1/ - 1 -

വിക്രമാദിത്യചക്രവർത്തിയുടെ വിദ്വത്സദസ്സിനെ അലങ്കരിച്ചിരുന്ന ഒൻപത് പണ്ഡിതന്മാർ നവരത്നങ്ങൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

പേര് പ്രവർത്തന മേഖല പ്രധാന കൃതികൾ
ക്ഷപണകൻ ജ്യോതിഷം ജ്യോതിഷശാസ്ത്രം
ധന്വന്തരി, വൈദ്യശാസ്ത്രം ധന്വന്തരി നിഘണ്ടു, ചികിത്സാദർശനം, ചികിത്സാകൗമുദി, ചികിത്സാ സാരസംഗ്രഹം, യോഗചിന്താമണി
കാളിദാസൻ കാവ്യം, നാടകം രഘുവംശം, കുമാരസംഭവം, മേഘസന്ദേശം, ഋതുസംഹാരം, അഭിജ്ഞാന ശാകുന്തളം, വിക്രമോർവ്വശീയം‍‍‍, മാളവികാഗ്നിമിത്രം
അമരസിംഹൻ നിഘണ്ടുനിർമ്മാണം അമരകോശം (നാമലിംഗാനുശാസനം)
വരാഹമിഹിരൻ ജ്യോതിഷം ബൃഹത്സംഹിത
വരരുചി വ്യാകരണം [സധുക്തി കർണാമൃതം]
 [സ്വർഗ്ഗധാര]
 [സുഭാഷിതാവലി]
ശങ്കു വാസ്തുവിദ്യ ശില്പശാസ്ത്രം
 ഭുവനഭ്യൂദയം 
വേതാളഭട്ടൻ മാന്ത്രികവിദ്യ മന്ത്രശാസ്ത്രം
 വേതാൾ പഞ്ചവിൻശതി 
ഘടകർപ്പരൻ കാവ്യം നീതിസാരം } ഘടകർപ്പർ കാവ്യം }

അക്ബറുടെ നവ രത്നങ്ങൾ

തിരുത്തുക
  • മുഗൾ സാമ്രാജ്യത്തിലെ മൂന്നാമത്തെ ചക്രവർത്തിയായ അക്ബറുടെ (അബ്‌ദുൾ-ഫത് ജലാൽ ഉദ്-ദിൻ മുഹമ്മദ് അക്‌ബ‌ർ) രാജസദസ്സിനെ അലങ്കരിച്ചിരുന്ന ഒമ്പത് പണ്ഡിതശ്രേഷ്ഠൻമാരെയാണ് അക്ബറുടെ നവ രത്നങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. 1556 മുതൽ 1605 വരെയുള്ള അക്ബറുടെ ഭരണകാലയളവിൽ കലകരന്മാർക്കും സാഹിത്യകാരന്മാർക്കും വളരെയധികം പ്രോത്സാഹനങ്ങൾ ലഭിച്ചിരുന്നു. 1569ൽ നിർമിച്ച ഹുമയൂൺ ശവകുടിരം, ആഗ്ര, ലാഹോർ, അലഹബാദ് എന്നിവിടങ്ങളിലെ കോട്ടകൾ, ഫത്തേപൂർ സിക്രിയിലെ രമ്യഹർമ്മ്യങ്ങൾ ഇവയെല്ലാം അക്ബറുടെ കലകാരന്മാരുടെ സംഭാവനകളാണ്. അക്ബർ പ്രോത്സാഹിപ്പിച്ച പതിനേഴു ചിത്രകാരന്മാരിൽ അബ്ദുസ്സമദ്, ബസവൻ, താര, ജഘൻ,കേശു ലാൽ, മുകുന്ദ്, റാം, സൻവാല, എന്നിവർ ഉൾപ്പെടുന്നു ഇവരുടെ കരവിരുതിൽ ജനിച്ചതാണ് അക്ബറുടെ ജീവചരിത്രമായ അക്ബർ നാമയിലെ ചിത്രങ്ങൾ. സംഗീത തൽപ്പരനായിരുന്ന ഇദ്ദേഹത്തിന്റെ കൊട്ടാര ദർബാർ ബസ്ബഹദൂർ, മിയാൻ താൻസൻ, ബാബാ റാം ദാസ്‌, ബാബാ ഹരിദാസ്‌ എന്നിവരുൾപ്പെടെ 36ഓളം സംഗീതജ്ഞർ അലങ്കരിച്ചിരുന്നു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച അക്ബറുടെ കൊട്ടാരത്തിലെ നവരത്നങ്ങൾ ഏറെ പ്രസിദ്ധിയാർജിച്ചവരായിരുന്നു.

