സുറിയാനി ഓർത്തഡോക്സ്‌ സഭ

(സുറിയാനി ഓർത്തഡോക്സ് സഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുറിയാനി ഓർത്തഡോക്സ്‌ സഭ എന്നത്‌ ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലെ ഒരു സ്വയശീർഷക സഭയാണ്‌.ആംഗലേയത്തിൽ: Syriac Orthodox Church of Antioch. അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ്‌ സഭ, ക്രി.വ. മുപ്പത്തിനാലിൽ ശ്ലീഹന്മാരുടെ തലവനായ പത്രോസ്‌ സ്ഥാപിച്ചു[അവലംബം ആവശ്യമാണ്]. കേരളത്തിലുൾപ്പടെ ലോകമെമ്പാടും അനുയായികളുള്ള ഈ സഭയുടെ ആസ്ഥാനം ഇപ്പോൾ സിറിയയിലെ ദമസ്ക്കോസിലാണ്‌. ക്രിസ്തു സംസാരിച്ച ഭാഷയായ അരമായഭാഷയുടെ പ്രാദേശിക ഭാഷാരൂപമായ പാശ്ചാത്യ സുറിയാനിയാണ്‌ ഈ സഭയുടെ ഔദ്യോഗിക ഭാഷ. സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കുർബാന ഈ ഭാഷയിൽത്തന്നെയാണ്‌ നിർവഹിക്കപ്പെടുന്നത് ഈ സഭയുടെ ഔദ്യോഗിക നാമം സുറിയാനിയിൽ "ഇദ്തോ സുറിയൊയ്‌ തോ ത്രീശൈ ശുബ്‌ ഹോ" എന്നാണ്‌.

അന്ത്യോക്യൻ സുറിയാനി ഓർത്തഡോക്സ് സഭ
സഭാ തലവൻ:
പരിശുദ്ധ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ്‌ ബാവ
സ്ഥാപകൻ പത്രോസ് ശ്ലീഹാ
ഔദ്യോഗിക ഭാഷ പാശ്ചാത്യ സുറിയാനി
വിഭാഗം ഓറിയന്റൽ ഓർത്തഡോക്സ് സഭ
ആസ്ഥാനം ദമാസ്കസ്
തലവന്റെ സ്ഥാനപ്പേര് അന്ത്യോഖ്യായുടേയും കിഴക്കൊക്കെയുടേയും പാത്രിയർക്കീസ്
അദ്യത്തെ പാത്രിയാർക്കീസ് പത്രോസ് ശ്ലീഹാ
പ്രാദേശിക കാതോലിക്ക
അംഗസംഖ്യ സിറിയയിൽ 500,000, മറ്റ് മദ്ധ്യപൗരസ്ത്യ പ്രദേശങളിൽ 100,000,പാശ്ചാത്യ യൂറോപ്പിൽ 100,000, സ്വീഡനിൽ 200,000, വടക്കെ അമേരിക്കയിൽ 150,000, തെക്കൻ അമേരിക്കയിൽ, ഇന്ത്യയിൽ 1,50,000
പൌരസ്ത്യ ക്രിസ്തീയത
Santisima virgen consolacion turin.jpg
ഓർത്തഡോൿസ്‌ സഭകൾ  · പൗരസ്ത്യം
സൂനഹദോസുകൾ  · സഭാപിളർപ്പുകൾ
പൗരസ്ത്യ ക്രിസ്തീയത
പൗരസ്ത്യ കത്തോലിക്കാ സഭകൾ
ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ
ബൈസാന്ത്യ ഓർത്തഡോക്സ് സഭ
കിഴക്കൻ സഭകൾ
മലങ്കര മാർത്തോമ്മാ സുറിയാനി സഭ
മലബാർ സ്വതന്ത്ര സുറിയാനി സഭ
ദൈവ ശാസ്ത്രം
പൗരസ്ത്യ ദൈവവിജ്ഞാനീയം
ക്രിസ്തു വിജ്ഞാനീയം
ത്രിത്വം  · ദൈവമാതാവ്
ആരാധനാക്രമങ്ങൾ
വിശുദ്ധ ഗ്രന്ഥം
പഴയ നിയമം  · പുതിയനിയമം
അപ്പോസ്തോലിക പിതാക്കൻമാരുടെ ലേഖനങ്ങൾ
പാശ്ചാത്യ ക്രിസ്തീയത
റോമൻ കത്തോലിക്കാ സഭ  · നവീകരണ സഭകൾ
ക്രിസ്തുമത വിഭാഗങ്ങൾ

