പുകയിലയോ, പുകയില ഉൽപ്പന്നങ്ങൾ ആയ സിഗരറ്റ്, ബീഡി, ചുരുട്ട് എന്നിവയോ, പുകയിലപ്പൊടി ഹുക്കയിലും കുഴലിലും (പൈപ്പ്) നിറച്ചോ കത്തിച്ച് ഉണ്ടാവുന്ന പുക ഓരോ കവിളായി വായിൽക്കൂടി ഉള്ളിലേക്ക് വലിച്ചുകയറ്റി മൂക്കിലൂടെയോ വായിലൂടെയോ പുറത്തേക്ക് തള്ളുന്ന പ്രവൃത്തിയെ പുകവലി എന്ന് പറയുന്നു. പുകവലി ആരോഗ്യ പ്രശ്നങ്ങൾക്കും, മാരകരോഗങ്ങൾക്കും സർവ്വോപരി മരണത്തിനും ഇടയാക്കുന്നു. മാത്രമല്ല, ലൈംഗിക ശേഷിക്കുറവും വന്ധ്യതയ്ക്കും പുകവലി കാരണമാകുന്നു.

പുകവലിക്കെതിരെയുള്ള ഒരു പോസ്റ്റർ

ചരിത്രം

തിരുത്തുക

പുകവലി എപ്പോഴാണ് തുടങ്ങിയത് എന്ന് കൃത്യമായ വർഷം പറയാൻ കഴിയില്ലെങ്കിലും ഇത് തുടങ്ങിയത് ഒരുപക്ഷെ ക്രിസ്തുവിന് 5000-3000 വർഷങ്ങൾക്കു മുൻപ് ആയിരിക്കാമെന്ന് കരുതപ്പെടുന്നു.[1]

എന്നാൽ ഏകദേശം ആറാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയിലുള്ളതെന്ന് അനുമാനിക്കുന്ന മെക്സിക്കോയിൽ നിന്ന് ലഭ്യമായ, മായൻ ഇന്ത്യൻ ശിലാചിത്രങ്ങളിലും മറ്റും ചുരുട്ടുരൂപത്തിലുള്ള പുകയില വലിക്കുന്ന ചിത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട് . അതിനാൽ ആദിമ ഇൻഡോ അമേരിക്കൻ വംശജരാണ് പുകയില ലഹരി ആദ്യമായി ഉപയോഗിച്ചതെന്നും, തലമുറകളിലൂടെ കൈമാറ്റപ്പെട്ട അവരുടെ പുകവലി രഹസ്യം പിന്നീട് കൊളംബസ് നാവികസംഘത്തിനു ലഭ്യമാവുകയും അതുവഴിയാണ് പുകയിലയും സിഗാർ പോലുള്ള പുകവലി ഉൽപ്പന്നങ്ങളും ലോകജനതയ്ക്ക് ലഭ്യമാവുകയും ചെയ്തതെന്ന് ആണ് ചരിത്രം രേഖപ്പെടുത്തുന്നത്.[2]

പുകയിലയുടെ ഇലകൾ ചുരുട്ടി വലിക്കുന്ന ആദിമകാല ബഹാമാസ് ദ്വീപ് നിവാസികളിൽ നിന്നാണ് ക്രിസ്റ്റഫർ കൊളംബസിന്റെ നാവികസംഘത്തിനു ആദ്യമായി പുകയിലയെക്കുറിച്ചും പുകവലിയെക്കുറിച്ചുമുള്ള അറിവ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ പുകവലിയുടെ ആദിമരൂപത്തിലുള്ള രൂപവും ചുരുട്ട് ആണെന്ന് പറയാം. പുകയില പനയോലയിലും മറ്റും ചുരുട്ടി വലിക്കുകയും അത് വെള്ളത്തിലിട്ട് തിളപ്പിച്ചു കുടിക്കുകയും ചെയ്യുന്ന ലഹരി ഉപയോഗം അക്കാലത്തു അവിടം സാധാരണമായിരുന്നു എന്ന് കൊളംബസ് നാവികസംഘം പ്രതിപാദിക്കുന്നുണ്ട്. [3]

