ബിംസ്റ്റെക്
ബേ ഓഫ് ബംഗാൾ ഇനീഷിയേറ്റീവ് ഫോർ മൾട്ടി സെക്ടടറൽ ടെക്നിക്കൽ ആൻഡ് എക്കണോമിക്കൽ കോർപ്പറേഷൻ (Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation) എന്നതിന്റെ ചുരുക്കെഴുത്താണ് ബിംസ്റ്റെക്. 1.5 ബില്യൺ ജനസംഖ്യ ഉള്ളതും, മൊത്തം ആഭ്യന്തര ഉത്പാദനം 3.5 ട്രില്യൺ ഡോളർ (2018) ഉള്ളതുമായ തെക്കൻ ഏഷ്യയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും ഏഴ് രാജ്യങ്ങളുടെ ഒരു അന്താരാഷ്ട്ര സംഘടനയാണ് ഇത്. [4] [5] ബിംസ്‌ടെക് അംഗരാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്ലൻഡ് [6] എന്നിവ ബംഗാൾ ഉൾക്കടലിനെ ആശ്രയിക്കുന്ന രാജ്യങ്ങളിൽ ഉൾപ്പെടുന്നു .
Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation
| |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Flag | |||||||||||||||
Secretariat | Dhaka, Bangladesh[1] | ||||||||||||||
Official language | English | ||||||||||||||
അംഗമായ സംഘടനകൾ | |||||||||||||||
നേതാക്കൾ | |||||||||||||||
• Chairmanship | ശ്രീലങ്ക (since September 2018)[2] | ||||||||||||||
• Secretary General | Mohammad Shahidul Islam (Bangladesh)[3] | ||||||||||||||
സ്ഥാപിതം | 6 ജൂൺ 1997 | ||||||||||||||
Website BIMSTEC.org |
സഹകരണത്തിന്റെ പതിനാല് മുൻഗണനാ മേഖലകളെ കണ്ടെത്തി, ആ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി നിരവധി ബിംസ്റ്റെക് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. [4] [7] മിനി സാർക്ക് എന്നും അറിയപ്പെടുന്ന ഒരു ബിംസ്‌ടെക് സ്വതന്ത്ര വ്യാപാര കരാർ ചർച്ചയിലാണ് ( 2018).
രാജ്യനാമങ്ങളുടെ അക്ഷരമാലാക്രമത്തിലാണ് നേതൃത്വം കൈമാറുന്നത്. സ്ഥിരം സെക്രട്ടേറിയറ്റ് ബംഗ്ലാദേശിലെ ധാക്കയിലാണ് .
പശ്ചാത്തലം
തിരുത്തുക1997 ജൂൺ 6 ന് ബാങ്കോക്കിൽ ബിസ്റ്റ്-ഇസി (ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക, തായ്ലൻഡ് എക്കണോമിക് കോഓപ്പറേഷൻ) എന്ന പേരിൽ ഒരു പുതിയ സബ്-റീജ്യണൽ ഗ്രൂപ്പിംഗ് രൂപീകരിച്ചു. [8] 1997 ഡിസംബർ 22 ന് ബാങ്കോക്കിൽ നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ മ്യാൻമറിനെക്കൂടി ഉൾപ്പെടുത്തിയതിനെത്തുടർന്ന് ഗ്രൂപ്പിനെ 'ബിംസ്റ്റ്-ഇസി ' (ബംഗ്ലാദേശ്, ഇന്ത്യ, മ്യാൻമർ, ശ്രീലങ്ക, തായ്ലൻഡ് എക്കണോമിക് കോഓപ്പറേഷൻ) എന്ന് പുനർനാമകരണം ചെയ്തു. 1998 ൽ നേപ്പാൾ ഒരു നിരീക്ഷക രാജ്യമായി ചേർന്നു.[9] 2004 ഫെബ്രുവരിയിൽ നേപ്പാളും ഭൂട്ടാനും പൂർണ്ണ അംഗങ്ങളായി.