പേര്തിരുത്തുക

സുറിയാനി ഓർത്തോഡോക്കോസ് സഭയുടെ ഔദ്യോഗിക ഭാഷ സുറിയാനിയാണ്, ആയതിനാൽ ഈ സഭയെ ''സുറിയാനി സഭ'' എന്ന് അഭിസംബോധന ചെയ്യുന്നു. എ. ഡി 518 ൽ സേവേറിയോസ് പാത്രിയർക്കിസ് ബാവ കല്ക്കിദോൻ സുന്നഹദോസിനു ശേഷം നാടുകടത്തപ്പെടുകയും, കുറേയധികംനാൾ സഭക്ക് തലവനില്ലാതെ മുൻപോട്ടു പോവുകയുമുണ്ടായി എന്നാൽ ഈ സമയത്ത് യാക്കോബ് ബുർദാന സുറിയാനി സഭയുടെ ഉയിർത്തെഴുന്നേൽപ്പിനായി ശ്രമിക്കുകയും ചെയ്തു അതിനാൽ ഈ സഭയെ ''യാക്കോബായ സഭ'' എന്നും അഭിസംബോധന ചെയുന്നു. എ. ഡി 2000 മുതൽ വിശുദ്ധ സുന്നഹദോസിനു ശേഷം ഈ സഭയെ ഔദ്യോഗികമായി ''സുറിയാനി ഓർത്തോഡോക്സ് സഭ'' എന്ന് അഭിസംബോധന ചെയുന്നു.

ആഗോള സഭതിരുത്തുക

സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ അന്ത്യോക്യാ പാത്രിയാർക്കീസ്‌ ആണ്‌. സഭയുടെ ഇപ്പോഴത്തെ പരമാദ്ധ്യക്ഷൻ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ്‌ ബാവായാണ്‌. ഇദ്ദേഹം 2014 മെയ്‌ പതിനാലാം തിയതിയാണ്‌ സഭാതലവനായി സ്ഥാനാരോഹണം ചെയ്യപ്പെട്ടത്‌. ഇപ്പോൾ സഭക്ക്‌ 26 അതിഭദ്രാസനങ്ങളും 11 പാത്രിയർക്കാ പ്രതിനിധി ഭരണകേന്ദ്രങ്ങളും ഉണ്ട്‌. കണക്കുകളനുസരിച്ച്‌ ലോകമെമ്പാടുമായി 55,00,000 അംഗങ്ങളുണ്ട്‌. ഇതിൽ 35,00,000 അംഗങ്ങളും ഭാരതീയരാണ്‌.[അവലംബം ആവശ്യമാണ്]

സഭാ തലസ്ഥാനംതിരുത്തുക

സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ തലസ്ഥാനം ക്രി.വ. 518 വരെ അന്ത്യോഖ്യയിൽ ആയിരുന്നു. എന്നാൽ ഇത് മത പീഡനങ്ങളാലും മറ്റ് പല കാരണങ്ങളാലും മെസപ്പൊട്ടോമിയയിലെ പല ദയറാകളിലേക്കും മാറ്റി സ്ഥാപിക്കപ്പെടുകയുണ്ടായി. ഇത് പതിമൂന്നാം നൂറ്റാണ്ടിൽ തുർക്കിയിലെ മർദീനടുത്തുള്ള ദയർ അൽ-സഫ്രാനിലേക്ക് മാറ്റപ്പെടുകയുണ്ടായി. [അവലംബം ആവശ്യമാണ്] അവിടെ നിന്ന് 1959-ഇൽ ഇപ്പോൾ തലസ്ഥാനമായിരിക്കുന്ന ദമാസ്ക്കസിലേക്ക് മാറ്റുകയുണ്ടായി. ഇപ്പോൾ സിറിയയിലെ രാഷ്ട്രിയ പ്രശ്നങ്ങളാൽ പ. പാത്രിയർക്കിസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ ലബനോനിൽ താമസിച്ചുവരുന്നു.

