മനുഷ്യശരീരത്തിലെ അസ്ഥി നിർമ്മിതമായ ആന്തരിക ചട്ടക്കൂടാണ് മനുഷ്യ അസ്ഥികൂടം എന്ന് അറിയപ്പെടുന്നത്. ജനനസമയത്ത് മനുഷ്യരിലെ അസ്ഥികൂടത്തിൽ ഏകദേശം 270 അസ്ഥികൾ ഉണ്ടാകും-പ്രായപൂർത്തിയാകുന്നതിനു അനുസരിച്ച് ചില അസ്ഥികൾ ഒന്നിച്ചുചേരുകയും ആകെ അസ്ഥികളുടെ എണ്ണം 206 ആയി കുറയുകയും ചെയ്യുന്നു.[1] അസ്ഥികൂടത്തിലെ അസ്ഥികളുടെ പിണ്ഡം മൊത്തം ശരീരഭാരത്തിന്റെ (ഒരു ശരാശരി വ്യക്തിക്ക് ca. 10-11 കിലോഗ്രാം) ഏകദേശം 14% വരും, ഇത് 25 നും 30 നും ഇടയിൽ പരമാവധി പിണ്ഡത്തിലെത്തുന്നു.[2] മനുഷ്യ അസ്ഥികൂടത്തെ അക്ഷാസ്ഥികൂടമായും അനുബന്ധാസ്ഥികൂടവുമായും വിഭജിക്കാം. കശേരുക്കളുടെ നിര, വാരിയെല്ലുകൾ, തലയോട്ടി, മറ്റ് അനുബന്ധ അസ്ഥികൾ എന്നിവയാൽ അക്ഷാസ്ഥികൂടം രൂപപ്പെടുന്നു. അനുബന്ധാസ്ഥികൂടം ഷോൾടർ ഗ്രിഡിൽ, പെൽവിക് ഗ്രിഡിൽ, മുകളിലും താഴെയുമുള്ള കൈകാലുകളുടെ അസ്ഥികൾ എന്നിവ ചേർന്നത്ആണ്.

മനുഷ്യ അസ്ഥികൂടം
ഒക്‌ലഹോമ സിറ്റി, ഓസ്റ്റിയോളജി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു മനുഷ്യൻ്റെ അസ്ഥികൂടം
Details
Identifiers
Greekσκελετός
TAA02.0.00.000
FMA23881
Anatomical terminology

മനുഷ്യ അസ്ഥികൂടം, ശരീരത്തിന് പിന്തുണ, ചലനം, ആന്തരിക അവയവങ്ങളുടെ സംരക്ഷണം, രക്താണുക്കളുടെ ഉത്പാദനം, ധാതുക്കളുടെ സംഭരണം, എൻഡോക്രൈൻ നിയന്ത്രണം എന്നീ ആറ് പ്രധാന പ്രവർത്തനങ്ങൾ ചെയ്യുന്നു.

മനുഷ്യ അസ്ഥികൂടം മറ്റ് പല പ്രൈമേറ്റ് സ്പീഷീസുകളിലെന്ന പോലെ ലൈംഗികമായി ആണിനും പെണ്ണിനും വ്യത്യസ്തമല്ല, പക്ഷേ തലയോട്ടി, ഡെൻറ്റീഷൻ, നീളമുള്ള അസ്ഥികൾ, പെൽവിസ് എന്നിവയുടെ രൂപഘടനയിൽ ലിംഗങ്ങൾ തമ്മിൽ സൂക്ഷ്മമായ വ്യത്യാസങ്ങൾ നിലനിൽക്കുന്നു. പൊതുവേ, സ്ത്രീ അസ്ഥികൂട ഘടകങ്ങൾ അനുബന്ധ പുരുഷ ഘടകങ്ങളേക്കാൾ ചെറുതും ശക്തിയില്ലാത്തതുമാണ്. പ്രസവം സുഗമമാക്കുന്നതിന് മനുഷ്യരിലെ സ്ത്രീകളുടെ പെൽവിസും പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമാണ് .[3] മിക്ക പ്രൈമേറ്റുകളിൽ നിന്നും വ്യത്യസ്തമായി, മനുഷ്യരിൽ പുരുഷന്മാർക്ക് ലിംഗ അസ്ഥികളില്ല.[4]