രാജാ തോഡർ മാൾ

തിരുത്തുക
  • 1560ൽ നിയമിതനായ അക്ബറുടെ ധനകാര്യ മന്ത്രിയായിരുന്നു രാജാ തോഡർ മാൾ. അധ്യകാലത്ത് അഫ്ഗാൻ രാജാവ്‌ ഷേർഷ സൂരിയുടെ കൊട്ടാര സേവകനായിരുന്ന ഇദ്ദേഹം. സൂർ വംശത്തിന്റെ പതനത്തോടെ അക്ബറുടെ കീഴിലെ ആഗ്ര കോട്ടയുടെ കാര്യവാഹകനായി (കില്ലെദാർ) തോഡർ മാൾ നിയമിതനായി, പിന്നീട് ഗുജറാത്ത് ഗവർണർ സ്ഥാനത്ത് എത്തുകയും. രാജാ തോഡർ മാളിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ അക്ബർ അദ്ദേഹത്തെ ധനകാര്യമന്ത്രിയായി നിയമിക്കുകയും ചെയ്തു. അക്ബറിന്റെ മുഗൾ സാമ്രാജ്യത്തിൽ ആദ്യമായി റവന്യു നയം, നടപ്പിലാക്കിയത് ഇദ്ദേഹമാണ്. ഒരു എഴുത്തുകാരൻ കൂടിയായിരുന്ന ഇദ്ദേഹം ഭാഗവത പുരാണം പേർഷ്യൻ ഭാഷയിലേക്ക് തർജമചെയുകയുണ്ടായി. കാശി വിശ്വനാഥക്ഷേത്രം ഇദ്ദേഹത്തിന്റെ നേത്രത്തിലാണ്‌1585ൽ പുനർനിർമ്മാണം ചെയ്തത്. പിൻകാലത്ത് ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ഇദ്ദേഹം ഹരിദ്വാറിൽ പോകുകയും 1589ൽ ഈ ലോകത്തോട്‌ വിടപറയുകയും ചെയ്തു.

മിയാൻ താൻസെൻ

തിരുത്തുക
  • ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനുമായിരുന്നു താൻസെൻ. രാം‌തനു എന്നായിരുന്നു യഥാർ‌ത്ഥനാമം. 1562-ൽ താൻസന്റെ പ്രശസ്തി മുഗൾചക്രവർത്തിയായ അക്‌ബറുടെ ചെവിയിലുമെത്തി. അക്ബർ താൻസനെ തന്റെ ആസ്ഥാനസംഗീതജ്ഞരിൽ ഒരാളാക്കി. അപ്പോൾ അക്ബറുടെ സദസ്സിൽ പ്രസിദ്ധരായ 35 സംഗീതജ്ഞർ ഉണ്ടായിരുന്നു. 27 വർഷക്കാലം അക്ബറുടെ സദസ്സിനെ അലങ്കരിച്ച താൻസൻ അവിടത്തെ 'നവര ത്ന'ങ്ങളിൽ ഒരാളായും അറിയപ്പെട്ടു. താൻസനെ അക്ബർ തന്റെ ആസ്ഥാനഗായകനാക്കുന്നതിനു കാരണമായി പ്രചാരം നേടിയിട്ടുള്ള ഐതിഹ്യങ്ങൾ പലതും അതിശയോക്തി കലർന്നവയാണ് - ദീപകരാഗം പാടി വിളക്കുകൾ തെളിയിച്ചതായും മേഘമൽ‌ഹാർ പാടി മഴ പെയ്യിച്ചതായും ഉള്ള കഥകളുണ്ട്.അക്ബർ താൻസന് 'സർ' എന്നതിനു സമാനമായ 'മിയാ'എന്ന പദവിയും നല്കിയിരുന്നു. മിക്ക ഘരാനകളുടേയും ആരംഭം ഇദ്ദേഹത്തിൽ നിന്നാണ്. മിയാൻ കി മൽ‌ഹാർ, ദർ‌ബാറി കാനഡ എന്നീ രാഗങ്ങൾ ഇദ്ദേഹം സൃഷ്ടിച്ചവയാണ്. നിരവധി ധ്രുപദുകളും ബന്ദിഷുകളും രചിച്ചിട്ടുണ്ട്. 1589ൽ ലാഹോറിൽ വച്ചായിരുന്നു ഇദേഹത്തിന്റെ അന്ത്യം. അന്ത്യ സമയത്ത് താൻസെനോടൊപ്പം അക്ബറും ഉണ്ടായിരുന്നു.
  • അക്ബർ ചക്രവർത്തിയുടെ ഭരണകാലത്ത് ജീവിച്ചിരുന്ന ഒരു പണ്ഡിതനാണ് ബീർബൽ. ശരിയായ പേർ മഹേശ് ദാസ്. തന്റെ മുപ്പതാം വയസ്സിൽ അദ്ദേഹം അൿബർ ചക്രവർത്തിയുടെ വിശ്വസ്ത സേവകനായി. ബീർബലിന്റെ ബുദ്ധിശക്തി നാടോടിക്കഥകളിലൂടെ പ്രശസ്തമാണ്. ഒരുപാട് ലഘുകവിതകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. 1586ൽ അഫ്‌ഗാനികളായ യുസഫ്സായി ഗോത്രവുമായി നടന്ന യുദ്ധത്തിൽ ബീർബലും അദ്ദേഹത്തിന്റെ 8000 ത്തോളം വരുന്ന സൈനികരും കൊല്ലപ്പെട്ടു.

