തെന്നല ബാലകൃഷ്ണപിള്ള
കെപിസിസിയുടെ മുൻ പ്രസിഡൻറും മുൻ രാജ്യസഭാംഗവും കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമാണ് തെന്നല ജി. ബാലകൃഷ്ണപിള്ള (ജനനം : 11 മാർച്ച് 1931)[3][1]
തെന്നല ബാലകൃഷ്ണപിള്ള | |
---|---|
കെ.പി.സി.സി. പ്രസിഡണ്ട് | |
പദവിയിൽ | |
ഓഫീസിൽ 2004-2005, 1998-2001 [1] | |
മുൻഗാമി | പി.പി. തങ്കച്ചൻ |
പിൻഗാമി | രമേശ് ചെന്നിത്തല |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | [2] ശൂരനാട്, കൊല്ലം ജില്ല | മാർച്ച് 11, 1931
ദേശീയത | ഇന്ത്യ |
ജോലി | പൊതുപ്രവർത്തകൻ |
ജീവിതരേഖ
തിരുത്തുകകൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശൂരനാട് ഗ്രാമത്തിൽ തെന്നല എൻ.ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാർച്ച് പതിനൊന്നിന് ജനിച്ചു. തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബി.എസ്.സി യിൽ ബിരുദം നേടി പഠനം പൂർത്തിയാക്കി.[4]
രാഷ്ട്രീയ ജീവിതം
തിരുത്തുകകോൺഗ്രസിൻ്റെ പുളിക്കുളം വാർഡ് കമ്മറ്റി പ്രസിഡൻറായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേയും പ്രസിഡൻറായും പ്രവർത്തിച്ചു. പിന്നീട് കൊല്ലം ഡി.സി.സിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. 1962 മുതൽ കെപിസിസി അംഗമാണ്. 1977-ലും 1982-ലും അടൂരിൽ നിന്ന് നിയമസഭാംഗമായി. 1967, 1980, 1987 വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സഹകരണ മേഖലയിലെ പ്രധാന നേതാവായി ഉയർന്നു വന്ന തെന്നല കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡൻറായും സംസ്ഥാന സഹകരണ ബാങ്കിൻ്റെയും പ്രസിഡൻറായും പ്രവർത്തിച്ചു.[5]
പ്രധാന പദവികളിൽ
- 1977-1980, 1982-1987 നിയമസഭാംഗം അടൂർ
- 1981-1992 കെ.പി.സി.സി.ജനറൽ സെക്രട്ടറി
- 1991-1992, 1992-1998, 2003-2009 രാജ്യസഭാംഗം
- 1998-2001, 2004-2005 കെ.പി.സി.സി പ്രസിഡൻറ്
കെ.പി.സി.സി പ്രസിഡൻറ്
തിരുത്തുക1998-ൽ സ്ഥാനമൊഴിഞ്ഞ വയലാർ രവിയ്ക്ക് പകരമായാണ് തെന്നല ആദ്യമായി കെ.പി.സി.സി പ്രസിഡൻറാകുന്നത്. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ് വൻ വിജയം നേടി. പിന്നീട് 2001-ൽ കെ.മുരളീധരന് വേണ്ടി ഇദ്ദേഹം അധ്യക്ഷ പദവി ഒഴിഞ്ഞു. 2004-ൽ കെ. മുരളീധരൻ എ.കെ. ആൻ്റണി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായതിനെ തുടർന്ന് താത്കാലിക പ്രസിഡൻറായിരുന്ന പി.പി. തങ്കച്ചന് പകരക്കാരനായി വീണ്ടും കെ.പി.സി.സിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട തെന്നല ബാലകൃഷ്ണപിള്ള രമേശ് ചെന്നിത്തലയെ ഹൈക്കമാൻഡ് പുതിയ പ്രസിഡൻ്റായി നിയമിച്ച 2005 വരെ ആ സ്ഥാനത്ത് തുടർന്നു.[6]
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1987 | അടൂർ നിയമസഭാമണ്ഡലം | ആർ. ഉണ്ണികൃഷ്ണൻ പിള്ള | സി.പി.എം., എൽ.ഡി.എഫ്. | തെന്നല ബാലകൃഷ്ണപിള്ള | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1982 | അടൂർ നിയമസഭാമണ്ഡലം | തെന്നല ബാലകൃഷ്ണപിള്ള | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സി.പി. കരുണാകരൻ പിള്ള | സി.പി.എം., എൽ.ഡി.എഫ്. |
1977 | അടൂർ നിയമസഭാമണ്ഡലം | തെന്നല ബാലകൃഷ്ണപിള്ള | കോൺഗ്രസ് (ഐ.) | മാത്യു മുതലാളി | കെ.സി.പി. |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Congress replaces Kerala unit chief". Rediff.com. 23 June 2004. Retrieved 9 May 2010.
- ↑ "തെന്നല ബാലകൃഷ്ണ പിള്ള". കേരള നിയമസഭ. Retrieved 2013 ജൂൺ 1.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Members of Parliament in Rajya Sabha". keralagovernment.com. Retrieved 9 May 2010.
- ↑ https://www.manoramaonline.com/district-news/kollam/2020/02/19/kollam-thennala-balakrishnan-90th-birthday.html
- ↑ http://sasthamcotta.com/item/thennala-g-balakrishna-pillai/
- ↑ https://www.onmanorama.com/kerala/top-news/2020/02/26/thennala-balakrishna-pillai-kpcc-90-birthday.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-06.