പോർച്ചുഗലിലെ ഫ്രഞ്ച് അംബാസിഡർ ആയിരുന്ന ജീൻ നിക്കോട്ട് (Jean Nicot) എ.ഡി. 1550-ലാണ് ആദ്യമായി പുകയില അമേരിക്കയിൽ നിന്നും യൂറോപ്പിലേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ പേരിലാണ് പുകയിലച്ചെടിയും അതിലടങ്ങിയ ആൽക്കലോയിഡുകളും അറിയപ്പെട്ടത്. [4]         യൂറോപ്പിൽ യുറേഷ്യയിലാണ് 16ാം നൂറ്റാണ്ടിൽ പുകയിലയുടെ ഉപയോഗം തുടങ്ങിയത്. അവർ ഇതിനെ വാണിജ്യവൽക്കരിച്ചു ആദ്യത്തെ കയറ്റുമതി ചെയ്തപ്പോൾ തന്നെ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടിവന്നു. സിഗരറ്റ് ഉണ്ടാക്കുന്ന യന്ത്രം നിലവിൽ വന്നു ഇതിന്റെ ഉപയോഗം വ്യാപകമാകു ന്നതിനു മുൻപ് തന്നെ ചില സമൂഹതലങ്ങളിൽ ഇതിന്റെ ഉപയോഗം ആഴത്തിൽ വേരുറച്ചിരുന്നു.[1] പിന്നീട് അത് ഇംഗ്ലണ്ടിലേക്കു വ്യാപിച്ചു. ആത്മാക്കളുമായി അർദ്ധബോധാവസ്ഥയിൽ സംവദിക്കാൻ വേണ്ടി മറ്റു ലഹരിപദാർത്ഥങ്ങളോടൊപ്പം പുകവലിയും ഉണ്ടായിരുന്നു. ആദ്യമായി പുകവലിച്ചതിന്റെ ബഹുമതി റിപ്പോർട്ട് ചെയ്യപ്പെട്ടത് ബ്രിട്ടീഷുകാരനായ ഒരു നാവികന്റെ പേരിലാണ്, ബ്രിസ്റ്റോൾ എന്ന സ്ഥലത്തുനിന്ന് ! "അയാൾ തന്റെ മൂക്കിൽ കൂടി പുക പുറത്തേക്ക് വിട്ടുകൊണ്ടിരുന്നു" എന്ന്. എ.ഡി.- 1556-ൽ ആയിരുന്നു അത്. പുകയില ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറിയതും എ.ഡി.-1881 -ൽ James Bonsack എന്നയാൾ ഭാഗികമായി തന്നത്താൻ പ്രവർത്തിക്കുന്ന സിഗരറ്റ് ഉണ്ടാക്കുന്ന യന്ത്രം നിർമ്മിച്ചതും ഇത് വ്യവസായിവൽക്കരിക്കപ്പെടാൻ കാരണമായി.

പുക വലിക്കാനുള്ള ഉൽപ്പന്നങ്ങൾ

തിരുത്തുക

ദക്ഷിണേഷ്യയിൽ പുകവലിക്കാനായി പ്രചാരത്തിലുള്ള നാടൻ സംവിധാനമാണ് ബീഡി. പുകയില വളരെ ചെറുതായി (പൊടിയായി) നുറുക്കിയത് തെണ്ട് (Coromandel Egony) എന്നറിയപ്പെടുന്ന മരത്തിന്റെ ഉണക്കിയ ഒരേ അളവിൽ മുറിച്ച ഇലകൾ കൊണ്ട് പൊതിഞ്ഞു അതിന്റെ വണ്ണം കുറഞ്ഞ ഭാഗം നൂൽ കൊണ്ട് കെട്ടിയാണ് ബീഡി ഉണ്ടാക്കുന്നത്.