മുല്ല ദോ-പിയാസ

തിരുത്തുക
  • മുഗൾ ചക്രവർത്തിയായിരുന്ന അക്ബറിന്റെ രാജസദസ്സിലെ നവരത്നങ്ങളിൽ ഒരാളായിരുന്നു “‘മുല്ല ദോ-പിയാസ”’. മിക്ക് പണ്ഡിതന്മാരും ഇദ്ദേഹം സാങ്കല്പ്പികമാണെന്ന് കരുതുന്നു. എന്നാൽ ഇദ്ദേഹത്തേ പറ്റിയുള്ള നാടോടി കഥകൾ 19ആം നൂറ്റാണ്ടിലെ എഴുത്തുകാരാണ്‌ ജനകീയമാക്കുന്നത്. നാടൊടി കഥകളിൽ ബീർബലിന്റെ പ്രതിയോഗിയായി ഇദ്ദേഹം കാണപ്പെടുന്നു. മിക്ക കഥകളിലും ബീർബലിനോടും അക്ബറിനോടും ഒപ്പവും ചില കഥകളിൽ വില്ലൻ വേഷങ്ങളിലും ഇദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്. മുഗൾ ചരിത്ര കലത്തെ രേഖകളിൽ ഇദ്ദേഹത്തെ പറ്റി പരാമർശമില്ല. ഇദ്ദേഹത്തിന്റെ യഥാർത നാമം അബ്ദുൾ മോമിൻ എന്നാണെന്നും ഇന്ത്യയിലാണ്‌ ജനിച്ചതെന്നും, 1532നു മുൻപ് ഇറാനിലേക്ക് പോയെന്നും, അതിനു ശേഷം 36 വർഷത്തിനു ശേഷം മരിച്ചെന്നും.ഹൻഡിയയിൽ അടക്കം ചെയ്തു എന്നും ചില ചരിത്രകാരന്മാർ രേഖപെടുത്തുന്നു .

മാൻസിങ്ങ് ഒന്നാമൻ

തിരുത്തുക
  • രജപുത്നയിലെ അംബെറിലെ(ഇന്നത്തെ ജയ്പൂർ) രജപുത്ര രാജാവായിരുന്നു മാൻസിങ്ങ് ഒന്നാമൻ. മുഗൾ ചക്രവർത്തിയായിരുന്ന അക്ബറിന്റെ വിശ്വസ്തനായ സൈനാധിപനായിരുന്നു അദ്ദേഹം.അക്ബർ തന്റെ മന്ത്രിസഭയിലെ നവരത്നങ്ങളിൽ ഒരാളയി തിരഞ്ഞെടുത്തിരുന്നു . അംബറിലെ രാജാവായിരുന്ന ഭഗവദ് ദാസിന്റേയും റാണി സാ ഭഗവതി ജി സാഹിബിന്റെയും മകനായി 1550ലാണ് ജനനം. അക്ബറും, റാണാ പ്രതാപ് സിങ്ങും മാൻസിങ്ങ് ഒരേകാലഘട്ടത്തിൽ ജനിച്ചവരാണ്‌.‍ഇദ്ദേഹത്തെ കുൻവർ (രാജകുമാരൻ) എന്നാണ് അറിയപെട്ടിരുന്നത് .മിർസാ രാജ ,മാൻസാബ്(റാങ്ക്) എന്നി സ്ഥാനങ്ങൾ 1589ൽ ഡിസംബർ 10ന്‌ അക്ബറിൽ നിന്ന് സ്വീകരിച്ചു. 1614ൽ ജൂലൈ 6 അദ്ദേഹം അന്തരിച്ചു.

