ശ്രീ കേരള വർമ്മ കോളേജ്
തൃശ്ശൂർ കാനാട്ടുകരയിലുള്ള കോളേജ്
10°31′48.63″N 76°11′43.27″E / 10.5301750°N 76.1953528°E
ആദർശസൂക്തം | അസ്തു വ്രതം ശുഭം സദ |
---|---|
തരം | വിദ്യാഭ്യാസ ഗവേഷണ സ്ഥാപനം |
സ്ഥാപിതം | ഓഗസ്റ്റ് 11, 1947 |
പ്രധാനാദ്ധ്യാപക(ൻ) | പ്രൊഫ: നാരായണമേനോൻ (ഇൻചാർജ് ) |
സ്ഥലം | തൃശ്ശൂർ, കേരളം, ഇന്ത്യ |
വെബ്‌സൈറ്റ് | http://www.keralavarma.ac.in |
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു കലാലയമാണ് ശ്രീ കേരളവർമ്മ കോളേജ്. കൊച്ചിരാജാവായിരുന്ന ഐക്യകേരളം തമ്പുരാൻ 1947-ൽ സ്വന്തം പേരിൽ സ്ഥാപിച്ചതാണ് ശ്രീ കേരള വർമ്മ കോളേജ്. ആദ്യകാലത്ത് മദ്രാസ് സർവകലാശാലക്ക് കീഴിലായിരുന്ന ഈ കലാലയം ഇപ്പോൾ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. ഏകദേശം 2,200 പഠിതാക്കളുള്ള ഈ കലാലയത്തിൽ 16 ബിരുദ കോഴ്സുകളും 8 ബിരുദാനന്തര ബിരുദ കോഴ്സുകളും പഠിപ്പിക്കപ്പെടുന്നു. 105 അദ്ധ്യാപകരും 54 അനധ്യാപക ജീവനക്കാരും ഇവിടെ ജോലിചെയ്യുന്നു. "അസ്തു വ്രതം ശുഭം സദ" എന്നതാണ് കലാലയത്തിന്റെ മുദ്രാവാക്യം. കൊച്ചിൻ ദേവസ്വം ബോർഡാണ് കോളേജിന് മേൽനോട്ടം വഹിക്കുന്നത്. നിരവധി പ്രമുഖർ ഇവിടെ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.