ട് എന്തെല്ലാം വിവരങ്ങൾ നല്കാൻ സന്നദ്ധനായാലും verifiable അല്ലാത്ത വിവരംകൊണ്ട് ഒരു കാര്യവുമില്ല.verifiable ആയ വിവരമുണ്ടെങ്കിൽ അത് ആർക്കും ലഭ്യമാവുന്നതേയുള്ളൂ. പിന്നെ, ചിന്താ.കോമിൻറെ ഭാഗമാണെന്നത് അഭിമാനിക്കേണ്ട കാര്യമായി കരുതേണ്ടാ. ഞാൻ നേരത്തേ പറഞ്ഞതാണിത്. ചിന്ത തട്ടിപ്പു സൈറ്റാണ്. ലൈസെൻസിങിനെപ്പറ്റി ഉളുപ്പില്ലാതെ കള്ളം പറയുന്ന സൈറ്റ്. എല്ലാം കോപ്പിപ്രൊട്ടക്റ്റഡ് ആണെന്നും പകർത്തുന്നത് നിയമ നടപടിക്കു കാരണമാവുമെന്നും disclaimer ൽ പറയുകയും ഓരോ പേജിലും താഴെ ക്രിയേറ്റീവ് കോമൺസ് ലൈസെൻസ് അവകാശപ്പെടുകയും ചെയ്യുന്നത്, സമർത്ഥമായ തട്ടിപ്പുപോലുമല്ല. പോരാത്തതിന്, പത്രങ്ങളിലും ആനുകാലികങ്ങളിലും വന്ന content പോലും പകർത്തി പരസ്പരവിരുദ്ധമായ ഈ ഇരട്ട ലൈസെൻസിനും കീഴിൽ വിൽക്കാൻ വെച്ചിരിക്കുന്നു. മലയാളം പീഡിയയെ സംബന്ധിച്ചിടത്തോളം ശ്രദ്ധിക്കേണ്ട കാര്യം ചിന്തയെ വിൽക്കാൻ പീഡിയയെ ഉപയോഗിക്കുന്ന ഒരു ലോബി ഇവിടെയുണ്ടെന്നതാണ്. ഒരു വർഷമെങ്കിലും മുമ്പായിരിക്കണം ചിന്തയുടെ ലൈസെൻസിങിലെ തട്ടിപ്പു ഞാൻ ഇവിടെ ഉന്നയിച്ചത്. അതിനെപ്പറ്റി ചർച്ചയേ നടന്നില്ല. ഇപ്പോൾ ലേഖനം നീക്കിയതിനെതിരെ എതിർപ്പ് പ്രകടിപ്പിക്കാൻ ആളുണ്ട്. ഈ തട്ടിപ്പ് വീണ്ടും ടോക് പേജിൽ ഞാൻ ഉന്നയിച്ചപ്പോൾ ആ പേജ് ഒരു അഡ്മിൻ പ്രൊട്ടക്റ്റ് ചെയ്തു. flaming എന്ന സമ്മറിയോടെ! പിന്നീട് ടോക് പേജേ പോയി. Not4u 17:46, 13 മാർച്ച് 2009 (UTC)[മറുപടി]

Not4u എന്ന ഈ ഉപയോക്താവ് എന്നാണു് വിക്കിയിൽ വന്നതു് എന്നു് മനസ്സിലാക്കാനും എന്താണു് ഇദ്ദേഹം പറഞ്ഞത് എന്നു് നോക്കാനും ശ്രമിച്ചു. ഈ വർഷം മാർച്ച് മാസത്തിൽ അവതരിച്ച ഇദ്ദേഹം പിറക്കുന്നതിനു് മുമ്പേ എന്തോ പറഞ്ഞുവെന്നാണു് അവകാശപ്പെടുന്നതു്. നല്ലതു്. ഇത്തരം രസികന്മാർ വിനോദത്തിനു് ഉപകരിക്കും.  മംഗലാട്ട്  ►സന്ദേശങ്ങൾ  18:11, 13 മാർച്ച് 2009 (UTC)[മറുപടി]

  • ഇക്കാര്യത്തിൽ മംഗലാട്ടിനു സംശയമുണ്ടെങ്കിലും കുറച്ചു പഴകിയ പീഡിയക്കാർക്കാർക്കും സംശയമുണ്ടാവാനിടയില്ല. മംഗലാട്ടിനെ മാത്രമല്ല ഞാൻ വിക്കിപീഡിയയിലേക്ക് introduce ചെയ്തത്. (user ആയിട്ട് മംഗലാട്ട് മാത്രമേയുള്ളൂ.) image licensing, blocking, reliable sources, admin abuse ഇങ്ങനെ പലവിഷയത്തിലും മലയാളം പീഡിയയ്ക്കു വിക്കിപീഡിയ നയങ്ങൾ പരിചയപ്പെടുത്തിയതു ഞാനാണ്. ഞാൻ മുമ്പു പലതായും അവതരിച്ചിട്ടുണ്ടെന്ന്. ആരാണെന്നു മനസ്സിലായിക്കാണുമല്ലോ? ഞാൻ മുകളിൽപ്പറഞ്ഞത് ചിന്ത, തട്ടിപ്പു സൈറ്റാണെന്നാണ്. അതിന് മറുപടിയെന്തുണ്ട് ഇവിടെ?

