മള്ളിയൂർ മഹാഗണപതിക്ഷേത്രം

കോട്ടയം ജില്ലയിലെ പ്രശസ്തമായ ഗണപതി ക്ഷേത്രം
(മള്ളിയൂർ ഗണപതിക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിൽ കുറുപ്പന്തറ ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് മള്ളിയൂർ ശ്രീ മഹാഗണപതിക്ഷേത്രം. ഗണപതിഭഗവാന്റെ അപൂർവ്വസങ്കല്പമായ ബീജഗണപതിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഒരുകാലത്ത് ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പിന്നീട് ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ കാലത്താണ് ഇന്നത്തെ രൂപത്തിലാക്കിയത്. ഗണപതിസന്നിധിയിൽ വച്ച് ഭാഗവതം വായിച്ചുവന്നിരുന്ന അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കാരണം ശ്രീകൃഷ്ണഭഗവാനെ മടിയിലിരുത്തിയ ഗണപതിയായി ക്ഷേത്രത്തിലെ പ്രതിഷ്ഠ അറിയപ്പെടാൻ തുടങ്ങി. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ഗണപതിഭഗവാന് ഉപദേവതകളായി ശിവൻ, വിഷ്ണു, ശാസ്താവ്, അന്തിമഹാകാളൻ, ദുർഗ്ഗ, ഭദ്രകാളി, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവർ കുടികൊള്ളുന്നു. വിനായക ചതുർത്ഥിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. ഇതിനോടനുബന്ധിച്ച് 2012 മുതൽ ആറുദിവസത്തെ കൊടിയേറ്റുത്സവവും നടത്തിവരുന്നുണ്ട്. കൂടാതെ, അഷ്ടമിരോഹിണി, വിഷു, ഗുരുവായൂർ ഏകാദശി, നവരാത്രി, ഭാഗവതഹംസജയന്തി തുടങ്ങിയവയും പ്രധാനമാണ്. മള്ളിയൂർ മനയുടെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.

മള്ളിയൂർ മഹാഗണപതിക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:കോട്ടയം
പ്രദേശം:കുറുപ്പന്തറ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഗണപതി
പ്രധാന ഉത്സവങ്ങൾ:വിനായക ചതുർഥി
ചരിത്രം
ക്ഷേത്രഭരണസമിതി:മള്ളിയൂർ മന

ഐതിഹ്യം

തിരുത്തുക

ആയിരക്കണക്കിന് വർഷങ്ങൾക്കുമുമ്പ് മള്ളിയൂർ മനയിലെ കാരണവരായിരുന്ന മഹാസിദ്ധനായ ഒരു ബ്രാഹ്മണന്, തന്റെ ദേശസഞ്ചാരത്തിനിടയിൽ അതിമനോഹരമായ ഒരു ഗണപതിവിഗ്രഹം ലഭിയ്ക്കുകയുണ്ടായി. നാലുകൈകളോടുകൂടി, വലത്തോട്ട് തുമ്പിക്കൈ നീട്ടിനിൽക്കുന്ന ബീജഗണപതിയുടെ രൂപത്തിലായിരുന്നു ആ വിഗ്രഹം. പുറകിലെ വലതുകയ്യിൽ മഴു, പുറകിലെ ഇടതുകയ്യിൽ കയർ, മുന്നിലെ ഇടതുകയ്യിൽ നാരങ്ങ, മുന്നിലെ വലതുകയ്യിൽ ലഡ്ഡു എന്നിവ ധരിച്ചിരിയ്ക്കുന്ന രൂപത്തിലുണ്ടായിരുന്ന ആ വിഗ്രഹത്തെ അദ്ദേഹം മള്ളിയൂർ മനയിലെ തേവാരപ്പുരയിൽ കുടിയിരുത്തി. കാരണവരുടെ പൂജയിൽ സംതൃപ്തനായ ഗണപതിഭഗവാൻ, തനിയ്ക്ക് പ്രത്യേകമായ ഒരു ക്ഷേത്രം വേണമെന്ന് ആവശ്യപ്പെടുകയും അതനുസരിച്ച് കാരണവർ ക്ഷേത്രം നിർമ്മിച്ച് അവിടെ കുടിയിരുത്തുകയും ചെയ്തു. ആ ക്ഷേത്രമാണ് കാലാന്തരത്തിൽ മള്ളിയൂർ മഹാഗണപതിക്ഷേത്രം എന്നറിയപ്പെട്ടത്.