വിഭാഗങ്ങൾ

തിരുത്തുക

അക്ഷാസ്ഥികൂടം

തിരുത്തുക

അക്ഷാസ്ഥികൂടം (80 അസ്ഥികൾ) വെർട്ടെബ്രൽ കോളം (32-34 അസ്ഥികൾ), വാരിയെല്ലിൻ്റെ ഒരു ഭാഗം (12 ജോഡി വാരിയെല്ലുകളും സ്റ്റെർനവും), തലയോട്ടി (22 അസ്ഥികളും 7 അനുബന്ധ അസ്ഥികളും) എന്നിവ ചേർന്നത് ആണ്.

മനുഷ്യരെ നേരെ നിവർന്നു നിൽക്കാൻ സഹായിക്കുന്നത് അക്ഷാസ്ഥികൂടം ആണ്. നട്ടെല്ലിന്റെ അസ്ഥികളെ നിരവധി അസ്ഥിബന്ധങ്ങൾ പിന്തുണയ്ക്കുന്നു. എറെക്ടർ സ്പൈനെ പേശികളും പിന്തുണയ്ക്കും ബാലൻസിനും സഹായിക്കുന്നു.

അനുബന്ധാസ്ഥികൂടം

തിരുത്തുക

പെക്റ്റോറൽ ഗാർഡിൽസ്, കൈകാലുകളിലെ അസ്ഥികൾ, പെൽവിക് ഗാർഡിൾ അല്ലെങ്കിൽ പെൽവിസ്, എന്നിവയാൽ അനുബന്ധാസ്ഥികൂടം (126 അസ്ഥികൾ) രൂപപ്പെടുന്നു. ചലനശേഷി സാധ്യമാക്കുകയും ദഹനം, വിസർജ്ജനം, പുനരുൽപ്പാദനം എന്നിവയുടെ പ്രധാന അവയവങ്ങളെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് അവയുടെ പ്രവർത്തനങ്ങൾ.

പ്രവർത്തനങ്ങൾ

തിരുത്തുക

ശരീരത്തിന് പിന്തുണ, ചലനം, ആന്തരിക അവയവങ്ങളുടെ സംരക്ഷണം, രക്താണുക്കളുടെ ഉത്പാദനം, ധാതുക്കളുടെ സംഭരണം, എൻഡോക്രൈൻ നിയന്ത്രണം എന്നിങ്ങനെ ആറ് പ്രധാന പ്രവർത്തനങ്ങൾ അസ്ഥികൂടം ചെയ്യുന്നു.

പിന്തുണ

തിരുത്തുക

അസ്ഥികൂടം ശരീരത്തെ പിന്തുണയ്ക്കുകയും അതിന്റെ ആകൃതി നിലനിർത്തുകയും ചെയ്യുന്ന ഒരു ചട്ടക്കൂട് പ്രദാനം ചെയ്യുന്നു. പെൽവിസ്, അനുബന്ധ അസ്ഥിബന്ധങ്ങൾ, പേശികൾ എന്നിവ പെൽവിക് ഘടനകൾക്ക് പിന്തുണ നൽകുന്നു. വാരിയെല്ലുകൾ, കോസ്റ്റൽ തരുണാസ്ഥികൾ, ഇന്റർകോസ്റ്റൽ പേശികൾ എന്നിവ ഇല്ലായെങ്കിൽ ശ്വാസകോശം തകർന്നുപോകും.

