കെ.ടി. അച്യുതൻ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും മുൻ മന്ത്രിയുമായിരുന്നു കെ.ടി. അച്യുതൻ (ആംഗലേയം : K.T. Achuthan) [1]. കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി തൊഴിൽ വകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം അര നൂറ്റാണ്ടു കാലത്തോളം കേരള രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്നു. ദേശീയ പ്രസ്ഥാനത്തിൽകൂടി സജീവ രാഷ്ട്രിയത്തിൽ കടന്നുവന്ന അദ്ദേഹം അഭിഭാഷകാനായിരിക്കെ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറംഗമായിരുന്നു. പിൽക്കാലത്ത് സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ട് നിന്ന് എസ്.എൻ.ഡി.പി.യുടെ പ്രവർത്തനങ്ങളിൽ സജീവമായി. ശ്രീനാരയാണ ഗുരുവുമായി അദ്ദേഹത്തിന്റെ കുടുംബത്തിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്[2].

കെ.ടി. അച്യുതൻ
KT ACHUTHAN.gif
കേരളത്തിന്റെ ഗതാഗതം, തൊഴിൽ വകുപ്പ് മന്ത്രി
ഓഫീസിൽ
മാർച്ച് 12 1960 – സെപ്റ്റംബർ 10 1964
മുൻഗാമിടി.വി. തോമസ്
പിൻഗാമിഇ.കെ. ഇമ്പിച്ചി ബാവ, മത്തായി മാഞ്ഞൂരാൻ
ലോക്സഭാംഗം
ഓഫീസിൽ
ഏപ്രിൽ 17 1952 – ഏപ്രിൽ 4 1957
മണ്ഡലംകൊടുങ്ങല്ലൂർ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമികെ.എസ്. അച്യുതൻ
പിൻഗാമിടി.കെ. കൃഷ്ണൻ
മണ്ഡലംനാട്ടിക
വ്യക്തിഗത വിവരങ്ങൾ
ജനനം(1911-04-00)ഏപ്രിൽ , 1911
മരണംജനുവരി 8, 1999(1999-01-08) (പ്രായം 87)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളി(കൾ)സാവിത്രി
കുട്ടികൾനാല് മകൻ, മൂന്ന് മകൾ
മാതാപിതാക്കൾ
  • തെയ്യൻ വൈദ്യർ (അച്ഛൻ)
  • മാധവി (അമ്മ)
As of ജൂൺ 15, 2020
ഉറവിടം: നിയമസഭ

ജീവിത രേഖതിരുത്തുക

തെയ്യൻ വൈദ്യരുടേയും മാധവിയുടേയും മകനായി 1911 ഏപ്രിലിൽ ജനിച്ചു. സാവിത്രിയാണ് ഭാര്യ, കുട്ടികൾ മൂന്ന് ആണും മൂന്ന് പെണ്ണും. 1999 ജനുവരി 8-ന് അന്തരിച്ചു.

വഹിച്ച പദവികൾതിരുത്തുക

  • 26-9-1962 to 10-9-1964 : ആർ. ശങ്കറിന്റെ മന്ത്രിസഭയിലെ ഗതാഗത-തൊഴിൽ വകുപ്പ് മന്ത്രി
  • 22-2-1960 to 26-9-1962 : പട്ടം താണുപിള്ള മന്ത്രിസഭയിൽ ഗതാഗത-തൊഴിൽ വകുപ്പ് മന്ത്രി
  • 1949 - 1951 : തിരു-കൊച്ചി സ്റ്റേറ്റ് അസംബ്ലി അംഗം
  • 1943 - 1949 : കൊച്ചി സ്റ്റേറ്റ് ലജിസ്ലേറ്റീവ് അസംബ്ലി അംഗം
  • കൊച്ചിൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രടറി
  • ഇരിങ്ങാലക്കുട നഗരസഭ അംഗം

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1960 നാട്ടിക നിയമസഭാമണ്ഡലം കെ.ടി. അച്യുതൻ കോൺഗ്രസ് (ഐ.) ടി.കെ. രാമൻ സി.പി.ഐ.
1952*(1) കൊടുങ്ങല്ലൂർ ലോ‌ക്‌സഭാമണ്ഡലം കെ.ടി. അച്യുതൻ കോൺഗ്രസ് (ഐ.) ജോർജ് ചടയമുറി സ്വതന്ത്ര സ്ഥാനാർത്ഥി

കുറിപ്പ്.

  • (1) ഒന്നാം ലോക്‌സഭ 1951 ലാണെങ്കിലും തിരുകൊച്ചി സംസ്ഥാനത്തുള്ള കൊടുങ്ങല്ലൂർ ലോക്‌സഭാമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടന്നത് 27 മാർച്ച് 1952 ലാണ്

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-10-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-12-28.
  2. "Members - Kerala Legislature". ശേഖരിച്ചത് 2021-05-27.
  3. http://www.ceo.kerala.gov.in/electionhistory.html
  4. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=കെ.ടി._അച്യുതൻ&oldid=3629072" എന്ന താളിൽനിന്ന് ശേഖരിച്ചത്