വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ടി.പി. ചന്ദ്രശേഖരൻ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ഉള്ളടക്കം കൊലക്കേസിൽ ലയിപ്പിച്ചു.--റോജി പാലാ (സംവാദം) 18:23, 16 ജൂൺ 2013 (UTC)[മറുപടി]
പ്രസ്തുത വ്യക്തി ജീവിച്ചിരുന്നപ്പോൾ ശ്രദ്ധേയത ഉണ്ട്/ഉണ്ടായിരുന്നു എന്നു തെളിയിക്കാനുള്ള അവലംബങ്ങൾ ഒന്നും തന്നെയില്ല. അക്കാരണത്താൽ ലേഖനം നീക്കം ചെയ്യാവുന്നതാണ്. --സുഗീഷ് (സംവാദം) 06:37, 3 ജൂൺ 2013 (UTC)[മറുപടി]
- നിലനിർത്തുക - ശ്രദ്ധേയതയുണ്ട്. ജീവിച്ചിരുന്നപ്പോഴും ശ്രദ്ധേയനായിരുന്നു. --Anoop | അനൂപ് (സംവാദം) 14:44, 3 ജൂൺ 2013 (UTC)[മറുപടി]
- നിലനിർത്തുക "അവലംബങ്ങൾ ഒന്നും തന്നെയില്ല" എന്ന ചുമ്മാതെ പറയാതെ മാഷേ. താങ്കൾ അന്വേഷിച്ചാലും ധാരാളം .അവലംബം കിട്ടും അത് കണ്ടെത്തി ചേർക്കുക. എന്നിട്ട് ലേഖനം മെച്ചപ്പെടുത്തുക. ആശംസകൾ. --Adv.tksujith (സംവാദം) 14:49, 3 ജൂൺ 2013 (UTC)[മറുപടി]
- നിലനിർത്തുക ശ്രദ്ധേയതയുണ്ട്. ജീവിച്ചിരുന്നപ്പോഴും ശ്രദ്ധേയനായിരുന്നു. - @Adv.tksujith “താങ്കൾ അന്വേഷിച്ചാലും ധാരാളം അവലംബം കിട്ടും അത് കണ്ടെത്തി ചേർക്കുക ” ഇതിനു ഒരു - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 15:22, 3 ജൂൺ 2013 (UTC)[മറുപടി]
"ശ്രദ്ധേയതയെ ഒരു സർക്കസ് ആക്കരുത്. ശ്രദ്ധേയത എന്നത് വിപുലമായ അർത്ഥത്തിൽ എടുക്കണം അവലംബം കണ്ടെത്തി ചേർക്കുക. ലേഖനം മെച്ചപ്പെടുത്തുക..Mpmanoj (സംവാദം) 15:37, 3 ജൂൺ 2013 (UTC)[മറുപടി]
- ലയിപ്പിക്കുക:വ്യക്തിക്ക് കൊലക്കേസുമായുള്ള ശ്രദ്ധേയത മാത്രമാണിവിടെയുള്ളത്. അതിനാൽ ലയിപ്പിക്കുന്നതാകും ഉചിതം. മുൻപ് ഒരു ലയന നിർദ്ദേശം നടത്തിയെങ്കിലും എല്ലാരും ശ്രദ്ധേയതയുണ്ട് എന്ന് പറഞ്ഞതല്ലാതെ എങ്ങനെ എന്ന് മാത്രം പറഞ്ഞിട്ടില്ല. മുകളിലെ നിരത്തിയുള്ള അനുകൂല മറുപടികളിലും കൊലക്കേസിന് മുൻപുള്ള ശ്രദ്ധേയത വ്യക്തമല്ല. വിക്കിലേഖനങ്ങളുടെ എണ്ണം കൂട്ടാൻ വാദിക്കാം എന്നല്ലാതെ വേറൊരു മെച്ചവും കാണുന്നില്ല.--KG (കിരൺ) 15:52, 3 ജൂൺ 2013 (UTC)[മറുപടി]
ജീവിച്ചിരിക്കുമ്പോൾ ശ്രദ്ധേയതില്ല എന്ന വാദം അംഗീകരിച്ചാലും മരണത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടില്ലേ? മരണാനന്തരമുള്ള ശ്രദ്ധേയത കണക്കിലെടുത്തുകൂടേ? --Vssun (സംവാദം) 02:06, 4 ജൂൺ 2013 (UTC)[മറുപടി]
- അതാണ് ലയിപ്പിക്കാൻ ആവശ്യപ്പെട്ടത്.--KG (കിരൺ) 03:30, 4 ജൂൺ 2013 (UTC)[മറുപടി]
- @അനൂപൻ, ജീവിച്ചിരുന്നപ്പോഴും ശ്രദ്ധേയനായിരുന്നു എന്നു തെളിക്കാൻ ഏതെങ്കിലും അവലംബം ഉണ്ടോ?
