ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം
ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം | |
---|---|
Concepts | |
Shruti · Swara · Alankar · രാഗം | |
Tala · ഘരാന · Thaat | |
Instruments | |
Indian musical instruments | |
Genres | |
Dhrupad · Dhamar · ഖയാൽ · Tarana | |
Thumri · Dadra · Qawwali · ഗസൽ | |
ഥാട്ടുകൾ | |
Bilaval · Khamaj · Kafi · Asavari · Bhairav | |
Bhairavi · Todi · Purvi · Marwa · Kalyan |
ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം ഇന്ത്യയുടെ തനതു ശാസ്ത്രീയ സംഗീത പദ്ധതികളിലൊന്നാണ്. പതിമൂന്ന്-പതിനാലാം നൂറ്റാണ്ടുകളിൽ വടക്കേ ഇന്ത്യയിലെ രാജ സദസ്സുകളിലാണ് ഈ സംഗീത രൂപം പുഷ്ടി പ്രാപിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. തെക്കേ ഇന്ത്യയിലെ ശാസ്ത്രീയ സംഗീത രൂപമായ കർണാടക സംഗീതം പോലെ തന്നെ ഹിന്ദുസ്ഥാനിയും രാഗം, താളം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ ഉൽഭവത്തിനു പിന്നിൽ വിവിധ മതങ്ങളുടെ അനുഷ്ഠാന സംഗീതം കാരണമായിട്ടുണ്ട്. വൈദിക സംഗീതത്തിനു പുറമെ പേഴ്സ്യൻ സംഗീതത്തിന്റെ സ്വാധീനവും ഹിന്ദുസ്ഥാനിയിൽ പ്രകടമാണ്. ഇന്ത്യക്കു പുറമെ, പാകിസ്താൻ , ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഹിന്ദുസ്ഥാനി സംഗീതവും അതിന്റെ അവാന്തര വിഭാഗങ്ങളും പ്രചാരത്തിലുണ്ട്.
ഈ സംഗീതശാഖയെ രൂപപ്പെടുത്തുന്നതിൽ പേർഷ്യൻ,അഫ്‌ഗാൻ,മുഗൾ സംഗീതവഴികളും സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന സംഗീതരീതിയിൽ ഇത്തരം ഇസ്ലാമികസ്വാധീനം ഇഴുകിച്ചേർന്നാണ് ഹിന്ദുസ്ഥാനി സംഗീതശാഖ രൂപമെടുത്തത്[1].
ഹിന്ദുസ്ഥാനി സംഗീതം ആദിമസംഗീതം, ഫോക്‌സംഗീതം, പോപ്പുലർ സംഗീതം, ആരാധനാ സംഗീതം, ആർട് മ്യൂസിക് എന്നീ 5 വിഭാഗങ്ങളിലായാണ് പറയപ്പെടുന്നത്.ശാസ്ത്രീയസംഗീതത്തിൽ ദേശഭേദങ്ങളാലും ആലാപനശൈലീഭേദങ്ങളാലും നിരവധി ഉൾപ്പിരിവുകൾ ഉണ്ട്. 50തരത്തിലുള്ള ശൈലികൾ അവകാശപ്പെടുന്നു.ധ്രുപദ്, ഖയാൽ, ചതുരംഗ്, തരാന, അഷ്ടപദി തുടങ്ങിയവ.
ധ്രുപദ്
തിരുത്തുകഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും പഴയ രൂപമാണ് ധ്രുപദ്. ക്ഷേത്രസംഗീതത്തിൻറെ സ്വഭാവത്തിലാണ് ധ്രുപദിൻറെ ആലാപനരീതി പതിമൂന്നാം നൂറ്റാണ്ടിൽ ആണ് ധ്രുപദ് രൂപപ്പെട്ടത്. ഗ്വാളിയാറിലെ രാജാവായ മാൻസിംഗ് തോമറിൻറെ രാജസദസിലെ സംഗീതജ്ഞരാണ് ധ്രുപദ് രൂപപെടുത്തിയത് എന്നാണ് സംഗീതചരിത്രകാരന്മാരുടെ നിഗമനം. ദേവി ദേവന്മാരെ സ്തുതിച്ചുകൊണ്ടുള്ള കൃതികളാണ് ധ്രുപദിൽ കൂടുതലും. ധ്രുവനക്ഷത്രം പോലെ ഇളക്കമില്ലാത്തത് , നേരത്തെ തീരുമാനിച്ചുറപ്പിച്ച പദം എന്നൊക്കെയാണ് ധ്രുപദിൻറെ അർഥം. തംബുരു, പഖവാജ്, തുടങ്ങിയ സംഗീത ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് പുരുഷന്മാർ മാത്രമാണ് ആദ്യകാലത്ത് ധ്രുപദ് അവതരിപ്പിച്ചിരുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് സംസ്കൃതത്തിൽ എഴുതപ്പെട്ട കാവ്യങ്ങൾ ആയിരുന്നു കൂടുതലും ആലപിച്ചിരുന്നത് .എന്നാൽ , പിന്നീട് കിഴക്കൻ ഭാരതത്തിൽ പ്രചാരമുണ്ടായിരുന്ന ബ്രജ് എന്ന സംസാരഭാഷയിലും കൃതികളുണ്ടായി. ഭാരതം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പൌരാണിക കാലം മുതൽ പ്രചാരത്തിലുണ്ടായിരുന്ന തന്ത്രിവാദ്യമാണ് രുദ്രവീണ.
