മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്
9°43′58″N 76°30′17″E / 9.732893°N 76.504605°E / 9.732893; 76.504605
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം കടുത്തുരുത്തി
ലോകസഭാ മണ്ഡലം കോട്ടയം
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പ്രസിഡന്റ് ത്രേസ്യാമ ജോസഫ്‌
വിസ്തീർണ്ണം 28.98ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 18 എണ്ണം
ജനസംഖ്യ 34,480
ജനസാന്ദ്രത 968/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
686617
+91 4829
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കോട്ടയം ജില്ലയിലെ, വൈക്കം താലൂക്കിൽ, ഉഴവൂർ ബ്ളോക്കിൽ, മാഞ്ഞൂർ, കോതനല്ലൂർ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 28.98 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്.

അതിരുകൾതിരുത്തുക

 • തെക്ക്‌ -കല്ലറ, നീണ്ടൂർ, കാണക്കാരി പഞ്ചായത്തുകൾ
 • വടക്ക് -കടുത്തുരുത്തി, കുറവിലങ്ങാട് പഞ്ചായത്തുകൾ
 • കിഴക്ക് - കുറവിലങ്ങാട്, കാണക്കാരി പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - കല്ലറ, കടുത്തുരുത്തി പഞ്ചായത്തുകൾ

ചരിത്രംതിരുത്തുക

'മഞ്ഞ് മാഞ്ഞ ഊര്' ലോപിച്ചാണ് 'മാഞ്ഞൂർ' ആയതെന്നു പഴമക്കാർ പറയുന്നു.

ഭൂപ്രകൃതിതിരുത്തുക

കുന്നും മലകളും തോടുകളും പാടങ്ങളും ഇട കലർന്ന ഭൂപ്രദേശമായ മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്, സമുദ്ര നിരപ്പിൽ നിന്ന് 35 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയുന്നു. മാഞ്ഞൂർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയായ മഞ്ഞൂർ സൗത്ത്, ചാമക്കാല, മേമ്മുറി എന്നി പ്രദേശങ്ങൾ നെൽ കൃഷിയാൽ സമർത്ഥമാണ്. ഏറ്റുമാനൂർ - എറണാകുളം ഹൈവേ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത്‌ കൂടി കടന്നു പോകുന്നു.

വിദ്യാഭ്യാസംതിരുത്തുക

വിദ്യാഭ്യാസ നിലവാതിൽ വളരെ മുന്നിൽ നിൽക്കുന്ന ഈ പഞ്ചായത്ത്, പൂർണമായും സാക്ഷരത കൈവരിച്ചതാണ്.

കൃഷിതിരുത്തുക

റബ്ബർ, നെല്ല് എന്നിവയാണ് പ്രധാന വിളകൾ, ഇത് കൂടാതെ ക്ഷീര, മത്സ്യ കൃഷിയും ധാരാളമായുണ്ട്. മാഞ്ഞൂർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയായ മഞ്ഞൂർ സൗത്ത്, ചാമക്കാല, മേമ്മുറി എന്നി പ്രദേശങ്ങൾ നെൽ കൃഷിയാൽ സമർത്ഥമാണ്‌. 2200 ഓളം പശുക്കൾ ഉള്ള ഈ പഞ്ചായത്തിൽ അനുദിനം 10,000 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നു. ക്ഷീര കർഷകരിൽ നിന്ന് പാൽ ശേഘരിച്ചു, സംസ്കരിച്ചു, 'മാഞ്ഞൂർ മിൽക്ക്' എന്ന പേരിൽ വിപണനം നടത്തുന്ന 'മഞ്ഞൂർ മിൽക്ക് സൊസൈറ്റി' ഈ പഞ്ചായത്തിൽ സ്ഥിതി ചെയുന്നു, വളരെ വിജയകമായി പ്രവർത്തിക്കുന്ന ഈ സഹകരണ പ്രസ്ഥാനം മഞ്ഞൂർ പഞ്ചായത്തിലെ ക്ഷീര മേഖലയുടെ അഭിവ്രത്തി വിളിച്ചോതുന്നു.

വ്യവസായംതിരുത്തുക

പ്രധാനമായും ചെറുകിട വ്യവസായങ്ങളാണ് മാഞ്ഞൂർ പഞ്ചായത്തിൽ ഉള്ളത്. തീപ്പെട്ടി വ്യവസായം, തടി മില്ലുകൾ, ക്രെഷർ, ഭക്ഷ്യ സംസ്കരണം, ഹോട്ടൽ വ്യവസായം, ചവിട്ടി നിർമ്മാണം, റബ്ബർ അധിഷ്ഠിത വ്യവസായം, ചൂരൽ വ്യവസായം, ഖാദി നിർമ്മാണം, ജൈവവള നിർമ്മാണം എന്നിവയാണ് പ്രധാന വ്യവസായ മേഖലകൾ. സർക്കാർ സംരംഭങ്ങൾ ഒന്നും തന്നെ ഈ പഞ്ചായത്തിന്റെ വ്യവസായ മേഖലയിൽ ഇല്ല.

