വി.കെ. ആദർശ്

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
(ആദർശ് വി.കെ. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളിയായ ഒരു സാങ്കേതിക എഴുത്തുകാരനാണ് വി.കെ. ആദർശ് (V.K Adarsh) (ജനനം : 30 മേയ് 1979). ശാസ്ത്ര പത്രപ്രവർത്തനത്തിന് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡ് ഇദ്ദേഹം 2009 -ൽ നേടി. കൂടാതെ കേരളാ ഊർജസംരക്ഷണ അവാർഡും 2007 -ൽ ഇദ്ദേഹത്തിനു ലഭ്യമായി.[1]വിവര സാങ്കേതികവിദ്യയെ സംബന്ധിച്ച്‌ ആനുകാലികങ്ങളിൽ പതിവായി എഴുതി വരുന്നു[2].

വി.കെ. ആദർശ്
ജനനം (1979-05-30) 30 മേയ് 1979  (45 വയസ്സ്)
ഉമയനല്ലൂർ, കൊല്ലം, കേരളം, ഇന്ത്യ
തൊഴിൽസോഷ്യൽ മീഡിയ ഇവാൻജലസ്റ്റ്, ഗ്രന്ഥകാരൻ, കോളമിസ്റ്റ്, സാങ്കേതികവിദഗ്ദ്ധൻ, ബാങ്ക് ഉദ്യോഗസ്ഥൻ
ഭാഷമലയാളം
ദേശീയതIndian
പഠിച്ച വിദ്യാലയംTKM College of Engineering, Kollam
Genreലേഖനങ്ങൾ, സാങ്കേതികവിദ്യ, സോഷ്യൽ മീഡിയ, മാധ്യമവിമർശനം, സംരംഭകത്വം
പങ്കാളിസീമ ശ്രീലയം
വെബ്സൈറ്റ്
vkdarsh.in
വി കെ ആദർശും ഭാര്യ സീമയും. മലയാളം വിക്കിപീഡിയയുടെ പത്താം പിറന്നാളാഘോഷം, എറണാകുളം

ജീവിതരേഖ

തിരുത്തുക

കൊല്ലം ജില്ലയിലെ ഉമയനല്ലൂരിലാണ് ആദർശ് ജനിച്ചത്. നെയ്യാറ്റിൻകര ജി.പി.ടി യിൽ നിന്ന്‌ ഇലൿട്രോണിക്‌സ്‌ ആന്റ്‌ ഏവിയോണിക്‌സിൽ ഡിപ്ലോമയും കൊല്ലം ടി.കെ.എം. എൻജിനീയറിംഗ്‌ കോളജിൽ നിന്ന്‌ പ്രൊഡക്ഷൻ എൻജിനീയറിംഗിൽ ബി.ടെക്‌ ബിരുദവും കേരളസർവ്വകലാശാല ഫ്യൂച്ചേഴ്‌സ്‌ സ്റ്റഡീസ്‌ വകുപ്പിൽ നിന്നും ടെക്‌നോളജി മാനേജ്‌മെന്റിൽ എം.ടെക്ക് ബിരുദവും എൻ‌ട്രപ്രണർഷിപ്പിൽ എം‌ബി‌എ. ബിരുദവും നേടി. യൂനുസ് കോളജ് ഓഫ് എൻജിനീയറിംഗിൽ അദ്ധ്യാപകനായിരുന്നു. പത്ത് പുസ്തകങ്ങൾ ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. ഇപ്പോൾ യൂണിയൻ ബാങ്കിന്റെ മംഗളരു മേഖലാ ഓഫീസിൽ ചീഫ് മാനേജർ (ടെക്നിക്കൽ) ആയി സേവനം ചെയ്യുന്നു. [3]

  • ഇ-മലിനീകരണം[4]
  • ഇനി വായന ഇ വായന[5]
  • കമ്പ്യൂട്ടർ ഒരു കൈപ്പുസ്തകം published by DC Books
  • വരൂ നമുക്ക്‌ കംപ്യൂട്ടറും ഇന്റർനെറ്റും പരിചയപ്പെടാം[6]
  • എന്താണ്‌ ബ്ലോഗ്‌? ബ്ലോഗിംഗ്‌ എങ്ങനെ തുടങ്ങാം?[7]
  • മൈക്രോസോഫ്‌റ്റ്‌ വേഡ്‌ പഠിക്കാം : Published by DC Books[8]
  • ഭാരതീയ ശാസ്ത്രജ്ഞർ published by Kerala State institute of Childern's Literature[9][10]
  • വിവരസാങ്കേതികവിദ്യ നിത്യജീവിതത്തിൽ published by State Institute of Languages
  • ഇ-ലോകം ഇത്ര വിപുലം published by SPCS[11]
  • വേറിട്ട പാതയിലൂടെ വിജയം നേടിയവർ published by DC Books[12]

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര സാഹിത്യ അവാർഡ് (2010)[13]
  • കേരള ഊർജസംരക്ഷണ അവാർഡ് (2007)
  1. "ടെക്നോളജി എഴുത്തുകാരൻ". Archived from the original on 2014-07-02. Retrieved 2013-11-10.
  2. mediaone (2021-02-10). "വി.കെ അബ്‍ദു: കേരളത്തിലെ ഐ.ടി രംഗത്ത് മുമ്പേ പറന്ന പ്രതിഭ". Mediaone TV. Archived from the original on 2023-04-03. Retrieved 2023-04-05. {{cite web}}: |archive-date= / |archive-url= timestamp mismatch; 2023-04-05 suggested (help)
  3. "വി.കെ. ആദർശ്‌". www.chintha.com. Archived from the original on 2014-07-14. Retrieved 2013 നവംബർ 11. {{cite web}}: Check date values in: |accessdate= (help)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2016-03-03.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2016-03-03.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-06. Retrieved 2016-03-03.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-06. Retrieved 2016-03-03.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-06. Retrieved 2016-03-03.
  9. http://america.pink/adarsh_4622290.html
  10. http://www.ksicl.org/index.php?option=com_content&view=article&id=677%3Aksicl-book-list-and-price----&catid=71&Itemid=29
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-07. Retrieved 2016-03-03.
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-06. Retrieved 2016-03-03.
  13. "വി.കെ ആദർശിന് ശാസ്ത്ര സാഹിത്യ അവാർഡ്‌". മാതൃഭൂമി. Mar 16, 2010. Archived from the original on 2014-07-14. Retrieved 2013 നവംബർ 11. {{cite news}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വി.കെ._ആദർശ്&oldid=4103456" എന്ന താളിൽനിന്ന് ശേഖരിച്ചത്