അബുൾ ഫസൽ ഇബ്ൻ മുബാറക്ക്

തിരുത്തുക
  • ചരിത്രപ്രധാനമായ അക്ബർ നാമയുടെ രചയിതാവും, അക്ബറുടെ പ്രധാനമന്ത്രിയും ജീവചരിത്രകാരനും ആത്മമിത്രവുമായിരുന്നു അബുൾ ഫസൽ . അക്ബറുടെ ദീൻ ഇലാഹി എന്ന മതത്തിന്റെ സൃഷ്ടിക്ക് പ്രേരണ നൽകിയത് ഇദ്ദേഹം ആണെന്നു പറയപ്പെടുന്നു. സാർവത്രിക മതസഹിഷ്ണുത, ചക്രവർത്തിയുടെ ആത്മീയനേതൃത്വം എന്നീ ആശയങ്ങൾ വികസിപ്പിക്കുന്നതിൽ അബുൽഫസ്ൽ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്. ആയ്നെ അക്ബരി (അക്ബറുടെ ഭരണസമ്പ്രദായം), അക്ബർനാമാ (അക്ബറുടെ ജീവചരിത്രം) എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് എന്ന നിലയിലാണ് അബുൽഫസ്ലിന്റെ യശസ്സ് നിലനിൽക്കുന്നത്. അക്ബറുടെ സാമ്രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവും ചരിത്രപരവുമായ സവിശേഷതകൾ വിവരിക്കുന്ന ആയ്നെ അക്ബരിയും അക്ബറുടെ സംഭവബഹുലമായ ജീവചരിത്രം പ്രതിപാദിപ്പിക്കുന്ന അക്ബർ നാമായും മുഗൾഭരണകാലത്തെക്കുറിച്ചു ലഭിക്കുന്ന വിലപ്പെട്ട ചരിത്രരേഖകളാണ്. അബുൾ ഫസലിന്റെ മറ്റു കൃതികളാണ് റുഖായത് (ബന്ധുമിത്രാദികൾക്കെഴുതിയ കത്തുകളുടെ സംഗ്രഹം), ഇൻ ഷാ ഇ അബുൾ ഫസൽ (ഔദ്യോഗിക ലേഖനങ്ങളുടേയും കത്തുകളുടേയും സംഗ്രഹം). തനിക്കെതിരായി ചക്രവർത്തിയെ ഉപദേശിച്ചു എന്ന കാരണത്താൽ ജഹാംഗീറിന്റെ നീരസത്തിനു പാത്രമായ അബുൽഫസ്ൽ 1602ൽ വീർ സിംഗ് ബുന്ദേലയുടെ കൈകളാൽ വധിക്കപ്പെട്ടു.
  • മധ്യകാല ഭാരതത്തിലെ പണ്ഡിതനും കവിയുമായിരുന്ന ഷൈക്ക് അബു അൽ‌ഫൈസ് ഇബ്ൻ മുബാറക്ക്തൂലികാനാമമാണ്‌ ഫൈസി. അക്‌ബറിന്റെ സദസ്സിലെ നവരത്നങ്ങളിൽ ഒരാളയിരുന്നു. അക്‌ബറിന്റെ സദസ്സിലെ ചരിത്രകാരനായ അബുൽ ഫസലിന്റെ മൂത്തസഹോദരനാണ്‌ ഇദ്ദേഹം. കവിയും വളരെ ബുദ്ധിമാനായ ഇദ്ദേഹത്തെ തന്റെ മക്കളുടെ ഗുരുവായി അക്ബർനിയമിച്ചു. ഫൈസി ആഗ്രയിലാണ്‌ ജനിച്ചത്.. ഫൈസി 1595ൽ ആസ്ത്മ ബാധിതനായി അന്തരിച്ചു.

അബ്ദുൽ റഹിം ഖാൻ

തിരുത്തുക
  • അബ്ദുൽ റഹിം ഖാൻ മുഗൾസേനാനിയും രാജ്യതന്ത്രജ്ഞനും പണ്ഡിതനും കവിയുമായിരുന്നു അബ്ദുൽ റഹിം ഖാൻ. അദ്ദേഹം നടത്തിയ സൈനിക വിജയങ്ങളുടെ അങ്ങികാരമായി അക്ബർ മീർ അർദ്, ഖാൻ-ഇ-ഖാനാൻ, രാജകൊട്ടാരത്തിലെ ഏറ്റവും വലിയ വക്കീൽസ്ഥാനം എന്നിവ കൽപിച്ചു കൊടുത്തിരുന്നു. റഹിമിന്റെ പ്രശസ്തമായ സാഹിത്യ സംഭാവനകളാണ് നഗരശോഭ, റഹീം രത്നവലി, റഹീംകാവ്യം, രാസപഞ്ചാധ്യായി എന്നിവ.


ഫക്കീർ അസിയാവോ ദിൻ

തിരുത്തുക
  • അക്ബറുടെ പ്രധാന ഉപദേഷ്‌ടാക്കളിൽ ഒരാളായിരുന്നു ഫക്കീർ അസിയാവോ ദിൻ. മതപരമായ നിർദ്ദേശങ്ങൾ അക്ബർ അസിയാവോയിൽ നിന്നാണ് സ്വീകരിച്ചിരുന്നത്.
"https://ml.wikipedia.org/w/index.php?title=നവരത്നങ്ങൾ_(വ്യക്തികൾ)&oldid=4010484" എന്ന താളിൽനിന്ന് ശേഖരിച്ചത്