ഗതാഗതംതിരുത്തുക

ഏകദേശം 224 ഗ്രാമീണ പാതകളിലൂടെ മഞ്ഞൂർ പഞ്ചായത്ത് പൂർണമായും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഏറ്റുമാനൂർ - എറണാകുളം ഹൈവേ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത്‌ കൂടി കടന്നു പോകുന്നു.

വാർഡുകൾതിരുത്തുക

മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ ആകെ 18 വാർഡുകളാണുള്ളത്[1]. വാർഡുകളുടെ വിവരണം ചുവടെ കൊടുക്കുന്നു.

 1. മേട്ടുംപാറ
 2. ഇരവിമംഗലം
 3. കുറുപ്പന്തറ
 4. കാഞ്ഞിരത്താനം
 5. സ്ലീവാപുരം
 6. ഓമല്ലൂർ
 7. സോഷ്യൽ വെൽഫയർ സെൻറർ
 8. നമ്പ്യാകുളം
 9. കോതനല്ലൂർ
 10. മാഞ്ഞൂർ
 11. റെയിൽവേ സ്റ്റേഷൻ വാർഡ്
 12. മാഞ്ഞൂർ സെൻട്രൽ
 13. ചാമക്കാല
 14. മാഞ്ഞൂർ സൌത്ത്
 15. മേമ്മുറി
 16. മാൻവെട്ടം
 17. വിജയ ലൈബ്രറി
 18. കക്കത്തുമല

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കോട്ടയം
ബ്ലോക്ക് ഉഴവൂർ
വിസ്തീര്ണ്ണം 28.98 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 34480
പുരുഷന്മാർ 16333
സ്ത്രീകൾ 18147
ജനസാന്ദ്രത 968
സ്ത്രീ : പുരുഷ അനുപാതം 998
സാക്ഷരത 96%

പ്രധാന സ്ഥാപനങ്ങൾതിരുത്തുക

മാഞ്ഞൂർ പഞ്ചായത്തിലെ പ്രധാന സ്ഥാപനങ്ങൾ താഴെ നൽകിയിരിക്കുന്നു.

വിദ്യാലയങ്ങൾതിരുത്തുക

മാഞ്ഞൂർ പഞ്ചായത്തിലെ പ്രധാന വിദ്യാഭ്യാസ പ്രധാന താഴെപ്പറയുന്നവയാണ്.

 • ഗവൺമെന്റ് എച്ച്.എസ്സ്.മാഞ്ഞുർ
 • സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ
 • സെന്റ് സേവ്യേഴ്സ് എൽ.പി.എസ്സ്. കുറുപ്പന്തറ
 • വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ
 • സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം
 • ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ

ആശുപത്രികൾതിരുത്തുക

മാഞ്ഞൂർ പഞ്ചായത്തിലെ പ്രധാന ആശുപത്രികൾ താഴെപ്പറയുന്നവയാണ്.

 • സെന്റ് സേവ്യേഴ്സ് ഹോസ്പിറ്റൽ, കുറുപ്പന്തറ
 • ഡിവൈൻ ഹോസ്പിറ്റൽ, കുറുപ്പന്തറ
 • സെന്റ് ജോർജ് ഹോസ്പിറ്റൽ, മാൻവെട്ടം

ബാങ്കുകൾതിരുത്തുക

മാഞ്ഞൂർ പഞ്ചായത്തിലെ പ്രധാന ബാങ്കുകൾ താഴെപ്പറയുന്നവയാണ്.

 • മാഞ്ഞൂർ സർവ്വീസ് സഹകരണ ബാങ്ക്
 • സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കുറുപ്പന്തറ
 • കാത്തോലിക് സിറിയൻ ബാങ്ക്, കുറുപ്പന്തറ
 • എൻ. എം. ജി . ബാങ്ക്, കുറുപ്പന്തറ
 • അർബൻ ബാങ്ക്, കുറുപ്പന്തറ കവല
 • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , കുറുപ്പന്തറ കവല

സർക്കാർ കാര്യാലയങ്ങൾതിരുത്തുക

പഞ്ചായത്തിലെ പ്രധാന സർക്കാർ കാര്യാലയങ്ങൾ താഴെപ്പറയുന്നവയാണ്.

 • പഞ്ചായത്ത് ഓഫീസ്, കുറുപ്പന്തറ
 • ടെലിഫോൺ എക്സ്ചേഞ്ച്, കുറുപ്പന്തറ
 • ഇലക്‌ട്രിസിറ്റി ഓഫീസ്, കുറുപ്പന്തറ
 • മുഖ്യ തപാൽ ഓഫീസ്, കുറുപ്പന്തറ കവല
 • തപാൽ ഓഫീസ്, കുറുപ്പന്തറ ചന്ത
 • തപാൽ ഓഫീസ്, മാൻവെട്ടം
 • വില്ലേജ് ഓഫീസ്, കുറുപ്പന്തറ കവല
 • റെയിൽവേ സ്റ്റേഷൻ, കുറുപ്പന്തറ

അവലംബംതിരുത്തുക

 1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-01-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-01-09.