സന്തോഷ് ട്രോഫി
ഇന്ത്യയിലെ ഒരു അന്തർസംസ്ഥാന ഫുട്ബോൾ മത്സരമാണ് സന്തോഷ് ട്രോഫി. 1941 ൽ ആരംഭിച്ച ഈ മത്സരത്തിലെ ആദ്യത്തെ വിജയികൾ ബംഗാൾ ആയിരുന്നു. ഇതു വരെ ബംഗാൾ 32 തവണ വിജയികളായിട്ടുണ്ട്. ഇത് ഇന്ത്യയിലെ ദേശീയ ഫുട്ബാൾ മത്സരങ്ങളിൽ ആദ്യകാലത്ത് തുടങ്ങിയ ഒന്നാണ്.
![]() | |
Region | ഇന്ത്യ |
---|---|
റ്റീമുകളുടെ എണ്ണം | 31 |
നിലവിലുള്ള ജേതാക്കൾ | കേരളം (7 തവണ കിരീടമണിഞ്ഞു) |
കൂടുതൽ തവണ ജേതാവായ രാജ്യം | ബംഗാൾ (32 തവണ കിരീടമണിഞ്ഞു) |
Television broadcasters | സ്പോർട്സ്കാസ്റ്റ് ഇന്ത്യ,എ.ഐ.ഐ.എഫ്.എഫ്.(ഫേസ്‌ബുക്ക് ലൈവ് സ്ട്രീമിങ്ങ്) |
![]() |
പദോൽപ്പത്തിതിരുത്തുക
ഇന്ത്യൻ ഫുട്ബാൾ അസ്സോസ്സിയേഷന്റെ പ്രസിഡന്റും സന്തോഷ് എന്ന നാട്ടുരാജ്യത്തെ (ഇന്നത്തെ ബംഗ്ലാദേശിൽ) മഹാരാജാവുമായിരുന്ന മഹാരാജ സർ മന്മഥ നാഥ് റൊയ് ചൌധരിയുടെ പേരിലാണ്.[1]. മത്സരത്തിന് ട്രോഫി സംഭാവന ചെയ്തതും ബംഗാൾ ആസ്ഥാനമായുള്ള ഇന്ത്യൻ ഫുട്ബോൾ അസ്സോസിയേഷൻ ആണ്[1]. 1893 ൽ രൂപംകൊണ്ട ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഇന്ത്യയിലെ ആദ്യ ഫുട്ബോൾ അസോസിയേഷനാണ്. ഓൾ ഇന്ത്യാ ഫുട്ബോൾ അസോസിയേഷന്റെ രൂപീകരണത്തിലും ഐ.എഫ്.എ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ഇതിന്റെ രണ്ടാം സ്ഥാനക്കാർക്ക് നൽകുന്ന ട്രോഫിയായ കമല ഗുപ്ത ട്രോഫിയും സംഭാവന ചെയ്തത് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ആണ്.
മത്സരഘടനതിരുത്തുക
സന്തോഷ് ട്രോഫി മത്സരങ്ങൾ ഇന്ന് ആദ്യത്തേതിനേക്കാൾ മാറിയിട്ടുണ്ട്. ഇന്നത്തെ മത്സരങ്ങളിൽ ആദ്യം യോഗ്യത റൌണ്ടിൽ നിന്ന് എട്ട് ടീമുകൾ തിരഞ്ഞെടുക്കപ്പെടൂന്നു. ഇവർ എട്ട് ക്ലസ്റ്റർ ടീമുകൾ ഉൾപ്പെടുന്ന മത്സരങ്ങളിൽ നിന്ന് ആണ് തിരഞ്ഞെടുക്കപ്പെടുന്നത്. ഈ എട്ട് ടീമുകളും യോഗ്യത റൌണ്ടിൽ മത്സരിക്കേണ്ടാത്ത നാല് ടീമുകളും ചേർന്ന് 12 ടിമുകളുള്ള ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ കളിക്കുന്നു. ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ 12 ടീമുകൾ മൂന്ന് ടീമുകളുള്ള നാല് ഗ്രൂപ്പ് ആയി മത്സരിക്കുന്നു. ക്വാർട്ടർ ഫൈനലിലെ ഓരോ ഗ്രൂപ്പിലെ വിജയികൾ സെമി ഫൈനലിൽ മത്സരിക്കുന്നു.പിന്നീട് സെമിഫൈനൽ വിജയികൾ ഫൈനലിൽ ഏറ്റുമുട്ടുന്നു.
