കേന്ദ്ര റിസർവ്വ് പോലീസ്

(സി.ആർ.പി.എഫ്. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഏറ്റവും വലിയ സായുധ പോലീസ് വിഭാഗമാണ് കേന്ദ്ര റിസർവ്വ് പോലീസ് (സി.ആർ.പി.എഫ്.) (Central Reserve Police Force). സി.ആർ.പി.എഫ് എന്ന ചുരുക്കപ്പേരിൽ ആണ് പൊതുവെ അറിയപ്പെടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. 1949-ലെ കേന്ദ്ര റിസർവ്വ് പോലീസ് ആക്ട് പ്രകാരം രൂപം കൊണ്ട ഈ സേനാവിഭാഗത്തിന്റെ ഇപ്പോഴത്തെ ഡയറക്ടർ ജനറൽ Dr. Sujoy Lal Thaosen IPS ആണ്. കലാപം, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, ലഹള, തിരഞ്ഞെടുപ്പ് സമയത്ത് സമാധാനം നിലനിർത്തൽ തുടങ്ങി വിവിധ സുരക്ഷാ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ പോലീസ് സേനയെ സഹായിക്കുക എന്നതാണ് സിആർപിഎഫിന്റെ പ്രധാന ലക്ഷ്യം.

കേന്ദ്ര റിസർവ്വ് പോലീസ് സേന
Central Reserve Police Force
കേന്ദ്ര റിസർവ് പോലീസ് സേനയുടെ ചിഹ്നം
കേന്ദ്ര റിസർവ് പോലീസ് സേനയുടെ ചിഹ്നം
ചുരുക്കംസി.ആർ.പി.എഫ്.
ആപ്തവാക്യംസേവനവും ആത്മാർത്ഥതയും
Service and Loyalty
ഏജൻസിയെ കുറിച്ച്
രൂപീകരിച്ചത്27 ജൂലായ്, 1939
അധികാരപരിധി
കേന്ദ്ര ഏജൻസിഇന്ത്യ
പ്രവർത്തനപരമായ അധികാരപരിധിഇന്ത്യ
ഭരണസമിതികേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഭരണഘടന
  • സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് ആക്ട്, 1949
പൊതു സ്വഭാവം
പ്രവർത്തന ഘടന
ആസ്ഥാനംന്യൂ ഡൽഹി
ഉത്തരവാദപ്പെട്ട മന്ത്രി
മേധാവി
  • Dr. Sujoy Lal Thaosen IPS, ഡയറക്ടർ ജനറൽ
മേഖലകൾ10
വെബ്സൈറ്റ്
https://crpf.gov.in

1959 ഒക്ടോബർ 21ന്‌ ലഡാക്കിൽ വച്ച്‌ എസ്‌ഐ കരൺ സിംഗിനെയും 20 സി.ആർ.പി.എഫ്‌ ഭടന്മാരെയും ചൈനീസ്‌ പട്ടാളം ആക്രമിച്ചു. 10 പേർ മരണപ്പെടുകയും ബാക്കിയുള്ളവർ തടവിൽ ആക്കപ്പെടുകയും ചെയ്തു . അക്കാരണം കൊണ്ട്‌ ഒക്ടോബർ 21 സിആർപിഎഫ്‌ ദിനം ആയി ആചരിക്കുന്നു . ഇന്ത്യയിലെ ക്രമസമാധാന നില കാത്ത്‌ സൂക്ഷിക്കാൻ ആണ്‌ സി ആർ പി എഫ്‌ കൂടുതലായി നില കൊള്ളുന്നത്‌.. തിരഞ്ഞെടുപ്പ്‌ ജോലികൾക്കും വിദേശ ദൗത്യങ്ങൾക്കും സി ആർ പി എഫ്‌ ഉപയോഗപ്പെട്ടിട്ടുണ്ട്‌.

