രാജ്കുമാർ സേതുപതി

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

രാജ്കുമാർ സേതുപതി ദക്ഷിണേന്ത്യൻ ഭാഷകളിൽ അഭിനയിച്ചിരുന്ന ഒരു നടനാണ്. 50 ലധികം മലയാള സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എം. ഭാസ്‌കർ സംവിധാനം ചെയ്ത[1] സൂലം എന്ന തമിഴ് ചിത്രത്തിലൂടെ അദ്ദേഹം ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുകയും തുടർന്ന് 1981 ൽ മലയാള ചിത്രമായ തൃഷ്ണയിൽ മമ്മൂട്ടിയോടൊപ്പം പ്രത്യക്ഷപ്പെടുകയും ചെയ്തു. 1982 ൽ പി. വേണു സംവിധാനം ചെയ്ത രാജ എന്ന മലയാള സിനിമയിൽ നായകനായി അഭിനയിച്ചു. മേനക നായികയായ താളം തെറ്റിയ താരാട്ട് ശ്രദ്ധേയമായ സിനിമയാണ്. മലയാളത്തിൽ ഒരു കാലത്ത് പ്രധാന റൊമാൻ്റിക് നായകനായിരുന്നു ഇദ്ദേഹം.

രാജ്കുമാർ സേതുപതി
ജനനം (1954-07-21) 21 ജൂലൈ 1954  (70 വയസ്സ്)
സജീവ കാലം1980–1988
2013-ഇപ്പോള്)
ജീവിതപങ്കാളി(കൾ)ശ്രീപ്രിയ
(1988-ഇപ്പോള്)
കുട്ടികൾസ്നേഹ, നാഗാർജുൻ
മാതാപിതാക്ക(ൾ)ഷൺമുഖ രാജേശ്വര സേതുപതി, ലീലാരാണി

പശ്ചാത്തലം

തിരുത്തുക

ചെന്നൈയിലെ ഒരു രാജകുടുംബത്തിലാണ് രാജ്കുമാർ ജനിച്ചത്. നിർമ്മാതാവ് ഷൺമുഖ രാജേശ്വര സേതുപതിയുടെയും ലീലാറാണിയുടെയും പുത്രനാണ് അദ്ദേഹം. തമിഴ് നടി ലത അദ്ദേഹത്തിന്റെ മൂത്ത സഹോദരിയാണ്. സൗത്ത് ഇന്ത്യ ഫിലിം ചേമ്പേഴ്‌സിൽ 2 വർഷത്തെ അഭിനയ പരിശീലന ക്ലാസുകൾ അദ്ദേഹം പൂർത്തിയാക്കിയിരുന്നു.

1988 ൽ തമിഴ് ചലച്ചിത്ര നടി ശ്രീപ്രിയയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് സ്നേഹ, നാഗാർജുന എന്നിങ്ങനെ രണ്ടു കുട്ടികളാണുള്ളത്. 2013 ൽ രാജ്കുമാർ നിർമ്മിച്ച മാലിനി 22 പാലയംകോട്ടൈ എന്ന തമിഴ് ചിത്രം അദ്ദേഹത്തിന്റെ പത്നി ശ്രീപ്രിയയാണ് സംവിധാനം ചെയ്തത്.

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
  • ആയിരം പൂക്കൾ മലരട്ടും (1986)
  • ചെയിൻ ജയപാൽ (1985)
  • കാശ്മീർ കാതലി (1983)
  • ഉൺമൈകൾ (1983)
  • അൻബുല്ല രജനീകാന്ത്
  • (1984)
  • വില്ലിയനൂർ മാതാ
  • (1983)
  • സൂലം (1980)
  • ഉച്ചക്കട്ടo (1980)
  • കാദൽ പരിസു (1987)
  • മാനസ വീണ (1984)

നിർമ്മാതാവ്

തിരുത്തുക
  • Malini 22 Palayamkottai (2013)
  • പാപനാശം (film) (2015)
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-10-14. Retrieved 2019-10-08.
"https://ml.wikipedia.org/w/index.php?title=രാജ്കുമാർ_സേതുപതി&oldid=3642897" എന്ന താളിൽനിന്ന് ശേഖരിച്ചത്