വിജയികൾതിരുത്തുക
വർഷം | വിജയി | രണ്ടാം സ്ഥാനം | സ്കോർ |
1941–42 | ബംഗാൾ | ഡെൽഹി | 5–1 |
1942–43 | മത്സരം നടന്നില്ല | ||
1943–44 | മത്സരം നടന്നില്ല | ||
1944–45 | ഡെൽഹി | ബംഗാൾ | 2–0 |
1945–46 | ബംഗാൾ | ബോംബെ | 2–0 |
1946–47 | മൈസൂർ | ബംഗാൾ | 0–0; 2–0 |
1947–48 | ബംഗാൾ | ബോംബേ | 0–0; 1–0 |
1948–49 | മത്സരം നടന്നില്ല | ||
1949–50 | ബംഗാൾ | ഹൈദരബാദ് | 5–0 |
1950–51 | ബംഗാൾ | ഹൈദരബാദ് | 1–0 |
1951–52 | ബംഗാൾ | ബോംബേ | 1–0 |
1952–53 | മൈസൂർ | ബംഗാൾ | 1–0 |
1953–54 | ബംഗാൾ | മൈസൂർ | 0–0; 3–1 |
1954–55 | ബോംബേ | സർവീസസ് | 2–1 |
1955–56 | ബംഗാൾ | മൈസൂർ | 1–0 |
1956–57 | ഹൈദരബാദ് | ബോംബേ | 1–1; 4–1 |
1957–58 | ഹൈദരബാദ് | ബോംബേ | 3–1 |
1958–59 | ബംഗാൾ | സർവീസസ് | 1–0 |
1959–60 | ബംഗാൾ | ബോംബേ | 3–1 |
1960–61 | സർവീസസ് | ബംഗാൾ | 0–0; 1–0 |
1961–62 | റെയിൽവേ | ബോംബേ | 3–0 |
1962–63 | ബംഗാൾ | മൈസൂർ | 2–0 |
1963–64 | മഹാരാഷ്ട്ര | ആന്ധ്രപ്രദേശ് | 1–0 |
1964–65 | റെയിൽവേ | ബംഗാൾ | 2–1 |
1965–66 | ആന്ധ്രപ്രദേശ് | ബംഗാൾ | 1–1; 1–0 |
1966–67 | റെയിൽവേ | സർവീസസ് | 0–0; 2–0 |
1967–68 | മൈസൂർ | ബംഗാൾ | 1–0 |
1968–69 | മൈസൂർ | ബംഗാൾ | 0–0; 1–0 |
1969–70 | ബംഗാൾ | സർവീസസ് | 6–1 |
1970–71 | പഞ്ചാബ് | മൈസൂർ | 1–1; 3–1 |
1971–72 | ബംഗാൾ | റെയിൽവേ | 4–1 |
1972–73 | ബംഗാൾ | തമിഴ് നാട് | 4–1 |
1973–74 | കേരളം | റെയിൽവേs | 3–2 |
1974–75 | പഞ്ചാബ് | ബംഗാൾ | 6–0 |
1975–76 | ബംഗാൾ | കർണ്ണാടക | 0–0; 3–1 |
1976–77 | ബംഗാൾ | മഹാരാഷ്ട്ര | 1–0 |
1977–78 | ബംഗാൾ | പഞ്ചാബ് | 1–1; 3–1 |
1978–79 | ബംഗാൾ | ഗോവ | 1–0 |
1979–80 | ബംഗാൾ | പഞ്ചാബ് | 1–0 |
1980–81 | പഞ്ചാബ് | റെയിൽവേ | 0–0; 2–0 |
1981–82 | ബംഗാൾ | റെയിൽവേ | 2–0 |
1982–83 | ബംഗാൾ and ഗോവ | (സംയുക്ത ജേതാക്കൾ) | 0–0; 0–0 |
1983–84 | ഗോവ | പഞ്ചാബ് | 1–0 |
1984–85 | പഞ്ചാബ് | മഹാരാഷ്ട്ര | 3–0 |
1985–86 | പഞ്ചാബ് | ബംഗാൾ | 0–0; 4–1 (pen) |
1986–87 | ബംഗാൾ | റെയിൽവേ | 2–0 |
1987–88 | പഞ്ചാബ് | കേരളം | 0–0; 5–4 (pen) |
1988–89 | ബംഗാൾ | കേരളം | 4–3 (pen) |
1989–90 | ഗോവ | കേരളം | 2–0 |
1990–91 | മഹാരാഷ്ട്ര | കേരളം | 1–0 |
1991–92 | കേരളം | ഗോവ | 3–0 |
1992–93 | കേരളം | മഹാരാഷ്ട്ര | 2–0 |
1993–94 | ബംഗാൾ | കേരളം | 2–2; 7–5 (pen) |
