ഹിന്ദുമതത്തിൽ പരമേശ്വരനായ ശിവനെ പ്രതിനിധീകരിക്കുന്ന ഒരു പ്രതീകമാണ് ശിവലിംഗം അല്ലെങ്കിൽ ലിംഗം. സംസ്കൃതത്തിൽ ലിംഗം എന്നാൽ അടയാളം, ഒരു ചിഹ്നം എന്നാണ് അർത്ഥമാക്കുന്നത്. പുരാതന പിതൃ ദൈവത്തിന്റെ ചിന്ഹമായി ഇതിനെ കണക്കാക്കുന്നു. ഈശ്വരന്റെ ഊർജത്തിന്റെയും കഴിവിന്റെയും പ്രതീകമായാണ് ഹൈന്ദവ വിശ്വാസികൾ ശിവലിംഗത്തെ ആരാധിക്കുന്നത്. ശിവ ക്ഷേത്രങ്ങളിൽ ലിംഗം പലപ്പോഴും മധ്യഭാഗത്താണ്.[1][2] ചുറ്റും മൂർത്തികളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഹൈന്ദവ ഗ്രന്ഥങ്ങൾ ലിംഗങ്ങളുടെ അഞ്ച് രൂപങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഈ ലിംഗരൂപങ്ങൾ പഞ്ചഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയെ പ്രതിനിധീകരിക്കുന്നു. പാൽ, വെള്ളം, പുഷ്‌പങ്ങൾ, പുല്ലിന്റെ ഇളം മുളകൾ, പഴങ്ങൾ, ഇലകൾ, വെയിലത്ത് ഉണക്കിയ അരി എന്നിവയാൽ ലിംഗത്തെ പൂജിക്കുന്നു.

ഒരു ശിവലിംഗം.

മഹാഭാരതവും ശിവ പുരാണവും പോലുള്ള പുരാതന സംസ്‌കൃത ഗ്രന്ഥങ്ങൾ ശിവ ലിംഗത്തെ ശിവന്റെ ലിംഗമായി ആയി തിരിച്ചറിയുന്ന വിവരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശിവലിംഗത്തെ ജനങ്ങൾ ശിവനായി തന്നെ കണക്കാക്കുന്നു. ശിവലിംഗം എപ്പോഴും മാതാ ആദിപരാശക്തിയുടെ പ്രതീകമായ യോനിയെ പ്രതിനിധീകരിക്കുന്നു (സ്ത്രീ സൃഷ്ടിപരമായ ഊർജ്ജം എന്നാണ് അർത്ഥമാക്കുന്നത്). സ്ത്രീയുടെയും പുരുഷന്റെയും അവിഭാജ്യ ശക്തിയെ ഇത് പ്രതീകപ്പെടുത്തുന്നു. വിശ്വാസപ്രകാരം എല്ലാ ജീവിതങ്ങളെയും ഉത്ഭവിക്കുന്ന ലിംഗവും യോനിയുമാണിത്.

ലിംഗത്തിന്റെ ഉത്ഭവം ഹിന്ദു ഗ്രന്ഥമായ ശിവപുരാണത്തിൽ വിദ്യേശ്വർ സംഹിതയിലെ ആദ്യ വിഭാഗത്തിൽ വിവരിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ എല്ലാ കാരണങ്ങൾക്കും കാരണമായ അഗ്നിയുടെ തുടക്കമില്ലാത്തതും അനന്തവുമായ പ്രപഞ്ചസംബന്ധിയായ സ്തംഭമായി ശിവലിംഗത്തെ വിശേഷിപ്പിക്കുന്നു. അതിന് ആദിയും അന്ത്യവും ഇല്ല.[3] പുരാതന സിന്ധു നാഗരികതയുടെ നഗരങ്ങളിലൊന്നായ ഹാരപ്പയിൽ നിന്നുള്ള അവശിഷ്ടങ്ങളിൽ നിന്ന് ഉരുണ്ട മുകൾത്തട്ടുകളുള്ള ചെറിയ ദീർഘവൃത്താകൃതിയിലുള്ള തൂണുകൾ കണ്ടെത്തിയിട്ടുണ്ട് (c. 2700-2500 BCE). എന്നാൽ അവ ലിംഗമായി ആരാധിച്ചിരുന്നതിന് തെളിവുകളൊന്നുമില്ല.

അവലംബം തിരുത്തുക

  1. Johnson, W.J. (2009). A dictionary of Hinduism (1st പതിപ്പ്.). Oxford: Oxford University Press. ISBN 9780191726705. ശേഖരിച്ചത് 5 January 2016.(subscription or UK public library membership required)
  2. Fowler, Jeaneane (1997). Hinduism: beliefs and practices. Brighton [u.a.]: Sussex Acad. Press. പുറങ്ങൾ. 42–43. ISBN 9781898723608.[പ്രവർത്തിക്കാത്ത കണ്ണി]
  3. Singh, Archana (2015-01-29). "Shiva Linga - Meaning, Types, History, Origin, Legend, Story" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2022-10-25.
"https://ml.wikipedia.org/w/index.php?title=ശിവലിംഗം&oldid=3943955" എന്ന താളിൽനിന്ന് ശേഖരിച്ചത്