കെ.എസ്. നമ്പൂതിരി
പ്രസിദ്ധ മലയാള നാടകകൃത്തായിരുന്നു കെ.എസ്. നമ്പൂതിരി. 1937 നവംബർ 6-നാണ് ഇദ്ദേഹം ജനിച്ചത്. വിദ്യാഭ്യാസത്തിനുശേഷം മാവേലിക്കര നൂറനാട് ഹൈസ്‌കൂളിൽ അധ്യാപകനായി. തുടർന്ന് വടകര, കുറിച്ചിത്താനം, ഫാക്‌ട് എന്നിവിടങ്ങളിലും ജോലി നോക്കി. 1991-ൽ അധ്യാപകജീവിതത്തിൽ നിന്നും വിരമിച്ചു. ശിവൻ സംവിധാനം ചെയ്‌ത ‘യാഗം’ എന്ന ദേശീയ അവാർഡു നേടിയ ചലച്ചിത്രത്തിന്റെ തിരക്കഥയും കെ.എസ്.നമ്പൂതിരിയുടേതായിരുന്നു. മുത്ത് എന്ന ചലച്ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചത് ഇദ്ദേഹമായിരുന്നു[1]. ഇദ്ദേഹത്തിന്റെ രണ്ടു നാടകങ്ങൾ കോളേജുകളിൽ പാഠ്യവിഷയമാക്കിയിട്ടുണ്ടത്രേ. 2008 ആഗസ്‌റ്റ് 27ന് ഇദ്ദേഹം അന്തരിച്ചു [2].
കെ.എസ്. നമ്പൂതിരി | |
---|---|
ജനനം | 1937 നവംബർ 6 കുറിച്ചിത്താനം |
മരണം | 2008 ആഗസ്‌റ്റ് 27 |
തൊഴിൽ | സാഹിത്യകാരൻ |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യൻ |
പങ്കാളി | സരസ്വതി അനന്തർജ്ജനം |
കുട്ടികൾ | കൃഷ്ണൻ, വിപിൻ. |
ജീവിതരേഖ
തിരുത്തുകകൃഷ്ണൻ നമ്പൂതിരിയും ആര്യാദേവിയുമാണ് മാതാപിതാക്കൾ. സരസ്വതിയന്തർജ്ജനമാണ് ഭാര്യ. കൃഷ്ണൻ, വിപിൻ എന്നിവരാണ് മക്കൾ.
കൃതികൾ
തിരുത്തുകപതിനൊന്നോളം നാടകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.
- സമസ്യ (ഈ കൃതി ഇതേ പേരിൽ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്)
- സമാവർത്തനം
- സഞ്ചാരി
- സമന്വയം
- പതനം
പുരസ്കാരങ്ങൾ
തിരുത്തുകസമസ്യ 1976-ലെ മികച്ച നാടകകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായി [3][4]. ഈ കൃതി 1970-ൽ വിക്രമൻനായർ ട്രോഫി നാടകമത്സരത്തിൽ മികച്ച നാടകമായി തരിഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ‘പതനം’ എന്ന കൃതിക്ക് 2002-ലെ സംഗീത നാടക അക്കാദമി അവാർഡും ശക്തി അവാർഡും ലഭിച്ചു.
അവലംബം
തിരുത്തുക- ↑ http://www.m3db.com/node/17161
- ↑ http://news.outlookindia.com/items.aspx?artid=603389[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- പുഴ.കോം Archived 2012-06-09 at the Wayback Machine.