സിഗരറ്റ്

തിരുത്തുക

പുകവലിക്കാർ ഉപയോഗിക്കുന്ന മറ്റൊരു ലഹരി പദാർത്ഥമാണ് സിഗരറ്റ് (Cigarette). വളരെ ചെറുതായി അരിഞ്ഞ പുകയില നിറച്ച കടലാസ്സ് ചുരുട്ടിയാണ് പൊതുവെ സിഗരറ്റ് നിർമ്മിക്കപ്പെടുന്നത് .

ചുരുട്ട്

തിരുത്തുക

സിഗരറ്റ്, ബീഡി എന്നീ പുകവലി ഉത്പന്നങ്ങളെ അപേക്ഷിച്ചു സവിശേഷമായ നിർമ്മിതിയാണ് ചുരുട്ട് (cigar) -നുള്ളത്. ചുരുട്ടിൽ കടലാസ് ഉപയോഗിക്കുന്നില്ല. പ്രത്യേകമായി സംസ്കരിച്ചെടുത്ത പുകയില അടുക്കുകളായി ചുരുട്ടുകയാണ് ചെയ്യുക.


ചില സ്ഥിതി വിവരക്കണക്കുകൾ :-

തിരുത്തുക

(a) 100 കോടിയിലധികം ജനങ്ങൾ ലോകത്തു പുകവലിക്കുന്നു.   [5]      

(b) ലോകത്തു ഏകദേശം 6 ലക്ഷം ജനങ്ങൾ മറ്റുള്ളവർ പുകവലിക്കുന്നത് കൊണ്ട് മാത്രം മരിച്ചു വീഴുന്നു.[6]    

(c) ഇന്ത്യയിൽ ഏകദേശം 12 കോടി ജനങ്ങൾ പുകവലിക്കുന്നു.ഇതിൽ 37% പുരുഷന്മാരും 5% സ്ത്രീകളും 30-നും 69-നും ഇടയിൽ പ്രായമുള്ളവരാണ്.                

(d) ഇന്ത്യയിൽ ഏകദേശം 50 ലക്ഷത്തിലധികം കുട്ടികൾ പുകവലിക്കുന്നു.

(e) ഇന്ത്യയിൽ ഓരോ വർഷവും 10 ലക്ഷത്തിലധികം ജനങ്ങൾ പുകവലി മൂലം മരിക്കുന്നു.  

(f) 50% ത്തിലധികം പുകയില ഉപയോഗ സംബന്ധിയായ മരണങ്ങൾ അഭ്യസ്ത വിദ്യരല്ലാത്ത സ്ത്രീ പുരുഷന്മാരിൽ സംഭവിക്കുന്നു .ഇതിൽ തന്നെ 80% ഉം ഗ്രാമീണ മേഖലയിലാണ്.

(g) പുരോഗമനം കൈവരിച്ച രാജ്യങ്ങളിൽ പുകവലി കുറയുകയും പുരോഗമനം വന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ ഏകദേശം 3.4% എന്ന തോതിൽ കൂടിവരികയും ചെയ്യുന്നു

പുകവലി കൊണ്ട് ഉണ്ടാകുന്ന രോഗങ്ങൾ :-

തിരുത്തുക
  1. രക്താർബുദം   
  2. മൂത്രാശയ കാൻസർ
  3. ഗർഭാശയ മുഖത്തെ കാൻസർ   
  4. അന്നനാള കാൻസർ
  5. വൃക്കയുടെ കാൻസർ
  6. സ്വനപേടകത്തിലെ കാൻസർ
  7. ശ്വാസകോശാർബുദം
  8. വായക്കുള്ളിലെ കാൻസർ
  9. ആഗ്നേയ ഗ്രന്ഥിയുടെ കാൻസർ
  10. തൊണ്ടയിലെ കാൻസർ             
  11. ആമാശയ കാൻസർ               
  12. ഹൃദയസ്തംഭനം       
  13. രക്തസമ്മർദ്ദം   
  14. മാസം തികയാതെ പ്രസവിക്കൽ
  15. ചാപിള്ളയെ പ്രസവിക്കൽ
  16. വന്ധ്യത
  17. കുഞ്ഞിന്റെ പെട്ടെന്നുള്ള മരണം


