നേപ്പാളിലെ രണ്ടാമത്തെ വനിതാ രാഷ്ട്രപതിയാണ് ബിദ്യാദേവി ഭണ്ഡാരി (നേപ്പാളി ഭാഷയിൽ:विद्यादेवी भण्डारी; ജനനം:1961 ജൂൺ 19). 2015 ഒക്ടോബർ 28-ന് നേപ്പാളിലെ ആദ്യത്തെ വനിതാ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ഇവർ ഇപ്പോൾ വിരമിച്ചു. അവർ ഇപ്പോൾ വീട്ടമ്മ ആണ് [1][2][3] ആദ്യത്തെ രാഷ്ട്രപതിയായിരുന്ന രാംബരൺ യാദവ് രാജിവച്ചതിനെത്തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 549 വോട്ടുകളിൽ 327 വോട്ടുകളും നേടിക്കൊണ്ട് എതിർ സ്ഥാനാർത്ഥിയായിരുന്ന കുൽ ബഹാദൂർ ഗുരുങ്ങിനെ (കോൺഗ്രസ്) പരാജയപ്പെടുത്തിയാണ് ബിദ്യാദേവി അധികാരത്തിലെത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളിന്റെ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) വൈസ് ചെയർ- പേഴ്സൺ പദവി അലങ്കരിച്ചിരുന്ന ബിദ്യാദേവി ഓൾ നേപ്പാൾ വിമെൻ അസോസിയേഷന്റെ അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.[4][5] 2009-2011 കാലഘട്ടത്തിൽ നേപ്പാളിലെ പ്രതിരോധ മന്ത്രിയായിരുന്നു. ഈ പദവി അലങ്കരിക്കുന്ന ആദ്യ വനിതയും ബിദ്യാദേവി തന്നെയാണ്.[6][7][8]

ബിദ്യാദേവി ഭണ്ഡാരി
विद्या देवी भण्डारी
നേപ്പാൾനേപ്പാളിലെ രണ്ടാമത്തെ രാഷ്ട്രപതി
ഓഫീസിൽ
2015 ഒക്ടോബർ 29 – 2023 MARCH 13
പ്രധാനമന്ത്രിഖഡ്ക പ്രസാദ് ശർമ്മ ഒലി
Vice Presidentനന്ദ കിഷോർ പുൻ
മുൻഗാമിറാം ബരൻ യാദവ്
പിൻഗാമിRAM CHANDRA PAUDEL
പ്രതിരോധ മന്ത്രി
ഓഫീസിൽ
2009 മേയ് 25 – 2011 ഫെബ്രുവരി 6
പ്രധാനമന്ത്രിമാധവ് കുമാർ നേപ്പാൾ
മുൻഗാമിറാം ബഹാദൂർ ഥാപ്പ
പിൻഗാമിബിജയ കുമാർ ഗച്ഛദാർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1961-06-19) 19 ജൂൺ 1961  (63 വയസ്സ്)
മേൻ ഭാൻജ്യങ്, നേപ്പാൾ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(യു.എം.എൽ.)
പങ്കാളിമദൻ ഭണ്ഡാരി (1982–1993)
കുട്ടികൾഎം.എസ്. ഉഷകിരൺ
ഡോ. നിഷ കുസുമ്

ആദ്യകാല ജീവിതം

തിരുത്തുക

1961 ജൂൺ 19-ന് നേപ്പാളിലെ ഭോജ്പൂർ ജില്ലയിലുള്ള മേൻ ഭാൻജ്യങ്ങിൽ റാം ബഹാദൂർ പാണ്ഡെയുടെയും മിഥിലാ പാണ്ഡെയുടെയും മകളായി ജനിച്ചു.[9] 1979-ൽ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ബിദ്യാദേവി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളിൽ(എം.എ.എൽ.)അംഗമായി. നേപ്പാളിലെ ഏകകക്ഷി പഞ്ചായത്ത് സമ്പ്രദായത്തിനെതിരെ പോരാടി. പിന്നീട് പാർട്ടിയിലെ പ്രശസ്ത നേതാവായിരുന്ന മദൻ കുമാർ ഭണ്ഡാരിയെ വിവാഹം ചെയ്തു. 1993-ൽ മദൻ കുമാർ ഭണ്ഡാരി ഒരു വാഹനാപകടത്തിൽ മരിച്ചു.[10]

