പൗരസ്ത്യ കാതോലിക്കമാരുടെ പട്ടിക

വിക്കിമീഡിയ പട്ടിക താൾ

Per WP:PSEUDOHEADING fake headings should not be used in articles.

റോമാ സാമ്രാജ്യത്തിനു് പുറത്തു് ഉറഹായിലും പേർഷ്യയിലും മലങ്കരയിലും ആയി വികസിച്ച ഓർത്തഡോക്സ്‌ പൗരസ്ത്യ സഭയുടെ സാർ‍വത്രിക ആത്മീയ പരമാചാര്യനാണു് പൗരസ്ത്യ കാതോലിക്കോസ്[1].[dubious ]

ക്രിസ്തു ശിഷ്യനും പന്തിരുവരിൽ ഒരുവനുമായ തോമാശ്ലീഹായെ തങ്ങളുടെ ഒന്നാമത്തെ മേലദ്ധ്യക്ഷനായി പൌരസ്ത്യ സഭ സ്വീകരിയ്ക്കുന്നു. തോമാശ്ലീഹ അയച്ച ആദായി ക്രി പി 37-ൽ ഉറഹായിലും മാർത്തോമാ ശ്ലീഹാ ക്രി പി 52-ൽ മലങ്കരയിലും സഭ സ്ഥാപിച്ചുവെന്നു് വിശ്വസിയ്ക്കപ്പെടുന്നു. ഉറഹായിലെ സഭയുടെ പുത്രീസഭയായാണ് പേർഷ്യയിലെ സഭസ്ഥാപിതമായതു്.[dubious ]

ലോകത്തിലെ ആദ്യത്തെ ക്രൈസ്തവ രാഷ്ട്രമായി ഉറഹാ തലസ്ഥാനമായ ഒഷ്റേൻ മാറി. ഓശാന ഞായറാഴ്ച സഭ ആദ്യമായി കൊണ്ടാടിയത് ഇവിടെയായിരുന്നു. അനേകകാലത്തേയ്ക്കു് ഉറഹാ പൗരസ്ത്യ രാജ്യങ്ങളിലെ ക്രിസ്തു മതപ്രവർത്തനങ്ങളുടെ ആസ്ഥാനമായിരുന്നു. ഉറഹായെ റോമാ സാമ്രാജ്യം കീഴടക്കിയപ്പോൾ പേർ‍ഷ്യയിലെ സോലിക്യ —സ്റ്റെസിഫോൺ എന്ന ഇരട്ടനഗരം പൗരസ്ത്യസഭയുടെ ആസ്ഥാനമായിവികസിച്ചു.[അവലംബം ആവശ്യമാണ്]

ക്രി പി 410 മുതലെങ്കിലും പൗരസ്ത്യ സഭയുടെ പൊതു മെത്രാപ്പോലീത്തയെ പൗരസ്ത്യ കാതോലിക്കോസ് എന്നു് വിളിച്ചു് തുടങ്ങി. അഞ്ചാം നൂറ്റാണ്ടിൽ തന്നെ പാത്രിയർക്കീസ് എന്നും പൗരസ്ത്യ കാതോലിക്കോസിനെ വിളിയ്ക്കുന്ന പതിവുമാരംഭിച്ചു. കാതോലിക്കോസ്-പാത്രിയർക്കീസ് എന്ന പ്രയോഗവും സാധാരണയാണു്[2].[അവലംബം ആവശ്യമാണ്]