1994–95 | ബംഗാൾ | പഞ്ചാബ് | 2–1 (ഗോൾഡൻ ഗോൾ) |
1995–96 | ബംഗാൾ | ഗോവ | 2–0 |
1996–97 | ബംഗാൾ | ഗോവ | 1–0 (aet) |
1997–98 | ബംഗാൾ | ഗോവ | 1–0 |
1998–99 | ബംഗാൾ | ഗോവ | 5–0 |
1999–00 | മഹാരാഷ്ട്ര | കേരളം | 1–0 |
2000–01 | കേരളം | ഗോവ | 3–2 (ഗോൾഡൻ ഗോൾ) |
2001–02 | മത്സരം നടന്നില്ല | ||
2002–03 | മണിപ്പൂർ | കേരളം | 2–1 (ഗോൾഡൻ ഗോൾ) |
2003–04 | കേരളം | പഞ്ചാബ് | 3–2 (ഗോൾഡൻ ഗോൾ) |
2004–05 | മത്സരം നടന്നില്ല | ||
2005–06 | ഗോവ | മഹാരാഷ്ട്ര | 1–1; 2–0 (aet) |
2006–07 | പഞ്ചാബ് | ബംഗാൾ | 0–0; 5–3 {pen} |
2007–08 | പഞ്ചാബ് | സർവീസസ് | 1–0 |
2008–09 | ഗോവ | ബംഗാൾ | 4–2(pen) |
2010 | ബംഗാൾ | പഞ്ചാബ് | 2-1 |
2011 | ബംഗാൾ | മണിപ്പൂർ | 2-1 |
2012 | സർവ്വീസസ് | തമിഴ്‌നാട് | 3-2 |
2013 | സർവ്വീസസ് | കേരളം | 0–0; 4–3 {pen} |
2014 | മിസോറാം | റെയിൽവേ | 3-0 |
2015 | സർവ്വീസസ് | പഞ്ചാബ് | 0–0 (5–4 p) |
2016 | സർവ്വീസസ് | മഹാരാഷ്ട്ര | 2-1 |
2017 | പശ്ചിമ ബംഗാൾ | ഗോവ | 1-0 |
2018 | കേരളം | പശ്ചിമ ബംഗാൾ | 2–2 (4–2 p) |
2019 | സർവ്വീസസ് | പഞ്ചാബ് | 1-0 |
2022 | കേരളം | പശ്ചിമ ബംഗാൾ | 1–1 (5–4 p) |
|
2018 Kerala
വിജയികൾ/രണ്ടാംസ്ഥാനംതിരുത്തുക
ടീം | കിരീടം | രണ്ടാംസ്ഥാനം |
---|---|---|
പശ്ചിമബംഗാൾ | 32 | 14 |
പഞ്ചാബ് | 8 | 8 |
കേരളം | 7 | 8 |
സർവീസസ് | 6 | 5 |
ഗോവ | 5 | 8 |
കർണ്ണാടക | 4 | 5 |
റെയിൽവേയ്സ് | 3 | 6 |
മഹാരാഷ്ട്ര | 3 | 4 |
ആന്ധ്രപ്രദേശ് | 3 | 3 |
ബോംബേ (മഹാരാഷ്ട്ര+ഗുജറാത്ത്) | 4 | 12 |
ഡെൽഹി | 1 | 1 |
മണിപ്പൂർ | 1 | 1 |
മിസോറം | 1 | 0 |
തമിഴ് നാട് | 0 | 2 |
അവലംബംതിരുത്തുക
- ↑ 1.0 1.1 "സന്തോഷ് ട്രോഫിയുടെ ചരിത്രം". footballindia. മൂലതാളിൽ നിന്നും 2010-01-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-05-29. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "footballindia" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- Santosh Trophy Archived 2008-06-07 at the Wayback Machine. at AIFF website
- The AIFF official website
- Santosh Trophy at IndianFootball.Com - The exclusive gateway to the world of Indian football
- Indian and International Soccer Website[പ്രവർത്തിക്കാത്ത കണ്ണി]
- India page Archived 2007-10-11 at the Wayback Machine. on official AFC website