- @വക്കീലേ, എനിക്ക് ധാരാളം അവലംബം വേണ്ട. ഒരെണ്ണം മതി. അതും അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ശ്രദ്ധേയത ഉണ്ട് എന്നു തെളിയിക്കുന്ന അവലംബം. വല്ലതുമുണ്ടെങ്കിൽ താങ്കൾക്കും ചേർക്കാവുന്നതാണ്. ഞാൻ അന്വേഷിച്ചിട്ട് കിട്ടിയില്ല.
- @പ്രാഞ്ചിയേട്ടൻ, ജീവിച്ചിരുന്നപ്പോഴും ശ്രദ്ധേയനായിരുന്നു എന്നു തെളിക്കാൻ ഏതെങ്കിലും അവലംബം ഉണ്ടോ?
- @MPമനോജ്, വക്കീലേ, ഇതൊരു സർക്കസ്സല്ല. ശ്രദ്ധേയത ഇല്ല എന്നുതന്നെയാണ്. ഇതുവരെയും TP ശ്രദ്ധേയനായിരുന്നു എന്നു തെളിയിക്കുന്ന യാതൊരു അവലംബവുമോ ശ്രദ്ധേയത നൽകുന്ന ഒരു സംഭവമോ പരാമർശിച്ചിട്ടില്ല.
- @കിരൺ, ലയിപ്പിക്കാവുന്നതാണ്. അല്ലാതെ സ്വന്തമായി നിലനിൽക്കാനുള്ള ശ്രദ്ധേയത ഇതുവരെയില്ല.
- @സുനിൽ, മരണാനന്തരമുള്ള ശ്രദ്ധേയത എന്നു പറയുമ്പോൾ മരണം കൊണ്ടുള്ള ശ്രദ്ധേയത എന്നതാണോ? അങ്ങനെയെങ്കിൽ കൊലപാതകം/ മരണത്തുനുമാത്രമാണ് ശ്രദ്ധേയത. കൊലപാതകത്തിനുമാത്രമാണ് ശ്രദ്ധേയത. കൊലപാതകത്തിന്റെ താളുണ്ടല്ലോ!! നല്ല വൃത്തിയായി അത് ചെയ്തിട്ടുമുണ്ട്. ഇതെടുത്ത് അതിൽ ലയിപ്പിക്കുക.--സുഗീഷ് (സംവാദം) 05:37, 4 ജൂൺ 2013 (UTC)[മറുപടി]
- ലേഖനം ഒന്നുകൂടി വായിച്ചു നോക്കുക. എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി.പ്രസിഡണ്ട്, സംസ്ഥാന ജോയന്റ് സെക്രട്ടറി, കേന്ദ്രകമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2009-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ആർ.എം.പി. സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. ആർ.എം.പിയുടെ സ്ഥാപക നേതാവായിരുന്നു. ഇടതുപക്ഷ ഏകോപനസമിതിയുടെ സംസ്ഥാന കൺവീനറായിരുന്നു. ഇതൊന്നും ലേഖനം നിലനിർത്തുന്നതിനുള്ള മതിയായ കാരണങ്ങളല്ലേ. വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ#രാഷ്ട്രീയ പ്രവർത്തകർ എന്ന താളിലെ പോയന്റ് 1, 2 എന്നീ കാരണങ്ങളാലും ഈ ലേഖനം ഒറ്റയ്ക്ക് നിലനിർത്തേണ്ടതു തന്നെയാണു്. ഈ ലേഖനം നിലനിർത്താൻ ഇത്രയും കാര്യങ്ങൾ മതി എന്നു കരുതുന്നു. --Anoop | അനൂപ് (സംവാദം) 06:00, 4 ജൂൺ 2013 (UTC)[മറുപടി]
- അനൂപ് ശ്രദ്ധേയത വായിച്ചു നോക്കുക, അസംബ്ലികളിൽ മത്സരിച്ചവർക്കല്ല ശ്രദ്ധേയത വിജയിച്ചവർക്കാണ്. അതുപോലെ എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി.പ്രസിഡണ്ട്, സംസ്ഥാന ജോയന്റ് സെക്രട്ടറി, കേന്ദ്രകമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് ഇതൊന്നും ശ്രദ്ധേയത മാനദണ്ഡം പാലിക്കുന്നില്ല എന്ന് അനൂപിനും അറിവുണ്ടല്ലോ --KG (കിരൺ) 06:21, 4 ജൂൺ 2013 (UTC)[മറുപടി]
