കേരളത്തിലെ ആദ്യത്തെ കമ്മ്യൂണൽ സ്‌കൂളായ നമ്പൂതിരി വിദ്യാലയത്തിൻറെ ചരിത്രം രേഖപ്പെടുത്തുന്ന മലയാളം ഡോക്യുമെൻറെറിയാണ് ജ്ഞാനസാരഥി. ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിൻറെ ബാനറിൽ സതീഷ് കളത്തിൽ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം നിർമ്മിച്ചത് സ്‌കൂളിലെ അദ്ധ്യാപകരാണ്. ഒന്നര മണിക്കൂറാണ് ഇതിൻറെ ദൈർഘ്യം.[1][2][3][4]

സംഗ്രഹം

തിരുത്തുക

നമ്പൂതിരി വിദ്യാലയത്തിൽ മുപ്പത്തിമൂന്ന് വർഷം മാനേജരായിരുന്ന, കേരളത്തിലെ അറിയപ്പെടുന്ന കഥകളി പ്രവർത്തകനും കേരള കലാമണ്ഡലത്തിൻറെ മുകുന്ദ രാജ സ്മൃതി പുരസ്കാരം ജേതാവുമായ അഡ്വ. സി.കെ. നാരായണൻ നമ്പൂതിരിപ്പാടിൻറെ[5][6] ജീവചരിത്രത്തിലൂടെയാണ് ഈ സ്കൂളിൻറെ ചരിത്രം പറയുന്നത്.

നമ്പൂതിരിമാർക്കുമാത്രമായി, അക്കാലത്തെ പൊതുവിദ്യാഭ്യാസ സമ്പ്രദായപ്രകാരമുള്ള പാഠ്യവിഷയങ്ങളെകൂടി ഉൾപ്പെടുത്തി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ സ്‌കൂളാണ് നമ്പൂതിരി വിദ്യാലയം. ഒരു സമുദായത്തിനുവേണ്ടി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ കേരളത്തിൻറെ ആധുനിക വിദ്യാഭ്യാസ ചരിത്രത്തിൽ പ്രഥമ സ്ഥാനമാണ് ഈ സ്കൂളിനുള്ളത്. പ്രാചീന കേരളത്തിൽ, വൈദിക മതത്തിൻറെ ആധിപത്യം നിലനിന്നിരുന്ന കാലഘട്ടത്തിൽ സംസ്കൃതവും വേദപഠനങ്ങളുമല്ലാതെ മറ്റു വിഷയങ്ങൾ പാഠ്യപദ്ധതികളായി ഇല്ലായിരുന്നു. കേരളത്തിൽ വിദേശികൾ ഇംഗ്ളീഷ് സ്കൂളുകൾ ആരംഭിക്കുകയും മറ്റു വിഷയങ്ങളെകൂടി പഠിപ്പിക്കുകയും ചെയ്തു തുടങ്ങിയപ്പോൾ നമ്പൂതിരിമാർക്കും അങ്ങനെയുള്ള പൊതുവിദ്യാഭ്യാസം കിട്ടുന്നതിനുവേണ്ടിയാണ് നമ്പൂതിരിമാർ ഈ സ്കൂൾ സ്ഥാപിച്ചത്.

1919 ജൂണിൽ നമ്പൂതിരി യോഗക്ഷേമ സഭ ആരംഭിച്ച ഈ സ്കൂൾ തൃശ്ശൂർ നഗരത്തിലെ കോട്ടപ്പുറം പ്രദേശത്തുള്ള റെയിൽവേ ഗേറ്റിനടുത്താണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ഒല്ലൂരിലെ ഇടക്കുന്നിയിലുള്ള വടിക്കിനിയേടത്ത് കിരാങ്ങാട്ട് മനയിലെ ഊട്ടുപുരയിലാണ് ആദ്യം പ്രവർത്തിച്ചത്. പിന്നീട്, തൃശ്ശൂർ വടക്കേച്ചിറക്കടുത്തുള്ള ഭക്തപ്രിയം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഊട്ടുപുരയിലും പ്രവർത്തിച്ചിരുന്നു. അതിനുശേഷമാണ്, കോട്ടപ്പുറത്ത് സ്ഥിരമായി സ്കൂൾ ആരംഭിച്ചത്.