ഭർത്താവിന്റെ മരണശേഷം 1994-ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രധാന മന്ത്രി കൃഷ്ണ പ്രസാദ് ഭണ്ഡാരിക്കെതിരെ മത്സരിച്ചു വിജയിച്ചു. 1999-ൽ ദാമാനാഥ് ദുംഗാനയെയും പരാജയപ്പെടുത്തി.[11] പക്ഷെ 2008-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പിന്നീട് പ്രധാന മന്ത്രി മാധവ് കുമാറിന്റെ മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റു. 2013-ലെ രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പിലും ബിദ്യാദേവി വിജയിച്ചിരുന്നു.

രാഷ്ട്രീയ ജീവിതം

തിരുത്തുക

ബിദ്യാദേവി ചെറുപ്പകാലത്തു തന്നെ രാഷ്ട്രീയ കാര്യങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.1978-ൽ ഭോജ്പൂരിൽ വച്ച് സി.പി.എൻ.(എം.എൽ)ന്റെ യൂത്ത് ലീഗിൽ ചേർന്നാണ് രാഷ്ട്രീയ പ്രവർത്തനങ്ങൾ തുടങ്ങിയത്.[12] 1979 മുതൽ 1987 വരെ എ.എൻ.എഫ്.എസ്.യുവിന്റെ കിഴക്കൻ മേഖലാ സമിതിയുടെ അധ്യക്ഷയായിരുന്നു. 1980-ൽ സി.പി.എൻ.(എം.എൽ.) പാർട്ടിയിൽ അംഗത്വം ലഭിച്ചതോടെ സജീവ രാഷ്ട്രീയ ജീവിതം തുടങ്ങി.

സ്കൂൾ തല പഠനം പൂർത്തിയാക്കിയതിനു ശേഷം മഹേന്ദ്ര മൊറാങ് ആദർശ് മൾട്ടിപ്പിൾ ക്യാമ്പസിൽ ചേർന്നു. അവിടെ ഫെഡറേഷൻ ഓഫ് സ്റ്റുഡന്റ്സ് യൂണിയന്റെ(എഫ്.എസ്.യു.) ഖജാൻജിയായി പ്രവർത്തിച്ചു. 1993 മുതൽ GEFONT-ന്റെ വിമെൻസ് വിങ്ങിൽ ചെയർ പേഴ്സണായി.

1997-ൽ യു.എം.എല്ലിന്റെ കേന്ദ്ര കമ്മിറ്റിയിൽ അംഗമായി. ബുട്വാലിൽ വച്ചു നടന്ന എട്ടാമത് പാർട്ടി കൺവെൻഷനിൽ പാർട്ടിയുടെ വൈസ്-ചെയർപേഴ്സണായി ചുമതലയേറ്റതോടെ ബിദ്യാദേവിക്ക് പാർട്ടിയിലുണ്ടായിരുന്ന സ്വാധീനം വർദ്ധിച്ചു.[13] വൈസ്-ചെയർപേഴ്സൺ പദവി നിലനിർത്തിയതിലൂടെ പാർട്ടിയിലെ ശക്തരായ നേതാക്കളിലൊരാളായി.