- Major local political figures who have received significant press coverage ഇതു പ്രകാരം ചന്ദ്രശേഖരനു ശ്രദ്ധേയത ഇല്ലെന്നാണോ പറയുന്നത്. എസ്.എഫ്.ഐയുടെയും, ഡി.വൈ.എഫ്.ഐയുടേയും സംസ്ഥാന, കേന്ദ്ര കമ്മറ്റികളിൽ മാത്രം പ്രവർത്തിച്ച് മറഞ്ഞു പോയ ഒരാൾക്ക് ഒറ്റയ്ക്ക് ചിലപ്പോൾ നിലനിൽക്കാനുള്ള ശ്രദ്ധേയത ഇല്ലെന്നു വന്നേക്കാം. പക്ഷെ, നിർണായകമായ ഒരു തെരഞ്ഞെടുപ്പിൽ അവിടെ കാലാകാലങ്ങളായി ജയിച്ചു കൊണ്ടിരുന്ന ഒരു പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാനുള്ള പ്രധാന കാരണം ഈ വ്യക്തിയുടെ സ്ഥാനാർത്ഥിത്വം മൂലമാണെന്നു കേരളത്തിലെ പ്രമുഖ പത്രങ്ങളെല്ലാം വിലയിരുത്തിയിട്ടുള്ള ഒരു വ്യക്തിക്ക് ശ്രദ്ധേയത ഇല്ല എന്നു പറയുന്നതിന്റെ യുക്തി എനിക്ക് മനസിലാകുന്നില്ല. കേരളത്തിലെ എല്ലാ ദൃശ്യ ശ്രവ്യ മാദ്ധ്യമങ്ങളിലും, പത്രങ്ങളിലും വാർത്തയായ റവലൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരണം, ഇടതു പക്ഷ ഏകോപന സമിതി ഇവയുടെ ഒക്കെ അമരത്തുള്ള ഒരു വ്യക്തി കൂടിയായിരുന്നു ചന്ദ്രശേഖരൻ. ഇതിനൊക്കെ എത്ര തെളിവുകൾ വേണമെങ്കിലും ഇനിയും നൽകാൻ കഴിയും. ഇതൊന്നും ഒരു രാഷ്ട്രീയപ്രവർത്തകനുള്ള ശ്രദ്ധേയതയാകുന്നില്ലെങ്കിൽ ലേഖനം നീക്കം ചെയ്യുക. അല്ലാതെന്തു പറയാൻ! --Anoop | അനൂപ് (സംവാദം) 06:33, 4 ജൂൺ 2013 (UTC)[മറുപടി]
- നിലനിർത്തുക - വിശ്വപ്രഭViswaPrabhaസംവാദം 06:35, 4 ജൂൺ 2013 (UTC)[മറുപടി]
- Major local political figures who have received significant press coverage ഇതിനാണ് തെളിവ് ചോദിച്ചത് കൊലപാതകത്തിനുമുൻപുള്ള അവലംബം. @വിശ്വേട്ടാ നിലനിർത്താനുള്ള കാരണം വ്യക്തമല്ല, ഇതൊരു വോട്ടെടുപ്പ്താളുമല്ല--KG (കിരൺ) 07:54, 4 ജൂൺ 2013 (UTC)[മറുപടി]
- കൊലപാതകത്തിനു മുൻപുള്ള കാര്യങ്ങൾ തന്നെയാണു മുകളിൽ എഴുതിയത്. അത് പ്രസിദ്ധീകരിച്ചത് കൊലപാതക വാർത്തയോടൊപ്പമായതിനാൽ അത് അവലംബമാകില്ല എന്നു പറയുന്നത് ഏതടിസ്ഥാനത്തിലാണെന്നു മനസിലാകുന്നില്ല. --Anoop | അനൂപ് (സംവാദം) 10:39, 4 ജൂൺ 2013 (UTC)[മറുപടി]
- Major local political figures who have received significant press coverage ഇതെവിടെ--KG (കിരൺ) 10:47, 4 ജൂൺ 2013 (UTC)[മറുപടി]
- പക്ഷെ, നിർണായകമായ ഒരു തെരഞ്ഞെടുപ്പിൽ അവിടെ കാലാകാലങ്ങളായി ജയിച്ചു കൊണ്ടിരുന്ന ഒരു പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാനുള്ള പ്രധാന കാരണം ഈ വ്യക്തിയുടെ സ്ഥാനാർത്ഥിത്വം മൂലമാണെന്നു കേരളത്തിലെ പ്രമുഖ പത്രങ്ങളെല്ലാം വിലയിരുത്തിയിട്ടുള്ള ഒരു വ്യക്തിക്ക് ശ്രദ്ധേയത ഇല്ല എന്നു പറയുന്നതിന്റെ യുക്തി എനിക്ക് മനസിലാകുന്നില്ല. ഈ വ്യക്തി തൊൽപ്പിച്ചതല്ലല്ലോ? എന്നുകൂടി ചോദിക്കുന്നില്ല.