ക്ഷേത്രനിർമ്മിതി

തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക

ക്ഷേത്രപരിസരം

തിരുത്തുക

കുറുപ്പന്തറ ദേശത്തിന്റെ പടിഞ്ഞാറുഭാഗത്ത്, പ്രധാന വഴിയിൽ (എറണാകുളം-കോട്ടയം സംസ്ഥാനപാത) നിന്ന് അല്പം മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ക്ഷേത്രത്തിന്റെ മുൻവശത്തായി മനോഹരമായ ഗോപുരം പണിതിട്ടുണ്ട്. ഇതിന് ഒരുപാട് പഴക്കമില്ല. കിഴക്കുഭാഗത്തുതന്നെയാണ് വാഹനപാർക്കിങ് സൗകര്യവും ചെരുപ്പു കൗണ്ടറും സ്ഥിതിചെയ്യുന്നത്. അടുത്തായിത്തന്നെ ഇൻഫർമേഷൻ സെന്ററും കാണാം. കിഴക്കേ ഗോപുരത്തിന് നേരെമുന്നിലായി ഒരു അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത്, അരയാൽ ത്രിമൂർത്തീസ്വരൂപമായി കണക്കാക്കപ്പെടുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. മേൽപ്പറഞ്ഞ നിർമ്മിതികളെല്ലാം വളരെ കുറച്ചുകാലം മുമ്പ് നിർമ്മിയ്ക്കപ്പെട്ടവയാണ്. ഒരുകാലത്ത് ചോർന്നൊലിയ്ക്കുന്ന മേൽക്കൂരയും തകർന്ന മണ്ഡപവുമായിക്കഴിഞ്ഞ ക്ഷേത്രത്തെ ഉയർച്ചയിലെത്തിയ്ക്കുന്നതിൽ ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരി വഹിച്ച പങ്ക് അവിസ്മരണീയമാണ്. 2011-ൽ അന്തരിച്ച അദ്ദേഹത്തിനായി നിലവിൽ ഒരു സ്മൃതിമണ്ഡപം പണിതുവരികയാണ്. ക്ഷേത്രത്തിന്റെ വടക്കുകിഴക്കേമൂലയിലാണ് സ്മൃതിമണ്ഡപം ഒരുങ്ങുന്നത്. മള്ളിയൂരിനൊപ്പം ഭാര്യ സുഭദ്ര അന്തർജനത്തിനും ഇവിടെ പ്രത്യേകസ്ഥാനം ഒരുക്കിയിട്ടുണ്ട്.


കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം ചെന്നെത്തുന്നത് വലിയ ആനക്കൊട്ടിലിലാണ്. അതിമനോഹരമായ ഒരു നിർമ്മിതിയാണ് ഇവിടത്തെ ആനക്കൊട്ടിൽ. ഏകദേശം അഞ്ച് ആനകളെ വരെ എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലിൽത്തന്നെ പ്രത്യേകം തീർത്ത പീഠത്തിൽ നാളികേരമുടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആനക്കൊട്ടിലിന് തെക്കുഭാഗത്ത് ഗണപതിഹോമത്തിനായി പ്രത്യേകം മണ്ഡപം പണിതിരിയ്ക്കുന്നു. കേരളത്തിലെ അപൂർവം ഗണപതിക്ഷേത്രങ്ങളിലൊന്നായ മള്ളിയൂർ ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തുന്നത്, തന്മൂലം അതിവിശേഷമായി കണക്കാക്കപ്പെടുന്നു. ആനക്കൊട്ടിലിനപ്പുറം ഭഗവദ്വാഹനമായ എലിയെ ശിരസ്സിലേറ്റുന്ന സ്വർണ്ണക്കൊടിമരം പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. 2011-ലാണ് ഇവിടെ ഈ കൊടിമരം പ്രതിഷ്ഠിച്ചത്. ഏകദേശം നാല്പതടി ഉയരം മാത്രമേ ഈ കൊടിമരത്തിനുള്ളൂ എങ്കിലും ഇതിന് നല്ല തിളക്കമുണ്ട്. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. വളരെ ചെറിയൊരു ബലിക്കല്ലാണ് ഇവിടെയുള്ളത്. തന്മൂലം പുറത്തുനിന്ന് നോക്കിയാൽത്തന്നെ വിഗ്രഹം വ്യക്തമായിക്കാണാം. ആനക്കൊട്ടിലിന്റെ തെക്കുകിഴക്കുഭാഗത്ത് വഴിപാട് കൗണ്ടർ കാണാം. മുക്കുറ്റി പുഷ്പാഞ്ജലിയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഒരുദിവസം തന്നെ പന്തീരായിരം മുക്കുറ്റികൾ ഉപയോഗിച്ച് ഇവിടെ അർച്ചന നടത്താറുണ്ട്. ഉച്ചപ്പൂജയ്ക്കുശേഷമാണ് മുക്കുറ്റി പുഷ്പാഞ്ജലി നടത്തുന്നത്. ഇതുകൂടാതെ തടി എന്ന പേരിലുള്ള മറ്റൊരു പ്രത്യേക വഴിപാടും ഇവിടെയുണ്ട്. അരിമാവ്, ശർക്കര, കദളിപ്പഴം എന്നിവ ചേർന്നുണ്ടാക്കുന്ന വിശേഷപ്പെട്ട ഒരു നിവേദ്യമാണിത്. കൂടാതെ, സാധാരണ ഗണപതിക്ഷേത്രങ്ങളിലെപ്പോലെ ഗണപതിഹോമം, ഒറ്റയപ്പം, കറുകമാല, നാരങ്ങാമാല, മോദകം തുടങ്ങിയവയും പ്രധാനമാണ്. വൈഷ്ണവഗണപതിയായി കണക്കാക്കിവരുന്നതിനാൽ പാൽപ്പായസവും അതിവിശേഷമാണ്.

തെക്കുഭാഗത്ത് പ്രത്യേകം തീർത്ത ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ശാസ്താവിന്റെ പ്രതിഷ്ഠയുണ്ട്. ഏകദേശം മൂന്നടി ഉയരം വരുന്ന ശാസ്താവിന്റെ വിഗ്രഹം, വലതുകയ്യിൽ അമൃതകലശം ധരിച്ചുനിൽക്കുന്ന രൂപത്തിലാണ്. തന്മൂലം, ധന്വന്തരിഭാവം കൂടിയ സങ്കല്പമാണ് ഇവിടെ. ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും ഈ നടയിലാണ്. ശാസ്താവിന്റെ ശ്രീകോവിലിന് പടിഞ്ഞാറായി പ്രത്യേകം തീർത്ത ഒരു തറയിൽ ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ കാണാം. മന്ത്രതന്ത്രാദികളിൽ പ്രാവീണ്യം നേടിയവരും ദുർമരണത്തിനിരയായവരുമായ ബ്രാഹ്മണരെയാണ് ബ്രഹ്മരക്ഷസ്സാക്കി കുടിയിരുത്തിയിരിയ്ക്കുന്നത്. ഇവിടെ ഈ പ്രതിഷ്ഠയ്ക്ക് സവിശേഷപ്രാധാന്യമുണ്ട്. കാരണം, ഏത് വിശേഷാൽ ചടങ്ങിനും ഈ ബ്രഹ്മരക്ഷസ്സിന്റെ അനുമതി വാങ്ങിയേ തുടക്കം കുറിയ്ക്കാറുള്ളൂ. പടിഞ്ഞാറേ നടയിൽ പ്രത്യേകിച്ചൊന്നും കാണാനില്ല. വടക്കുഭാഗത്തെത്തുമ്പോൾ കിഴക്കോട്ട് ദർശനമായി ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠയോടുകൂടിയ ശ്രീകോവിൽ കാണാം. ക്ഷേത്രത്തിൽ ആദ്യം കുടികൊണ്ടത് ഈ ദേവിയാണെന്ന് വിശ്വസിച്ചുവരുന്നു. തന്മൂലം, ഈ പ്രതിഷ്ഠയ്ക്ക് സവിശേഷപ്രാധാന്യം നൽകിവരുന്നു. ചതുർബാഹുവായ വിഷ്ണുദുർഗ്ഗയാണ് ഇവിടെ പ്രതിഷ്ഠ. പുറകിലെ വലതുകയ്യിൽ ചക്രം, പുറകിലെ ഇടതുകയ്യിൽ ശംഖ്, മുന്നിലെ ഇടതുകയ്യിൽ കടീബദ്ധമുദ്ര, മുന്നിലെ വലതുകയ്യിൽ വരദമുദ്ര എന്നിവ കാണാം. ദേവിയ്ക്ക് അഭിമുഖമായാണ് ക്ഷേത്രത്തിലെ മറ്റൊരു ഉപദേവനായ അന്തിമഹാകാലന്റെ പ്രതിഷ്ഠ. യമനെ നിഗ്രഹിയ്ക്കാൻ ശിവഭഗവാൻ സ്വീകരിച്ച രൂപമാണ് അന്തിമഹാകാലൻ എന്ന് വിശ്വാസമുണ്ട്. ഉഗ്രദേവനായ അന്തിമഹാകാലനെ ക്ഷേത്രത്തിന്റെ രക്ഷകനായി കണ്ടുവരുന്നു. ചെറിയൊരു ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. ഇതിന് സമീപമായി ഒരു ഗിഫ്റ്റ് ഷോപ്പുണ്ട്. പൂജാസാധനങ്ങൾ, വിഗ്രഹങ്ങൾ, മാലകൾ തുടങ്ങിയവ ഇവിടെയാണ് വിൽക്കപ്പെടുന്നത്.