ഓർത്തഡോക്സ്‌ കക്ഷിതിരുത്തുക

ക്രി. പി. 489—543 കാലത്തു് പൗരസ്ത്യ സഭയിൽ നെസ്തോറിയ കക്ഷി ശക്തി പ്രാപിച്ചു. തെൿരീത് (തിൿരീത്തു്) നഗരത്തിൽ മാത്രമാണു് നെസ്തോറിയ കക്ഷിയുടെ സ്വാധീനം ഒരുസമയത്തുമുണ്ടാകാതിരുന്നതു്. ഓർത്തഡോക്സ്‌ കക്ഷിയ്ക്കു് മേല്പട്ടക്കാരനായിട്ടു് ഒരുസമയത്തു് ശിംഗാറിലെ കാരിസ് മെത്രാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. 543-ൽ അലക്സാന്ത്രിയൻ മാർപാപ്പ തടവറയിൽ‍ വച്ചു് എക്യമെനിക്കൽ മഹാ മേലദ്ധ്യക്ഷനായി അവരോധിച്ചയച്ച ഉറഹായുടെ യാക്കോബ് ബുർ‍ദാനയുടെ നേതൃത്വത്തിൽ ഓർത്തഡോക്സ്‌ കക്ഷി പൗരസ്ത്യ സഭയുടെ പള്ളികളുടെയും സ്ഥാപനങ്ങളുടെയും നിയന്ത്രണത്തിനുവേണ്ടി ഔദ്യോഗിക പക്ഷമായ നെസ്തോറിയ കക്ഷിയുമായി മൽസരിയ്ക്കുന്നതിൽ‍ നിന്നും പിൻ‍വാങ്ങി സമാന്തരമായി സഭ കെട്ടിപ്പടുക്കാൻ ശ്രമിച്ചു.

539-ൽ മെത്രാനായ മാർ അഹൂദേമ്മേ ബാവയെ 559ൽ ഓർത്തഡോക്സ്‌ പൗരസ്ത്യ സഭയുടെ പൊതു മഹാമേലദ്ധ്യക്ഷനായി യാക്കൂബ് ബുർ‍ദാന വാഴിച്ചു. തിൿരീത്തു് നഗരം ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ ആസ്ഥാനമായി. ഓർത്തഡോക്സ് പൗരസ്ത്യ കാതോലിക്കാസനത്തിന്റെ പ്രശസ്തിയും പ്രതാപവും ഏഴാം നൂറ്റാണ്ടിൽ മാർ മറൂസയുടെ കാലം മുതൽ 1089- ൽ തെൿരീത് സഭാകേന്ദ്രം അറബികൾ പിടിച്ചെടുക്കുന്നതുവരെ നിലനിന്നു.

ഓർത്തഡോക്സ് പൗരസ്ത്യ സഭ അംഗ സഭയായി ഉൾ‍പ്പെട്ട പുരാതന (ഓറിയന്റൽ) ഓർത്തഡോക്സ് സഭാകുടുംബത്തിലെ‍ മറ്റൊരു അംഗ സഭയായ ബൈസാന്ത്യസാമ്രാജ്യത്തിലെ അന്ത്യോക്യാ സഭയുമായുള്ള സഹകരണം പേർ‍ഷ്യയെ ബൈസാന്ത്യം (കിഴക്കൻ‍ റോമാ സാമ്രാജ്യം) കീഴടക്കിയശേഷം അതായതു് 7-ആം നൂറ്റാണ്ടു മുതൽ വർ‍ദ്ധിച്ചു വന്നു. ഒരേ വിശ്വാസവും ആരാധനാക്രമവുമുള്ള രണ്ടുസഭകളും ഒറ്റ രാഷ്ട്രീയ അതിർ‍ത്തിയ്ക്കുള്ളിലായി മാറിയപ്പോൾ പരസ്പര മൽസരമില്ലാതെ പ്രവർ‍ത്തിയ്ക്കുന്നതിനു് ചില ക്രമീകരണങ്ങളുണ്ടാക്കി. അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെയും ഓർത്തഡോക്സ് സുറിയാനി പൗരസ്ത്യ സഭയുടെയും സംയുക്ത സുന്നഹദോസു് 869 ഫെബ്രുവരിയിൽ കഫർ‍തൂത്തയിൽ‍ കൂടി രണ്ടുസഭകളും തമ്മിലുള്ള വ്യവസ്ഥാപിതമായ ബന്ധം ഉറപ്പിച്ചു. (1) ഭുമിശാസ്ത്രപരമായ അധികാരാതിർത്തിയിൽ അന്ത്യോക്യാ പാത്രിയർക്കീസും പൗരസ്ത്യ കാതോലിക്കോസും പരസ്പരം ഇടപെടാതിരിയ്ക്കുക, (2) അന്ത്യോക്യാ പാത്രിയർക്കീസിന്റെ തെരഞ്ഞെടുപ്പിനു് പൗരസ്ത്യ കാതോലിക്കോസിന്റെയും പൗരസ്ത്യ കാതോലിക്കോസിന്റെ തെരഞ്ഞെടുപ്പിനു് അന്ത്യോക്യാ പാത്രിയർക്കീസിന്റെയും അംഗീകാരം വേണം, (3) ഒരേ വേദിയിൽ അന്ത്യോക്യാ പാത്രിയർക്കീസിന് ഒന്നാം സ്ഥാനവും പൗരസ്ത്യ കാതോലിക്കോസിന് ‍ രണ്ടാം സ്ഥാനവും ആയിരിയ്ക്കും (4) പൗരസ്ത്യ കാതോലിക്കോസിനാൽ‍ മുടക്കപ്പെടുന്നവർ അന്ത്യോക്യാ പാത്രിയർക്കീസിനാലും മുടക്കപ്പെടും തുടങ്ങിയ വ്യവസ്ഥകൾ അങ്ങനെ നിലവിൽവന്നു[3].