230 ബറ്റാലിയനുകളും മറ്റ് വിവിധ യൂണിറ്റുകളും ഉള്ള സിആർപിഎഫ് ഇന്ത്യയിലെ ഏറ്റവും വലിയ അർദ്ധസൈനിക സേനയായി കണക്കാക്കപ്പെടുന്നു. തീവ്രവാദ, നക്സൽ പ്രവർത്തനങ്ങൾക്കെതിരെയും സായുധകലാപങ്ങൾ തടയുന്നതിനും പ്രതികരിക്കാൻ പ്രത്യേക വിഭാഗമായ കോബ്ര (COBRA)യും കലാപം പോലുള്ള ഗുരുതര ക്രമസമാധാന പ്രശ്നങ്ങൾ നേരിടാനായി ദ്രുതകർമ്മ സേനയും (RAF) സി.ആർ.പി.എഫ്നു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സമാധാനത്തിന്റെ പ്രതീകമായ നീല നിറത്തിലുള്ള പാറ്റേണുള്ള ഒരു വ്യതിരിക്തമായ യൂണിഫോമാണ് ദ്രുതകർമ്മ സേനക്കുള്ളത്. "സെൻസിറ്റീവ് പോലീസിംഗിനൊപ്പം മാനവികതയെ സേവിക്കുന്നു" എന്നതാണ് ദ്രുതകർമ്മ സേനയുടെ മുദ്രാവാക്യം. കോബ്രാ ബറ്റാലിയനുകൾ എല്ലാത്തരം ദുർഘടമായ ഭൂപ്രദേശങ്ങളിലും കലാപകാരികൾക്കെതിരെ ഓപ്പറേഷൻ നടത്തുന്നതിന് പരിശീലിപ്പിച്ചിരിക്കുന്നു. ഗറില്ല യുദ്ധതന്ത്രങ്ങളിലും വനത്തിൻ്റെ ഉള്ളിലുള്ള പോരാട്ടങ്ങലിലും (Jungle warfare) അവർ പ്രാവീണ്യം നേടിയിരിക്കുന്നു.

പ്രത്യേക വിഭാഗങ്ങൾ

തിരുത്തുക

ദ്രുത കർമ്മ സേന (ആർ.എ.എഫ്)

തിരുത്തുക

15 ബറ്റാലിയനുകൾ ഉള്ള സി.ആർ.പി.എഫ് ൻ്റെ പ്രത്യേക വിഭാഗം ആണ് ദ്രുതകർമ്മസേന അഥവാ റാപിഡ് ആക്ഷൻ ഫോഴ്സ് (RAF). വർഗീയ കലാപങ്ങളും അനുബന്ധ ആഭ്യന്തര കലാപങ്ങളും കൈകാര്യം ചെയ്യുന്നതിനായി 1992 ഒക്ടോബറിലാണ് ഇത് രൂപീകരിച്ചത്. ഒരു ഇൻസ്പെക്ടർ ജനറൽ (ഐ.ജി.) ആണ് ഇതിന് നേതൃത്വം നൽകുന്നത്.

പാർലമെൻ്റ് ഡ്യൂട്ടി ഗ്രൂപ്

തിരുത്തുക

പാർലമെന്റ് ഡ്യൂട്ടി ഗ്രൂപ്പ് എന്നത് പാർലമെന്റ് മന്ദിരത്തിന് സായുധ സംരക്ഷണം നൽകുന്ന സിആർപിഎഫ്ൻ്റേ പ്രത്യേക വിഭാഗം ആണ്.

സ്പെഷ്യൽ ഡ്യൂട്ടി ഗ്രൂപ്

തിരുത്തുക

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗ്, നോർത്ത് ബ്ലോക്കിലെ അദ്ദേഹത്തിന്റെ ഓഫീസ്, ഔട്ട്‌ഡോർ ചടങ്ങുകൾ എന്നിവയ്ക്ക് സുരക്ഷയൊരുക്കാൻ ചുമതലപ്പെടുത്തിയ സിആർപിഎഫിന്റെ എലൈറ്റ് ബറ്റാലിയനാണ് സ്പെഷ്യൽ ഡ്യൂട്ടി ഗ്രൂപ്പ്. ഏകദേശം 1000 പേർ ഇതിൽ ഉൾപ്പെടുന്നു.