- കേരളത്തിലെ എല്ലാ ദൃശ്യ ശ്രവ്യ മാദ്ധ്യമങ്ങളിലും, പത്രങ്ങളിലും വാർത്തയായ റവലൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരണം, ഇടതു പക്ഷ ഏകോപന സമിതി ഇവയുടെ ഒക്കെ അമരത്തുള്ള ഒരു വ്യക്തി കൂടിയായിരുന്നു ചന്ദ്രശേഖരൻ. ഇതിനൊക്കെ എത്ര തെളിവുകൾ വേണമെങ്കിലും ഇനിയും നൽകാൻ കഴിയും. ശ്രദ്ധേയത തെളിയിക്കുന്ന തെളിവ് വരട്ടെ.
- വിശ്വേട്ടന്റെ അഭിപ്രായത്തോട് യാതൊരു അഭിപ്രായവുമില്ല. നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്ന എല്ലാ താളുകളിലും നിലനിർത്തുക എന്ന ഫലകം ചാർത്തി മുണ്ടാണ്ടിരിക്കുക എന്നതാണല്ലോ പതിവ്. ഇതും അങ്ങനെതന്നെ കരുതുന്നു.
- റ്റി.പി.യെ നിലനിർത്താൻ പ്രത്യേക കീഴ്വഴക്കങ്ങളോ നയങ്ങളോ ഒക്കെ രൂപപ്പെടുത്തിയാൽ നന്നായിരിക്കും. അല്പം കൂടി വിശാലമായ ശ്രദ്ധേയതാ നയം. അങ്ങനെയാകുമ്പോൾ വാർഡു മെമ്പർ മാരേയും കൂടെ നിന്ന് തോറ്റവരേയും ഒക്കെ വിക്കിയിൽ ചേർക്കാം.--സുഗീഷ് (സംവാദം) 10:49, 4 ജൂൺ 2013 (UTC)[മറുപടി]
- ശ്രദ്ധേയത സംബന്ധിക്കുന്ന ഒരു മാനദണ്ഡവും conclusive അല്ലെന്ന് നയങ്ങൾ തന്നെ പറയുന്നുണ്ട്. കേരളത്തിൽ ഏറെ ശ്രദ്ധേയനായ വ്യക്തി വിക്കിപീഡിയയ്കുമാത്രം ശ്രദ്ധേയനാകുന്നില്ല എന്ന വാദം ഒരു തരം വരട്ടുവാദമാണ്. സമൂഹം തീരുമാനിക്കട്ടെ ടി.പി ക്ക് ശ്രദ്ധേയതയുണ്ടോ എന്ന്. എനിക്കിതിനെ ഇത്ര സങ്കീർണ്ണമായി കാണാനല്ല ആഗ്രഹം. കേരളത്തിൽ ഇത്രയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വ്യക്തി ആരെന്നറിയാൻ ഒരു വിദ്യാർത്ഥി ഇന്റർനെറ്റിൽ അന്വേഷിക്കുമ്പോൾ, ആർ.എം.പി യുടെ അപദാനങ്ങളും സി.പി.എം ന്റെ ഇകഴ്ത്തലുകൾക്കുമപ്പുറം സത്യസന്ധവും വസ്തുനിഷ്ഠവുമായ വിവരം ലഭിക്കണം. അതിന് വിക്കിപീഡിയയിൽ ഇടമുണ്ടാവണം. ഏതൊ ഒരു തോറ്റ പഞ്ചായത്ത് മെമ്പറിനെക്കുറിച്ച് ആരെങ്കിലും ഇങ്ങനെ തിരക്കാനിടയുണ്ടോ എന്ന് അറിയില്ല. അല്ല ഉണ്ടെങ്കിൽ അയാളും വേണം എന്നു തന്നെയാണ് അഭിപ്രായം. വിക്കിപീഡിയയിൽ സ്ഥലപരിമിതിയുള്ളതായി ഫൌണ്ടേഷൻ ഇതുവരെ പറഞ്ഞിട്ടില്ല. സുഗീഷിനെ നേരിട്ട് വിളിച്ചറിയിച്ചിട്ടുണ്ടോ എന്നറിയില്ല :) --Adv.tksujith (സംവാദം) 16:27, 4 ജൂൺ 2013 (UTC)[മറുപടി]