അസ്ഥികൾക്കിടയിലുള്ള സന്ധികൾ ചലനം അനുവദിക്കുന്നു. അസ്ഥികളുടെ വിവിധ സ്ഥലങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന പേശികളാണ് ചലനത്തിന് ശക്തി പകരുന്നത്. പേശികൾ, എല്ലുകൾ, സന്ധികൾ എന്നിവ ചലനത്തിനുള്ള പ്രധാന മെക്കാനിക്സ് നൽകുന്നു, ഇവയെല്ലാം ഏകോപിപ്പിക്കുന്നത് നാഡീവ്യവസ്ഥയാണ്.

ചരിത്രാതീതകാലത്ത് മനുഷ്യന്റെ അസ്ഥികളുടെ എണ്ണത്തിലെ കുറവ് അക്കാലത്തെ മനുഷ്യന്റെ ചലനത്തിന്റെ ചടുലതയും വൈദഗ്ധ്യവും കുറച്ചതായി വിശ്വസിക്കപ്പെടുന്നു. വേട്ടയാടലിൽ നിന്ന് കൃഷിയിലേക്ക് മാറിയത് മൂലം മനുഷ്യന്റെ അസ്ഥികളുടെ സാന്ദ്രത ഗണ്യമായി കുറയാൻ കാരണമായി എന്ന് പറയുന്നു.[5][6][7]

സംരക്ഷണം

തിരുത്തുക

അസ്ഥികൂടം നിരവധി സുപ്രധാന ആന്തരിക അവയവങ്ങൾക്ക് സംരക്ഷണം നല്കുന്നു.

രക്തകോശങ്ങളുടെ ഉത്പാദനം

തിരുത്തുക

അസ്ഥികൂടത്തിൽ രക്തകോശങ്ങളുടെ വികാസമായ ഹെമറ്റോപോയിസിസിന്റെ സ്ഥലമാണ് അസ്ഥിമജ്ജ. കുട്ടികളിൽ, ഹെമറ്റോപോയിസിസ് പ്രധാനമായും സംഭവിക്കുന്നത് തുടയെല്ല്, ടിബിയ തുടങ്ങിയ നീളമുള്ള അസ്ഥികളുടെ മജ്ജയിലാണ്. മുതിർന്നവരിൽ ഇത് പ്രധാനമായും പെൽവിസ്, ക്രേനിയം, കശേരുക്കൾ, സ്റ്റെർനം എന്നിവിടങ്ങളിലാണ് സംഭവിക്കുന്നത്.[8]

അസ്ഥി മാട്രിക്സിന് കാൽസ്യം സംഭരിക്കാനും കാൽസ്യം മെറ്റബോളിസത്തിൽ ഏർപ്പെടാനും കഴിയും, കൂടാതെ അസ്ഥിമജ്ജ ഫെറിറ്റിനിൽ ഇരുമ്പ് സംഭരിക്കുകയും ഇരുമ്പ് മെറ്റബോളിറ്റിയിൽ ഏർപ്പെടുകയും ചെയ്യുന്നു. എന്നിരുന്നാലും, എല്ലുകൾ പൂർണ്ണമായും കാൽസ്യം കൊണ്ടല്ല നിർമ്മിച്ചിരിക്കുന്നത്, ഇത് കോണ്ട്രോയിറ്റിൻ സൾഫേറ്റിന്റെയും ഹൈഡ്രോക്സിഅപ്പറ്റൈറ്റിന്റെയും മിശ്രിതമാണ്, രണ്ടാമത്തേത് അസ്ഥിയുടെ 70% വരും. ഹൈഡ്രോക്സിഅപ്പറ്റൈറ്റ് കാൽസ്യം 39.8%, ഓക്സിജൻ 41.4%, ഫോസ്ഫറസ് 18.5%, ഹൈഡ്രജൻ 0.20% എന്നിവ ചേർന്നതാണ്. കോണ്ട്രോയിറ്റിൻ സൾഫേറ്റ് പ്രാഥമികമായി ഓക്സിജനും കാർബണും ചേർന്ന പഞ്ചസാരയാണ്.