സിആർപിഎഫിൻ്റെ നക്സൽ വിരുദ്ധ പ്രവർത്തന വിഭാഗം ആണ് കമാൻഡോ ബറ്റാലിയൻ ഫോർ റിസോലുട് ആക്ഷൻ അഥവാ കോബ്ര(CoBRA). കമാൻഡോ വിഭാഗമാണ് ഇത്. ചെറുകിട നക്സലൈറ്റ് ഗ്രൂപ്പുകളെ പിന്തുടരാനും വേട്ടയാടാനും ഇല്ലാതാക്കാനും ഈ യൂണിറ്റിന് പരിശീലനം ലഭിച്ചിട്ടുണ്ട്. നിലവിൽ 10 കോബ്ര യൂണിറ്റുകളുണ്ട്. നക്സൽ ബാധിത പ്രദേശങ്ങൾ ആയ ഛത്തീസ്ഗഢ്, ബീഹാർ, ഒഡീഷ, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഇവരെ വിന്യസിച്ചിട്ടുണ്ട്.

സംഘടന (റാങ്കുകൾ)

തിരുത്തുക

ഡയറക്ടർ ജനറൽ (DG) ആണ് സേന മേധാവി. ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥൻ ആണ് ഇദ്ദേഹം. സേനാ ആസ്ഥാനം ന്യൂ ഡൽഹിയിലാണ്.

അധികാരശ്രേണി

തിരുത്തുക
  • ഡയറക്ടർ ജനറൽ (ഐ.പി.എസ് കേഡർ) (DG)
  • സ്പെഷ്യൽ ഡയറക്ടർ ജനറൽ (SDG)
  • അഡീഷണൽ ഡയറക്ടർ ജനറൽ (ADG)
  • ഇൻസ്പെക്ടർ ജനറൽ (IG)
  • ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (DIG)
  • കമാൻഡൻ്റ് (Commandant)
  • സെക്കൻ്റ് ഇൻ കമാൻഡ്
  • ഡെപ്യൂട്ടി കമാൻഡന്റ് (DC)
  • അസിസ്റ്റൻ്റ് കമാൻഡന്റ് (AC)

കീഴുദ്ധ്യോഗസ്ഥർ

  • സുബേദാർ മേജർ (SM)
  • ഇൻസ്പെക്ടർ
  • സബ് ഇൻസ്പെക്ടർ
  • അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ
  • ഹെഡ് കോൺസ്റ്റബിൾ
  • കോൺസ്റ്റബിൾ
  കേന്ദ്ര റിസർവ്വ് പോലീസ് (CRPF)[2][3]
     
ഡയറക്ടർ ജനറൽ
-
സ്പെഷ്യൽ ഡയറക്ടർ ജനറൽ
-
അഡിഷണൽ ഡയറക്ടർ ജനറൽ
-
           
ഇൻസ്‌പെക്ടർ ജനറൽ
-
ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ
-
കമാണ്ടന്റ്
-
സെക്കന്റ്‌ ഇൻ കമാൻഡ്
-
ഡെപ്യൂട്ടി കമാണ്ടന്റ്
-
അസിസ്റ്റന്റ് കമാണ്ടന്റ്
-
Rank group Junior commissioned officers Non commissioned officer Enlisted
  കേന്ദ്ര റിസർവ്വ് പോലീസ് (CRPF)[2][3]
          ചിഹ്നമില്ല
സുബേദാർ മേജർ
-
ഇൻസ്‌പെക്ടർ
-
സബ് ഇൻസ്‌പെക്ടർ
-
അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ
-
ഹെഡ് കോൺസ്റ്റബിൾ
-
കോൺസ്റ്റബിൾ
-

ഇതും കാണുക

തിരുത്തുക
  1. സി.ആർ.പി.എഫ് ന്റെ ഔദ്യോഗിക സൈറ്റിൽ നിന്നും ശേഖരിച്ചത്.
  2. 2.0 2.1 "The Central Reserve Police Force Rules/Regulations/Scheme,1955" (PDF). 24 February 1955.
  3. 3.0 3.1 "Career Prospects". Central Reserve Police Force. Archived from the original on 23 March 2022.