അന്ത്യോക്യാ പാത്രിയർ‍ക്കാസനത്തിൽ പൗരസ്ത്യ കാതോലിക്കാസനം ലയിയ്ക്കുന്നുതിരുത്തുക

1089-ൽ തെൿരീത് സഭാകേന്ദ്രവും മാർ ആഹൂദെമ്മെയുടെ പള്ളിയും അറബികൾ തകർ‍ത്തു. തെൿരീതിലെ ക്രിസ്ത്യാനികൾ ചിതറി. പൗരസ്ത്യ കാതോലിക്കോസ് തന്നെ കഷ്ടിച്ചാണു് രക്ഷപ്പെട്ടതു്. പിന്നീടു് പൗരസ്ത്യ കാതോലിക്കാസനത്തിനു് സ്ഥിരമായ ആസ്ഥാനമില്ലാതായി. 1215-ൽ പൗരസ്ത്യ കാതോലിക്കോസായ മാർ ഇഗ്നാത്തിയോസ് ദാവീദ് 1222 ൽ അന്ത്യോക്യാ പാത്രിയർ‍ക്കീസായതോടെ അന്ത്യോക്യാ പാത്രിയർ‍ക്കാസനത്തിൽ പൗരസ്ത്യ കാതോലിക്കാസനം ലയിച്ചു തുടങ്ങുകയായിരുന്നു.

മത്തായിദയറയും മൂസലും 1369-ൽ മംഗോളിയർ നശിപ്പിച്ചതോടെ പൗരസ്ത്യ കാതോലിക്കാസനത്തിന്റെ നിലനില്പു് തന്നെ അപകടത്തിലായി. അന്ത്യോക്യാ പാത്രിയർ‍ക്കീസ് നിർ‍ദേശിയ്ക്കുന്നവർ‍ (നോമിനികൾ) ക്രമേണ പൗരസ്ത്യ കാതോലിക്കോസുമാരായിത്തുടങ്ങി. പൗരസ്ത്യ കാതോലിക്കോസുമാർ അന്ത്യോക്യാ പാത്രിയർ‍ക്കീസാകുന്നതും പതിവായി.

ദുർ‍ബലവും നാമമാത്രവുമായി മാറിയ പൗരസ്ത്യ കാതോലിക്കാസനത്തെ 1860-ൽ ദയർ അസ്-സഫാറാനിൽ അന്ത്യോക്യാ പാത്രിയർ‍ക്കീസ് ഇഗ്നാത്തിയോസ് യാക്കോബ് ദ്വിതീയന്റെ അദ്ധ്യക്ഷതയിൽ കൂടിയ സുന്നഹദോസു് അന്ത്യോക്യാ പാത്രിയർ‍ക്കാസനത്തിൽ ലയിപ്പിച്ചു.

