മല്ലിക സുകുമാരൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

സുകുമാരൻ എന്ന മലയാളചലച്ചിത്രനടന്റെ ഭാര്യയും, ചലച്ചിത്ര-സീരിയൽ നടിയും ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നീ ചലച്ചിത്രനടന്മാരുടെ മാതാവുമാണ്‌ മല്ലിക സുകുമാരൻ.

മല്ലിക സുകുമാരൻ
Mallika Sukumaran.png
മല്ലിക സുകുമാരൻ
തൊഴിൽചലച്ചിത്ര-സീരിയൽ അഭിനേതാവ്
സജീവ കാലം1974-ഇതുവരെ
ജീവിതപങ്കാളി(കൾ)സുകുമാരൻ, ജഗതി ശ്രീകുമാർ
കുട്ടികൾഇന്ദ്രജിത്ത് സുകുമാരൻ, പൃഥ്വിരാജ്

ജീവിതരേഖതിരുത്തുക

1974-ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന അരവിന്ദന്റെ ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് മല്ലികയുടെ അഭിനയജീവിതത്തിന്റെ തുടക്കം.[1]. സുകുമാരനുമായുള്ള വിവാഹശേഷം മല്ലിക അഭിനയരംഗം വിട്ടു. സുകുമാരന്റെ മരണശേഷം മല്ലിക തന്റെ അഭിനയജീവിതം പുനരാരംഭിച്ചു.

കെ.കെ. രാജീവ് സം‌വിധാനം ചെയ്ത പെയ്തൊഴിയാതെ എന്ന ടെലിവിഷൻ പരമ്പരയാണ് മല്ലികയുടെ തിരിച്ചുവരവിലെ ആദ്യ അഭിനയസം‌രംഭം. ഈ സീരിയലിൽ തന്റെ കൂടെ അഭിനയിച്ച പൂർണ്ണിമ പിന്നീട് മല്ലികയുടെ മകനായ ഇന്ദ്രജിത്തിന്റെ വധുവായി. വളയം, സ്നേഹദൂരം, സ്ത്രീ ഒരു സാന്ത്വനം, പൊരുത്തം എന്നിവയാണ് മല്ലികയുടെ പ്രധാനപ്പെട്ട പരമ്പരകൾ. അമേരിക്കൻ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിന് മല്ലികയ്ക്ക് ഫിലിം-ടി.വി. ക്രിട്ടിക്സ് അവാർഡ് ലഭിക്കുകയുണ്ടായി.[1]

രാജസേനൻ സംവിധാനം ചെയ്ത മേഘസന്ദേശം എന്ന സിനിമയിലൂടെ മല്ലിക സിനിമയിലേയ്ക്ക് തിരിച്ച് വന്നു. സുരേഷ് ഗോപി ആയിരുന്നു ഈ സിനിമയിലെ നായകൻ. തുടർന്ന് രഞ്ജിത്തിന്റെ അമ്മക്കിളിക്കൂടിലും ശക്തമായ ഒരു കഥാപാത്രത്തെ മല്ലിക അവതരിപ്പിക്കുകയുണ്ടായി. ചോട്ട മുംബൈ, തിരക്കഥ, കലണ്ടർ, ഇവർ വിവാഹിതരായാൽ എന്നിവയാണ് മല്ലികയുടെ മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങൾ.

സീമാൻ സം‌വിധാനം ചെയ്ത മാധവൻ ചിത്രം വാഴ്തുക്കളിലൂടെ മല്ലിക തമിഴിലും അരങ്ങേറ്റം കുറിച്ചു.[2]

സിനിമകൾതിരുത്തുക

  • ഇവർ വിവാഹിതരായാൽ (2009)
  • കലണ്ടർ (2009)
  • തിരക്കഥ (2008)
  • ചോട്ട മുംബൈ (2007)
  • അമ്മക്കിളിക്കൂട് (2003)
  • മേഘസന്ദേശം (2001) . പഞ്ചവർണ്ണതത്ത

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 :: Mallika Sukumaran mother of Prithviraj South Indian Bold Actor malayalam, tamil, movie, cinema
  2. Mallika Sukumaran debuts in Tamil

പുറമേയ്ക്കുള്ള കണ്ണികൾതിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മല്ലിക സുകുമാരൻ

"https://ml.wikipedia.org/w/index.php?title=മല്ലിക_സുകുമാരൻ&oldid=3540342" എന്ന താളിൽനിന്ന് ശേഖരിച്ചത്