പുകവലിക്കാർ പല തരത്തിൽ :-

തിരുത്തുക

(a)   നിരന്തരമായി പുകവലിക്കുന്നവർ (Chain smokers)

(b)   അമിതമായി പുകവലിക്കുന്നവർ

(c)   ചായയോ ഭക്ഷണമോ കഴിച്ചാൽ മാത്രം പുകവലി നിർബന്ധമുള്ളവർ

(d)   മദ്യപിച്ചാൽ മാത്രം പുകവലിക്കുന്നവർ

(e)   ഉറക്കത്തിൽ എപ്പോഴെല്ലാം ഉണരുന്നുവോ അപ്പോഴെല്ലാം പുകവലിക്കുന്നവർ

(f)   ശുചിമുറിയിൽ പോകുമ്പോൾ മാത്രം പുകവലി നിർബന്ധമുള്ളവർ

(g)   വല്ലപ്പോഴും പുകവലിക്കുന്നവർ

(h)   തണുപ്പുകാലത്തു പുകവലി കൂട്ടുകയും ചൂടുകാലത്തു കുറയ്ക്കുകയും ചെയ്യുന്നവർ

(i)   ചുമ വന്നാൽ മാത്രം പുകവലി കുറയ്ക്കുന്നവർ

(j)   വിശേഷാവസരങ്ങളിൽ മാത്രം പുകവലിക്കുന്നവർ

(k)   ഒരു  തമാശയ്ക്ക് കൂട്ടുകാരോടൊത്തു പുക വലിച്ചിട്ട് പുകവലിക്ക് അടിമയായവർ

(l)   വീട്ടിലെ മുതിർന്നവർ പുകവലിക്കുന്നത് കണ്ടിട്ട് പുകവലി തുടങ്ങിയവർ

(m)   പലപ്രാവശ്യം പുകവലി നിർത്തി വീണ്ടും വീണ്ടും തുടങ്ങിയവർ

(n)   പുകവലി നിർത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും അത് നിർത്താൻ കഴിയാത്തവർ

(o)   പ്രബോധനം (Counselling) വഴി പുകവലി നിർത്തിയവർ

(p)   സ്വന്തം ഇച്ഛാശക്തി കൊണ്ട് മാത്രം പുകവലി നിർത്തിയവർ

(q)   അർബുദം, ഹൃദയസ്തംഭനം മുതലായ പുകവലിജന്യ രോഗങ്ങൾ   പിടിപെട്ടതിനുശേഷം മാത്രം പുകവലി നിർത്തിയവർ [7]


പുകവലി നിർത്തിയാലുള്ള ഗുണങ്ങൾ

തിരുത്തുക

(a)   ശ്വാസകോശ അർബുദത്തിന്റെയും മറ്റു പല അർബുദങ്ങളുടെയും അപകട സാധ്യത ഗണ്യമായി കുറയ്ക്കുന്നു

(b)   പുകവലിമൂലം കേടുപാടുകൾ സംഭവിച്ച നാഡീവ്യവസ്ഥകൾ പൂർവസ്ഥിതിയി    ലാകുന്നു .

(c)   കേൾവിശക്തിയും കാഴ്ചശക്തിയും കൂടുന്നു

(d)   പല്ലുകളിലെ പുകയിലക്കറ നീങ്ങി പല്ലുകൾക്ക് വെണ്മയും തിളക്കവും ലഭിക്കുന്നു

(e)   അകാലമായി പ്രായം തോന്നിക്കുന്ന തൊലിയുടെ ചുളിവുകൾ ഇല്ലാതായി തൊലിക്കും മുഖത്തിനും തിളക്കവും കാന്തിയും ഉണ്ടാകുന്നു

(f) ശ്വാസകോശ രോഗങ്ങൾക്ക് (Emphysema) പൊതുവെ പ്രതിവിധികൾ ഇല്ലെങ്കിലും കാലാകാലങ്ങളായി പുകവലിമൂലം ശ്വാസകോശ വായു അറകളിൽ സംഭവിച്ച കേടുപാടുകൾ അധികമാകാതെ സംരക്ഷിക്കുന്നു.

