മലയാളചലച്ചിത്രരംഗത്തെ ഒരു തിരക്കഥാകൃത്തായിരുന്നു ടി.എ. ഷാഹിദ്. 2012 സെപ്റ്റംബർ 28-ന് ഇദ്ദേഹം അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വൈകുന്നേരം 6.45 ഓടെയായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചികിത്സ നടത്തിവരവേ രോഗം മൂർച്ഛിക്കുകയാണുണ്ടായത്. 41 വയസ്സായിരുന്നു. പ്രശസ്ത തിരക്കഥാകൃത്ത് ടി.എ. റസാക്ക് സഹോദരനാണ്. കലാഭവൻ മണി നായകനായ എം.എൽ.എ. മണി പത്താംക്ലാസും ഗുസ്തിയും എന്ന ചിത്രമാണ് അവസാനമായി പുറത്തു വന്ന ചിത്രം[1]. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. നാട്ടുരാജാവ്, രാജമാണിക്യം, താന്തോന്നി, ബാലേട്ടൻ, മാമ്പഴക്കാലം, വേഷം തുടങ്ങി നിരവധി ഹിറ്റുകളൊരുക്കിയിട്ടുണ്ട്. ഭാര്യ: ഷീജ, മക്കൾ: അഖില, അലിത.

തിരക്കഥ രചിച്ച ചിത്രങ്ങൾതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ടി.എ._ഷാഹിദ്&oldid=2779234" എന്ന താളിൽനിന്ന് ശേഖരിച്ചത്