എൻഡോക്രൈൻ നിയന്ത്രണം

തിരുത്തുക

അസ്ഥി കോശങ്ങൾ ഓസ്റ്റിയോകാൽസിൻ എന്ന ഹോർമോൺ പുറത്തുവിടുന്നു, ഇത് രക്തത്തിലെ പഞ്ചസാര (ഗ്ലൂക്കോസ്) നിയന്ത്രണത്തിനും കൊഴുപ്പ് നിക്ഷേപിക്കുന്നതിനും സഹായിക്കുന്നു. ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും കൊഴുപ്പ് സംഭരിക്കുന്നത് കുറയ്ക്കുന്നതിനും പുറമേ, ഓസ്റ്റിയോകാൽസിൻ ഇൻസുൻ സ്രവവും സംവേദനക്ഷമതയും വർദ്ധിപ്പിക്കുന്നു.[9]

ലിംഗ വ്യത്യാസങ്ങൾ

തിരുത്തുക

മനുഷ്യരിൽ ബാഹ്യ ശരീരപ്രകൃതിയിൽ ആണും പെണ്ണും തമ്മിൽ വ്യത്യാസം വളരെ പ്രകടമാണ് എങ്കിലും അസ്ഥികൂടത്തിൽ വ്യത്യാസങ്ങൾ പരിമിതമാണ്. മനുഷ്യ അസ്ഥികൂടം മറ്റ് പല പ്രൈമേറ്റ് സ്പീഷീസുകളെയും പോലെ ലൈംഗികമായി ഡൈമോർഫിക് അല്ല, എന്നിരുന്നാലും തലയോട്ടി, പല്ലുകൾ, നീളമുള്ള അസ്ഥികൾ, പെൽവിസ് എന്നിവയുടെ ഘടനയിൽ ആണും പെണ്ണും തമ്മിൽ സൂക്ഷ്മമായ വ്യത്യാസങ്ങൾ മനുഷ്യ ജനസംഖ്യയിലുടനീളം പ്രകടമാണ്. പൊതുവേ, സ്ത്രീ അസ്ഥികൂട ഘടകങ്ങൾ അനുബന്ധ പുരുഷ ഘടകങ്ങളേക്കാൾ ചെറുതും ശക്തിയില്ലാത്തതുമാണ്. ഈ വ്യത്യാസങ്ങൾ ജനിതകപരമോ പാരിസ്ഥിതികമോ ആണെന്ന് അറിയില്ല.

തലയോട്ടി

തിരുത്തുക

മനുഷ്യ തലയോട്ടി വിവിധതരം മൊത്ത രൂപഘടന സ്വഭാവവിശേഷങ്ങൾ മീഡിയൻ ന്യൂക്കൽ ലൈൻ, മാസ്റ്റോയിഡ് പ്രോസസുകൾ, സുപ്രഓർബിറ്റൽ മാർജിൻ, സുപ്രഓർബിറ്റൽ റിഡ്ജ്, താടി എന്നിവ പോലുള്ള ലൈംഗിക ദ്വിരൂപത പ്രകടമാക്കുന്നു.[10]

പല്ലുകൾ

തിരുത്തുക

മനുഷ്യന്റെ ഇന്റർ-സെക്സ് ഡെന്റൽ ഡൈമോർഫിസം കനൈൻ പല്ലുകളിൽ കേന്ദ്രീകരിക്കുന്നു.

നീളമുള്ള എല്ലുകൾ

തിരുത്തുക

മനുഷ്യരിൽ, പുരുഷന്മാരിലെ നീളമുള്ള അസ്ഥികൾ സാധാരണയായി സ്ത്രീകളിൽ ഉള്ളതിനേക്കാൾ വലുതാണ്. അതേപോലെ നീളമുള്ള അസ്ഥികളിലെ പേശികളുമായി ബന്ധിക്കപ്പെട്ടിരിക്കുന്ന ഭാഗങ്ങൾ പലപ്പോഴും സ്ത്രീകളേക്കാൾ പുരുഷന്മാരിൽ കൂടുതൽ കരുത്തുറ്റതാണ്.

