രക്തത്തിലെ പഞ്ചസാരയുടെ അഥവാ ഗ്ലൂക്കോസ് നില എന്നത് ഒരു സസ്തനിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവാണ്[1]. പക്ഷികളിലും ഉരഗങ്ങളിലും പഞ്ചസാരയുടെ വിഘടനരീതി സസ്തനികളിലേതിൽ നിന്ന് വ്യത്യസ്തമാണ്. ഉമിനീർ, ചവക്കൽ എന്നിവ ഇല്ലാത്തതിനാൽ ഇവയുടെ പാൻക്രിയാസ് ഗ്രന്ഥി സസ്തനികളുടേതിനേക്കാൾ വലുതായതിനാലാണ് ഇത്. സാധാരണ രക്തത്തിലെ ഗ്ലൂക്കോസ് നില, ഒരു മില്ലി ലിറ്ററിൽ 70mg മുതൽ 140 mg വരെ ആണ്. ഗ്ലൂക്കോസ് നില ക്രമീകരിക്കുന്നതിലെ പാളിച്ചകൾ ഹൈപ്പർഗ്ലൈസീമിയ (അമിതമായ നില), ഹൈപ്പോഗ്ലൈസീമിയ (കുറവായ നില) എന്നിവ ഉണ്ടാക്കുന്നു. അമിതമായ ഗ്ലൂക്കോസ് നില ഡയബെറ്റിസ് മെലിറ്റസ് (പ്രമേഹം) എന്നും അറിയപ്പെടുന്നു.

The fluctuation of blood sugar (red) and the sugar-lowering hormone insulin (blue) in humans during the course of a day with three meals. One of the effects of a sugar-rich vs a starch-rich meal is highlighted.
  1. "പഞ്ചസാര , ഒരു വെളുത്ത വിഷം". healthykeralam.com/sugar-health-issues/. healthykeralam.com/sugar-health-issues/. Archived from the original on 2016-03-21. Retrieved 21 മാർച്ച് 2016.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=രക്തത്തിലെ_പഞ്ചസാര&oldid=3971212" എന്ന താളിൽനിന്ന് ശേഖരിച്ചത്