2004 ജൂലൈ 31 ന്, ആദ്യത്തെ ഉച്ചകോടിയിൽ ഗ്രൂപ്പിംഗിനെ ബേ ഓഫ് ബംഗാൾ ഇനീഷിയേറ്റീവ് ഫോർ മൾട്ടി സെക്ടടറൽ ടെക്നിക്കൽ ആൻഡ് എക്കണോമിക്കൽ കോർപ്പറേഷൻ അല്ലെങ്കിൽ ബിംസ്റ്റെക് എന്ന് പുനർനാമകരണം ചെയ്തു. [10]
ലക്ഷ്യം
തിരുത്തുകദക്ഷിണേഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ബംഗാൾ ഉൾക്കടലിന്റെ തീരത്ത് സാങ്കേതികവും സാമ്പത്തികവുമായ സഹകരണം ലക്ഷ്യമിടുന്ന ബിംസ്റ്റെക്കിന്റെ 14 പ്രധാന മേഖലകളുണ്ട്.
- വ്യാപാരവും നിക്ഷേപവും
- ഗതാഗതവും ആശയവിനിമയവും
- ഊർജ്ജം
- വിനോദ സഞ്ചാരം
- സാങ്കേതികവിദ്യ
- ഫിഷറീസ്
- കൃഷി
- പൊതുജനാരോഗ്യം
- ദാരിദ്ര്യ നിർമാർജനം
- തീവ്രവാദവും അന്തർദേശീയ കുറ്റകൃത്യവും
- പരിസ്ഥിതി, ദുരന്തനിവാരണം
- പീപ്പിൾ-ടു-പീപ്പിൾ കോണ്ടാക്റ്റ്
- സാംസ്കാരിക സഹകരണം
- കാലാവസ്ഥാ വ്യതിയാനം
2005 ൽ ധാക്കയിൽ നടന്ന എട്ടാമത് മന്ത്രിതല യോഗത്തിൽ 7 മുതൽ 13 വരെ മേഖലകളെ ചേർത്തു. 2008 ൽ ന്യൂഡൽഹിയിൽ നടന്ന പതിനൊന്നാമത് മന്ത്രിതല യോഗത്തിൽ 14-ാം മേഖലയെ കൂടി ചേർത്തു.
അംഗരാജ്യങ്ങളെ ഓരോ മേഖലയ്ക്കും ലീഡ് രാജ്യങ്ങളായി സൂചിപ്പിക്കുന്നു.
- വിദ്യാഭ്യാസ തൊഴിൽ, സാങ്കേതിക മേഖലകളിൽ പരിശീലനവും ഗവേഷണ സൗകര്യങ്ങളും നൽകുന്നതിന് പരസ്പരം സഹകരണം നൽകുക
- പൊതു താൽപ്പര്യമുള്ള സാമ്പത്തിക, സാമൂഹിക, സാങ്കേതിക, ശാസ്ത്ര മേഖലകളിൽ സജീവ സഹകരണവും പരസ്പര സഹായവും പ്രോത്സാഹിപ്പിക്കുക
- അംഗരാജ്യങ്ങളുടെ സാമൂഹിക-സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുന്നതിന് സഹായം നൽകുക
സ്ഥിരം സെക്രട്ടേറിയറ്റ്
തിരുത്തുകധാക്കയിലെ ബിംസ്‌ടെക് സ്ഥിരം സെക്രട്ടേറിയറ്റ് 2014 ൽ ആരംഭിച്ചു, ചെലവിന്റെ 33% ഇന്ത്യ ആണ് സംഭാവന ചെയ്യുന്നത്. [4] [11] ബിംസ്റ്റെക്കിന്റെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ബംഗ്ലാദേശിൽ നിന്നുള്ള അംബാസഡർ മുഹമ്മദ് ഷാഹിദുൽ ഇസ്ലാമും മുൻ സെക്രട്ടറി ജനറൽ ശ്രീലങ്കയിൽ നിന്നുള്ള സുമിത് നകന്ദലയുമായിരുന്നു.