കൈകാര്യം ചെയ്തിട്ടുള്ള പദവികൾ.[14]
പദവി പ്രവർത്തന മേഖല കാലഘട്ടം
ചെയർ പേഴ്സൺ ഓൾ നേപ്പാൾ വിമെൻ അസോസിയേഷൻ 2007-15
വൈസ് ചെയർ പേഴ്സൺ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യുണൈറ്റഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) കേന്ദ്ര കമ്മിറ്റി 2007-15
മെമ്പർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യുണൈറ്റഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) കേന്ദ്ര കമ്മിറ്റി 1997-2007
രാഷ്ട്രപതി നേപ്പാൾ ഭരണകൂടം 2015 ഒക്ടോബർ 29-2023 മാർച്ച്‌ 13
മെമ്പർ നേപ്പാളിലെ തിരഞ്ഞെടുപ്പ് സഭ 2013-2015
പ്രതിരോധ മന്ത്രി മന്ത്രിസഭ 2010-12
പരിസ്ഥിതി വകുപ്പ് മന്ത്രി മന്ത്രിസഭ 1997
മെമ്പർ പാർലമെന്റ് 1993-94,
1999

സ്വകാര്യ ജീവിതം

തിരുത്തുക

നേപ്പാളിലെ പ്രശസ്ത കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന മദൻ കുമാർ ഭണ്ഡാരിയെയാണ് ബിദ്യാദേവി വിവാഹം കഴിച്ചത്. 1993-ൽ ഒരു കാറപകടത്തിൽ അദ്ദേഹം അന്തരിച്ചു. അതൊരു കൊലപാതകമായിരുന്നുവെന്ന് ആരോപണങ്ങളുയർന്നിരുന്നു.ഇന്നും അത് നിഗൂഢമായി തുടരുന്നു.[15]

  1. "Nepal gets first woman President". The Hindu. Retrieved 28 October 2015.
  2. "Bidhya Devi Bhandari elected Nepal's first female president". BBC Asia News. Retrieved 29 October 2015.
  3. "Bidya Devi Bhandari elected first woman President of Nepal". Kantipur News. Archived from the original on 2015-11-17. Retrieved 28 October 2015.
  4. "Who is Bidya Devi Bhandari?". Himalayan News. Retrieved 28 October 2015.
  5. "The Himalayan Times: Oli elected UML chairman mixed results in other posts – Detail News: Nepal News Portal". The Himalayan Times. 15 July 2014. Archived from the original on 2014-07-17. Retrieved 15 July 2014.
  6. "Nepali Times | The Brief » Blog Archive » Enemies within". nepalitimes.com. Retrieved 22 March 2014.
  7. "Women of Nepal". wwj.org.np. Archived from the original on 2014-02-24. Retrieved 22 March 2014.
  8. "Related News | Bidya Bhandari". ekantipur.com. Archived from the original on 2014-03-20. Retrieved 22 March 2014.
  9. "Nepal gets first female head of state". Setopati. Archived from the original on 2015-10-30. Retrieved 28 October 2015.
  10. 'നേപ്പാളിന് ആദ്യ വനിതാ പ്രസിഡന്റ്', മലയാള മനോരമ, 2015 ഒക്ടോബർ 29, പേജ്-5, കൊല്ലം എഡിഷൻ.
  11. "Bidhya Bhandari- probable first female President of Nepal". One Click Nepal. Archived from the original on 2015-10-30. Retrieved 26 October 2015.
  12. "Who is Bidya Devi Bhandari? What are the 10 things you need to know about her?". Indiatoday.in. Retrieved 28 October 2015.
  13. "Bidhya Devi Bhandari elected first female president". My Republica News. Archived from the original on 2016-03-03. Retrieved 28 October 2015.
  14. "Official web site of President of Nepal". Archived from the original on 2014-06-30. Retrieved 2015 നവംബർ 7. {{cite web}}: Check date values in: |accessdate= (help)
  15. "Who is Bidya Devi Bhandari?". The Himalayan Times. 28 October 2015. Retrieved 29 October 2015.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
പദവികൾ
മുൻഗാമി നേപ്പാളിലെ രാഷ്ട്രപതി
2015–തുടരുന്നു
Incumbent
"https://ml.wikipedia.org/w/index.php?title=ബിദ്യാദേവി_ഭണ്ഡാരി&oldid=4098348" എന്ന താളിൽനിന്ന് ശേഖരിച്ചത്