പെൽവിസ്

തിരുത്തുക

മനുഷ്യന്റെ പെൽവിസ് മറ്റ് അസ്ഥികളെ അപേക്ഷിച്ച് കൂടുതൽ ലൈംഗിക ദ്വിരൂപത പ്രകടിപ്പിക്കുന്നു, പ്രത്യേകിച്ച് പെൽവിക് അറ, ഇലിയ, ഗ്രേറ്റർ സ്കിയാറ്റിക് നോച്ചുകൾ, സബ്-പ്യൂബിക് ആംഗിൾ എന്നിവയുടെ വലുപ്പത്തിലും ആകൃതിയിലും. നരവംശശാസ്ത്രജ്ഞർ തിരിച്ചറിയപ്പെടാത്ത മനുഷ്യ അസ്ഥികൂടത്തിന്റെ ലിംഗം 96% മുതൽ 100% കൃത്യതയോടെ നിർണ്ണയിക്കാൻ ഫെനിസ് രീതി സാധാരണയായി ഉപയോഗിക്കുന്നു.[11]

ക്ലിനിക്കൽ പ്രാധാന്യം

തിരുത്തുക

നിരവധി അസ്ഥികൂട വൈകല്യങ്ങളുണ്ട്. ഇതിൽ ഏറ്റവും സാധാരണമായ ഒന്നാണ് ഓസ്റ്റിയോപൊറോസിസ്.

സന്ധിവാതം

തിരുത്തുക

സന്ധിവാതം സന്ധികളിൽ ഉണ്ടാകുന്ന ഒരു തകരാറാണ്. ഒന്നോ അതിലധികമോ സന്ധികളുടെ വീക്കം ഇതിൽ ഉൾപ്പെടുന്നു. സന്ധിവാതം ബാധിക്കുമ്പോൾ, ബാധിക്കപ്പെട്ട സന്ധികളോ ചലിപ്പിക്കുമ്പോൾ വേദനാജനകമാകാം, അസാധാരണമായ ദിശകളിലേക്ക് നീങ്ങാം അല്ലെങ്കിൽ പൂർണ്ണമായും നിശ്ചലമാകാം. സന്ധിവാതത്തിൻറെ ലക്ഷണങ്ങൾ സന്ധിവാതത്തിന്റെ തരങ്ങൾക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. സന്ധിവാതത്തിൻറെ ഏറ്റവും സാധാരണമായ രൂപമായ ഓസ്റ്റിയോ ആർത്രൈറ്റിസ് മനുഷ്യ അസ്ഥികൂടത്തിന്റെ വലുതും ചെറുതുമായ സന്ധികളെ ബാധിക്കും. ബാധിത സന്ധികളിലെ തരുണാസ്ഥി മൃദുവാകുകയും ക്ഷയിക്കുകയും ചെയ്യും.

ഓസ്റ്റിയോപൊറോസിസ്

തിരുത്തുക

അസ്ഥി ധാതുക്കളുടെ സാന്ദ്രത കുറയുകയും പൊട്ടലുകളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു അസ്ഥി രോഗമാണ് ഓസ്റ്റിയോപൊറോസിസ്. [12][13] ആർത്തവവിരാമത്തിനുശേഷം സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ് ഏറ്റവും സാധാരണമാണ്, ഇതിനെ "പോസ്റ്റ്മെനോപോസൽ ഓസ്റ്റിയോപോറോസിസ്" എന്ന് വിളിക്കുന്നു, എന്നാൽ പുരുഷന്മാരിലും ആർത്തവ വിരാമത്തിന് മുമ്പുള്ള സ്ത്രീകളിലും പ്രത്യേക ഹോർമോൺ തകരാറുകളുടെയും മറ്റ് വിട്ടുമാറാത്ത രോഗങ്ങളുടെയും സാന്നിധ്യത്തിലോ അല്ലെങ്കിൽ പുകവലി അല്ലെങ്കിൽ ചില മരുന്നുകളുടെ (പ്രത്യേകിച്ച് ഗ്ലൂക്കോകോർട്ടിക്കോയിഡുകൾ) ഫലമായോ ഇത് വികസിച്ചേക്കാം. ഒടിവുകൾ ഉണ്ടാകുന്നതുവരെ ഓസ്റ്റിയോപൊറോസിസിന് സാധാരണയായി ലക്ഷണങ്ങളുണ്ടാവാറില്ല.[12]

