അസ്ഥിമജ്ജ
അസ്ഥികളുടെ ഉൾഭാഗത്ത് കാണുന്ന വഴക്കമുള്ള കോശങ്ങളാണ് മജ്ജ എന്നറിയപ്പെടുന്നത്.മനുഷ്യശരീരത്തിലെ ഏറ്റവും വലുതും ഏറ്റവും പ്രവർത്തനനിരതവുമായ അവയവങ്ങളിലൊന്നാണ് അസ്ഥിമജ്ജ.ഹീമാറ്റോപോയസിസ് എന്ന പ്രക്രിയ വഴി മജ്ജയിൽ ചുവന്ന രക്താണുക്കൾ രൂപപ്പെടുന്നു. മുതിർന്നവരിൽ മജ്ജയുടെ ഭാരം ഏകദേശം 2 ലിറ്ററോളം വരും. ഇതിന് കരളിന്റെയത്ര ഭാരമുണ്ടെന്ന് പറയാം. ആകെ ശരീരഭാരത്തിന്റെ 4% ഇത് നൽകുന്നു. 500 ബില്ല്യൺ രക്തകോശങ്ങളെയാണ് മജ്ജ പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. മജ്ജകൾ ചുവന്നതെന്നും (red bone marrow) മഞ്ഞയെന്നും (yellow bone marrow) രണ്ടുവിഭാഗത്തിലുൾപ്പെടുന്നു.ശരീരത്തിന്റെ പ്രധിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ലിംഫോസൈറ്റുകളെ ഉത്പാദിപ്പിക്കുന്നതും മജ്ജകളാണ്.
അസ്ഥിമജ്ജ | |
---|---|
Details | |
Identifiers | |
Latin | Medulla ossium |
MeSH | D001853 |
TA | A13.1.01.001 |
FMA | 9608 |
Anatomical terminology |