ദേശീയ ഔഷധസസ്യ ബോർഡ്
ഇന്ത്യയിലെ ഔഷധസസ്യങ്ങളുടെ സംരക്ഷണത്തിനും സമഗ്ര വികസനത്തിനും വേണ്ടി ആയുഷ് മന്ത്രാലയത്തിൻറെ കീഴിൽ കേന്ദ്രസർക്കാർ രൂപീകരിച്ചതാണ് എൻ. എം. പി. ബി. എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന ദേശീയ ഔഷധസസ്യ ബോർഡ്. 2000ലാണ് ഇത് നിലവിൽ വന്നത്[1][2].
ലക്ഷ്യം
തിരുത്തുകരാജ്യത്തെ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം, കേന്ദ്ര ശാസ്ത്ര- സാങ്കേതിക മന്ത്രാലയം തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തത്തിലൂടെ ഔഷധസസ്യ മേഖലക്കാവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് രാജ്യത്താകമാനം നടപ്പിലാക്കുക എന്നതാണ് ബോർഡിൻറെ ലക്ഷ്യം. അതിനുവേണ്ടി, ഔഷധസസ്യ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സേവന സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും അവർക്കാവശ്യമായ സഹായ സഹകരണങ്ങൾ നല്കുകയും സംഘടനകളുമായി യോജിച്ചു പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതും ബോർഡിൻറെ ഉത്തരവാദിത്വങ്ങളിൽ പെടുന്നു.
പ്രാദേശിക കേന്ദ്രങ്ങൾ
തിരുത്തുക- രാജ്യത്താകെ അഞ്ച് പ്രാദേശിക കേന്ദ്രങ്ങളുണ്ട്. കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ്, തെലുങ്കാന, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, പുതുശ്ശേരി, ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നീ ദക്ഷിണേന്ത്യൻ പ്രദേശങ്ങൾക്കായുള്ള കേന്ദ്രം, പീച്ചിയിൽ സ്ഥിതി ചെയ്യുന്ന കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിച്ചു വരുന്നു[3][4]. കൂടാതെ, ഓരോ പ്രദേശത്തിനും തനതായ ഔഷധസസ്യ ബോർഡുകളുമുണ്ട്. കേരള സംസ്ഥാന ഔഷധസസ്യ ബോർഡിൻറെ ആസ്ഥാനം തൃശ്ശൂർ ഷൊർണൂർ റോഡിൽ സ്ഥിതി ചെയ്യുന്നു[5][6].
- ഹരിയാന ഔഷധ സസ്യ ബോഡ്[7]
അവലംബം
തിരുത്തുക- ↑ "National Medicinal Plants Board (NMPB)" (in ഇംഗ്ലീഷ്). ayush.gov.in.
- ↑ "National Medicinal Plants Board" (in ഇംഗ്ലീഷ്). pib.gov.in.
- ↑ "REGIONAL CUM FACILITATION CENTRE SOUTHERN REGION" (in ഇംഗ്ലീഷ്). rcfc.
- ↑ "ഔഷധ സസ്യ കർഷകർക്കായി ഓൺ കോൾ ഹെൽപ്പ് സെന്റർ". keralakaumudi. Archived from the original on 2023-06-01. Retrieved 2023-06-01.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Kerala, the Land of Herbs" (in ഇംഗ്ലീഷ്). smpb kerala.
- ↑ "ഔഷധ സസ്യ ബോർഡിൽ കൺസൾട്ടന്റ്". prd.kerala.
- ↑ "State Medicinal Plants Boards" (in ഇംഗ്ലീഷ്). haryana forest.