പുകവലി നിർത്തുക, മദ്യപാനം കുറയ്ക്കുക, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക എന്നിവ ഓസ്റ്റിയോപൊറോസിസ് ചികിത്സയിൽ ഉൾപ്പെടുന്നു. വിറ്റാമിൻ ഡി പോലെ കാൽസ്യം സപ്ലിമെന്റുകളും നിർദ്ദേശിക്കപ്പെടാം. മരുന്നുകളിൽ ബിസ്ഫോസ്ഫോണേറ്റുകൾ, സ്ട്രോൺഷ്യം റാണെലേറ്റ്, ഓസ്റ്റിയോപൊറോസിസ് എന്നിവ ഉൾപ്പെടാം.[12]

ചരിത്രം

തിരുത്തുക

ബിസി ആറാം നൂറ്റാണ്ടിനും സി. ഇ അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ രചിക്കപ്പെട്ട സുശ്രുത-സംഹിത 360 അസ്ഥികളെക്കുറിച്ച് പറയുന്നു. ശല്യശാസ്ത്ര (സർജിക്കൽ സയൻസ്) 300 എണ്ണത്തേക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ. [14] അസ്ഥികളുടെ എണ്ണത്തിലെ ഈ വ്യത്യാസങ്ങളുടെ ഭാഗികമായ കാരണം ചരക സംഹിതയിൽ മുപ്പത്തിരണ്ട് പല്ലുകളുടെ സോക്കറ്റുകൾ ഉൾപ്പെടുന്നതാണ്, കൂടാതെ തരുണാസ്ഥിയെ അസ്ഥിയായി (നിലവിലെ മെഡിക്കൽ പ്രാക്ടീസിൽ നിന്ന് വ്യത്യസ്തമായി, രണ്ടിലും ഇവയെ അസ്ഥികളായി കണക്കാക്കുന്നു) എങ്ങനെ, എപ്പോൾ കണക്കാക്കണം എന്നതിനെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളും നിലനിന്നിരുന്നു.[15]

ഹെല്ലനിസ്റ്റിക് ലോകം

തിരുത്തുക

ഈജിപ്തുമായുള്ള ബന്ധം കാരണം ടോളമിക് രാജാക്കന്മാരുടെ കീഴിൽ പുരാതന ഗ്രീസിലെ അസ്ഥികളെക്കുറിച്ചുള്ള പഠനം ആരംഭിച്ചു. മനുഷ്യ മൃതശരീരത്തെ കീറി മുറിച്ച് പഠിച്ച അലക്സാണ്ട്രിയയിലെ ഹെറോഫിലോസ് ഈ മേഖലയുടെ തുടക്കക്കാരനായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ കൃതികൾ നഷ്ടപ്പെട്ടുവെങ്കിലും ഗാലൻ, എഫെസസിലെ റുഫസ് തുടങ്ങിയ പ്രമുഖ വ്യക്തികൾ അദേഹത്തിന്റെ കൃതികൾ പലപ്പോഴും ഉദ്ധരിക്കുന്നു.[16][17] അത്തരം സമ്പ്രദായങ്ങൾ നിഷിദ്ധമാണെന്നും അതിനാൽ പൂർണ്ണമായും നിരോധിച്ചുവെന്നും ഉള്ള ജനകീയ ധാരണയ്ക്ക് വിരുദ്ധമായി മധ്യകാല യൂറോപ്പിലും മൃതശരീര വിച്ഛേദനം തുടർന്നുവെന്ന് കാതറിൻ പാർക്ക് അഭിപ്രായപ്പെടുന്നു.[18] മോണ്ടെഫാൽകോയിലെ ക്ലെയറിന്റെ കാര്യത്തിലെന്നപോലെ ഹോളി ഓട്ടോപ്സി (വിശുദ്ധ പോസ്റ്റ്മോർട്ടം) സമ്പ്രദായം ഈ അവകാശവാദത്തെ കൂടുതൽ പിന്തുണയ്ക്കുന്നു.[19] ഇസ്ലാമിക ഭരണത്തിൻ കീഴിൽ അലക്സാണ്ട്രിയ ശരീരഘടന പഠനത്തിന്റെ കേന്ദ്രമായി തുടർന്നു, ഇബ്നു സുഹ്ർ ഇതിലെ ഒരു ശ്രദ്ധേയനായ വ്യക്തിയാണ്.