ചരിത്രംതിരുത്തുക

 
മദ്ധ്യകാലത്തെ സുറിയാനി ഓർത്തഡോക്സ് ഭദ്രാസനങ്ങൾ
  പലസ്തീൻ
  സിറിയ
  ലെബനോൻ, സൈപ്രസ്
  കിലിക്യ
  കപ്പദോക്കിയ
  ആമിദ്, ആർസുൻ
  കോമജീൻ
  ഉർഹോയി
  മർദീൻ, തൂർ അബ്ദീൻ

റോമാ സാമ്രാജ്യത്തിന്റെ മൂന്ന് തലസ്ഥാനങ്ങളിൽ ഒന്നും പുരാതന സിറിയയുടെ തലസ്ഥാനവും ആയ അന്ത്യോക്യായിലെ സഭയുടെ പിന്തുടർച്ചക്കാരാണ് ഇന്നത്തെ സുറിയാനി ഓർത്തഡോക്സ് സഭയുടെ അംഗങ്ങൾ. ഈ നഗരത്തിൽ സുവിശേഷം അറിയിച്ചത് യഹൂദരുടെ പീഡനകാലത്തിന് ശേഷം യെരുശലേമിൽ നിന്ന് ഓടിപ്പോന്ന ക്രിസ്തുവിന്റെ ശിഷ്യർ തന്നെയാണ്. വി. സ്തേഫാനോസിന്റെ രക്തസാക്ഷിത്വ മരണ ശേഷം പൗലോസും ബർന്നബാസും അന്ത്യോക്യ സന്ദർശിച്ചു. ഇവർ ഏകദേശം ഒരു വർഷക്കാലം ഇവിടെ താമസിച്ച് സുവിശേഷം അറിയിച്ചു. ഇത് പത്രോസ് ഇവിടെ വന്ന് സുവിശേഷം അറിയിക്കുകയും തന്റെ സിംഹാസനം സ്ഥാപിക്കുകയും ചെയ്തതിന് ശേഷം ആണ്. [[1]

യാക്കോബായ സഭതിരുത്തുക

യാക്കോബായ എന്ന സുറിയാനി വാക്കിനർത്ഥം യാക്കോബ് ബുർദാനയുടെ സഭ എന്നാണ്. യാക്കോബായ സഭ എന്ന പ്രയോഗം സാധാരണയായി സുറിയാനി ഓർത്തഡോക്സ് സഭയെ വിളിച്ചു വരുന്ന പേരാണ്. ഈ പ്രയോഗം ഇപ്പോൾ കേരളത്തീൽ മാത്രമാണ് ഉപയോഗിച്ച് വരുന്നത്. [2]ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പൗരസ്ത്യ സഭാദ്ധ്യക്ഷനായിരുന്നു യാക്കോബ് ബുർദാന.[3] [4]

കേരളത്തിലെ സഭതിരുത്തുക

കാതോലിക്കാ പ്രാദേശിക മേലദ്ധ്യക്ഷനായുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും, പാത്രിയർക്കീസ് നേരിട്ടു് ഭരിയ്ക്കുന്ന സിംഹാസനപ്പള്ളികളും പൗരസ്ത്യ സുവിശേഷ സമാജം,ക്നാനായ ഭദ്രാസനം,വിശാല ഇന്ത്യൻ അതിരൂപത തുടങ്ങിയവയും ചേർന്നതാണു് സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കേരള ഘടകം.പരിശുദ്ധ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ്‌ ബാവയുടെ പരമാദ്ധ്യക്ഷതയിലുള്ള സുറിയാനി ഓർത്തഡോക്സ് സഭയുടെ മലങ്കര അതിഭദ്രാസനമാണ്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക തലവന്റെ ഔദ്യോഗിക നാമം പൗരസ്ത്യ കാതോലിക്കായെന്നാണ്. ഇപ്പോഴത്തെ കാതോലിക്ക ശ്രേഷ്ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവ 2002-ലാണ് വാഴിയ്ക്കപ്പെട്ടതു്.

