നോയ്ഡ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ന്യൂ ഓഖ്‌ല ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഏരിയ (ഇംഗ്ലീഷ്:New Okhla Industrial Development Area) എന്ന പേരിന്റെ ചെറുനാമമാണ് നോയ്ഡ(ഇംഗ്ലീഷ്: Noida, ഹിന്ദി: नोएडा). ഇത് ന്യൂ ഓഖ്‌ല ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കീഴിലുള്ള ഈ സ്ഥലം 17 ഏപ്രിൽ 1976 ലാണ് രൂപവൽകരിക്കപ്പെട്ടത്. നോയ്ഡ ദിവസമായി ഏപ്രിൽ 17 നോയ്ഡയിലെ ജനങ്ങൾ ആഘോഷിക്കുന്നു. വിവാദപരമായ അടിയന്തരാവസ്ഥ കാലഘട്ടത്തിലെ (1975 - 77) നഗരവൽക്കരണത്തിന്റെ ഭാഗമായി സഞജയ് ഗാന്ധിയുടെ നേതൃത്വത്തിൽ നിർമ്മിച്ച ഒരു ആസൂത്രിത നഗരമാണ് നോയ്ഡ. ഉത്തർ പ്രദേശിലെ ഗൗതം ബുദ്ധ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ഉത്തർപ്രദേശ് ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ആക്ടിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതാണ്. ഇവിടെയാണ് പ്രശസ്തമായ നോയ്ഡ സിനിമാ നഗരം (Noida Film City) സ്ഥിതി ചെയ്യുന്നത്.
നോയ്ഡ | |
രാജ്യം | ![]() |
സംസ്ഥാനം | Uttar Pradesh |
ജില്ല(കൾ) | Gautam Buddha Nagar District |
ജനസംഖ്യ • ജനസാന്ദ്രത |
293,908 (2001[update]) • 2,463/കിമീ2 (2,463/കിമീ2) |
ഭാഷ(കൾ) | Hindi, English |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
203 km² (78 sq mi) • 200 m (656 ft) |
വെബ്‌സൈറ്റ് | NoidaAuthorityOnline.com |
ചരിത്രംതിരുത്തുക
നോയ്ഡ ആദ്യം ഗാസിയബാദ് ജില്ലയിൽ പെടുന്ന പ്രദേശമായിരുന്നു. പിന്നീട് മുഖ്യമന്ത്രി മായാവതി നോയ്ഡയെ മൊത്തം ഒരു ജില്ലയായി പ്രഖ്യാപിക്കുകയുണ്ടായി. മായാവതിയുടെ ഈ തീരുമാനം പിന്നീട് 2003 ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായം സിങ് യാദവ് തിരുത്തുകയും നോയ്ഡയെ ഗാസിയാബാദ് ജില്ലയിലേക്ക് ലയിപ്പിക്കുകയും ചെയ്തു. 9 മാസങ്ങൾക്കു ശേഷം ഈ തീരുമാനം വീണ്ടും തിരുത്തുകയും 2004 ൽ നോയ്ഡയെ ഗൗതം ബുദ്ധ് നഗർ എന്ന പേരിൽ ജില്ലയായി പ്രഖ്യാപിക്കുകയൂം ചെയ്തു. ഇപ്പോൾ നോയ്ഡ ഗൗതം ബുദ്ധ് നഗർ എന്ന ജില്ലയായി അറിയപ്പെടുന്നു. ജില്ലാസ്ഥാനം സൂരജ്പൂർ എന്ന സ്ഥലത്താണ്.
ഇന്ത്യയുടെ വടക്കു ഭാഗത്തായി ഡെൽഹിയോട് അടുത്തായിട്ടാണ് നോയ്ഡ സ്ഥിതി ചെയ്യുന്നത്.
അതിരുകൾതിരുത്തുക
തെക്ക്-പടിഞ്ഞാറ്, പടിഞ്ഞാറ് - യമുനാ നദി. വടക്ക് പടിഞ്ഞാറ്, വടക്ക് - ഡെൽഹിയുടെ പ്രദേശങ്ങൾ. കിഴക്ക്- പടിഞ്ഞാറ് - ഡെൽഹിയും ഗാസിയാബാദും. തെക്ക് കിഴക്ക് - ഹിൻഡൻ നദി.