(g)  പ്രമേഹവും കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കുന്നു

(h)  പുകവലി നിർത്തി രണ്ടാഴ്ചക്കുള്ളിൽ  ത്തന്നെ സ്റ്റെയർകേസുകളും ഗോവണികളും കയറ്റങ്ങളും അനായാസം കയറാൻ കഴിയുന്നു

(i)   രക്തം നേർമ്മയായി കട്ടപിടിക്കുന്നത് ഇല്ലാതാകുന്നു.തൽഫല മായി ഹൃദയത്തിന്റ ജോലിഭാരം കുറയുന്നു

(j)   കുടവയർ കുറയുന്നു

(k)   സ്ത്രീ ആണെങ്കിൽ ഈസ്ട്രോജൻ ലെവലുകൾ സാധാരണ മട്ടിലാകുന്നു. സുഖപ്രസവത്തിന് സാധ്യതയേറുന്നു.

(l)   ആരോഗ്യപരമായ ലൈംഗിക ജീവിതം നയിക്കാനാകുന്നു

(m)  രക്തത്തിലെ ശ്വേതരക്താണുക്കളുടെ എണ്ണം സാധാരണ ലെവലിലേക്കെത്തുന്നു.

(n)   ശരീരത്തിന്റെ പ്രതിരോധ ശേഷി കൂടുന്നു. രോഗങ്ങൾ വരാനുള്ള സാദ്ധ്യതകൾ കുറയുന്നു.

(o)   രക്തത്തിൽ ധാരാളം ഓക്സിജനുള്ളതുകൊണ്ട് ഉന്മേഷവും പ്രസരിപ്പും ഊർജ്ജ സ്വലതയും കൈവരുന്നു.

(p)   അസ്ഥികൾക്കും പേശികൾക്കും ബലം കൂടുന്നു.

(q)   പുകവലിമൂലമുണ്ടാകുന്ന വായ്നാറ്റം ഇല്ലാതാകുന്നു.

(r)   ഭക്ഷണത്തിന് രുചിയും മണവും ഏറുന്നു

(s)   അകാലമരണം ഇല്ലാതാകുന്നു

(t)   പുകവലിക്കാൻ വേണ്ടി ചിലവഴിക്കുന്ന ഭീമമായ തുക ലാഭിക്കാൻ കഴിയുന്നു.

(u)   വീട്ടുമുറ്റത്തു വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികൾ ഇല്ലാതാകുന്നു.

(v)   പുകവലി നിരോധിത സ്ഥലങ്ങളിൽ ജോലി ചെയ്യാൻ സാധിക്കുന്നു.

(w)   പല്ലിനു വെണ്മയും   തിളക്കവും ലഭിക്കുന്നതു കൊണ്ട് ആത്മവിശ്വാസത്തോടെ ചിരിക്കാൻ കഴിയുന്നു [8]

പുകവലി നിർത്താനുള്ള ചില ഉപായങ്ങൾ

തിരുത്തുക

(a)  മാനസികമായി തയ്യാറെടുക്കുക

(b)  പുകവലി നിർത്തേണ്ട തിയ്യതി നിശ്ചയിക്കുക. (ഇത് ഏതെങ്കിലും പ്രത്യേകതകൾ ഉള്ളതായാൽ പിന്നീട് ഓർമ്മിച്ചുവെക്കാൻ എളുപ്പമാണ്)

(c)   പുകവലി നിർത്തുന്ന വിവരം തന്റെ ഭാര്യയോടും മക്കളോടും , സുഹൃത്തുക്കളോടും മറ്റു അഭ്യുദയകാംക്ഷികളോടും പറയുക

(d)   ഓരോ ദിവസവും വലിക്കുന്ന സിഗരറ്റുകളുടെ എണ്ണം കുറച്ചുകൊണ്ടുവന്നു നിർത്താൻ ഉപകരിക്കുന്ന ഒരു പട്ടിക തയ്യാറാക്കുക. പട്ടികയിൽ തിയ്യതി, വലിച്ച സമയം, വലിച്ച സിഗരറ്റുകളുടെ എണ്ണം എന്നിവ വേണം.

