ലീല (ചലച്ചിത്രം)
രഞ്ജിത്ത് നിർമ്മിച്ചു സംവിധാനം ചെയ്ത 2016 ലെ ഒരു മലയാള ആക്ഷേപഹാസ്യ ചലച്ചിത്രമാണ് ലീല. മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ച ഉണ്ണി ആറിന്റെ അതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയായാണ് ഈ ചിത്രം നിർമ്മിക്കപ്പെട്ടത്.[1] ബിജു മേനോൻ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ വിജയരാഘവൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, കരമന സുധീർ, പാർവതി നമ്പ്യാർ, ജഗദീഷ്, പ്രിയങ്ക എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചു.
ലീല | |
---|---|
സംവിധാനം | രഞ്ജിത്ത് |
നിർമ്മാണം | രഞ്ജിത്ത് |
രചന | ഉണ്ണി ആർ. |
അഭിനേതാക്കൾ | ബിജു മേനോൻ വിജയരാഘവൻ സുരേഷ് കൃഷ്ണ ഇന്ദ്രൻസ് സുധീർ കരമന പർവ്വതി നമ്പ്യാർ ജഗദീഷ് പ്രിയങ്ക |
സംഗീതം | ബിജിബാൽ |
ഛായാഗ്രഹണം | പ്രശാന്ത് രവീന്ദ്രൻ DI by ലിജു പ്രഭാകർ |
ചിത്രസംയോജനം | മനോജ് കണ്ണോത്ത് |
സ്റ്റുഡിയോ | ക്യാപ്പിറ്റോൾ തിയേറ്റർ |
റിലീസിങ് തീയതി | 22 ഏപ്രിൽ 2016 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
2016 ഏപ്രിൽ 22-നാണ് ഈ ചിത്രം റിലീസ് ചെയ്യപ്പെട്ടത്. തിയറ്ററിൽ റിലീസ് ചെയ്ത അതേ ദിവസം തന്നെ അന്താരാഷ്ട്ര പ്രീമിയർ ഓൺലൈനിലും പ്രദശിപ്പിച്ച ആദ്യ മലയാള ചിത്രമാണിത്.[2] [3]
അഭിനേതാക്കൾ
തിരുത്തുക- ബിജു മേനോൻ - കുട്ടിയപ്പൻ
- വിജയരാഘവൻ - ഗോപിനാഥൻ പിള്ള നായർ / പിള്ളേച്ചൻ
- ഇന്ദ്രൻസ് - ദസപ്പാപ്പി
- പാർവ്വതി നമ്പ്യാർ - ലീല
- ജഗദീഷ് - തങ്കപ്പൻ നായർ
- സുരേഷ് കൃഷ്ണ - ദേവസ്സി
- കരമന സുധീർ - തൊമ്മിച്ചൻ
- മുത്തുമണി - എയ്ഞ്ചൽ
- പാർവ്വതി ടി. - പത്മിനി
- കവിത നായർ - ഉഷ
- പ്രിയങ്ക നായർ - സി കെ ബിന്ദു
- കൊച്ചുപ്രേമൻ - ഡോ. സുകുമാരൻ
- വത്സല മേനോൻ - കുമരകം നളിനി
- ശാന്തകുമാരി - ചെങ്ങളം ഓമന
- വി.കെ ശ്രീരാമൻ - സോമൻ മുതലാളി
- പോളി വൽസൻ - എലിയാമ്മ
- കോട്ടയം പുരുഷൻ - രാമപ്പണിക്കർ
- ആദിനാട് ശശി - ജബ്ബാർ
- ചിത്തിര റോസ് മാത്യു - പിള്ളേച്ചന്റെ മകൾ
- സിനി അബ്രഹാം - രാമപ്പണിക്കറുടെ ഭാര്യ
പ്രദർശനം
തിരുത്തുകചിത്രം 22 ഏപ്രിൽ 2016 ന് ഇന്ത്യയിലുടനീളം പുറത്തിറങ്ങി.[4] ഓൺലൈൻ സ്ട്രീമിംഗ് വെബ്‌സൈറ്റായ റീലാക്സ് വഴി ഓൺലൈനിൽ കാണാനും ലഭ്യമായിരുന്ന ഇത്, മലയാള സിനിമയുടെ തിയേറ്റർ റിലീസ് ദിവസംതന്നെ ഓൺലൈനിൽ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമായി മാറി. [2] [5]
ഓൺലൈൻപകർപ്പവകാശ പ്രശ്‌നം
തിരുത്തുകചിത്രം തീയറ്ററുകളിലും ഓൺലൈനിലും റിലീസ് ചെയ്ത് നാല് ദിവസത്തിന് ശേഷം 2016 ഏപ്രിൽ 26 ന് ടോറന്റ് സൈറ്റുകളിൽ ലഭ്യമായിത്തുടങ്ങിയിരുന്നു. മലയാള മനോരമ പത്രം പറയുന്നതനുസരിച്ച് ഈ ചിത്രം വിവിധ സോഷ്യൽ മീഡിയ സൈറ്റുകളിലൂടെ പങ്കിടപ്പെടുകയും തത്ഫലമായി അപ്‌ലോഡ് ചെയ്തതിന് ശേഷം ആയിരക്കണക്കിന് തവണ ഡൗൺലോഡ് ചെയ്യപ്പെടുകയും ചെയ്തു.[6] ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉണ്ണി ആർ പറഞ്ഞത് സിനിമയുടെ പകർപ്പവകാശമില്ലാത്ത പതിപ്പ് ഇൻറർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിനു പിന്നിൽ ആരാണെന്ന് ഞങ്ങൾക്കറിയില്ല എന്നായിരുന്നു. എന്നാൽ അവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു.[7] തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ രഞ്ജിത്ത് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു[8]. "ലീല എന്ന സിനിമയുടെ പ്രിന്റ് രണ്ട് ഫേസ്ബുക്ക് പേജുകളിലും സൈറ്റുകളിലും ലഭ്യമായതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഈ പ്രവൃത്തിയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഞങ്ങൾ ഇത് ഇതിനകം പോലീസ് അധികൃതരെ അറിയിച്ചിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിക്കുന്നു" എന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.[9] [10]
അവലംബം
തിരുത്തുക- ↑ http://english.manoramaonline.com/entertainment/entertainment-news/biju-menon-director-ranjith-leela-r-unni-malayalam-movie.html
- ↑ 2.0 2.1 http://indianexpress.com/article/entertainment/regional/malayalam-film-leela-to-premiere-online-on-its-release-date/
- ↑ http://www.ibtimes.co.in/biju-menon-ranjiths-leela-be-released-online-where-watch-it-673999
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-25. Retrieved 2020-07-25.
- ↑ http://www.thehindu.com/features/friday-review/leela-the-first-malayalam-film-to-have-premiere-online/article8503676.ece
- ↑ https://www.facebook.com/RanjithBalakrishnanOfficial/posts/1048689871891730
- ↑ https://www.facebook.com/RanjithBalakrishnanOfficial/videos/1048751421885575/
- ↑ https://www.facebook.com/RanjithBalakrishnanOfficial/posts/1048689871891730
- ↑ https://www.facebook.com/RanjithBalakrishnanOfficial/videos/1048751421885575/
- ↑ http://www.ibtimes.co.in/piracy-hits-biju-menons-leela-director-ranjith-calls-action-against-culprits-video-676280