വി.ജെ. ജെയിംസ്
ഒരു മലയാള സാഹിത്യകാരനാണ് വി.ജെ. ജെയിംസ് (ജനനം : 8 ഫെബ്രുവരി 1961). ചെറുകഥകളും നോവലും എഴുതാറുണ്ട്.[1]
വി.ജെ ജെയിംസ്. | |
---|---|
![]() | |
Occupation | ചെറുകഥാകൃത്ത്, നോവലിസ്റ്റ് |
Language | Malayalam |
Nationality | ഇന്ത്യൻ |
Notable works | പുറപ്പാടിന്റെ പുസ്തകം, നിരീശ്വരൻ |
ജീവിതരേഖതിരുത്തുക
ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ ജോസഫ് ആന്റണിയുടെയും. മേരിക്കുട്ടിയുടെയും മകനായി ജനിച്ചു. വാഴപ്പളളി സെന്റ് തെരേസാസ് സ്‌കൂളിലും ചമ്പക്കുളം സെന്റ് മേരീസ് സ്‌കൂളിലും ചങ്ങനാശ്ശേരി എസ്.ബി. കോളജിലും കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിലുമായി വിദ്യാഭ്യാസം. 1984ൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തു. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ വലിയമല യൂണിറ്റിൽ എൻജിനീയറായി ജോലി ചെയ്യുന്നു. ആദ്യനോവൽ പുറപ്പാടിന്റെ പുസ്‌തകം.
കൃതികൾതിരുത്തുക
- പുറപ്പാടിന്റെ പുസ്തകം
- ദത്താപഹാരം
- വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട് (കഥാ സമാഹാരം)
- ലെയ്ക്ക
- ഭൂമിയിലേക്കുളള തുരുമ്പിച്ച വാതായനങ്ങൾ (കഥാവർഷം വർത്തമാനം)
- ചോരശാസ്ത്രം
- ശവങ്ങളിൽ 16-ാമൻ (കഥാ സമാഹാരം)
- നിരീശ്വരൻ
പുരസ്കാരങ്ങൾതിരുത്തുക
- ഡി.സി. ബുക്‌സ് രജതജൂബിലി നോവൽ അവാർഡ്
- മലയാറ്റൂർ പ്രൈസ്, റോട്ടറി ലിറ്റററി അവാർഡ്
- വയലാർ അവാർഡ് (2018) - നിരീശ്വരൻ[2]
അവലംബംതിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-09-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-12-19.
- ↑ https://malayalam.news18.com/news/kerala/vayalar-award-for-v-j-james-nireeswaran-rv-160637.html