നവോത്ഥാനം

തിരുത്തുക

അദ്ദേഹത്തിന്റെ കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെങ്കിലും,ലിയോനാർഡോ ഡാവിഞ്ചി അസ്ഥികൂടത്തെക്കുറിച്ച് പഠനങ്ങൾ നടത്തിയിരുന്നു.[20] അന്റോണിയോ ഡെൽ പൊലായുവോളോയെ പോലുള്ള പല കലാകാരന്മാരും ശരീരത്തെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിനായി മൃതദേഹ വിച്ഛേദനം നടത്തിയിരുന്നു, എന്നിരുന്നാലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് കൂടുതലും പേശികളിൽ ആയിരുന്നു.[21] ആധുനിക ശരീരഘടനയുടെ സ്ഥാപകനായി കണക്കാക്കപ്പെടുന്ന വെസാലിയസ്, അസ്ഥികൂടത്തിന്റെയും മറ്റ് ശരീരഭാഗങ്ങളുടെയും നിരവധി ചിത്രീകരണങ്ങൾ ഉൾക്കൊള്ളുന്ന ഡി ഹ്യൂമാനി കോർപ്പറിസ് ഫാബ്രിക്ക എന്ന പുസ്തകം രചിച്ചു.[22] അലെസ്സാൻഡ്രോ അച്ചില്ലിനിയെപ്പോലുള്ള മറ്റ് നിരവധി വ്യക്തികളും അസ്ഥികൂടത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചു.

പതിനെട്ടാം നൂറ്റാണ്ട്

തിരുത്തുക

1797-ൽ തന്നെ സാന്താ മൂർട്ടെ എന്നറിയപ്പെടുന്ന മരണദേവതയെ അല്ലെങ്കിൽ നാടോടി വിശുദ്ധനെ ഒരു അസ്ഥികൂടമായി ചിത്രീകരിക്കുന്നു.[23][24]

