ഫെഡറേഷൻ കപ്പ് വോളിയിൽ പുരുഷ വനിതാ കിരീടങ്ങൾ കേരളം നേടി. പുരുഷന്മാരുടെ ഫൈനലിൽ കേരളം തമിഴ്‌നാടിനെയും, വനിതകളുടെ ഫൈനലിൽ ആന്ധ്രപ്രദേശിനെയുമാണു തോൽപ്പിച്ചത്.[1]
സന്തോഷ് ട്രോഫി ഫൈനലിൽ ടൈബ്രേക്കറിൽ കേരളത്തെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപിച്ച് സർവ്വീസസ് ജേതാക്കളായി.[1]
മുൻ തെന്നിന്ത്യൻ നടിയും പ്രശസ്ത നർത്തകിയുമായ രാജസുലോചന (77) ചെന്നൈയിൽ അന്തരിച്ചു.
വെനസ്വേലൻ പ്രസിഡൻറ് ഹ്യൂഗോ ഷാവെസ് അന്തരിച്ചു.[2]
മേഘാലയ മുഖ്യന്ത്രിയായി കോൺഗ്രസ്സ് നേതാവ് മുകുൾ സാങ്മയും നാഗാലാൻഡ് മുഖ്യമന്ത്രിയായി നാഗ പീപ്പിൾസ് ഫ്രണ്ടിന്റെ (എൻ.പി.എഫ്) നെയ്ഫു റിയോയും ചുമതലയേറ്റു.[2]
ത്രിപുര മുഖ്യമന്ത്രിയായി മണിക് സർക്കാർ തുടർച്ചയായ നാലാം തവണയും സത്യപ്രതിജ്ഞ ചെയ്തു. [2]
ഐക്യരാഷ്ട്ര രക്ഷാസമിതി ഉത്തര കൊറിയയ്‌ക്കെതിരെ പുതിയ ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ ദക്ഷിണകൊറിയയുമായുള്ള സമാധാനക്കരാറിൽ നിന്ന് ഉത്തരകൊറിയ പിന്മാറി.[3]
കേരളത്തിൽ സർക്കാർ ജോലി സ്ഥിരപ്പെടാൻ മലയാളം പഠനം നിർബന്ധമാക്കണമെന്ന സർക്കാർ ശുപാർശ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ അംഗീകരിച്ചു.[4]
കഥകളി ആചാര്യൻ കലാമണ്ഡലം രാമൻകുട്ടി നായർ അന്തരിച്ച[5]
ഇറ്റലിയിൽ നടന്ന തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് നാട്ടിൽ പോയ കടൽക്കൊല കേസിലെ പ്രതികൾ തിരിച്ചുവരില്ലെന്ന് ഇറ്റാലിയൻ വിദേശമന്ത്രാലയം വ്യക്തമാക്കി.
മാർപാപ്പയെ തിരഞ്ഞെടുക്കാൻ കർദിനാൾമാരുടെ കോൺക്ലേവ് വത്തിക്കാനിൽ ആരംഭിച്ചു.
ദക്ഷിണ അറ്റ്‌ലാൻറിക് ദ്വീപായ ഫോക് ലൻഡിനു വേണ്ടിയുള്ള അർജൻറീനയുടെ അവകാശവാദത്തിന് വിരുദ്ധമായി ബ്രിട്ടിഷ്ഭരണം തുടരാനാണ് തങ്ങൾക്ക് താത്പര്യമെന്ന് ഹിതപരിശോധനയിൽ ഫോക് ലൻഡ് ജനത വ്യക്തമാക്കി.
കശ്മീരിൽ ശ്രീനഗറിന് സമീപമുള്ള സി.ആർ.പി.എഫ്. ക്യാമ്പിനുനേരെ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് ജവാന്മാർ കൊല്ലപ്പെട്ടു.
266-ാമത്തെ മാർപാപ്പയായി അർജന്റീനയിലെ കർദിനാൾ ബെർഗോളിയോ തിരഞ്ഞെടുക്കപ്പെട്ടു. ഫ്രാൻസിസ് എന്നാണ് പുതിയ മാർപാപ്പ അറിയപ്പെടുക.
നേപ്പാളിലെ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയായി സുപ്രീംകോടതി ജസ്റ്റിസായ ഖിൽരാജ് റെഗ്മി അധികാരമേറ്റു.
ചൈനയുടെ പുതിയ പ്രസിഡന്റായി ഷി ജിൻപിങിനെ തെരഞ്ഞെടുത്തു.
ഫോർമുല വൺ ഓസ്‌ട്രേലിയൻ കിമി റെയ്‌കോന് കിരീടം.
സൈന നേവാൾ സ്വിസ് ഓപ്പൺ ഗ്രാൻഡ്പ്രീ ഗോൾഡ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ വനിതാ സെമിയിൽ പരാജയപ്പെട്ടു.
100 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള ലോകത്തെ ഏറ്റവും വലിയ സൗരോർജ പ്ളാൻറ് ‘ശംസ് 1’ അബുദാബിയിലെ മദീന സായിദിൽ ഉദ്ഘാടനം ചെയ്തു.
ഇറ്റാലിയൻ സഥാനപതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനിയൊരുത്തരവുണ്ടാകുംവരെ ഇന്ത്യ വിടരുതെന്നും സുപ്രീംകോടതി.
ഈ വർഷത്തെ സരസ്വതി സമ്മാനം കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരിക്ക്. മണലെഴുത്ത് എന്ന കാവ്യസമാഹാരത്തിനാണ് പുരസ്‌കാരം.
2012-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പാൻസിങ് ടോമർ മികച്ച ചിത്രം. മലയാളത്തിന് ആകെ 13 പുരസ്കാരങ്ങൾ.
മഹാരാഷ്ട്രയിൽ കൊങ്കൺ തീരത്ത് ബസ് നദിയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു.
ശ്രീലങ്കൻ പ്രശ്‌നത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഡി.എം.കെ., കേന്ദ്രസർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.
റിസർവ് ബാങ്ക് റിപ്പോനിരക്ക് കാൽശതമാനം കുറച്ചു.
ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി സ്ഥാനമേറ്റു.
ഭക്ഷ്യസുരക്ഷ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
കേരളത്തിന്റെ പുതിയ ഗവർണറായി നിഖിൽ കുമാർ സത്യപ്രതിജ്ഞ ചെയ്തു.[6]