മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ളോക്ക് പരിധിയിലാണ് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് കുറിച്ചിത്താനം, ഇലക്കാട് (ഭാഗികം), മോനിപ്പിള്ളി (ഭാഗികം) എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്.
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°45′43″N 76°35′58″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | കുര്യനാട്, പൂവത്തുങ്കൽ, ഇരുമുഖം, കുറിച്ചിത്താനം, നെല്ലിത്താനത്തുമല, പാലക്കാട്ടുമല, ആണ്ടൂർ, പൈക്കാട്, മണ്ണയ്ക്കനാട്, മരങ്ങാട്ടുപിള്ളി, വളകുളി, വലിയപാറ, ചെറുവള്ളി, പാവയ്ക്കൽ |
ജനസംഖ്യ | |
ജനസംഖ്യ | 21,219 (2001) |
പുരുഷന്മാർ | • 10,654 (2001) |
സ്ത്രീകൾ | • 10,565 (2001) |
സാക്ഷരത നിരക്ക് | 96 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221420 |
LSG | • G050402 |
SEC | • G05021 |
ഭൂപ്രകൃതി
തിരുത്തുക37.58 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് ഈ ഗ്രാമപഞ്ചായത്തിനുള്ളത് . ഇടവിട്ടിടവിട്ട് ചെറുകുന്നുകളും, നീരൊഴുക്കുകളും, സമതലങ്ങളും, നെൽപ്പാടങ്ങളും നിറഞ്ഞതാണ് മരങ്ങാട്ടുപിള്ളി. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന പഞ്ചായത്തിലെ പ്രധാന വിളകൾ നെല്ല്, റബ്ബർ, തെങ്ങ് എന്നിവയാണ്. നിരവധി കുന്നുകൾ ഉൾപ്പെടുന്ന തനതായ മലയോരകാർഷിക ഭൂപ്രകൃതിയാണ് മരങ്ങാട്ടുപിള്ളിക്കുള്ളത്.
അതിരുകൾ
തിരുത്തുക- വടക്ക് ഉഴവൂർ പഞ്ചായത്ത്
- കിഴക്ക് കരൂർ, ഉഴവൂർ പഞ്ചായത്തുകൾ
- തെക്ക് കരൂർ, കടപ്ളാമറ്റം പഞ്ചായത്തുകൾ
- പടിഞ്ഞാറ് കുറവിലങ്ങാട്, ഞീഴൂർ പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുകമരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]
- കുര്യനാട്
- പൂവത്തുങ്കൽ
- കുറിച്ചിത്താനം
- നെല്ലിത്താനത്തുമല
- ഇരുമുഖം
- പാലക്കാട്ടുമല
- ആണ്ടൂർ
- മരങ്ങാട്ടുപിള്ളി
- പൈക്കാട്
- മണ്ണയ്ക്കനാട്
- വലിയപാറ
- ചെറുവള്ളി
- വളകുളി
- പാവയ്ക്കൽ
ചരിത്രം
തിരുത്തുക1950-ലെ തിരു-കൊച്ചി പഞ്ചായത്ത് ആക്ടിനു വിധേയമായി 1953 ആഗസ്റ്റ് 15-ന് ഇന്നത്തെ മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെ പൂർവ്വരൂപമായ ഇലയ്ക്കാട് പഞ്ചായത്ത് രൂപംകൊണ്ടു. മരവും കാടും നിറഞ്ഞ ഈ പ്രദേശത്തെ മരങ്കാട്ടുപിള്ളി എന്നു വിളിച്ചു പോന്നു. പിന്നീട് ഭാഷാന്തരം സംഭവിച്ച് മരങ്ങാട്ടുപിള്ളിയായി രൂപാന്തരപ്പെട്ടു. ആദ്യ പ്രസിഡന്റ് പി.ജെ.തോമസ് പെട്ടയ്ക്കാട്ട് ആയിരുന്നു. പാലക്കാട്ടുമല, നെല്ലിത്താനത്തുമല, ഉറുകൂടിമല, കാളാമ്പുലിമല, ആലക്കാപള്ളിമല, പേലൂർമല, ശാസ്താംപാറ, കൊടുപിള്ളി എന്നീ മലകൾ ഈ പ്രദേശത്തിന് പ്രകൃതിയുടെ അനുഗ്രഹമാണ്. പഞ്ചായത്തിലെ ആലക്കപിള്ളി, കാളാമ്പുലി മല, നാടുകുന്ന് എന്നിവിടങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങളാണ്. കടുത്തുരുത്തി, പാല എന്നിവിടങ്ങളിൽ പഴയകാലത്തു ജലഗതാഗത കേന്ദ്രങ്ങൾ നിലനിന്നിരുന്നു. പഞ്ചായത്തിലൂടെ കടന്നു പോകുന്ന പ്രധാന ഗതാഗത പാത എം.സി.റോഡാണ്. പഴയകാലത്ത് എം.സി.റോഡിൽ കൂത്താട്ടുകുളത്തുനിന്നും ആരംഭിക്കുന്ന കൂത്താട്ടുകുളം-കിടങ്ങൂർ റോഡ് രാജപാതയായിരുന്നു.. മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ, പ്രശസ്ത സഞ്ചാരസാഹിത്യകാരനായ സന്തോഷ് ജോർജ് കുളങ്ങര, സാഹിത്യകാരൻമാരായ സി.കെ. മറ്റം, കെ.എസ്. നമ്പൂതിരി, പാരമ്പര്യചികിത്സകനായ മണിയമ്പ്ര തോമസ് വൈദ്യൻ ആണ്ടൂർ, സാമൂഹ്യ പ്രവർത്തകനായിരുന്ന ഫാദർ വർക്കി കത്തനാർ തുടങ്ങിയവർ പഞ്ചായത്തിലെ പ്രശസ്തരായ വ്യക്തികളാണ്. ലേബർ ഇൻഡ്യ ബി.എഡ് കോളേജാണ് പഞ്ചായത്തിലെ ഏക കോളേജ്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക
- ↑ "മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]