അന്തിമഹാകാളൻ
കേരളത്തിൽ ആരാധിക്കുന്ന ശൈവമൂർത്തികളിൽ പ്രധാനിയാണ് അന്തിമഹാകാലൻ അഥവാ അന്തിമഹാകാളൻ . സന്ധ്യാ നടനത്തിലേർപ്പെട്ട പരമ ശിവനെ അന്തിമഹാകാളൻ എന്ന് പറയാറുണ്ട്. ദാരിക നിഗ്രഹത്തിനായി ഭദ്രകാളി ഭഗവതിയെ സഹായിയ്ക്കാൻ മഹാദേവൻ തൻറെ ശരീരത്തിൽ നിന്ന് ഒരു മൂർത്തിയെ സൃഷ്ടിയ്ക്കുകയും ഭദ്രകാളിയുടെ പടനായകനായി നിയമിയ്ക്കുകയും ചെയ്തു ഈ ശൈവ മൂർത്തിയാണ് അന്തിമഹാകാളൻ. ഇടത് കയ്യിൽ വില്ലും വലതുകയ്യിൽ അമ്പും ധരിച്ച അത്യുഗ്രമൂർത്തിയാണ് അന്തിമഹാകാളൻ. രാജാക്കന്മാർ നായാട്ടിന് പോകുമ്പോഴും കളരികളിലും ദേശത്തിൻറെ സംരക്ഷണത്തിനായി കാവുകളിലും അന്തിമഹാകാളനെ ആരാധിയ്ക്കുന്നു. അന്തിമഹാകാലൻ, അന്തിമഹാളൻ, അന്ത്യാളൻ എന്നീ പേരുകളിലും യുദ്ധ ദേവനായ അന്തിമഹാകാളൻ അറിയപ്പെടുന്നു. അന്തിമഹാകാളന് കാവുകളിൽ ആണ് ആരാധന നടത്താറുള്ളത്. വരിയ്ക്ക പ്ലാവ് കൊണ്ടുള്ള ദാരുവിഗ്രഹത്തിലാണ് അന്തിമഹാകാളനെ കാവുകളിൽ പ്രതിഷ്ഠിയ്ക്കുക പതിവ്. ധാരയും കൂവളമാലയും പ്രധാന വഴിപാടുകളാണ്. കളമെഴുത്തുംപാട്ടുള്ള 18 ശൈവ മൂർത്തികളിൽ ഒന്നാണ് അന്തിമഹാകാളൻ.
തൃശ്ശൂർ ജില്ലയിൽ ചേലക്കരയ്ക്കടുത്ത് പ്രസിദ്ധമായ അന്തിമഹാകാളൻ കാവ് സ്ഥിതിചെയ്യുന്നു. പാലക്കാട് കൊടുമ്പ് ഓലശ്ശേരി അന്തിമഹാകാളൻ ക്ഷേത്രവും,ചെല്ലൂർ ശ്രീ അന്തിമഹാകാളൻ കാവും , അന്തിമഹാകാളൻകാവ് , ഏറ്റുമാനൂർ പ്രസിദ്ധമാണ്. [1]. 12 ജ്യോതിർലിംഗങ്ങളിൽ പ്രസിദ്ധമായ ഉജ്ജയിനിയിലെ മാഹാകാലേശ്വരനും ഈ സങ്കല്പത്തിൽ തന്നെ യാണ്.[2][unreliable source?] മേഘദൂതത്തിൽ അപ്യന്യസ്മിൻ.. എന്ന ശ്ലോകത്തിൽ കാളിദാസൻ മഹാകാലന്റെ സന്ധ്യാപൂജ കൈക്കൊള്ളാൻ കാത്തുനിന്നാലും സാരമില്ലെന്നാണ് പറയുന്നത്.[3][non-primary source needed] പിന്നീട് പശ്ചാദുച്ചൈഃ എന്ന 36ആം ശ്ലോകത്തിൽ ശിവതാണ്ഡവത്തെ ക്കുറിച്ചും പറയുന്നുണ്ട് [4][non-primary source needed]
കളം പാട്ട്
തിരുത്തുകഅന്തിമഹാകാളന്ന് കളമ്പാട്ട് പതിപുണ്ട്.[വ്യക്തത വരുത്തേണ്ടതുണ്ട്]
- ↑ http://www.mathrubhumi.com/palakkad/article-1.362522[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://en.wikipedia.org/wiki/Mahakaleshwar_Jyotirlinga
- ↑ http://sanskritdocuments.org/doc_z_misc_major_works/meghanew.pdf. ശ്ലോകം 34-മേഘമേ മഹാകാലനെ മറ്റ് സമയത്താണ് സമീപിക്കുന്നതെങ്കിൽ സൂര്യൻ നയനഗോച്ചരമാകുന്നതുവരെ കാത്ത് നിക്കണം. സ്തുട്യര്ഹാസമായ മഹാകാലനെ രാവിലത്തെ പൂജക്കൊട്ടിൽ പങ്കെടുത്ത് ശ്രേഷ്ഠമായ നിന്റെ ഗര്ജനത്തിന്നു സഫലാത്ത ലഭിക്കും
- ↑ അല്ലയോ മേഘമേ അനന്തരം സന്ധ്യാപൂജക്ക് ശേഷം ശിവതാണ്ഢവസമയത്ത് ചെമ്പരത്തി പൂപോലെ ചുവന്ന സായംകാലത്തിന്റെ കാന്തി വഹിച്ച ശിവന്റെ ഉയര്ന്നയ ബാഹുവൃക്ഷവനത്തെ ചുറ്റും പുതച്ച പാർവതിയുടെ ഭയമാകന്ന കണ്ണുകളാൽ പൂജിക്കപ്പെടുന്നവനായി പശുപതിയുടെ രക്തം വാരുന്ന അനത്തോലിനോടുള്ള ആഗ്രഹം സാധിപ്പികൂ