ഫലഭൂയിഷ്ടമാണ് നോയ്ഡയിൽ മണ്ണ് [1]. ഇത് പച്ചക്കറിയും , ധാന്യങ്ങളും (ഗോതമ്പ്, കരിമ്പ് മുതലായവ..) വളരാൻ അനുയോഗ്യമാണ്. പ്രധാന കൃഷി ഫലങ്ങളും പച്ചക്കറികളുമാണ്.[അവലംബം ആവശ്യമാണ്].
ചുറ്റുപാടുകൾതിരുത്തുക
.
2001 ലെ സെൻസസ് പ്രകാരം [2], നോയ്ഡയിലെ ജനസംഖ്യ 293,908 ആണ്. ഇതിൽ പുരുഷ ശതമാനം 55% വും സ്ത്രീ ശതമാനം 45% ഉം ആണ്. നോയ്ഡയിലെ സാക്ഷരതാ ശതമാനം 68% ആണ്. ഇതിൽ പുരുഷ സാക്ഷരത 74% വും, സ്ത്രീ സാക്ഷരത 61% വും ആണ്. ജനസംഖ്യയിൽ 14% ആറു വയസ്സിൽ താഴെയുള്ളവരാണ്.
ഏകദേശം 203.16 km² സ്ഥലവിസ്തീർണ്ണമുള്ള നോയ്ഡയിലെ ഇന്നത്തെ ജനസംഖ്യ ഏകദേശം 500,000ൽ കൂടുതൽ വരും. ഇതിൽ 50% ൽ അധികവും ജോലിക്കാര്യത്തിനായി ന്യൂ ഡെൽഹിയിലേക്ക് ദിവസവും യാത്ര ചെയ്യുന്നവരാണ്. ഡി.എൻ.ഡി ഫ്ലൈ വേ ടോൾ പാലം ഇങ്ങനെ ഓഫീസിൽ പോകുന്നവരുടെ ഒരു പ്രധാന പാതയാണ്.
സാമ്പത്തികംതിരുത്തുക
നോയിഡയിലെ ബി.പി.ഓ കമ്പനികളും സോഫ്റ്റ്‌വെയർ കമ്പനികളുടെ ലിസ്റ്റ്.
.
നോയ്ഡ അന്താരാഷ്ട്ര കമ്പനികളുടേയും സോഫ്റ്റ്വേയർ കമ്പനികളുടേയും ഒരു ആകർഷണ കേന്ദ്രമായി പിന്നീട് മാറി. ഒരു പാട് സോഫ്റ്റ്വേയർ കമ്പനികളുടെയും ബി.പി.ഓ കമ്പനികളുടേയും ഓഫിസൂകൾ നോയ്ഡയിൽ സ്ഥിതി ചെയ്യുന്നുണ്ട്.
പ്രത്യേക സാമ്പത്തിക മേഖലകൾ ഉള്ളതുകൊണ്ട് പല അന്താരാഷ്ട്ര കമ്പനികളുടേയും ശാഖാ ഓഫീസുകൾ നോയ്ഡയിൽ സ്ഥിതി ചെയ്യുന്നുണ്ട്. സോഫ്റ്റ്‌വേർ ടെക്നോളജി പാർക് കമ്പനിയുടെ തലസ്ഥാന ഓഫീസ് നോയിഡയിലെ സെക്ടർ-29 ലാണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്ത സംഗീത കമ്പനിയായ ടി.സീരീസ് കമ്പനി നോയ്ഡ ആസ്ഥാനമായിട്ടാണ് പ്രവർത്തിക്കുന്നത്. പ്രശസ്ത കമ്പനികളായ ജി.എം., എസ്കോർട്സ്, ഹോണ്ട, എൽ.ജി, സാംസങ് എന്നിവയുടെ ഓഫീസുകളും നോയ്ഡയിൽ സ്ഥിതി ചെയ്യുന്നു.
വ്യവസായങ്ങൾക്ക് പുറമേ, പ്രശസ്തമായ ഫിലിം നഗരം സ്ഥിതി ചെയ്യുന്നത് നോയ്ഡയിലെ സെക്ടർ-16A യിലാണ്. ഫിലിം നഗരം പ്രശസ്ത വാർത്താ ചാനലുകളുടേയും, മറ്റ് ചാനലുകളുടേയും ഒരു കേന്ദ്രമാണ്.