(e)   പുകവലി നിർത്താൻ നിശ്ചയിച്ച തിയ്യതിയുടെയും പുകവലി കുറച്ചുകൊണ്ടുവരാൻ തുടങ്ങുന്ന തിയ്യതിയുടെയും ഇടയ്ക്കുള്ള ദിവസങ്ങളുടെ എണ്ണം ഒരു ദിവസം വലിക്കുന്ന സിഗരറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതലായിരിക്കണം.

(f)   ഓരോ ദിവസവും വലിക്കുന്ന സിഗരറ്റുകളുടെ എണ്ണം കുറച്ചു കുറച്ചു കൊണ്ടുവരികയും അതിന്റെ എണ്ണവും സമയവും സത്യസന്ധമായി പട്ടികയിൽ എഴുതിയിടുകയും ചെയ്യുക.

(g)   ഇടയ്ക്കിടെ പട്ടികയിൽ നോക്കി പുകവലിക്കുന്ന ഇടവേളകൾ കൂടുന്നുണ്ടെന്നു ഉറപ്പുവരുത്തുക. ഒരു വെല്ലുവിളിയായി സ്വീകരിച്ചാൽ ഇടവേളകൾ കൂട്ടുന്നത് സുഗമമായിരിക്കും.

(h)  ഉണർന്നാലുടനെ പുകവലിക്കുന്ന ആളാണെങ്കിൽ ഒരു പ്രഭാത സവാരി , പ്രഭാതകൃത്യങ്ങൾ , പത്രപാരായണം എന്നിവയിൽ വ്യാപൃതനാവുക[9]

പുകവലി നിർത്താൻ തുടങ്ങിയാൽ ഒഴിഞ്ഞു മാറേണ്ട/ഒഴിവാക്കേണ്ട ചില സംഗതികൾ :-

തിരുത്തുക

(a)   പുകവലിക്കുന്നവരോടൊത്തുള്ള ഇടപെടൽനിർത്തുക

(b)   കാറിൽ (വാഹനത്തിൽ) വെറുതെ ഇരിക്കൽ

(c)   മനസ്സിന്റെ പിരിമുറുക്കം

(d)   ചായയോ കാപ്പിയോ കഴിക്കുന്നത്

(e)   മദ്യപാനം

(f)   മുഷിയൽ

(g)   ഫോൺ സംഭാഷണം [10]

പുകവലി നിർത്തുമ്പോൾ       ചിലർക്കുണ്ടാകുന്ന പാർശ്വഫലങ്ങൾ

തിരുത്തുക

(a)   തലവേദന

(b)   ദഹനക്കേടു കൊണ്ടുള്ള ഛർദ്ദി

(c)   കൈകാൽ വിറയൽ

(d)   കഫത്തിലൂടെ നിക്കോട്ടിനും മറ്റു വിഷാംശങ്ങളും പുറന്തള്ളുന്നതിലൂടെ ചുമയുണ്ടാകുന്നു

(e)   അതിയായ വിശപ്പ് തോന്നുന്നു

(f)   ഭക്ഷണം കൂടുതൽ കഴിക്കുന്നതിനാൽ ശരീരഭാരം കൂടുന്നു.

