സ്വപ്ന
സ്വപ്ന ഖന്ന 1980 കളിലും 1990 കളിലും തെലുഗു, തമിഴ്, മലയാളം, ബോളിവുഡ് ചിത്രങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന തെന്നിന്ത്യൻ നടിയാണ്. യഥാർത്ഥ പേരായ മഞ്ജരി ദോഡിയയിൽ നിന്ന് സ്വപ്ന ഖന്ന എന്ന പേരിലേയ്ക്കുള്ള മാറ്റം നടത്തിയത് സംവിധായകൻ അനിൽ ശർമ ആയിരുന്നു.[1][2]
1981 ൽ "ടിക് ടിക് ടിക" എന്ന ഭാരതിരാജ ചിത്രത്തിൽ കമലാഹാസനോടൊപ്പം അഭിനയിച്ചുകൊണ്ടാണ് സ്വപ്ന ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.[3] ഇടയ്ക്കിടെ അവർ തേരി മെഹർബാനിയാൻ, ഡാക് ബംഗ്ല, ഹുക്കുമത്, ഇസത്ദാർ, ജനം സേ പെഹ്‍ലെ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും മുഖം കാട്ടിയിരുന്നു. ആദിത്യ പഞ്ചോളി നായകനായി അഭിനയിച്ച ഖ്വാദിൽ (1988) എന്ന ചിത്രത്തിൽ സ്വപ്ന അതിഥി വേഷത്തിലെത്തിയിരുന്നു.
1993 ൽ വിവാഹിതയായ ശേഷം അവർ സിനിമാ രംഗത്തു നിന്ന് പിൻവാങ്ങുകയും നിലവിൽ ഭർത്താവ് രാമൻ ഖന്നയുമായി ചേർന്ന് സാംഗ്നി എന്റർടെയ്ൻമെന്റു് എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ചേർന്ന് പ്രവർത്തിക്കുകയും വിദേശത്ത് ബോളിവുഡ്, ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് പരിപാടികളും മറ്റും സംഘടിപ്പിക്കുകയും ചെയ്യുന്നു. "ഷാം-ഇ-റൻഗീൻ", "ഡ്രീംഗേർസ് ഓഫ് ബോളിവുഡ്" തുടങ്ങിയ ഷോകളിൽ ചിലത് ലോകവ്യാപകമായി അരങ്ങേറിയിട്ടുണ്ട്. ഇതോടൊപ്പം മുംബൈയിലെ കർജാറ്റിൽ 'ദ ബ്രൂക്ക് അറ്റ് ഖന്നാസ്' എന്ന പേരിൽ ഒരു റിസോർട്ടും നടത്തുന്നു.
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകകന്നട
തിരുത്തുക- സ്വപ്ന (1981) : സ്വപ്ന
തമിഴ്
തിരുത്തുക- ഇരുപത്തി നാലു മണി നേരം (1984)
- ടിക് ടിക് ടിക് (1981)
- നെല്ലിക്കാനി (1980)
തെലുങ്ക്
തിരുത്തുക- സ്വപ്ന (1981) : സ്വപ്ന
- പാർവ്വതി പരമേശ്വരലു (1981)
- ബില്ല രങ്ക (1982)
- Kokilamma (1983)
- കാഞ്ചന ഗംഗ (1984) : ഗംഗ
- സംസാരം O സംഗീതം (1984)
ഹിന്ദി
തിരുത്തുക- Guda (2003)
- Kis Kaam Ke Yeh Rishte (1995)
- Janam Se Pehle (1994)
- Zindagi Ek Juaa (1992) - Sapna Bhatnagar
- Umar 55 Ki Dil Bachpan Ka (1992) - Bharti
- Swarg Jaisaa Ghar (1991)
- Kurbaan (1991)
- Farishtay (1991) - Gayatri
- Izzatdaar (1990) - Sonu
- Sachché Ká Bol-Bálá (1989) - Zarina
- Tujhe Nahin Chhodunga (1989)
- Aage Ki Soch (1988)
- Qatil (1988) - Kamla
- Dak Bangla (1987) - Sapna/Princess Sapna
- Dacait (1987)
- Hukumat (1987)
- Patton Ki Baazi (1986) - Mona
- Haqeeqat (1985) - Kusum
- Teri Meherbaniyan (1985) - Sharda Devi
- Ek Din Bahu Ka (1983)
മലയാളം
തിരുത്തുക- കടത്തനാടൻ അമ്പാടി (1990)
- പ്രേമലേഖനം (1985)....സാറാമ്മ തോമസ്
- ജീവൻറെ ജീവൻ (1985)
- അങ്ങാടിക്കപ്പുറത്ത് (1985).... ഷേർലി
- വികടകവി (1984)
- സ്വന്തമെവിടെ ബന്ധമെവിടെ (1984) ....ഉഷ
- ഉയരങ്ങളിൽ (1984)....പത്മ
- ബുള്ളറ്റ് (1984) .... ജൂലി
- ആയിരം അഭിലാഷങ്ങൾ (1984)
- മിനിമോൾ വത്തിക്കാനിൽ (1984) .... ഡെയ്സി
- ജീവിതം (1984) .... Renuka
- ഭൂകമ്പം (1983) .... നിഷ
- അസുരൻ (1983)
- Paalam (1983)
- പ്രേനസീറിനെ കാണ്മാനില്ല (1983)....Pappi
- Guru Dakshina (1983)
- യുദ്ധം (1983)
- ശേഷം കാഴ്ച്ചയിൽ (1983) .... എലിസബത്ത്
- ഒന്നു ചിരിക്കൂ (1983) .... രോഹിണി മേനോൻ
- മോർച്ചറി (1983)...... സിന്ധു
- വരൻമാരെ ആവശ്യമുണ്ട് (1982) .... പപ്പി
- ഇന്നല്ലെങ്കിൽ നാളെ (1982) .... വിധു
- ഒരു തിര പിന്നെയും തിര (1982)
- ചമ്പൽക്കാട് (1982)..... സബിത
- പോസ്റ്റ് മോർട്ടം (1982) .... Alice
- അങ്കച്ചമയം (1982) ....Malla
- വെളിച്ചം വിതറുന്ന പെൺകുട്ടി (1982) .... ആഷ
- Panchajanyam (1982) .... ഇന്ദിര
- ദ്രോഹി (1982)
- അഹിംസ (1981).... രാധ
- ഇവൻ ഒരു സിംഹം (1982)
- മരുപ്പച്ച (1982) .... സ്വപ്ന
- ജോൺ ജാഫർ ജനാർദ്ദനൻ (1982) .... സോഫിയ
- ചിരിയോ ചിരി (1982) .... സേതുഭായി തമ്പുരാട്ടി
- ശ്രീ അയ്യപ്പനും വാവരും (1982) .... ഭവാനി
- തൃഷ്ണ (1981)...ജയശ്രീ
- സ്വർണ്ണപ്പക്ഷികൾ (1981)
- സംഘർഷം (1981).... സന്ധ്യ
- അടിമച്ചങ്ങല (1981)
അവലംബം
തിരുത്തുക- ↑ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Swapna
- ↑ Maiden name: Manjari Dhody[1]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-06-25. Retrieved 2017-10-31.