ഒരു ഗ്രന്ഥിയോ കോശമോ പുറപ്പെടുവിക്കുന്ന സന്ദേശവാഹകരായ സ്രവങ്ങളാണ് അന്തർഗ്രന്ഥിസ്രാവം (Hormone).[1] ഈ സ്രവങ്ങൾ മറ്റ് ശരീര അവയവങ്ങളിലോ ഗ്രന്ഥികളെയോ നിയന്ത്രിക്കുവാൻ ഉതകുന്ന രീതിയിലുള്ളവയാണ്. കുറഞ്ഞ അളവിലുള്ള ഇവയുടെ സ്രാവം പോലും വളരെ പ്രധാനപ്പെട്ട മാറ്റങ്ങൾ ശരീരത്തിൽ വരുത്തുന്നു. ഇവ രാസകാരികളായ സന്ദേശവാഹകരാണ്. ഇവയ്ക്ക് ഒരു കോശത്തിൽ നിന്ന് മറ്റു കോശങ്ങളിലേക്ക് സന്ദേശം എത്തിക്കുവാനുള്ള കഴിവുണ്ട്.

Epinephrine (അഡ്രിനാലിന്റെ) എന്ന അന്തർഗ്രന്ഥിസ്രാവത്തിന്റെ രാസഘടന
  1. "Hormones".
"https://ml.wikipedia.org/w/index.php?title=അന്തർഗ്രന്ഥിസ്രാവം&oldid=2236020" എന്ന താളിൽനിന്ന് ശേഖരിച്ചത്