നീലൻ
പ്രമുഖ മലയാള മാധ്യമ പ്രവർത്തകനും സിനിമ-നാടകസംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ് നീലൻ എന്നറിയപ്പെടുന്ന എം.പി. നീലകണ്ഠൻ (ജനനം : 11 സെപ്റ്റംബർ 1949).
ജീവിതരേഖ
തിരുത്തുകഭരത് അവാർഡ് ജേതാവും സാമൂഹിക പരിഷ്കർത്താവുമായിരുന്ന പ്രേംജിയുടെയും ആര്യ അന്തർജനത്തിന്റെയും മകനായി 1949 സെപ്റ്റംബർ 11-ന് തൃശ്ശൂരിൽ ജനിച്ചു. അന്തരിച്ച നടൻ കെ.പി.എ.സി. പ്രേമചന്ദ്രൻ, ഹരീന്ദ്രനാഥൻ, ഇന്ദുചൂഡൻ, സതി എന്നിവരാണ് സഹോദരങ്ങൾ. തൃശ്ശൂർ എക്സ്‌പ്രസ്സ് ദിനപത്രത്തിൽ 23 വർഷം പ്രവർത്തിച്ചു. 13 വർഷം ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ദൃശ്യകല മാസികയുടെയും തൃശ്ശൂരിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെയും സജീവ പ്രവർത്തകനായിരുന്നു. സിനിമ-നാടകസംബന്ധിയായ ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അച്ഛനെക്കുറിച്ചെഴുതിയ അച്ഛൻ എന്ന കൃതി 2002ൽ കേരളസാഹിത്യ അക്കാദമി അവാർഡു നേടി. മികച്ച ടെലിവിഷൻ ഡോക്യുമെന്ററിക്കുള്ള സംസ്ഥാനസർക്കാർ അവാർഡ് രണ്ടുതവണ നേടിയിട്ടുണ്ട്. ഇപ്പോൾ അമൃത ടി.വി.യുടെ ചീഫ് എക്സിക്യുട്ടീവ് എഡിറ്ററാണ് നീലൻ.[1]
കൃതികൾ
തിരുത്തുക- കാഴ്ചയുടെ വെളിവ്[അവലംബം ആവശ്യമാണ്]
- അച്ഛൻ
പുരസ്കാരങ്ങൾ
തിരുത്തുക- കേരളസാഹിത്യ അക്കാദമി പുരസ്കാരം (2002)[2]
- മികച്ച ടെലിവിഷൻ ഡോക്യുമെന്ററിക്കുള്ള സംസ്ഥാനസർക്കാർ അവാർഡ് (2 തവണ)
- മികച്ച ചലച്ചിത്രസംബന്ധിയായ ലേഖനത്തിനുള്ള സംസ്ഥാന പുരസ്കാരം(2011)[3][പ്രവർത്തിക്കാത്ത കണ്ണി]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-26. Retrieved 2013-05-24.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-28. Retrieved 2012-07-19.
- ↑ http://www.indiavisiontv.com/2012/07/19/95030.html