ഒരു പുരാതന റോമൻ വൈദ്യശാസ്ത്രഞ്ജനാണ് ഗലേൻ എന്ന പേരിൽ അറിയപ്പെടുന്ന ഏലിയസ് ഗലേനസ് (Aelius Galenus) അഥവാ ക്ലോഡിയസ്സ് ഗലേനസ് (Claudius Galenus) (AD 129 – 200/217) (Greek: Γαληνός, Galēnos). ഗ്രീക്ക് വംശജനായ,[1] ഇദ്ദേഹം, പെർഗാമമിലെ ഗലേൻ (Galen of Pergamum ) എന്നാണ് പൊതുവേ അറിയപ്പെട്ടിരുന്നത്. റോമൻ കാലഘട്ടത്തിലെ ഏറ്റവും മികച്ച ചികിത്സകനായി ഇദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിലെ വൈദ്യശാസ്ത്രത്തിന് ഇദ്ദേഹത്തിന്റെ സംഭാവനകൾ വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ പ്രധാനമായും കുരങ്ങുകളിലാണ് നടത്തിയിരുന്നത്. അന്ന് മനുഷ്യരിൽ വൈദ്യശാസ്ത്രപരീക്ഷണങ്ങൾ നടത്തുന്നത് അനുവദനീയമായിരുന്നില്ല. [2] 1628 ൽ വില്യം ഹാർ‌വേ ഹൃദയവും ഞരമ്പുകളും രക്തം പമ്പു ചെയ്യുന്നതുപോലെയാണെന്ന് കണ്ടെത്തുന്നതു വരെ ഗലേന്റെ പഠനങ്ങളും എഴുത്തുകളുമാണ് ഹൃദയവും, ഞരമ്പുകളുടെയും പഠനത്തിനു ആധാരമായിരുന്നത്. [3] 19 ആം നൂറ്റാണ്ടിലും വൈദ്യശാസ്ത്ര വിദ്യാർത്ഥികൾ ഗലേന്റെ ചില പഠനങ്ങൾ ആധാരമാക്കിയിരുന്നു. നാഡികളെക്കുറിച്ച് ഗലേൻ വികസിപ്പിച്ചെടുത്ത ചില പഠനങ്ങളും ഇപ്പോഴും വിശ്വസിക്കപ്പെടുന്നു. [4] ഒരു നല്ല വൈദ്യശാസ്ത്രഞ്ജൻ കൂടാതെ അദ്ദേഹം ഒരു തത്ത്വചിന്തകൻ കൂടിയായിരുന്നു. അദ്ദേഹം ഒരു നല്ല ചികിത്സകൻ ഒരു തത്ത്വശാസ്ത്രഞ്ജൻ കൂടിയാണ് ("That the Best Physician is also a Philosopher") എന്നൊരു കൃതി കൂടി രചിച്ചിട്ടുണ്ട്. [5],

Claude Galien. Lithograph by Pierre Roche Vigneron. (Paris: Lith de Gregoire et Deneux, ca. 1865)
  1. Nutton, Vivian (1973-05). "The Chronology of Galen's Early Career". The Classical Quarterly. 2. 23 (1): 169. ISSN 0009-8388. Retrieved 2007-07-02. {{cite journal}}: Check date values in: |date= (help)
  2. O'Malley, C., Andreas Vesalius of Brussels, 1514-1564, Berkeley: University of California Press
  3. Furley, D, and J. Wilkie, 1984, Galen On Respiration and the Arteries, Princeton University Press, and Bylebyl, J (ed), 1979, William Harvey and His Age, Baltimore: Johns Hopkins University Press
  4. Frampton, M., 2008, Embodiments of Will: Anatomical and Physiological Theories of Voluntary Animal Motionfrom Greek Antiquity to the Latin Middle Ages, 400 B.C.–A.D. 1300, Saarbrücken: VDM Verlag. pp. 180 - 323
  5. Brian, P., 1979, "Galen on the ideal of the physician", South Africa Medical Journal, 52: 936-938

സ്രോതസ്സുകൾ

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ഗലേൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഗലേൻ&oldid=4135993" എന്ന താളിൽനിന്ന് ശേഖരിച്ചത്