ശ്രീകോവിൽ

തിരുത്തുക

വളരെ വലുപ്പം കുറഞ്ഞ ഒറ്റനില ചതുരശ്രീകോവിലാണ് ഈ ക്ഷേത്രത്തിലുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന്റെ മേൽക്കൂര പൂർണ്ണമായും ചെമ്പുമേഞ്ഞിട്ടുണ്ട്. ഇതിന്റെ ചുറ്റുമുള്ള ഭാഗങ്ങൾ പൂർണ്ണമായും സ്വർണ്ണം പൂശിയിരിയ്ക്കുന്നു. ശ്രീകോവിലിനകത്ത് ഒരു മുറിയേയുള്ളൂ. അതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഏകദേശം മൂന്നടി ഉയരം വരുന്ന ചതുർബാഹു ഗണപതിവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഗണപതിയുടെ അപൂർവ്വരൂപമായ ബീജഗണപതിയാണ് ഇവിടെ പ്രതിഷ്ഠ. പുറകിലെ വലതുകയ്യിൽ മഴു, പുറകിലെ ഇടതുകയ്യിൽ കയർ, മുന്നിലെ ഇടതുകയ്യിൽ നാരങ്ങ, മുന്നിലെ വലതുകയ്യിൽ ലഡ്ഡു എന്നിവ ധരിച്ചുനിൽക്കുന്ന ഭഗവാന്റെ തുമ്പിക്കൈ ഇവിടെ വലത്തോട്ടാണ്. ഇതിന് സമീപമായി ഒരു സാളഗ്രാമവും കാണാം. ഇത് മള്ളിയൂർ ശങ്കരൻ നമ്പൂതിരി പ്രതിഷ്ഠിച്ചതാണ്. ഇതുരണ്ടും ചേർന്നാണ് ഇന്ന് മള്ളിയൂർ ക്ഷേത്രത്തെ ലോകമറിയുന്നത്.

നാലമ്പലം

തിരുത്തുക

നമസ്കാരമണ്ഡപം

തിരുത്തുക

പ്രതിഷ്ഠ

തിരുത്തുക

ശ്രീ ഗണപതി

തിരുത്തുക

ഉപദേവതകൾ

തിരുത്തുക

ശാസ്താവ്

തിരുത്തുക

അന്തിമഹാകാളൻ

തിരുത്തുക

ഭദ്രകാളി

തിരുത്തുക

ബ്രഹ്മരക്ഷസ്സ്

തിരുത്തുക

ഉത്സവങ്ങൾ

തിരുത്തുക

കൊടിയേറ്റുത്സവം, വിനായക ചതുർത്ഥി

തിരുത്തുക