ഇതും കാണുക

തിരുത്തുക
  • List of bones of the human skeleton
  • Distraction osteogenesis
  1. Mammal anatomy : an illustrated guide. New York: Marshall Cavendish. 2010. p. 129. ISBN 9780761478829.
  2. "Healthy Bones at Every Age". OrthoInfo. American Academy of Orthopaedic Surgeons. Archived from the original on 18 November 2022. Retrieved 6 January 2023.
  3. Thieme Atlas of Anatomy, (2006), p 113
  4. Patterns of Sexual Behavior Clellan S. Ford and Frank A. Beach, published by Harper & Row, New York in 1951. ISBN 0-313-22355-6
  5. "Switching Farming Made Human Bone Skeleton Joint Lighter". Smithsonian Magazine. 23 December 2014.
  6. "Light human skeleton may have come after agriculture". Archived from the original on 2016-03-05. Retrieved 4 March 2017.
  7. "With the Advent of Agriculture, Human Bones Dramatically Weakened". 22 December 2014. Archived from the original on 13 March 2017. Retrieved 4 March 2017.
  8. Fernández, KS; de Alarcón, PA (Dec 2013). "Development of the hematopoietic system and disorders of hematopoiesis that present during infancy and early childhood". Pediatric Clinics of North America. 60 (6): 1273–89. doi:10.1016/j.pcl.2013.08.002. PMID 24237971.
  9. Lee, Na Kyung; Sowa, Hideaki; Hinoi, Eiichi; Ferron, Mathieu; Ahn, Jong Deok; Confavreux, Cyrille; Dacquin, Romain; Mee, Patrick J.; McKee, Marc D. (2007). "Endocrine Regulation of Energy Metabolism by the Skeleton". Cell. 130 (3): 456–69. doi:10.1016/j.cell.2007.05.047. PMC 2013746. PMID 17693256.
  10. Buikstra, J.E.; D.H. Ubelaker (1994). Standards for data collection from human skeletal remains. Arkansas Archaeological Survey. p. 208.
  11. Phenice, T. W. (1969). "A newly developed visual method of sexing the os pubis". American Journal of Physical Anthropology. 30 (2): 297–301. doi:10.1002/ajpa.1330300214. PMID 5772048.
  12. 12.0 12.1 12.2 Britton, the editors Nicki R. Colledge, Brian R. Walker, Stuart H. Ralston; illustrated by Robert (2010). Davidson's principles and practice of medicine (21st ed.). Edinburgh: Churchill Livingstone/Elsevier. pp. 1116–1121. ISBN 978-0-7020-3085-7. {{cite book}}: |first= has generic name (help)CS1 maint: multiple names: authors list (link)
  13. WHO (1994). "Assessment of fracture risk and its application to screening for postmenopausal osteoporosis. Report of a WHO Study Group". World Health Organization Technical Report Series. 843: 1–129. PMID 7941614.
  14. Hoernle 1907, പുറം. 70.
  15. Hoernle 1907, പുറങ്ങൾ. 73–74.
  16. Rocca, Julius (9 August 2010). "A Note on Marinus of Alexandria". Journal of the History of the Neurosciences. 11 (3): 282–285. doi:10.1076/jhin.11.3.282.10386. PMID 12481479.
  17. Charlier, Philippe; Huynh-Charlier, Isabelle; Poupon, Joël; Lancelot, Eloïse; Campos, Paula F.; Favier, Dominique; Jeannel, Gaël-François; Bonati, Maurizio Rippa; Grandmaison, Geoffroy Lorin de la (2014). "Special report: Anatomical pathology A glimpse into the early origins of medieval anatomy through the oldest conserved human dissection (Western Europe, 13th c. A.D.)". Archives of Medical Science. 2 (2): 366–373. doi:10.5114/aoms.2013.33331. PMC 4042035. PMID 24904674.
  18. "Debunking a myth". Harvard Gazette. 7 April 2011. Retrieved 12 November 2016.
  19. Hairston, Julia L.; Stephens, Walter (2010). The body in early modern Italy. Baltimore: Johns Hopkins University Press. ISBN 9780801894145.
  20. Sooke, Alastair. "Leonardo da Vinci: Anatomy of an artist". Telegraph.co.uk. Retrieved 9 December 2016.
  21. Bambach, Carmen. "Anatomy in the Renaissance". The Met’s Heilbrunn Timeline of Art History.
  22. "Vesalius's Renaissance anatomy lessons". www.bl.uk. Archived from the original on 2016-12-20. Retrieved 18 December 2016.
  23. Chesnut, R. Andrew (2018) [2012]. Devoted to Death: Santa Muerte, the Skeleton Saint (Second ed.). New York: Oxford University Press. doi:10.1093/acprof:oso/9780199764662.001.0001. ISBN 978-0-19-063332-5. LCCN 2011009177. Retrieved 2021-11-30.
  24. Livia Gershon (October 5, 2020). "Who is Santa Muerte?". JSTOR Daily. Retrieved 2021-11-30.

ഗ്രന്ഥസൂചിക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മനുഷ്യ_അസ്ഥികൂടം&oldid=4091647" എന്ന താളിൽനിന്ന് ശേഖരിച്ചത്