കവി, നോവലിസ്റ്റ്, ഉപന്യാസകാരൻ, സാഹിത്യവിമർശകൻ, സാംസ്കാരിക നിരീക്ഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിയാണ് കല്പറ്റ നാരായണൻ.

കല്പറ്റ നാരായണൻ

ജീവിതരേഖ

തിരുത്തുക

1952 ജനുവരിയിൽ വയനാട്ടിൽ കൽപ്പററയ്ക്കടുത്ത് കോട്ടത്തറയിൽ പാലൂക്കാപ്പിൽ  ശങ്കരൻ നായരുടേയും നാരായണിയമ്മയുടേയും  മകനായി പിറന്നു .കൽപ്പററ  എസ്.കെ.എം.ജെ ഹൈസ്കൂളിലും  കോഴിക്കോട് ഗവ ആർട്സ്&സയൻസ് കോളേജിലും പഠിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിലും കോഴിക്കോട് ഗവ ആർട്സ് & സയൻസ് കോളേജിലും അദ്ധ്യാപകനായി . കോഴിക്കോട് സർവ്വകലാശാലയിലെ മലയാള വിഭാഗത്തിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു.  മാധ്യമം ആഴ്ച്ചപ്പതിപ്പിൽ ഈ കണ്ണടയൊന്ന് വച്ച് നോക്കൂ‍, മലയാള മനോരമയിൽ ബുധപക്ഷം എന്നീ കോളങ്ങൾ കൈകാര്യം ചെയ്തിരുന്നു.

മാധ്യമം ആഴ്ചപ്പതിൽ അദ്ദേഹം എഴുതിയിരുന്ന ലേഖനപരമ്പരയുടെ സമാഹാരമാണ് "ഈ കണ്ണടയൊന്നുവെച്ചുനോക്കൂ" എന്ന ഗ്രന്ഥം. "അവർ കണ്ണുകൊണ്ടുകേൾക്കുന്നു", "ഒഴിഞ്ഞ വൃക്ഷച്ഛായയിൽ", "കോന്തല", "സമയപ്രഭു", "വീണപൂവും മറ്റുപ്രധാന കവിതകളും", "തത്സമയം", "ഇത്രമാത്രം"[1], "നിഴലാട്ടം: ഒരു ചലചിത്ര പ്രേക്ഷകന്റെ ആത്മകഥ", "മറ്റൊരുവിധമായിരുന്നെങ്കിൽ"‍ ഒരു മുടന്തന്റെ സുവിശേഷം, എന്നിവയാണ് മറ്റു കൃതികൾ.[2][3][4] ഇത്രമാത്രം എന്ന കഥ അതേപേരിൽ ചലച്ചിത്രമായിട്ടുണ്ട്.[5]

കുടുംബം

തിരുത്തുക

ഭാര്യ: രാധ, മക്കൾ: പ്രഫുല്ല ചന്ദ്രൻ, ശരത് ചന്ദ്രൻ

പുരസ്കാരങ്ങൾ

തിരുത്തുക

പത്മപ്രഭാ പുരസ്കാരം( 2018), [6] ബഷീർ അവാർഡ്(കവിതയുടെ ജീവചരിത്രം), ദോഹ പ്രവാസി മലയാളി അവാർഡ് (സമഗ്ര സംഭാവനയ്ക്ക്), ഡോ. ടി.ഭാസ്കരൻ അവാർഡ് (കവിതയുടെ ജീവചരിത്രം), വി.ടി.കുമാരൻ അവാർഡ് (കവിതകൾ), ശാന്തകുമാരൻ തമ്പി അവാർഡ് (ഒരു മുടന്തന്റ സുവിശേഷം), എ.അയ്യപ്പൻ അവാർഡ് (ഒരു മുടന്തന്റെ സുവിശേഷം), സി.പി.ശിവദാസൻ അവാർഡ്(എന്റെ ബഷീർ), ഡോ.പി.രാജൻ അവാർഡ് (കവിത)

 1. ഈ കണ്ണടയൊന്ന് വെച്ച്നോക്കൂ ( ഉപന്യാസങ്ങൾ - പാഠഭേദം)
 2. ഒഴിഞ്ഞ വൃക്ഷഛായയിൽ ( കവിത - മൾബറി ബുക്സ്)
 3. ഏതിലയും മധുരിക്കുന്ന കാടുകളിൽ   (സാഹിത്യ വിമർശനം –പ്രഫുൽ  ബുക്സ്)
 4. അവർ കണ്ണുകൊണ്ട് കേൾക്കുന്നു (സാമൂഹ്യ നിരീക്ഷണം - കറന്റ് ബുക്സ്)
 5. കോന്തല (വയനാടിന്റെ ആത്മകഥ-മാത്യഭൂമി  ബുക്സ്)
 6. തത്സമയം (സാമൂഹ്യനിരീക്ഷണം- മാത്യഭൂമി  ബുക്സ് )
 7. സമയപ്രഭു   കവിത - മാത്യഭൂമി  ബുക്സ്
 8. ഇത്ര മാത്രം (നോവൽ-കൈരളി ബുക്സ് )
 9. നിഴലാട്ടം -ഒരു സിനിമാ പ്രേക്ഷകന്റെ  ആത്മകഥ (ഒലീവ് ബുക്സ് )
 10. കവിതയുടെ ജീവചരിത്രം (സാഹിത്യ വിമർശനം-മാത്യഭൂമി  ബുക്സ് )
 11. മറെറാരു വിധമായിരുന്നെങ്കിൽ (ഉപന്യാസങ്ങൾ-പിയാനോ ബുക്സ്)
 12. ഒരു മുടന്തന്റെ സുവിശേഷം (കവിത – മാത്യഭൂമി   ബുക്സ് )
 13. സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയിലും ഒപ്പുവെച്ചിട്ടില്ല (സാമൂഹ്യനിരീക്ഷണങ്ങൾ-ഇൻസൈററ് ബുക്സ് )
 14. കറുത്ത പാൽ (കവിത – മാത്യഭൂമി ബുക്സ് )
 15. എന്റെ ബഷീർ (സാഹിത്യ  വിമർശനം- മാത്യഭൂമി ബുക്സ്)
 16. കയർ മുറുകുകയാണ് (ഗ്രീൻ  ബുക്സ് )
 17. എല്ലാ ചലനങ്ങളും വ്യതിചലനങ്ങൾ (ഉപന്യാസങ്ങൾ-ഡി.സി.ബുക്സ് )
 1. "വായന". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 687. 2011 ഏപ്രിൽ 25. Retrieved 2013 മാർച്ച് 12. {{cite news}}: Check date values in: |accessdate= and |date= (help)
 2. "ഹരിതകം വെബ്സൈറ്റിൽ കവിപരിചയം". Archived from the original on 2016-03-10. Retrieved 2013-01-10.
 3. "പുഴ.കോം ഗ്രന്ഥകാരനെ കുറിച്ചുള്ള പരിചയം". Archived from the original on 2018-11-16. Retrieved 2013-01-10.
 4. http://www.m3db.com/node/28132?order=name&sort=asc
 5. മലയാളംസംഗീതം.ഇൻഫോ
 6. https://www.mathrubhumi.com/news/kerala/kalpetta-narayanan-selected-for-padmaprabha-literary-award-2018-1.3365091
"https://ml.wikipedia.org/w/index.php?title=കല്പറ്റ_നാരായണൻ&oldid=3995873" എന്ന താളിൽനിന്ന് ശേഖരിച്ചത്