പൗരസ്ത്യ കാതോലിക്കാസനം സമ്പൂർ‍ണമായി പുനരുദ്ധരിയ്ക്കുന്നുതിരുത്തുക

അങ്ങനെ ഘട്ടം ഘട്ടമായി അന്ത്യോക്യാ പാത്രിയർ‍ക്കാസനത്തിൽ ലയിച്ച പൗരസ്ത്യ കാതോലിക്കാസനത്തെ 1912-ൽ അന്ത്യോക്യാ പാത്രിയർ‍ക്കീസ് മാർ ഇഗ്നാത്തിയോസ് അബ്ദ് അൽ മിശിഹ ദ്വിതീയൻ‍ സമ്പൂർ‍ണമായി പുനരുദ്ധരിച്ചു് ഇന്ത്യൻ‍ പൗരസ്ത്യ സഭയുടെ (മലങ്കര സഭ) അധികാരം കൈമാറി. 52-ൽ‍ സ്ഥാപിതമായ മലങ്കര സഭ എന്ന ഇന്ത്യൻ‍ പൗരസ്ത്യ സഭ 4-9 നൂറ്റാണ്ടുകൾ മുതലേ പൗരസ്ത്യ കാതോലിക്കോസിന്റെ ആത്മീയ പരമാചാര്യത്വത്തെ സ്വീകരിച്ചുകൊണ്ടു് ആകമാന ക്രിസ്തീയ മുഖ്യധാരയുമായി ബന്ധപ്പെട്ടുനിന്ന (ആകമാന സഭയുടെ കൂട്ടായ്മയിൽ ഉൾ‍പ്പെട്ടു് നിന്ന) പൗരസ്ത്യ സ്വയംഭരണ സഭയായിരുന്നു.

ക്രിസ്തു ശാസ്ത്രപരമായ തർ‍ക്കങ്ങളിൽ അശ്രദ്ധരായിരുന്ന മലങ്കര സഭാനേതൃത്വം ഓർത്തഡോക്സ് കക്ഷിയുടെയും നെസ്തോറിയൻ‍ കക്ഷിയുടെയും പൗരസ്ത്യ കാതോലിക്കോസ്- പാത്രിയർ‍ക്കീസുമാരെ ഒരുപോലെയാണു് കണ്ടിരുന്നതു്. വാസ്കോഡ ഗാമ കേരളത്തിലെത്തുന്ന കാലത്തു് നെസ്തോറിയൻ പൗരസ്ത്യ കാതോലിക്കോസ്- പാത്രിയർ‍ക്കീസുമായിട്ടായിരുന്നു മലങ്കര സഭയുടെ ബന്ധം.

പറങ്കി-റോമാസഭയുടെ ആക്രമണത്തെ നേരിടാനായി ഇന്ത്യൻ‍ പൗരസ്ത്യ സഭ 1653-ൽ എപ്പിസ്കോപ്പൽ സഭാശാസ്ത്രം സ്വീകരിച്ചു. മലങ്കര സഭയുടെ പൊതുഭാര ശുശ്രൂഷകനായ ജാതിയ്ക്കു് കർത്തവ്യൻ എന്ന സ്ഥാനി മാർ‍ത്തോമ്മാ ഒന്നാമൻ എന്നപേരിൽ മലങ്കര മെത്രാപ്പോലീത്തയായി അഭിഷിക്തനായി. അതിനു് അംഗീകാരം നൽ‍കി നിലനിറുത്തിയതു് ഓർത്തഡോക്സ് പൗരസ്ത്യ കാതോലിക്കോസും അന്ത്യോക്യാ പാത്രിയർ‍ക്കീസുമായിരുന്ന മാർ ഇഗ്നാത്തിയോസ് അബ്ദ് അൽ മിശിഹ പ്രഥമൻ ആയിരുന്നു.

പൗരസ്ത്യ കാതോലിക്കാസനം അന്ത്യോക്യാ പാത്രിയർ‍ക്കാസനത്തിൽ ലയിപ്പിച്ചതിനു് ശേഷം 1876-ൽ‍ മുളന്തുരുത്തി സുന്നഹദോസു് തീരുമാനപ്രകാരം ഇന്ത്യൻ‍ പൗരസ്ത്യ സഭ അന്ത്യോക്യാ പാത്രിയർ‍ക്കാസനത്തിന്റെ കീഴിൽ ഔപചാരികമായിവന്നു. 1912-ൽ വീണ്ടും മലങ്കര സഭ പൗരസ്ത്യ കാതോലിക്കാസനത്തിന്റെ ആത്മീയ പരമാചാര്യത്വത്തിൻ കീഴിലായി. അന്നു് വട്ടശേരിൽ‍ മാർ ദീവന്നാസിയോസായിരുന്നു മലങ്കര സഭാതലവൻ‍ അഥവാ മലങ്കര മെത്രാപ്പോലീത്ത. മലങ്കര മെത്രാപ്പോലീത്ത എന്നുവിളിയ്ക്കപ്പെടുന്ന വലിയ മെത്രാപ്പോലീത്ത പ്രധാന അദ്ധ്യക്ഷനായ സ്വയംഭരണ സഭയാണു് മലങ്കര സഭ.

ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ പരമ പാത്രിയർക്കീസു്മാരിൽ ഒരാൾതിരുത്തുക

1934-ൽ ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ ഭാഗമായ മലങ്കര സഭയുടെ മഹാപ്രധാനാചാര്യനായ മലങ്കര മെത്രാപ്പോലീത്തയായിക്കൂടി അന്നത്തെ പൗരസ്ത്യ കാതോലിക്കോസിനെ തെരഞ്ഞെത്തു. അന്നു് മുതൽ മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കോസും ആയി ഒരാളെത്തന്നെ തെരഞ്ഞെടുക്കുന്ന പതിവു് തുടങ്ങി.

ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാചാര്യനായ (സുപ്രീം പോന്തിഫ്) പൗരസ്ത്യ കാതോലിക്കോസിനെ ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ പരമ പാത്രിയർക്കീസു്മാരിൽ ഒരാളായാണു് പരിഗണിയ്ക്കുന്നതു്. 1965-ലെ ആഡിസ് അബാബ സുന്നഹദോസിൽ അലക്സാന്ത്രിയാ പാപ്പയെയും (പാത്രിയർക്കീസ്) അന്ത്യോക്യാ പാത്രിയർ‍ക്കീസിനോടും ആർ‍മീനിയാ കാതോലിക്കോസുമാരോടും എത്തിയോപ്പിയാ പാത്രിയർ‍ക്കീസിനോടും ഒപ്പം പൗരസ്ത്യ കാതോലിക്കോസ് മാർ ഔഗേൻ പ്രഥമൻ‍ ബാവയും പങ്കെടുത്തു.

പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവയാണു് ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കോസ്. മലങ്കര സഭയുടെ പൊതുഭാര ശുശ്രൂഷകനായ ജാതിയ്ക്കു് കർത്തവ്യൻ എന്ന സ്ഥാനി മലങ്കര മെത്രാപ്പോലീത്ത എന്നു് അറിയപ്പെട്ടുതുടങ്ങിയതിനുശേഷമുള്ള 21-ആമത്തെ മലങ്കര മെത്രാപ്പോലീത്തയുമാണു് ഈ ബാവ.

115 ഓളം പൗരസ്ത്യ കാതോലിക്കമാരാണിതുവരെ ഉണ്ടായിട്ടുള്ളതു്.[4] എന്നാൽ കാതോലിക്കമാരുടെ പട്ടിക ഔദ്യോഗികമായി ഒന്നുംതന്നെ നിലവിലില്ല. മാർ സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവയ്ക്കു് സമർ‍പ്പിച്ച പട്ടികയാണ്‌ ഇവിടെ നൽകിയിരിക്കുന്നത് അതു് പ്രകാരം ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ 109-ആമത് പ്രാമാണിക പൗരസ്ത്യ കാതോലിക്കയാണ്.

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. The Indian Orthodox Church An Overview, Dr. paulos Mar Gregorios, Sophia publications, Delhi,1982
  2. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാചരിത്രം ജോർ‍ജ് വറുഗീസ് മദ്രാസ് 1993
  3. ഹൂദായ കാനോൻ, പരിഭാഷകൻ കോനാട്ട് അബ്രാഹം മല്പാൻ എം ഒസി പബ്ലിക്കേഷൻ‍സ് 1974
  4. 1963-ലെ മനോരമ ഇയർ‍ ബുക്കിൽ പ്രസിദ്ധീകരിച്ച പട്ടിക പരിഷ്കരിച്ചു് മലങ്കരസഭാദീപം എന്നഒരു സ്വതന്ത്ര ദ്വൈ വാരിക പ്രസിദ്ധീകരിച്ചതും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വിശ്വാസസംരക്ഷകൻ മാസിക 2010 നവം 15-ഡി. 14 ലക്കത്തിൽ‍ പുനഃപ്രസിദ്ധീകരിച്ചതുമായ പട്ടികയിൽ 91പേരുകളാണുള്ളതു്.അതിലെ പേരുകൾ ചിലതു് തെറ്റും അനധികൃത കാതോലിക്കമാരെ ഉൾ‍പ്പെടുത്തിയതുമാണു്