നമ്പൂതിരി യോഗക്ഷേമ സഭയുടെ നേതാക്കളിൽ ചിറ്റൂർ നാരായണൻ നമ്പൂതിരിപ്പാടും കുറൂർ ഉണ്ണി നമ്പൂതിരിപ്പാടുമാണ് ഈ സ്കൂളിൻറെ ആദ്യക്കാല പ്രവർത്തകർ. പിന്നീട്, ചിറ്റൂർ നാരായണൻ നമ്പൂതിരിപ്പാടിൻറെ മകൻ ത്രിവിക്രമനെന്ന കുഞ്ഞൻ നമ്പൂതിപ്പാടും ഇദ്ദേഹത്തിൻറെ മകൻ സി. കെ. എൻ. എന്നറിയപ്പെടുന്ന അഡ്വ. സി.കെ. നാരായണൻ നമ്പൂതിരിപ്പാടുമാണ് സ്‌കൂൾ നടത്തി വന്നത്.[7][1][2]

അണിയറ പ്രവർത്തകർ

തിരുത്തുക
  • നിർമ്മാണം: സ്‌കൂൾ അദ്ധ്യാപകർ
  • രചന- ഗാനരചന- കല- ചിത്രസംയോജനം- സംവിധാനം: സതീഷ് കളത്തിൽ
  • തിരക്കഥ: ഭാസി പാങ്ങിൽ
  • ആഖ്യാനം: ബി. അശോക് കുമാർ
  • ഛായാഗ്രഹണം: നവിൻ കൃഷ്ണ
  • സംഗീതം: അഡ്വ. പി.കെ. സജീവ്
  • ആലാപനം: വിനീത ജോഷി
  • അസ്സോസിയേറ്റ് ഡയറക്ടർ: സാജു പുലിക്കോട്ടിൽ
  • അസ്സോസിയേറ്റ് ക്യാമറാമാൻ: ശിവദേവ് ഉണ്ണികുമാർ
  • സംവിധാന സഹായി: അജീഷ് എം വിജയൻ
  • ഛായാഗ്രഹണ- ചിത്രസംയോജന സഹായി: അഖിൽ കൃഷ്ണ
  • ബാനർ: ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം
  1. 1.0 1.1 "നൂറ്റാണ്ടിന്റെ നിറവിൽ നമ്പൂതിരി വിദ്യാലയം; കാമറ തിരിച്ച് ജ്ഞാനസാരഥി". Kerala Kaumudi Daily. 2022-01-20. Archived from the original on 2022-01-20. Retrieved 2022-07-03.{{cite web}}: CS1 maint: bot: original URL status unknown (link)
  2. 2.0 2.1 "നമ്പൂതിരി വിദ്യാലയത്തിന്റെ ആത്മകഥയ്ക്ക് ദൃശ്യഭാഷ്യം". Kerala Kaumudi Daily. 2022-06-24. Archived from the original on 2022-06-25. Retrieved 2022-07-03.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "'ജ്ഞാനസാരഥി' ഡോക്യുമെൻററി പ്രകാശനം നാളെ". Madhyamam Daily. 2022-06-23. Archived from the original on 2022-06-23. Retrieved 2022-07-03.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "സ്വന്തമായൊരു കലാദർശനം മെനഞ്ഞെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തിയ ആളാണ് സി. കെ. എൻ: പി. ബാലചന്ദ്രൻ". Malayalimanasu. 2022-06-25. Archived from the original on 2023-04-05. Retrieved 2022-07-03.
  5. "സി.കെ. നാരായണൻ നമ്പൂതിരിപ്പാട് പ്രസിഡൻറ്, രാധാകൃഷ്ണൻ സെക്രട്ടറി". Madhyamam. 2018-06-27. Archived from the original on 2022-07-03. Retrieved 2022-07-03.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "കലാമണ്ഡലം ഫെലോഷിപ്പ്". Mathrubhumi. 2022-02-10. Archived from the original on 2022-02-09. Retrieved 2022-07-03.{{cite web}}: CS1 maint: bot: original URL status unknown (link)
  7. "ജ്ഞാനസാരഥി ഡോക്യുമെൻറെറി പ്രകാശനം". Malayalimanasu. 2022-06-23. Archived from the original on 2022-07-03. Retrieved 2022-07-03.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജ്ഞാനസാരഥി&oldid=4022794" എന്ന താളിൽനിന്ന് ശേഖരിച്ചത്