ആർ.ജെ ഷാൻ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ മലയാളം ക്രൈം ത്രില്ലർ ചലചിത്രമാണ് പാപ്പൻ.[1] ചിത്രത്തിൽ ടൈറ്റിൽ റോളിൽ സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നു. നീത പിള്ള, ഗോകുൽ സുരേഷ്, ആശാ ശരത്, നൈല ഉഷ, കനിഹ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മാതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് നിർവഹിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. 2022 ജൂലൈ 29ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തു.[2] നിരൂപകരിൽ നിന്ന് നല്ല അവലോകനങ്ങൾ നേടുകയും ഒരു ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രമായി മാറുകയും ചെയ്തു. [3]

പാപ്പൻ
സംവിധാനംജോഷി
നിർമ്മാണംഗോകുലം ഗോപാലൻ
ഡേവിഡ് കച്ചാപ്പള്ളി
Raaffi Mathirra
സ്റ്റുഡിയോശ്രീ ഗോകുലം മൂവീസ്
David Kachappilly Productions
Iffaar Media
വിതരണംഡ്രീം ബിഗ് ഫിലിംസ് (India)
Phars Films (GCC)
ദൈർഘ്യം169 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

പരിസരം തിരുത്തുക

ദീർഘനാളായി തുടരുന്ന ഒരു കൊലപാതകക്കേസ് അന്വേഷിക്കുന്നതിനായി എത്തുന്ന കരസേനയിൽ നിന്ന് സ്വമേധയാ വിരമിച്ച ഉദ്യോഗസ്ഥനായ എബ്രഹാം മാത്യു മാത്തന്റെയും മകളുടെയും കഥയാണ് ചിത്രം പറയുന്നത്.

അഭിനേതാക്കൾ തിരുത്തുക

റിലീസ് തിരുത്തുക

തീയേറ്റർ തിരുത്തുക

2022 ജൂലൈ 29 ന് പാപ്പൻ തീയേറ്ററുകളിൽ റിലീസ് ചെയ്തു.

ഹോം മീഡിയ തിരുത്തുക

ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സീ5 ഏറ്റെടുക്കുകയും 2022 സെപ്റ്റംബർ 7 മുതൽ സ്ട്രീമിംഗ് ആരംഭിക്കുകയും ചെയ്തു. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സീ കേരളം സ്വന്തമാക്കി.

ബോക്സ് ഓഫീസ് തിരുത്തുക

ആദ്യം കേരളത്തിൽ മാത്രം റിലീസ് ചെയ്ത ചിത്രം 20 ദിവസം കൊണ്ട് 50 കോടിയിലധികം കളക്ഷൻ നേടി.

ചിത്രീകരണം തിരുത്തുക

2021 ഫെബ്രുവരി 14 ന്, സുരേഷ് ഗോപി തന്റെ 252-ാമത്[4] സംരംഭത്തിനായി സംവിധായകൻ ജോഷിയുമായി കൈകോർക്കുമെന്ന് പ്രഖ്യാപിച്ചു. എഴുത്തുകാരൻ ആർജെ ഷാൻ, ഛായാഗ്രാഹകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീതസംവിധായകൻ ജേക്സ് ബിജോയ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.[5] പാപ്പൻ എന്ന ഔദ്യോഗിക തലക്കെട്ട് അടുത്ത ദിവസം പോസ്റ്ററോടെ പ്രഖ്യാപിച്ചു. ലേഖകൻ പറയുന്നതനുസരിച്ച് ഇതൊരു കുടുംബ പശ്ചാത്തലമുള്ള ചിത്രമാണ്. [6]

നൈല ഉഷയാണ് നായികയായി അഭിനയിച്ചത്. സണ്ണി വെയ്ൻ, നീത പിള്ള, ഗോകുൽ സുരേഷ്, കനിഹ, ആശാ ശരത് എന്നിവരും ചിത്രത്തിന്റെ ഭാഗമാകാൻ ഒപ്പുവച്ചു. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.[7] അഭിനേതാക്കളിൽ ചന്തുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ എന്നിവരും ഉൾപ്പെടുന്നു.[6] ജുവൽ മേരി ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. [8] ഈ ചിത്രത്തിൽ ഒരു സമകാലിക നർത്തകിയുടെ വേഷം താൻ അവതരിപ്പിക്കുന്നുവെന്ന് നടി ദയാന ഹമീദ് സ്ഥിരീകരിച്ചു.[9] ചിത്രത്തിൽ ഗോപിയുടെ സഹോദരിയായാണ് കനിഹ എത്തുന്നത്. [10]

പ്രധാന ചിത്രീകരണം 2021 മാർച്ച് 5 ന് കാഞ്ഞിരപ്പള്ളിയിൽ ആരംഭിച്ചു.[11] അതേ ദിവസം തന്നെ സോൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള തന്റെ കഥാപാത്രത്തിന്റെ ചിത്രം ഗോപി പങ്കുവച്ചു. 2021 മാർച്ച് 10 ന് ഷൂട്ടിംഗിനിടെ ന്യുമോണിയ ബാധിച്ച് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[12] തുടർന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ, 2021 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും പ്രചാരണം ആരംഭിക്കുകയും ചെയ്തു.[13] തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം സിനിമയുടെ സെറ്റിൽ വീണ്ടും ജോയിൻ ചെയ്തു.[14]

അവലംബങ്ങൾ തിരുത്തുക

  1. "Suresh Gopi to reunite with Joshiy for Paapan". The New Indian Express. Retrieved 2021-03-06.
  2. "Suresh Gopi's Paappan, Directed by Joshiy, Out in Theatres". News 18. Retrieved 2022-07-29.
  3. Nagarajan, Saraswathy (2022-07-30). "'Paappan' movie review: Suresh Gopi and Neeta Pillai shine in Joshiy's crime thriller". The Hindu (in Indian English). ISSN 0971-751X. Retrieved 2022-07-30.
  4. "Suresh Gopi, Kaniha start shooting for 'Paappan'". Mathrubhumi. Archived from the original on 2021-03-06. Retrieved 2021-03-06.
  5. "Joshiy to direct Suresh Gopi". Sify. Retrieved 2021-03-06.
  6. 6.0 6.1 "Suresh Gopi's 'Paappan,' helmed by Joshiy is a family-based movie, says RJ Shaan". The Times of India. Retrieved 2021-03-06.
  7. "Suresh Gopi plays Abraham Mathew Mathan in 'Paappan'; the Joshiy's directorial goes on floors!". The Times of India. Retrieved 2021-03-06.
  8. "Jewel Mary to do a cameo in 'Paappan'". The Times of India. Retrieved 2021-03-06.
  9. "Dayyana Hameed plays a dancer in Joshiy's 'Paappan'". The Times of India. Retrieved 2021-08-12.
  10. "Kaniha is paired with Suresh Gopi in Joshiy's Paappan, a decade after Christian Brothers". The Times of India. Retrieved 2021-03-09.
  11. "Suresh Gopi starrer 'Paappan' starts rolling". Sify. Retrieved 2021-03-06.
  12. "Suresh Gopi hospitalised due to pneumonia amidst candidate selection". Mathrubhumi. Retrieved 2021-04-07.
  13. "Suresh Gopito commencecampaign soon". The Times of India. Retrieved 2021-04-07.
  14. "Suresh Gopi is back in action as he starts shooting for 'Paappan'". The Times of India. Retrieved 2021-04-07.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പാപ്പൻ&oldid=3990087" എന്ന താളിൽനിന്ന് ശേഖരിച്ചത്