പ്രധാന മെനു തുറക്കുക


1911-ൽ സ്ഥാപിച്ച മലയാളത്തിലെ ദിനപത്രമാണ് കേരള കൗമുദി. 1911-ൽ സി.വി. കുഞ്ഞുരാമനും കെ. സുകുമാരൻ. ബി.എ. യും ചേർന്നാണ് കേരള കൗമുദി ആരംഭിച്ചത്. സ്ഥാപക പത്രാധിപരായിരുന്നു കെ.സുകുമാരൻ. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,​ ആലപ്പുഴ, കോട്ടയം,​ കൊച്ചി, തൃശ്ശൂർ,​ കോഴിക്കോട്, കണ്ണൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ബാംഗ്ലൂരിൽ നിന്നും കേരള കൗമുദി പ്രസിദ്ധീകരിക്കുന്നു. പ്രചാരത്തിന്റെ കാര്യത്തിൽ കേരളത്തിൽ മൂന്നാം സ്ഥാനത്താണ് കേരള കൗമുദി[അവലംബം ആവശ്യമാണ്]. കൗമുദിയുടെ ഇന്റർനെറ്റ് പതിപ്പുകൾ മണിക്കൂറുകൾക്കിടയിൽ പുതുക്കുന്നു. പി.ഡി.എഫ് രൂപത്തിൽ ഇലക്ട്രോണിക് പതിപ്പുകൾ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിക്കുന്നു. ഓൺലൈൻ പതിപ്പുകൾ ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ എന്നീ സ്ഥലങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു[അവലംബം ആവശ്യമാണ്]. ഇപ്പോൾ കേരളകൗമുദിടെ ഓൺലൈൻ പതിപ്പ് യുണികോഡിൽ ആക്കിയിട്ടുണ്ട് ഗ്നൂ സാർവ്വജനിക അനുവാദപത്രം അനുപാലിക്കുന്ന കൗമുദി ഫോണ്ടാണ് ഉപയോഗിക്കുന്നത്. രാഹുൽ വിജയ് ആണ് യുണികോഡ് 6.1 അനുപാലിക്കുന്ന ഫോണ്ട് രൂപകൽപ്പന ചെയ്തത്. ഇന്ത്യയിലാദ്യമായ അച്ചടി പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെ പൂർണ്ണമായും യുണികോഡിൽ ആയ ഏക പത്രമാണിത്. യുണികോഡിൽ പൂർണ്ണമായും രൂപകൽപ്പന ചെയ്ത ഫോണ്ടുകളാണ് കൗമുദി ഉപയോഗിക്കുന്നത്. 2012 പകുതിയോടെ കേരളകൗമുദി ഫ്ളാഷ് മൂവീസ് എന്ന സിനിമ മാഗസിനും പുറത്തിറക്കി. 2012 മെയ്‌ 05ന് കൗമുദി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചു.[1]

കേരളകൗമുദി
കേരളകൌമുദി
Kk1.jpg
തരംദിനപത്രം
FormatBroadsheet
പ്രസാധകർഎം.എസ്.രവി
എഡീറ്റർഎം.എസ്.മദുസൂദനൻ
എഡിറ്റർ-ഇൻ-ചീഫ്എം.എസ്. മണി
മാനേജിങ് എഡിറ്റർമാർദീപു രവി
സ്ഥാപിതം1911
ഭാഷമലയാളം
ആസ്ഥാനംKaumudi Buildings,
Trivandrum - 695 024,
India
സഹോദരവാർത്താപത്രങ്ങൾKaumudi Flash
ഔദ്യോഗിക വെബ്സൈറ്റ്keralakaumudi.com

മറ്റു പ്രസിദ്ധീകരണങ്ങൾതിരുത്തുക

ചാനൽതിരുത്തുക

കൌമുദി ടിവി. കേരള കൌമുദി ദിനപത്രത്തിൻറെ മുഴസമയ വിനോദചാനൽ. 2013 മെയ് അഞ്ചിന് ചാനൽ പ്രക്ഷേപണം ആരംഭിച്ചു.

പുറത്തുനിന്നുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കേരളകൗമുദി_ദിനപ്പത്രം&oldid=3090296" എന്ന താളിൽനിന്ന് ശേഖരിച്ചത്