അധ്യക്ഷസ്ഥാനം
തിരുത്തുകചെയർമാൻ സ്ഥാനത്തിനായി ബിംസ്‌ടെക് അംഗരാജ്യങ്ങളുടെ അക്ഷരമാലാ ക്രമം ഉപയോഗിക്കുന്നു. ബിംസ്‌ടെക്കിന്റെ ചെയർമാൻ സ്ഥാനം ബംഗ്ലാദേശിൽ (1997–1999) ആരംഭിക്കുന്ന രീതിയിലാണ്. [12]
അംഗരാജ്യങ്ങൾ
തിരുത്തുകരാജ്യങ്ങൾ | ലീഡർ സ്ഥാനം | സർക്കാർ തലവൻ | രാഷ്ട്രത്തലവൻ | ജനസംഖ്യ | നാമമാത്ര ജിഡിപി / US$[13] | ലോക ബാങ്ക് | സാർക്ക് |
---|---|---|---|---|---|---|---|
ബംഗ്ലാദേശ് | പ്രധാന മന്ത്രി | ഷെയ്ഖ് ഹസീന, ബംഗ്ലാദേശ് പ്രധാനമന്ത്രി | അബ്ദുൽ ഹമീദ്, ബംഗ്ലാദേശ് പ്രസിഡന്റ് | 161,376,708 | 317.465 | ||
ഭൂട്ടാൻ | പ്രധാന മന്ത്രി | ലോട്ടേ ഷെറിംഗ് , ഭൂട്ടാൻ പ്രധാനമന്ത്രി | ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നംഗ്യേൽ വാങ്ചക്ക് | 754,388 | 2.842 | ||
ഇന്ത്യ | പ്രധാന മന്ത്രി | നരേന്ദ്ര മോദി, ഇന്ത്യൻ പ്രധാനമന്ത്രി | റാം നാഥ് കോവിന്ദ്, രാഷ്ട്രപതി | 1,352,642,280 | 2,935.570 | ||
മ്യാൻമാർ | പ്രസിഡന്റ് | വിൻ മൈന്റ്, മ്യാൻമർ പ്രസിഡന്റ് | 53,708,320 | 65.994 | |||
നേപ്പാൾ | പ്രധാന മന്ത്രി | ഖഡ്ഗ പ്രസാദ് ശർമ ഒലി, നേപ്പാൾ പ്രധാനമന്ത്രി | ബിദ്യാദേവി ഭണ്ഡാരി, നേപ്പാളിന്റെ രാഷ്ട്രപതി | 28,095,714 | 29.813 | ||
ശ്രീലങ്ക | പ്രസിഡന്റ് | മഹീന്ദ രാജപക്സെ, ശ്രീലങ്ക പ്രധാനമന്ത്രി | ഗോതബയ രാജപക്സെ, ശ്രീലങ്ക പ്രസിഡന്റ് | 21,228,763 | 86.566 | ||
തായ്‌ലൻഡ് | പ്രധാന മന്ത്രി | പ്രയൂത് ചാൻ-ഒ-ചാ, തായ്‌ലൻഡ് പ്രധാനമന്ത്രി | രാജാവ് വാജിരലോങ്‌കോൺ (രാമ എക്സ്),
തായ്‌ലൻഡ് രാജാവ് |
69,428,453 | 529.177 |
ബിംസ്‌റ്റെക് മുൻഗണനാ മേഖലകൾ
തിരുത്തുകഈ ശ്രമത്തിന് നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ട ലീഡ് രാജ്യങ്ങളുമായി 14 മുൻഗണനാ മേഖലകൾ ബന്ധപ്പെടുത്തിയിട്ടുണ്ട്: [4] [7] [14]
മുൻഗണനാ ഏരിയ | ലീഡ് കൺട്രി | കേന്ദ്രം | അഭിപ്രായങ്ങൾ |
---|---|---|---|
ഗതാഗതവും ആശയവിനിമയവും | ഇന്ത്യ | ||
ടൂറിസം | ഇന്ത്യ | ബിംസ്റ്റെക് ടൂറിസം ഇൻഫർമേഷൻ സെന്റർ, ഡെൽഹി | |