പ്രധാന സ്ഥാപനങ്ങൾതിരുത്തുക
1995 മുമ്പ് നിർമ്മിക്കപ്പെട്ട മിക്കവാറും ഓരോ സെക്ടറിലും ഒരു സ്കൂളും ആശുപത്രിയും ഇവിടെയുണ്ട്. .
പ്രധാന സ്കൂളുകൾതിരുത്തുക
- ഡെൽഹി പബ്ലിക് സ്കൂൾ
- സോമർ വില്ലെ സ്കൂൾ
- കേംബ്രിഡ്ജ് സ്കൂൾ
- അപ്പിജേ സ്കൂൾ
- ഖൈത്രാൻ പബ്ലിക് സ്കൂൾ
- ആർമി പബ്ലിക് സ്കൂൾ
- റിയാൻ പബ്ലിക് സ്കൂൾ
- വിശ്വഭാരതി പബ്ലിക് സ്കൂൾ
- ബാൽഭാരതി പബ്ലികെ സ്കൂൾ
- അമിറ്റി ഇന്റർനാഷണൽ സ്കൂൾ
- ദയാനന്ദ് ആൻഗ്ലോ വേദിക് സ്കൂൾ (ഡി ഏ വി) സ്കൂൾ
- റോക്വുഡ് സ്കൂൾ
- മോഡേൺ സ്കൂൾ
പ്രധാന ആശുപത്രികൾതിരുത്തുക
- കൈലാശ് ആശുപത്രി - സെക്ടർ-27
- മാക്സ് ആശുപത്രി - സെക്ടർ-19
- അപ്പോളോ ആശുപത്രി- സെക്ടർ-26
- മെട്രോ ആശുപത്രി - സെക്ടർ-12
- പ്രകാശ് ആശുപത്രി - സെക്ടർ-32
- ഫോർട്ടിസ് ആശുപത്രി - സെക്ടർ-62
- ജില്ലാ ആശുപത്രി
- ഇ.എസ്.ഐ ആശുപത്രി.
യൂണിവേഴ്സിറ്റികൾതിരുത്തുക
- ജായ്പീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി.
- അമിറ്റി യൂണിവേഴ്സിറ്റി.
മറ്റു സ്ഥാപനങ്ങൾതിരുത്തുക
- ഏഷ്യൻ അകാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ (AAFT)
മറ്റു ആകർഷണങ്ങൾതിരുത്തുക
- ഗോൾഫ് കോഴ്സിനകത്തുള്ള “വാർ ഓഫ് മെമ്മോറിയൽ”
- അരുൺ വിഹാർ (സെക്ടർ-28, 29 & 37), ജൽവായു വിഹാർ (സെക്ടർ-21 & 25)- സൈനിക ഉദ്യോഗസ്ഥമാർ താമസിക്കുന്ന സെക്ടറുകൾ.
കായികം , മറ്റു വികസനകാര്യങ്ങൾതിരുത്തുക
- നോയ്ഡ സ്റ്റേഡിയം - ഇപ്പോൾ 2010 ലെ കോമൺവെൽത്ത് മത്സരങ്ങൾക്കു വേണ്ടി അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നു.
- ഡെൽഹി മെട്രോ റെയിൽ - പ്രശസ്തമായ ഡെൽഹിയിലെ മെട്രൊ നോയ്ഡയുമായി ബന്ധിപ്പിക്കുന്നുണ്ട്. ഇതിന്റെ പണികൾ 2009 ൽ കോമൺവെൽത്ത് മത്സരങ്ങൾ തുടങ്ങുന്നതിനു മുമ്പായി തീരുമെന്ന് പ്രതീക്ഷിക്കുന്നു.
- ഗ്രേറ്റർ നോയ്ഡ മറ്റൊരു വികസിച്ചു വരുന്ന നഗര പ്രദേശമാണ്.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
അവലംബംതിരുത്തുക
- ↑ "SEZ Policy" (PDF). മൂലതാളിൽ (PDF) നിന്നും 2008-04-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-16.
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത് 2007-09-03.