(g)   മലബന്ധം

(h)   വായ ഉണങ്ങി വരളുന്നു

(i)   എന്തിനാണ് ജീവിക്കുന്നതെന്ന തോന്നൽ ഉണ്ടാകുന്നു

(j)   ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരുന്നു [11]


പുകവലി നിർത്തിയാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

തിരുത്തുക

(a)   പുകവലി നിർത്തി 4 മണിക്കൂറിനു ശേഷം രുചിയും മണവും അറിയാനുള്ള കഴിവ് കൂടുന്നു

(b) പുകവലി നിർത്തി 8 - 12 മണിക്കൂറിനുള്ളിൽ രക്തത്തിലെ കാർബൺ മോണോക്സൈഡ് ലെവൽ താഴാൻ തുടങ്ങുന്നു. കാർബൺ മോണോക്സൈഡ് വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന വാതകമാണ്. ഇത് ഹൃദയമിടിപ്പ് കൂട്ടുന്നതും ശ്വാസം മുട്ടൽ ഉണ്ടാക്കുന്നതുമാണ്. മൂത്രത്തി ലൂടെയും വിയർപ്പിലൂടെയും നിക്കോട്ടിൻ പുറന്തള്ളുന്നത് ഹൃദയമിടിപ്പും ശ്വാസം മുട്ടലും കുറയ്ക്കുന്നു

(c)   2- 3 മാസം കൊണ്ട് ഹൃദയാഘാത അപകട സാധ്യത കുറയുന്നു

(d)   1- 9 മാസം കൊണ്ട് ശ്വാസം മുട്ടലും ചുമയും കുറയുന്നു.

(e)   ഒരു വർഷത്തിന് ശേഷം ഹൃദയസംബന്ധിയായ രോഗങ്ങൾ പകുതിയായി കുറയുന്നു.

(f)   5 വർഷങ്ങൾക്ക് ശേഷം ഹൃദയാഘാത സാധ്യത വല്ലാതെ കുറയുന്നു. ഇത് ഒരിക്കലും പുകവലിക്കാത്തവരുടെ ഹൃദയാഘാത സാധ്യതയ്ക്കു തുല്യമായിരിക്കും

(g)   10 വർഷങ്ങൾക്കു ശേഷം ശ്വാസകോശാർബുദത്തി നുള്ള അപകട സാധ്യത ഒരിക്കലും പുകവലിക്കാത്തവരുടെതിന് തുല്യമായിരിക്കും.

(h)   15 വർഷങ്ങൾക്കു ശേഷം ഹൃദ്രോഗ സാധ്യത ഒരിക്കലും പുകവലിക്കാത്തവരുടേതിന് തുല്യമായിരിക്കും


പിൻവാങ്ങൽ     ലക്ഷണങ്ങൾ (Withdrawal Symptoms)

തിരുത്തുക

(a)   പ്രകോപനം, ദേഷ്യം, നിരാശ, അപകർഷതാബോധം മാനസികപിരിമുറുക്കം,       ഉൽക്കണ്ഠ, മന്ദത, തുടർച്ചയായി ഉറക്കക്കുറവ്  എന്നിവ അനുഭവപ്പെടുന്നു. ഇവയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.

(b)   സങ്കടം തോന്നുന്നു

(c)   എന്തിനാണ് ജീവിക്കുന്നതെന്ന തോന്നൽ ഉണ്ടാകുന്നു.

(d)   പുകവലിക്കാനുള്ള അത്യാർത്തി കൂടിവരുന്നു.(ഇതൊരു നല്ല ലക്ഷണമാണ്. പുകവലിക്കുന്ന ഇടവേളകൾ കൂടുമ്പോഴും പുകവലി നിർത്തിയാലും നിക്കോട്ടിൻ അതിന്റെ "വിശ്വരൂപം" കാണിക്കാൻ തുടങ്ങുന്നു. അപ്പോഴെല്ലാം ഓർക്കുക നിക്കോട്ടിനാണ് ഇങ്ങനെ തോന്നിപ്പിക്കുന്നതെന്നും ശരീരത്തിലെ നിക്കോട്ടിന്റെ അളവ് കുറയാൻ തുടങ്ങിയെന്നും! [12]