- ഏതൊ ഒരു തോറ്റ പഞ്ചായത്ത് മെമ്പറിനെക്കുറിച്ച് ആരെങ്കിലും ഇങ്ങനെ തിരക്കാനിടയുണ്ടോ എന്ന് അറിയില്ല. അല്ല ഉണ്ടെങ്കിൽ അയാളും വേണം എന്നു തന്നെയാണ് അഭിപ്രായം. ആ അഭിപ്രായം ശരിയല്ല, ആർക്കും വന്ന് എന്തും നോക്കാവുന്ന ഒരു സാധനമല്ല വിക്കിപീഡിയ എന്നു മനസിലാക്കുക ആദ്യം. ഇവിടെ ഏത് ലേഖനമെഴുതിയാലും ഇവിടുത്തെ നയങ്ങൾക്കനുസരിച്ച് മാത്രമായിരിക്കണം അതിനെ ഒരു വരട്ട് വാദം എന്നു പറയണ്ട കാര്യമില്ല. ആരായാലും ശരിയായ ഭാഷ ഉപയോഗിച്ച് സംവദിക്കുക.--KG (കിരൺ) 19:42, 4 ജൂൺ 2013 (UTC)[മറുപടി]
ഈ നയങ്ങളൊന്നും ഇരുമ്പുലക്കയൊന്നുമല്ലെന്ന് നയങ്ങളെ സംബന്ധിച്ചുള്ള താളുകളിൽ പലയിടത്തും പറഞ്ഞിട്ടുണ്ട്. അതാണ് ഞാൻ പ്രധാനമായും സൂചിപ്പിക്കാൻ ശ്രമിച്ചത്. നിയമങ്ങളും നയങ്ങളും ഇഴനാരിഴകീറിയുള്ള പരിശോധന നല്ല ശൈലിയുമല്ല. ഇത് സ്വതന്ത്ര വിജ്ഞാനത്തിനായുള്ള ഒരു സമൂഹമാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഇനി ഏതെങ്കിലും കേഡർ പ്രസ്ഥാനങ്ങളെപ്പോലെ പ്രവർത്തിക്കണമെങ്കിൽ അങ്ങനെയാവാം. എല്ലാക്കാര്യത്തിലും അത് കണ്ടാൽ മതി. നയങ്ങൾവെച്ചുള്ള കളിയാണ് സുഗീഷ് എന്ന ഉപയോക്താവ് ചെയ്യുന്നത്. അതു സൂചിപ്പിച്ചെന്നേയുള്ളു. അത്തരം രീതികൾക്ക് വരട്ടുവാദം എന്നത് മനോഹരമായ പ്രയോഗമാണ്. മലയാളത്തിൽ പൊതുമണ്ഡലത്തിൽ എത്രയോ നാളുകളായുള്ള ഒന്നുമാണത് അത് മോശപ്പെട്ട പ്രയോഗമാണെന്ന് ആദ്യമായാണ് കേൾക്കുന്നത് ! --Adv.tksujith (സംവാദം) 19:59, 4 ജൂൺ 2013 (UTC)[മറുപടി]