ഭീകരവിരുദ്ധവും അന്തർദേശീയ കുറ്റകൃത്യവും | ഇന്ത്യ | നാല് ഉപഗ്രൂപ്പുകൾ: ഇന്റലിജൻസ് പങ്കിടൽ - ശ്രീലങ്ക (ലീഡ്), തീവ്രവാദ ധനസഹായം - തായ്ലൻഡ്, നിയമപരമായത് - മ്യാൻമർ, നിയമ നിർവ്വഹണവും മയക്കുമരുന്നും - മ്യാൻമർ | |
പരിസ്ഥിതി, ദുരന്തനിവാരണ പ്രവർത്തനങ്ങൾ | ഇന്ത്യ | നോയിഡയിലെ ബിംസ്റ്റെക് വെതർ ആൻഡ് ക്ലൈമറ്റ് സെന്റർ | |
എനർജി | മ്യാൻമർ | ബിംസ്റ്റെക് എനർജി സെന്റർ, ബെംഗളൂരു | ബിംസ്റ്റെക് ഗ്രിഡ് ഇന്റർകണക്ഷൻ ധാരണാപത്രം 2014 ൽ ഒപ്പിട്ടു.[15] |
പൊതുജനാരോഗ്യം | തായ്ലൻഡ് | ബിംസ്റ്റെക് നെറ്റ്‌വർക്ക് ഓഫ് ട്രെഡീഷണൽ മെഡിസിൻ | |
കൃഷി | മ്യാൻമർ | ||
വ്യാപാരവും നിക്ഷേപവും | ബംഗ്ലാദേശ് | ||
സാങ്കേതികവിദ്യ | ശ്രീ ലങ്ക | ||
ഫിഷറീസ് | തായ്ലൻഡ് | ||
പീപ്പിൾ-ടു-പീപ്പിൾ കോണ്ടാക്റ്റ് | തായ്ലൻഡ് | ||
ദാരിദ്ര്യ നിർമാർജനം | നേപ്പാൾ | ||
കാലാവസ്ഥാ വ്യതിയാനം | ബംഗ്ലാദേശ് | ||
സാംസ്കാരിക സഹകരണം | ഭൂട്ടാൻ | ഇന്ത്യയുടെ 1200 ഐടിഇസി സ്കോളർഷിപ്പുകൾ |
ബിംസ്റ്റെക് ഫ്രീ ട്രേഡ് ഏരിയ ഫ്രെയിംവർക്ക് എഗ്രിമെന്റ്
തിരുത്തുകവ്യാപാരവും നിക്ഷേപവും ഉത്തേജിപ്പിക്കുന്നതിനും ബിംസ്‌ടെക് രാജ്യങ്ങളുമായി വ്യാപാരം നടത്തുന്നതിനും ഉയർന്ന തലത്തിൽ നിക്ഷേപം നടത്തുന്നതിനും പുറത്തുനിന്നുള്ളവരെ ആകർഷിക്കുന്നതിനായി ബിംസ്‌ടെക് ഫ്രീ ട്രേഡ് ഏരിയ ഫ്രെയിംവർക്ക് എഗ്രിമെന്റ് (ബിഎഫ്‌ടിഎഎ) എന്ന കരാർ എല്ലാ അംഗരാജ്യങ്ങളും ഒപ്പുവച്ചു. ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം, വാണിജ്യ സൗകര്യങ്ങൾ, എൽഡിസികൾക്കുള്ള സാങ്കേതിക സഹായം തുടങ്ങിയ മേഖലകളിൽ ചർച്ച ചെയ്യുന്നതിനായി തായ്‌ലൻഡ് സ്ഥിരം ചെയർ ആയി "ട്രേഡ് നെഗോഷ്യേറ്റിംഗ് കമ്മിറ്റി" (ടിഎൻസി) രൂപീകരിച്ചു. ചരക്കുകളുടെ വ്യാപാരം സംബന്ധിച്ച ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞാൽ, ടിഎൻസി സേവനങ്ങളിലെ വ്യാപാരവും നിക്ഷേപവും സംബന്ധിച്ച ചർച്ചകളുമായി മുന്നോട്ട് പോകും. [16]
അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം വർദ്ധിപ്പിക്കുന്നതിനായി മേഖലയിലെ 20 നോട്ടിക്കൽ മൈലിനുള്ളിൽ തീരദേശ ഷിപ്പിംഗ് സുഗമമാക്കുന്നതിനായി ബിംസ്റ്റെക് കോസ്റ്റൽ ഷിപ്പിംഗ് അഗ്രിമെന്റ് കരട് 2017 ഡിസംബർ 1 ന് ന്യൂഡൽഹിയിൽ ചർച്ച ചെയ്തു. ആഴക്കടൽ ഷിപ്പിംഗുമായി താരതമ്യപ്പെടുത്തുമ്പോൾ, തീരദേശ കപ്പലിന് കുറഞ്ഞ ഡ്രാഫ്റ്റുള്ള ചെറിയ കപ്പലുകൾ ആവശ്യമാണ്, ഒപ്പം കുറഞ്ഞ ചിലവും ഉൾപ്പെടുന്നു. കരാർ അംഗീകരിച്ചുകഴിഞ്ഞാൽ, അംഗരാജ്യങ്ങൾക്കിടയിൽ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും വേഗത്തിലുള്ളതുമായ തീരദേശ ഷിപ്പിംഗ് റൂട്ടുകൾ വഴി ചരക്ക് നീക്കങ്ങൾ കൂടുതലായി ചെയ്യാൻ കഴിയും. [17]
2019 നവംബർ 7, 8 തീയതികളിൽ ഇന്ത്യയിലെ വിശാഖപട്ടണത്ത് ആദ്യത്തെ ബിംസ്റ്റെക് കോൺക്ലേവ് ഓഫ് പോർട്ട്സ് ഉച്ചകോടി നടന്നു. [18] സമുദ്ര ഇടപെടൽ, തുറമുഖം നയിക്കുന്ന കണക്റ്റിവിറ്റി സംരംഭങ്ങൾ, അംഗരാജ്യങ്ങൾക്കിടയിൽ മികച്ച രീതികൾ പങ്കിടൽ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വേദി നൽകുക എന്നതാണ് ഈ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കുമായി (എ.ഡി.ബി) സഹകരണം
തിരുത്തുക2014 ൽ പൂർത്തീകരിച്ച "ബിംസ്റ്റെക് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ലോജിസ്റ്റിക് സ്റ്റഡി" (ബിടിഎൽഎസ്) ഏറ്റെടുത്ത് കൊണ്ട് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി) 2005-ൽ ഒരു പങ്കാളിയായിരുന്നു. [19]
ബിംസ്റ്റെക് ഉച്ചകോടികൾ
തിരുത്തുകഇല്ല. | തീയതി | ആതിഥേയ രാജ്യം | ആതിഥേയ നഗരം |
---|---|---|---|
ഒന്നാമത് | 31 ജൂലൈ 2004 | തായ്‌ലൻഡ് | ബാങ്കോക്ക് |
രണ്ടാമത്തേത് | 13 നവംബർ 2008 | ഇന്ത്യ | ന്യൂ ഡെൽഹി |
മൂന്നാമത് | 4 മാർച്ച് 2014 | മ്യാൻമാർ | നേപ്യിഡോ[20] |
നാലാമത് | 30–31 ഓഗസ്റ്റ് 2018 | നേപ്പാൾ | കാഠ്മണ്ഡു[21] |
അഞ്ചാമത് | 2022 | ശ്രീലങ്ക | കൊളംബോ [22] |
പദ്ധതികൾ
തിരുത്തുക- കോസ്റ്റ് ഷിപ്പിംഗ്
- പവർ ഗ്രിഡ് ഇന്റർകണക്ഷൻ
- പ്രാദേശിക ദുരന്ത നിരീക്ഷണ മുന്നറിയിപ്പ് സംവിധാനം
- റോഡ്, റെയിൽ ലുക്ക്-ഈസ്റ്റ് കണക്റ്റിവിറ്റി പ്രോജക്ടുകൾ
അവലംബം
തിരുത്തുക- ↑ "Nepal unlikely to host fourth 'Bimstec' summit this year". Business Standard India. 3 June 2016. Retrieved 17 December 2016.