പുകവലിക്കാനുള്ള ആസക്തി കൂടുമ്പോൾ ചെയ്യേണ്ടത്

തിരുത്തുക

(a   ഇഷ്ടപ്പെട്ട ജോലികളിൽ മുഴുകുക (b)   ഇഷ്ടപ്പെട്ട സംഗീതം കേൾക്കുക (c)   ഇഷ്ടവിനോദങ്ങളിൽ ഏർപ്പെടുക (d)   ഒരു ചെറിയ നടത്തം (e)   വേണമെങ്കിൽ മാത്രം ഒരു ഏലക്കായ , ഗ്രാമ്പൂ, പഞ്ചസാരയില്ലാത്ത ച്യൂയിങ് ഗം വായിലിടുക. (f)   സിഗരറ്റിന്റെ ആകൃതിയിലും വലിപ്പത്തിലും ചെത്തിയെടുത്ത കാരറ്റ് വിരലുകൾക്കിടയിലോ ചുണ്ടിലോ വെക്കുക (g)   പുകവലി നിർത്തിയാലുണ്ടായേ ക്കാവുന്ന സാമൂഹ്യവും സാമ്പത്തികവും സർവ്വോപരി ശാരീരികവുമായ മെച്ചങ്ങളെപ്പറ്റി ചിന്തിക്കുക (h)   പിൻവാങ്ങൽ ലക്ഷണങ്ങൾ (Withdrawal Symptoms) ഒരാഴ്ചയിൽ കൂടുതൽ നിലനിൽക്കില്ലെന്ന് ഓർക്കുക.[13]

പുകവലി നിർത്താൻ സഹായിക്കുന്ന പല വെബ്‌സൈറ്റുകളും ഇക്കാലത്തു (AD- 2018-ൽ )നിലവിലുണ്ട്. കേരളത്തിലും ഇങ്ങനെയൊരു സംഘടന നിലവിലുണ്ട്.  VHS (Volantary Health Scheme Kerala എന്നാണതിന്റെ പേര്.

  1. 1.0 1.1 Gately, Iain (2004) [2003. Tobacco: A Cultural History of How an Exotic Plant Seduced Civilization.Diane. pp. 3–7. ISBN 0-8021-3960-4. Retrieved 2009-03-22]
  2. http://healthliteracy.worlded.org/docs/tobaco/Unit1/2history-of.html/[പ്രവർത്തിക്കാത്ത കണ്ണി]
  3. 1492-10-12:http://www.tobacco.org/History/Tobacco/History/Tobacco[പ്രവർത്തിക്കാത്ത കണ്ണി] History.html
  4. സർവ്വവിജ്ഞാനകോശം - നിക്കോട്ടിൻ
  5. :thechart.blogs.cnn.com/.../secondhand-smoke-kil...-United States)
  6. :thechart.blogs.cnn.com/.../secondhand-smoke-kil...-United States) 
  7. [അവലംബം : Interview with smokers & local bodies - (Oral Citation)
  8. [(https:smokefree.com), (Benefits of Quitting|Smokefree.Gov)and (https://smokefree.gov> quit smoking)]
  9. [(helpguide.org, (https://www.helpguide.org), (https://m.health[പ്രവർത്തിക്കാത്ത കണ്ണി] 24.com/stop smoking)]
  10. [www.healthline.com]
  11. [www.healthline.com,(https ://www.healthline.com/>health[പ്രവർത്തിക്കാത്ത കണ്ണി] >effect), (https://www healthline.com/health/smoking)]
  12. [(www.healthline.com), (https:://www.healthline[പ്രവർത്തിക്കാത്ത കണ്ണി]. com/health/smoking)]
  13. [(Health effects of Cigarette Smoking Overview), (www.healthline.com)]
"https://ml.wikipedia.org/w/index.php?title=പുകവലി&oldid=4105293" എന്ന താളിൽനിന്ന് ശേഖരിച്ചത്