ഭാസി പാങ്ങിൽ
കേരളത്തിലെ ഒരു പത്രപ്രവർത്തകനും ബാലസാഹിത്യകാരനും ചലച്ചിത്രകാരനുമാണ് ഭാസി പാങ്ങിൽ.[1][2] ദേശീയ ഔഷധസസ്യ ബോർഡിൻറെ പദ്ധതിയുടെ ഭാഗമായുള്ള കേരള സംസ്ഥാന ഔഷധസസ്യ ബോർഡിൻറെ ഔഷധകേരളം മാദ്ധ്യമ പുരസ്കാരവും കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളിൽ ആയുർവേദത്തിൻറെ സമർത്ഥമായ ഇടപെടലുകളെ പറ്റിയും ആയുർവേദ സ്പെഷ്യാലിറ്റികളുടെ പ്രാധാന്യത്തെ പറ്റിയും കേരളകൗമുദി ദിനപ്പത്രത്തിലൂടെ പ്രസിദ്ധീകരിച്ച ഭാസി പാങ്ങിലിൻറെ ശ്രദ്ധേയമായ റിപ്പോർട്ടുകളെ തുടർന്ന്, 2021ലെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ മാദ്ധ്യമ പുരസ്കാരവും ലഭിച്ചിട്ടുണ്ട്[3][4]. ഭാസിയുടെ ഈ റിപ്പോർട്ടുകൾ, സംസ്ഥാനത്തെ കോവിഡ് ചികിത്സക്കുള്ള അനുമതി ആയുർവേദത്തിനുംകൂടി ലഭിക്കുന്നതിന് കാരണമായി[5][6]. അതിനെതുടർന്ന്, 2021ലെ മികച്ച പത്രപ്രവർത്തകനുള്ള പ്ലാറ്റൂൺ പുരസ്കാരത്തിനും അദ്ദേഹം അർഹനായി[5][6].
ഭാസി പാങ്ങിൽ | |
---|---|
ജനനം | 1983 ഫെബ്രുവരി 22 |
ദേശീയത | ഇന്ത്യ |
തൊഴിൽ | എഴുത്തുകാരൻ |
സജീവ കാലം | 2008 – തുടരുന്നു |
അറിയപ്പെടുന്നത് | ഉയരങ്ങളിലേക്കുള്ള നടപ്പാത |
ജീവിതപങ്കാളി(കൾ) | ഡോ. അമൃത |
കുട്ടികൾ | ആര്യവർദ്ധൻ, ആര്യശ്രീധി |
മാതാപിതാക്ക(ൾ) | പാങ്ങിൽ ഭാസ്കരൻ, ലീല |
ജീവിതരേഖ
തിരുത്തുക1983 ഫെബ്രുവരി 22ന്, മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായ പാങ്ങിൽ ഭാസ്കരൻറെയും ലീലയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ കേച്ചേരിക്കടുത്ത് ഇയ്യാലിൽ ജനിച്ച ഭാസി, ശ്രീ കേരളവർമ്മ കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദം നേടി. തുടർന്ന്, കാക്കനാട് പ്രസ് അക്കാദമിയിൽനിന്ന് പബ്ലിക് റിലേഷൻ ആൻഡ് അഡ്വർടൈസിങ്ങിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമയും ലഭിച്ചു. നിലവിൽ, മഴുവഞ്ചേരിയിൽ 'ഭാസിത'ത്തിൽ താമസിക്കുന്ന ഇദ്ദേഹം കേരളകൗമുദി ദിനപ്പത്രത്തിൻറെ തൃശ്ശൂർ ബ്യൂറോ ചീഫാണ്[1]. ഭാര്യ: ഡോ. അമൃത. മക്കൾ: ആര്യവർദ്ധൻ, ആര്യശ്രീധി[3].
കൃതികൾ
തിരുത്തുകചലച്ചിത്രമേഖലയിൽ
തിരുത്തുക2012ൽ, ലാലൂരിന് പറയാനുള്ളത് എന്ന പരിസ്ഥിതി സംബന്ധമായ ഡോക്യുമെൻററിക്കും കേരളത്തിലെ ആദ്യത്തെ കമ്മ്യൂണൽ സ്കൂളായ നമ്പൂതിരി വിദ്യാലയത്തിൻറെ ചരിത്രം പറയുന്ന ജ്ഞാനസാരഥി എന്ന ഡോക്യുമെൻററിക്കും തിരക്കഥ രചിച്ചിട്ടുണ്ട്. ജലച്ചായം എന്ന സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്[10].
പുരസ്കാരങ്ങൾ
തിരുത്തുക- കൊച്ചനിയൻ സ്മാരക അവാർഡ്[1]
- അയനം കഥാപുരസ്കാരം[1]
- മലയാളിമുദ്ര പുരസ്കാരം-2019 (മലയാളി സാംസ്കാരികം ചാരിറ്റബിൾ ട്രസ്റ്റ്)[11][12]
- ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ മാദ്ധ്യമ പുരസ്കാരം[4]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 "Bhasi Pangil". greenbooks. Archived from the original on 2023-05-12. Retrieved 2023-05-12.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 2.0 2.1 "MALC കാറ്റ ലോഗ്-ബാലസാഹിത്യം – നോവൽ" (PDF). sayahna.org.
- ↑ 3.0 3.1 3.2 "ഭാസി പാങ്ങിലിന് ദയ മീഡിയ ഫെല്ലോഷിപ്പ്". keralakaumudi. Archived from the original on 2023-05-13. Retrieved 2023-05-13.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 4.0 4.1 "ഭാസി പാങ്ങിലിന് പുരസ്കാരം". keralakaumudi. Archived from the original on 2023-05-12. Retrieved 2023-05-12.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 5.0 5.1 5.2 "പ്ലാറ്റൂൺ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". mathrubhumi. Archived from the original on 2023-05-12. Retrieved 2023-05-12.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 6.0 6.1 6.2 "പ്ലാറ്റൂൺ പുരസ്കാരം ഭാസി പാങ്ങിലിന് നൽകി". keralakaumudi. Archived from the original on 2023-05-12. Retrieved 2023-05-12.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Uyarangalilekkulla natappatha" (in ഇംഗ്ലീഷ്). amazon.
- ↑ "ഉയരങ്ങളിലേക്കുള്ള നടപ്പാത". keralabookstore.
- ↑ "D.F.M.F Short Film Festival-2013".
- ↑ "ഭാസി പാങ്ങിൽ". m3db.
- ↑ "വിശ്വമാനവികതയുടെ പ്രവാചകൻ ഗുരുദേവനെന്ന് മന്ത്രി സുനിൽകുമാർ". keralakaumudi. Archived from the original on 2023-05-13. Retrieved 2023-05-13.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "മലയാളിമുദ്ര പുരസ്കാരങ്ങൾ സമ്മാനിച്ചു". deshabhimani. Archived from the original on 2023-05-13. Retrieved 2023-05-13.
{{cite web}}
: CS1 maint: bot: original URL status unknown (link)