അവതാരങ്ങളിൽ വിശ്വാസമുള്ളവർ വിശ്വസിക്കട്ടെ. ചിന്ത ഡോട്ട് കോമിനെക്കുറിച്ചു് താങ്കൾക്കു് വിപ്രതിപത്തിയുണ്ടെന്നു് മനസ്സിലായി. പക്ഷെ അതൊരു വാണിജ്യ സൈറ്റല്ല എന്നും ഏതെങ്കിലും തരത്തിലുള്ള വാണിജ്യം നടത്തിയിട്ടില്ല എന്നും ഇത്രത്തോളം കാര്യവിവരമുള്ള താങ്കൾ മനസ്സിലാക്കിയിരിക്കണമല്ലോ. ലൈസൻസിന്റെ കാര്യത്തിൽ കാണുന്ന പരസ്പരവിരുദ്ധം എന്നു് ആരോപിക്കപ്പെടുന്ന കാര്യം,വസ്തുതകൾ മനസ്സിലാക്കാൻ തയ്യാറുള്ള ആർക്കും വിശദീകരിച്ചു കൊടുക്കാൻ എനിക്കു് സാധിക്കും. എന്നെ വിക്കിപീഡിയയിലേക്കു് ഇൻട്രഡ്യൂസ് ചെയ്ത താങ്കൾക്കു് ഇക്കാര്യം എന്നോടു് നേരിട്ടു് ചോദിച്ചു് മനസ്സിലാക്കാം. വിക്കയിലൂടെയുള്ള സംവാദം അത്യാവശ്യത്തിനേ വേണ്ടൂ എന്നതാണു് എന്റെ ഇപ്പോഴത്തെ നയം.  മംഗലാട്ട്  ►സന്ദേശങ്ങൾ  19:03, 13 മാർച്ച് 2009 (UTC)[മറുപടി]

  • വാണിജ്യം- സൈറ്റിലെ പരസ്യം എന്തിനുള്ളതാണ്? KTDCയെ സേവിക്കുകയാണോ? പരസ്പരവിരുദ്ധം എന്നാരോപിക്കപ്പെടുന്ന? നേരിട്ടു ചോദിക്കാൻ? സ്വയം ഇങ്ങനെ പരിഹാസ്യനാവാതിരിക്കുക. നമ്മൾക്കിടയിൽ ഈ വിഷയം ഇനി സംസാരിക്കേണ്ടതില്ല. (neither in rl nor online ) coi യെ മറികടക്കുവാൻ മംഗലാട്ടിനു കഴിയില്ല എന്നു വ്യക്തം.

മറ്റു പീഡിയക്കാരോട്: വിക്കീപിഡിയയുടെ External Linking നയമനുസരിച്ച് ചിന്ത.കോം വിക്കിപീഡിയ പേജുകളിൽ ലിങ്ക് ചെയ്യാൻ പാടില്ലെന്നു വ്യക്തം. ഇവിടെ നോക്കുക.

Any site that misleads the reader by use of factually inaccurate material or unverifiable research.

ലൈസെൻസിങിലെ വൈരുദ്ധ്യത്തിനുള്ള രഹസ്യമായ കാരണമെന്തായാലും ശരി സ്വന്തം സൈറ്റിൽ അതു വ്യക്തമാക്കാനാവുന്നില്ലെങ്കിൽ വിക്കിപീഡിയക്കാർ അതിനെച്ചൊല്ലി വേവലാതിപ്പെടേണ്ടതില്ലല്ലോ. വെബ്സൈറ്റുകൾ വെടിപ്പാക്കാനുള്ള പണി ഇവിടെയാരെങ്കിലും ഏറ്റെടുത്തിട്ടുണ്ടോ?Not4u 04:46, 14 മാർച്ച് 2009 (UTC)[മറുപടി]

വോട്ടെടുപ്പ് തിരുത്തുക

വിക്കിപീഡിയ എന്തല്ല എന്ന് അഡ്മിൻമാർക്കു പറഞ്ഞുകൊടുക്കേണ്ടി വരുന്നത് കഷ്ടം തന്നെ. http://en.wikipedia.org/wiki/What_wp_is_not#Wikipedia_is_not_a_democracy ഇവിടെ വോട്ടെടുപ്പിൻറെ പ്രശ്നം ഉദിക്കുന്നേയില്ല. ഉണ്ടാക്കാമായിരുന്ന വികാസങ്ങളും ഇമെയിലായി അയയ്ക്കാവുന്ന തെളിവുകളും കുറെ ലോജിക്കൽ ഫാലസിയും മാത്രമാണ് ലേഖനത്തിൻറെ നിലനില്പ്പിനായി ഉന്നയിക്കപ്പെട്ടത്. വിവേചന ബുദ്ധിയുള്ള ആരെങ്കിലും ഇത് ആർക്കൈവ് ചെയ്താൽ മാത്രം മതിയാവും. Not4u 07:23, 14 മാർച്ച് 2009 (UTC)[മറുപടി]