അവലംബംതിരുത്തുക

 1. മുൻ ലേഖനം
 2. http://en.wikipedia.org/wiki/Syriac_Orthodox_Church
 3. http://members.tripod.com/~Berchmans/heresy.html
 4. http://www.newadvent.org/cathen/02282a.htm

പുറമേയ്ക്കുള്ള കണ്ണികൾതിരുത്തുക

 1. യാക്കോബായ സുറിയാനി സഭ.ഓർഗ്
 2. യാക്കോബായ സുറിയാനി സഭയുടെ വാർത്താ വെബ്സൈറ്റ്
 3. യാക്കോബായ ഓൺലൈൻ ക്മ്മ്യൂണിറ്റി
 4. സുറിയാനി സഭയുടെ അനൌദ്ദ്യോഗിക വെബ്സൈറ്റ്
 5. നിരണം ഭദ്രാസന വെബ്സൈറ്റ്
 6. കോട്ടയം ഭദ്രാസന വെബ്സൈറ്റ്
 7. കോച്ചി ഭദ്രാസന വെബ്സൈറ്റ്
 8. കോല്ലം ഭദ്രാസന വെബ്സൈറ്റ്
 9. ഇടുക്കി ഭദ്രാസന വെബ്സൈറ്റ്
 10. മൈലാപ്പൂർ ഭദ്രാസന വെബ്സൈറ്റ്
 11. മലബാർ ഭദ്രാസന വെബ്സൈറ്റ്
 12. ഡൽഹി ഭദ്രാസന വെബ്സൈറ്റ്
 13. സെമിനാരി വെബ്സൈറ്റ്
 14. യൂത്ത് അസോസിയേഷൻ വെബ്സൈറ്റ്
 15. മാവേലിക്കര പടിയോല
 16. പ. പരുമല തിരുമേനിയുടെ(ഗീവർഗ്ഗീസ് മോർ ഗ്രീഗോറിയോസ്) ശൽമൂസ
 17. വൈദികരുടെ വസ്ത്രധാരണം
 18. ബസേലിയോസ് പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവായുടെ സ്മാരക വെബ്സൈറ്റ്
 19. ആമേരിക്കൻ ഭദ്രാസന വെബ്സൈറ്റ്
 20. വിശ്വാസ സംരക്ഷകൻ(ദ്വൈവാരിക)
 21. മലങ്കര അസ്സോസിയേഷൻ

പുറമേയ്ക്കുള്ള കണ്ണികൾ (പള്ളികൾ)തിരുത്തുക

 1. ചെന്നിത്തല ഹോറേബ് പള്ളി
 2. ചേപ്പാട് കോച്ചുപള്ളി
 3. മഞ്ഞിനിക്കര ബാവായുടെ സ്മാരക വെബ്സൈറ്റ്
 4. മഞ്ഞിനിക്കര ദയറായുടെ വെബ്സൈറ്റ്
 5. പാണംപടി പള്ളി
 6. ചെങ്ങരി പള്ളി
 7. ലണ്ടൻ പള്ളി

സംപ്രേഷണ നിലയങ്ങൾതിരുത്തുക

 1. സൂബോറോ ടി.വി[1]
 2. ജെ.എസ്.സി. ന്യൂസ്[2]
 3. റേഡിയോ മലങ്കര
 4. മലങ്കര വിഷൻ


 1. johannes. "Home" (ഭാഷ: ജർമ്മൻ). ശേഖരിച്ചത് 2020-08-09.
 2. "JSC News | The Official News Portal of Holy Jacobite Syrian Christian Church". ശേഖരിച്ചത് 2020-08-09.