ബഷീർ സാഹിത്യ പുരസ്കാരം
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർഥം നൽകുന്ന പുരസ്‌കാരമാണ് ബഷീർ സാഹിത്യ പുരസ്കാരം. തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് ഇത്. മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലെ ഏറ്റവും മികച്ച കൃതിക്ക് നൽകുന്ന അവാർഡാണിത്. 50,000 രൂപയും പ്രശസ്തിപത്രവും സി. എൻ. കരുണാകരൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും അടങ്ങുന്ന പുരസ്‌കാരം, 2008 മുതൽ തുടർച്ചയായി നൽകിവരുന്നുണ്ട്. ബഷീറിന്റെ ജന്മദിനമായ ജനുവരി 21നാണ് പുരസ്‌കാരദാനം[1][2].
പുരസ്കാരജേതാക്കൾ
തിരുത്തുകബഷീർ സാഹിത്യ പുരസ്കാരം ലഭിച്ചവരുടെ പട്ടിക (2008 മുതൽ)[3].
ക്രമനമ്പർ | വർഷം | പേര് | കൃതി | ഇനം |
---|---|---|---|---|
1 | 2008 | എൻ. പ്രഭാകരൻ | തിരഞ്ഞെടുത്ത കഥകൾ | കഥകൾ |
2 | 2009 | റഫീഖ് അഹമ്മദ് | അലമാര | കവിത |
3 | 2010 | സാറാ ജോസഫ് | ഊരു കാവൽ | നോവൽ |
4 | 2011 | ബി രാജീവൻ | വക്കുകളും വാസ്തുക്കളും | വിമർശനം |
5 | 2012 | എൻ.എസ്. മാധവൻ | എന്റെ പ്രിയപെട്ട കഥകൾ | കഥകൾ |
6 | 2013 | ആറ്റൂർ രവിവർമ്മ | ആറ്റൂർ കവിതകൾ | കവിത |
7 | 2014 | സുഭാഷ് ചന്ദ്രൻ | മനുഷ്യനു ഒരു ആമുഖം | നോവൽ |
8 | 2015 | കൽപ്പറ്റ നാരായണൻ | കവിതയുടെ ജീവചരിത്രം | വിമർശനം |
9 | 2016 | അഷിത | അഷിതയുടെ കഥകൾ | ചെറുകഥകൾ |
10 | 2017 | സെബാസ്റ്റ്യൻ | പ്രീതി ശരീരം | കവിതകൾ |
11 | 2018 | വി.ജെ. ജെയിംസ് | നിരീശ്വരൻ | നോവൽ |
12 | 2019 | ടി. പത്മനാഭൻ | മാരായ | കഥകൾ |
13 | 2020 | എം. കെ. സാനു[4] | അജയ്യതയുടെ അമര സംഗീതം | സാഹിത്യ നിരൂപണം |
14 | 2021 | സച്ചിദാനന്ദൻ[5] | ദുഖം എന്ന വീട് | കവിതകൾ |
15 | 2022 | എം. മുകുന്ദൻ[6] | നൃത്തം ചെയ്യുന്ന കുടകൾ | നോവൽ |
അവലംബം
തിരുത്തുക- ↑ "ബഷീർ പുരസ്‌കാരം" (in ഇംഗ്ലീഷ്). 2022-11-17. Retrieved 2023-10-05.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Basheer Smaraka Trust – Basheer Smaraka Trust" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-10-05.
- ↑ Kavithan (2019-06-03). "Basheer Sahithya Award ബഷീർ സാഹിത്യ പുരസ്കാരം -" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-10-05.
- ↑ "പ്രൊഫ. എം കെ സാനുവിന് ബഷീർ അവാർഡ്". Retrieved 2023-10-05.
- ↑ "ബഷീർ പുരസ്‌കാരം സച്ചിദാനന്ദന്". Retrieved 2023-10-05.
- ↑ "വൈക്കം മുഹമ്മദ് ബഷീർ സ്മാരക പുരസ്കാരം എം മുകുന്ദന്". Retrieved 2023-10-05.