കറന്റ് ബുക്സ്
മലയാളത്തിലെ ഒരു പ്രസിദ്ധ പുസ്തക പ്രസാധകരാണ് കറന്റ് ബുക്സ്[1]. 1952 ൽ ജോസഫ് മുണ്ടശ്ശേരിയുടെ പുത്രൻ 'തോമസ് മുണ്ടശ്ശേരി' ആണ് ഈ പ്രസിദ്ധീകരണശാല സ്ഥാപിച്ചത്. മലയാളത്തിലെ പ്രസിദ്ധരായ ഒട്ടുമിക്ക എഴുത്തുകാരുടെയും പുസ്തകങ്ങൾ ഈ സ്ഥാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്[2][3].
കറന്റ് ബുക്സ് | |
---|---|
Status | സജീവം |
സ്ഥാപിതം | 1952 |
സ്ഥാപക(ൻ/ർ) | തോമസ് മുണ്ടശ്ശേരി |
സ്വരാജ്യം | India |
ആസ്ഥാനം | തൃശ്ശൂർ |
ഒഫീഷ്യൽ വെബ്‌സൈറ്റ് | www |
ചരിത്രം
തിരുത്തുക1952 ലാണ് കറന്റ് ബുക്സ് പ്രവർത്തനമാരമ്പിച്ചത്. തൃശ്ശൂർ സ്വരാജ് റൗണ്ടിൽ സ്ഥിതിചെയ്തിരുന്ന കെട്ടിടത്തിലായിരുന്നു തുടക്കം ഈ സ്ഥാപനത്തിന്റെ സാനിധ്യത്താൽ ഈ സ്ഥലം 'കറന്റ് മൂല' എന്നറിയപ്പെട്ടു. ഈ സ്ഥാപനം മലയാളത്തിലെ പ്രസിദ്ധരായ പല എഴുത്തുകാരുടെയും സമാഗമ സ്ഥലമായിരുന്നു. മലയാളത്തിലെ പ്രസിദ്ധ ആക്ഷേപഹാസ്യ എഴുത്തുകാരനായിരുന്ന വി.കെ.എൻ 'കറന്റ് മൂല' എന്നതിനെ 'കരണ്ട് മൂല'(കരണ്ട് = വൈദ്യുതി എന്ന അർതഥത്തിൽ) എന്നാണ് വിളിച്ചിരുന്നത്. ആദ്യം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിന്നും മാറി പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. അന്തർദേശീയ തലത്തിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളും കറന്റ് ബുക്ക്സ് സ്വന്തം പുസ്തകശാലകളിലൂടെ വിൽക്കുന്നുണ്ട്[3].
അവലംബം
തിരുത്തുക- ↑ "Book exhibition begins in Thrissur". ദ ഹിന്ദു ഓൺലൈൻ. 25 നവംബർ 2008. Archived from the original on 16 ഫെബ്രുവരി 2018. Retrieved 16 ഫെബ്രുവരി 2018.
- ↑ "പുഴ.കോം മലയാള പുസ്തകപ്രസാധകരുടെ ലിസ്റ്റ്". Archived from the original on 6 August 2017.
- ↑ 3.0 3.1 "Thrissur mourns its 'electric' corner". ദ ടൈംസ് ഓഫ് ഇന്ത്യ ഓൺലൈൻ. 23 September 2011. Archived from the original on 4 January 2017. Retrieved 16 ഫെബ്രുവരി 2018.