- നയങ്ങൾ ഇരുമ്പുലക്കയല്ലന്ന് എവിടെയും ഇല്ല അത് പാലിക്കാനായുള്ളതാണ്. ചില സ്ഥലങ്ങളിൽ അർഹിക്കാത്ത പരിഗാണന മാധ്യമങ്ങൾ നൽകും എന്നു കരുതി ഇവിടെയും അതിന്റെ ആവശ്യമില്ല. അതിനാണ് ഇവിടെ നയങ്ങളും മറ്റും. വധത്തിന് മുൻപ് ടി.പി.ക്ക് ശ്രദ്ധേയത ലഭിക്കണ്ട യാതൊന്നും ഉണ്ടായിട്ടില്ല. വധത്തിനു ശേഷം അതിന്റെ ഇര എന്ന് പേരിൽ മാത്രമാണ് കവറേജ് ലഭിച്ചത്. നയപ്രകാരം കൊലപാതകത്തിനെ ഇരയ്ക്ക് കൊലപാതകത്തിലൂടെയുള്ള കവറേജ് ആണുള്ളതെങ്കിൽ പ്രതേകിച്ച് ഒരു ലേഖനം ആവശ്യമില്ല എന്നാണ്.അതുമാത്രമാണ് ഇവിടെ ഓർമ്മിപ്പിക്കുവാൻ ഉള്ളത്. വിക്കിപീഡിയ ഒരു പ്രസ്താനത്തിനെ താങ്ങാനോ തളർത്താണൊ ഉള്ളതല്ല, മതിയായ അവലംബങ്ങളിലൂടെ വസ്തു നിഷ്ഠ്മായ വിജ്ഞാനം നൽകാനാണ് വാർത്തയോ ബ്രേക്കിംഗ് ന്യൂസോ നൽകാനാല്ല, അതിനായി ഇവിടെ വരുന്നവർക്ക് വേണ്ടിയല്ല ഇവിടുത്തെ താളുകൾ.--KG (കിരൺ) 20:21, 4 ജൂൺ 2013 (UTC)[മറുപടി]
- കേരളത്തിൽ ഏറെ ശ്രദ്ധേയനായ വ്യക്തി വിക്കിപീഡിയയ്കുമാത്രം ശ്രദ്ധേയനാകുന്നില്ല എന്ന വാദം ഒരു തരം വരട്ടുവാദമാണ്. ഈ വരട്ടുവാദം ചേർത്തിരിക്കുന്ന ശ്രദ്ധേയത എന്ന നയപ്രകാരമാണ് ഇവിടെ ലേഖനങ്ങൾ നിലനിൽക്കാൻ ആവശ്യപ്പെടുന്നതു്.
- സമൂഹം തീരുമാനിക്കട്ടെ ടി.പി ക്ക് ശ്രദ്ധേയതയുണ്ടോ എന്ന്. വിക്കിസമൂഹമാണോ?? ശ്രദ്ധേയത ഇല്ലാത്ത ഒരു സംഭവത്തിനെ നിലനിർത്താൻ ഏതു് സമൂഹം താത്പര്യപ്പെടും.
- കേരളത്തിൽ ഇത്രയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വ്യക്തി ആരെന്നറിയാൻ ഒരു വിദ്യാർത്ഥി ഇന്റർനെറ്റിൽ അന്വേഷിക്കുമ്പോൾ, ആർ.എം.പി യുടെ അപദാനങ്ങളും സി.പി.എം ന്റെ ഇകഴ്ത്തലുകൾക്കുമപ്പുറം സത്യസന്ധവും വസ്തുനിഷ്ഠവുമായ വിവരം ലഭിക്കണം. ഇതു തന്നെയാണ് എല്ലാ താളൂകളിലും ആവശ്യമായ സംഗതി. അങ്ങനെ ഒരു സാധനമില്ല എന്നു പറഞ്ഞ് ഫലകം ചാർത്തുമ്പോൾ ചില ആളുകൾക്കുമാത്രം --ചില പ്രത്യേക താളുകളിൽ മാത്രം-- കണ്ടുവരുന്ന ഒരു സംഗതിയാണ്. എല്ലാ താളുകളും ഈ ഒരു സംഗതി പാലിക്കണമെന്ന് ആവശ്യപ്പെട്ടാൽ ഇങ്ങനെ ഡയലോഗടിക്കുന്ന ആളുകൾ എന്തിനാണ് കയറുപൊട്ടിക്കുന്നതെന്നറിയില്ല.