- ↑ "BIMSTEC summit ends with Oli presenting Kathmandu declaration". Retrieved 31 August 2018.
- ↑ "Bangladesh Ambassador Shahidul Islam appointed secretary general of BIMSTEC". bdnews24.com. 11 August 2017. Retrieved 29 April 2020.
- ↑ 4.0 4.1 4.2 4.3 BIMSTEC: Building bridges between South Asia & Southeast Asia Archived 22 December 2017 at the Wayback Machine., IndiaWrites, 2014.
- ↑ BIMSTEC
- ↑ http://www.thedailystar.net/op-ed/economics/regional-economic-integration-the-bay-bengal-660181
- ↑ 7.0 7.1 "Energy". bimstec.org (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 6 December 2017. Retrieved 6 December 2017.
- ↑ "BRICS Summit 2016: BIMSTEC members have economic opportunities to share, said Narendra Modi". The Economic Times. Retrieved 16 October 2016.
- ↑ "എന്താണ് ബിംസ്റ്റെക് ? എന്ത് കൊണ്ട് ബിംസ്റ്റെക്". web.archive.org. 30 മേയ് 2019. Archived from the original on 2019-05-30. Retrieved 2020-11-24.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ See for a detailed historical account of the founding and evolution of BIST-EC and BIMST-EC e.g. Michael, Arndt (2013). India's Foreign Policy and Regional Multilateralism (Palgrave Macmillan), pp. 145–163.
- ↑ "Area of cooperation". Archived from the original on 22 December 2017. Retrieved 21 December 2017.
- ↑ "Third BIMSTEC Summit Declaration". Retrieved 12 March 2014.
- ↑ "World Economic Outlook Database, October 2019". IMF.org. International Monetary Fund. 15 October 2019. Retrieved 3 September 2019.
- ↑ "BIMSTC sectors". Archived from the original on 2017-05-29. Retrieved 2020-11-24.
- ↑ "India Cabinet Approves Signing of BIMSTEC Power Grid Pact | News | South Asia Subregional Economic Cooperation". www.sasec.asia (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 6 December 2017.
- ↑ "Bimstec committee mulls free trade deal in Dhaka". 13 November 2018.
- ↑ "BIMSTEC Member States discuss draft text of Coastal Shipping Agreement".
- ↑ "First BIMSTEC Conclave of Ports, Vishakhapatnam (November 7-8, 2019)".
- ↑ BIMSTEC Transport Infrastructure and Logistic Study
- ↑ "BIMSTEC Summit". Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation. Archived from the original on 2017-01-14. Retrieved 17 December 2016.
- ↑ "Nepal proposes dates for Bimstec Summit". Business Standard India. 5 June 2018. Retrieved 1 July 2018.
- ↑ "4th BIMSTEC Summit: Kathmandu Declaration adopted by Member States". Retrieved 31 August 2018.
പുറം കണ്ണികൾ
തിരുത്തുക- നാലമാത് ബിംസ്റ്റെക്ക് ഉച്ചകോടി പ്രഖ്യാപനം കാഠ്മണ്ഡു, നേപ്പാൾ (2018 ഓഗസ്റ്റ് 30-31), ഭാഷ മലയാളം, 24-11-2020 ന് ആർക്കൈവ് ചെയ്തത്
- ബിംസ്‌ടെക് ഔദ്യോഗിക വെബ്സൈറ്റ്
- ബിംസ്റ്റെക് സ്വതന്ത്ര വ്യാപാര കരാർ
- 2018 ബിംസ്റ്റെക് ഉച്ചകോടി