റാണി പത്മിനി (നടി)

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

1980 കളിൽ മലയാള, തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലെ പ്രമുഖ അഭിനേത്രിയായിരുന്നു റാണി പത്മിനി . അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലും ഗ്ലാമറസ് വേഷങ്ങളിലും ഒരേപോലെ അവർ ശ്രദ്ധനേടി. ജോൺപോളിന്റെ തിരക്കഥയിൽ എ രഘുനാഥ് നിർമ്മിച്ചു മോഹൻ സംവിധാനം ചെയ്ത 'കഥയറിയാതെ'യാണ് റാണി പത്മിനിയുടെ ആദ്യ ചലച്ചിത്രം. 1981 മാർച്ച് 12-നു ചിത്രം റിലീസായി. സോമൻ, സുകുമാരൻ, ശ്രീവിദ്യ എന്നിവരോടൊപ്പം പ്രാധാന്യമുള്ള ഒരു കഥാപാത്രമായിരുന്നു ചിത്രത്തിൽ അവർ അവതരിപ്പിച്ചത്.[1] തുടർന്ന് തേനും വയമ്പും, തുഷാരം സംഘർഷം, താറാവ്, പറങ്കിമല എന്നിങ്ങനെ അതേവർഷം പുറത്തിറങ്ങിയ ശ്രേദ്ധേയ ചലച്ചിത്രങ്ങളിലും അവർ അഭിനയിച്ചു. അഗസ്റ്റിൻ പ്രകാശ് സംവിധാനം ചെയ്ത് 1982-ൽ പുറത്തിറങ്ങിയ 'ആശ' എന്ന ചിത്രത്തിലും എ. ഷെറീഫ് സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ 'നസീമ' എന്ന ചിത്രത്തിലും ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് റാണി പത്മിനിയാണ്. ഇവ കൂടാതെ അനുരാഗക്കോടതി, ആക്രോശം, വിധിച്ചതും കൊതിച്ചതും, ഇനിയങ്കിലും, ലൂർദ്ദ് മാതാവ്, അതിരാത്രം, കടമറ്റത്തച്ചൻ, കൃഷ്‌ണാ ഗുരുവായൂരപ്പാ, അക്കരെ, ഇടനിലങ്ങൾ, ജീവൻറെ ജീവൻ തുടങ്ങി അൻപതോളം മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.[2]

റാണി പത്മിനി
മരണം15 October 1986
മരണ കാരണംHomicide
ദേശീയത ഇന്ത്യ
തൊഴിൽActress
സജീവ കാലം1981–1986
മാതാപിതാക്ക(ൾ)Chaudri
Indirakumari

സ്വകാര്യ ജീവിതം

തിരുത്തുക

മദ്രാസിലെ അണ്ണ നഗറിൽ ചൗദ്രിയുടേയും ഇന്ദിരകുമാരിയുടേയും മകളായി ജനിച്ചു. മാതാപിതാക്കൾക്ക് അവൾ ഏകമകളായിരുന്നു.[3] അവൾക്ക് ഒരു സഹോദരനും സഹോദരിയും ഉണ്ട് എന്നും കാണുന്നു.[4]

1986 ഒക്ടോബർ 15 ന്[5] രാവിലെ റാണി പത്മിനിയുടെ ഡ്രൈവർ ജെബരാജ്, കാവൽക്കാരൻ ലക്ഷ്മി നരസിംഹൻ എന്ന കുട്ടി, പാചകക്കാരൻ ഗണേശൻ എന്നിവർ ചേർന്ന് അമ്മ ഇന്ദിരകുമാരിയെ ആക്രമിച്ച് കൊലപ്പെടുത്തി. അമ്മയുടെ നിലവിളി കേട്ട റാണി പത്മിനി അന്വേഷണത്തിന് വന്നെങ്കിലും പുരുഷന്മാർ അവരെ കീഴടക്കി കൊലപ്പെടുത്തി. മൂന്നുപേരെയും അറസ്റ്റ് ചെയ്ത് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. റാണി പത്മിനിയുടെ കൊലപാതകം തമിഴ്‌നാട്ടിലും കേരളത്തിലും കോളിളക്കം സൃഷ്ടിച്ചിരുന്നു. റാണി പത്മിനിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു ഉന്നത വ്യക്തിയെ സംരക്ഷിക്കാനാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തതെന്നാണ് ആരോപണം.[6]

ഫിലിമോഗ്രാഫി

തിരുത്തുക
  • പട്ടം പടവി (1981)
  • ക്രോദം (1982)
  • കടുവുള്ളുകു കാരുധാം (1982)
  • കനവുഗൽ കർപനഗൽ (1982)
  • പക്കാട്ടു വീട്ടു റോജ (1982)
  • വില്ലിയനൂർ മാത്ത (1983)
  • നിരപരാധി (1984)
  • അനുരക്തെ (1980)

പരാമർശങ്ങൾ

തിരുത്തുക
  1. m3db കഥയറിയാതെ
  2. m3db റാണി പത്മിനിഅഭിനയിച്ച ചിത്രങ്ങൾ
  3. https://www.mangalam.com/news/detail/343727-mangalam-special-death-aniversari-rani-padmini.html
  4. https://nettv4u.com/celebrity/hindi/movie-actress/rani-padmini
  5. "Rani Padmini murder case: High court orders release of life convict".
  6. "State Of Tamil Nadu vs Kutty @ Lakshmi Narasimhan on 10 August, 2001". Malayalam Movie Database. Retrieved 11 March 2011.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റാണി_പത്മിനി_(നടി)&oldid=3831602" എന്ന താളിൽനിന്ന് ശേഖരിച്ചത്