- ഏതെങ്കിലും കേഡർ പ്രസ്ഥാനങ്ങളെപ്പോലെ പ്രവർത്തിക്കണമെങ്കിൽ അങ്ങനെയാവാം. എല്ലാക്കാര്യത്തിലും അത് കണ്ടാൽ മതി. അങ്ങനെതന്നെയാണല്ലോ ഇവിടെ നടക്കുന്നതു്. ഇതൊരു കേഡർ ഭരണവ്യവസ്ഥിതി കൊണ്ടുനടക്കുന്ന സമൂഹം തന്നെയാണ്.. ഈ കേഡർ/വല്ല്യേട്ടൻ ഭാവമാണോ ജനാധിപത്യം എന്നത് എനിക്കറിയില്ല. ഇപ്പോഴും ഇതൊരു കേഡർ നയങ്ങളും തീരുമാനങ്ങളും തന്നെയാണ് ഉപയോഗിക്കുന്നത്. അല്ലെന്ന് തെളിയിക്കാമെങ്കിൽ നിങ്ങൾക്ക് തെളിയിക്കാവുന്നതാണ്.
- നയങ്ങൾവെച്ചുള്ള കളിയാണ് സുഗീഷ് എന്ന ഉപയോക്താവ് ചെയ്യുന്നത്. എല്ലാതാളുകളുടെ കാര്യത്തിലും എനിക്ക് ഒരേ നിലപാട് തന്നെയാണ്. അല്ലാതെ ഞാനെഴുതിയതോ എനിക്കിഷ്ടപ്പെട്ട വിഷയം ഉൾക്കൊള്ളുന്നതോ ആയ കാര്യങ്ങളിൽ നീക്കം ചെയ്യാൻ അനുവധിക്കുകയില്ല എന്നു പറയുന്നത് വക്കീൽ നേരത്തെ സൂചിപ്പിച്ച സംഗതി തന്നെയാണ്. നയം ഉണ്ടാക്കി ഉണക്കി ചാക്കിൽക്കെട്ടി വച്ചിരിക്കുന്നത് ഞാനല്ല. നയങ്ങൾ എന്നത് എനിക്ക് മാത്രം ഉപയോഗിക്കാനുള്ളതല്ല. എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്. ആർക്കും നയങ്ങൾ ഉപയോഗിക്കാം. നയങ്ങളേക്കുറിച്ച് അല്പമെങ്കിലും അറിവുണ്ടായിരിക്കണം എന്നുമാത്രം. ഇതു ഇല്ലാത്തവർ മിണ്ടരുതു് എന്നു മാത്രം.--സുഗീഷ് (സംവാദം) 05:37, 5 ജൂൺ 2013 (UTC)[മറുപടി]
- ഇതുവരെ ശ്രദ്ധേയത തെളിയിക്കാനായി അവലംബങ്ങൾ ലഭിച്ചിട്ടില്ല. ആയതിനാൽ നീക്കം ചെയ്യാവുന്നതാണ് --സുഗീഷ് (സംവാദം) 06:55, 13 ജൂൺ 2013 (UTC)[മറുപടി]
അവലംബങ്ങളിൽ നിന്ന് ശ്രദ്ധേയത തെളിയിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. നിലനിർത്തുക. --അജയ് ബാലചന്ദ്രൻ (സംവാദം) 04:55, 15 ജൂൺ 2013 (UTC)[മറുപടി]
- ഏത് അവലംബം? നിർദ്ദേശം ഒന്നുകൂടി വായിച്ചു നോക്കാൻ താല്പര്യപ്പെടുന്നു.— ഈ തിരുത്തൽ നടത്തിയത് Kiran Gopi (സംവാദം • സംഭാവനകൾ) --07:26, 15 ജൂൺ 2013 (UTC)[മറുപടി]
- കൊലയ്ക്കു മുൻപ് ശ്രദ്ധേയതയുണ്ടായിരുന്നു എന്നതിനു വ്യക്തമായ അവലംബം ചൂണ്ടിക്കാണിക്കാനുണ്ടോ?--റോജി പാലാ (സംവാദം) 05:59, 16 ജൂൺ 2013 (UTC)[മറുപടി]
- കൊലയ്ക്കു മുൻപും ശ്രദ്ധേയനായിരുന്നു എന്നു തളിയിക്കാവുഌഅ അവലംബങ്ങൾ ഒന്നും തന്നെയില്ല. --സുഗീഷ് (സംവാദം) 06:09, 16 ജൂൺ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.