തരാന
തിരുത്തുകകച്ചേരികളുടെ അവസാനം പാടുന്ന വികാരപരമായ ഗാനരൂപം ആണിത്.ഒരു പ്രത്യേകഭാവം പകരാനായി താളാത്മകമായ ബോലുകൾ അടങ്ങിയ വരികളാണിതിൽ ഉണ്ടാവുക.കർണാടകസംഗീതത്തിലെ തില്ലാനയോട് ഇതിനെ ഉപമിയ്ക്കാം.
ഖയാൽ
തിരുത്തുകചിന്ത എന്നർത്ഥം വരുന്ന പദമാണ് ഖയാൽ. വികാരപരത കൂടുതലുള്ള ശൈലിയാണിത്. രണ്ടുവരി മുതൽ എട്ടുവരി വരെയുള്ള കൃതികൾക്ക് വ്യക്തമായ ഈണം നൽകിയാണ് ഇത് അവതരിപ്പിയ്ക്കുന്നത്. നിരവധി വാദങ്ങൾ ഇതിന്റെ ഉത്‌ഭവത്തെ പറ്റി നിലനിൽക്കുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ അമീർ ഖുസ്രൊ ആണ് ഇതിന്റെ ആചാര്യൻ എന്ന് വിശ്വസിയ്ക്കുന്നു. ധ്രുപദ് ശൈലിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടിട്ടുണ്ട്. സ്വതന്ത്രമായ ആലാപനശൈലിയും ഗായകന്റെ ഇഷ്ടത്തിന് ആ ഗാനത്തെ അല്ലെങ്കിൽ രാഗത്തെ മൂടികൂട്ടുവാൻ കഴിയുന്ന രീതിയിൽ ആയിരിക്കും ഖയാൽ ആലപിക്കുക.
ഗസൽ
തിരുത്തുകഅറബി കവിതകളിൽ നിന്നുമാണ് ഗസലിന്റെ ഉത്‌ഭവം. ഇറാനിൽ നിന്നും പത്താം ശതകത്തിൽ പേർഷ്യ സ്വീകരിച്ച കവിതാരൂപമാണ് ഖസീദ. ഖസീദയിൽ നിന്നുമാണ് ഗസൽ വളർന്നത്. ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഭാരതത്തിൽ ഗസലിന്റെ പ്രവേശം. ഈ ശാഖയ്ക്ക് സംഭാവനകൾ നൽകിയതിൽ പ്രമുഖൻ അമീർ ഖുസ്രു ആണ്. ശോകപ്രണയത്തിനാണ് ഇതിൽ മുൻതൂക്കം. ഭാരതത്തിൽ ഉറുദുവിലും കശ്മീരി ഭാഷയിലും ഗസൽ രചന നടന്നിട്ടുണ്ട്. ഗസൽ കവിതാരൂപത്തിൽ നിന്നും മാറി ഒരു സംഗീതമെന നിലയിൽ വളരുന്നത് 18,19 നൂറ്റാണ്ടുകളിലാണ്. ഈരടികളിൽ പാടുന്നവയാണ് ഗസലുകൾ. ആദ്യത്തെ ഈരടിയ്ക്ക് മത്‌ല എന്ന് പറയുന്നു. അവസാന ഈരടിയ്ക്ക് മഖ്ത എന്നും. ഹിന്ദി ചലച്ചിത്ര ഗാനശാഖ ഗസലിനു ജനങ്ങൾക്കിടയിൽ പ്രചരിയ്ക്കാനുള്ള അവസരം നൽകി. ബീഗം അഖ്തർ, നൂർജഹാൻ, കെ.എൽ. സൈഗാൾ, മുഹമ്മദ് റഫി, മെഹ്ദി ഹസൻ, ജഗ്ജീത് സിങ്, ഗുലാം അലി, ഫരീദാ ഖാനും, ഇക്ബാൽ ബാനോ, തലത് മഹ്മൂദ്, മുന്നി ബീഗം, പങ്കജ് ഉദാസ്, തലത് അസീസ്, ചിത്രാ സിംഗ് എന്നിവർ ഈ രംഗത്തെ പ്രമുഖരാണ്.
കാല്പനികതയ്ക്ക് പ്രാധാന്യം നൽകി ബ്രജ്‌ഭാഷയിൽ എഴുതപ്പെടുന്നവയാണ് ഠുമ്രി ഗാനങ്ങൾ. മൂന്ന് തരത്തിൽ ഇത് വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പഞ്ചാബി, ലഖ്നൗ, പൂരബ് അംഗ് ഠുമ്രി എന്നിങ്ങനെ. നൃത്തത്തിന്റെ അകമ്പടിയോടേയാണ് ആദ്യകാലങ്ങളിൽ ഇത് അവതരിപ്പിച്ചിരുന്നത്. ശോഭ ഗുർത്തു, ബഡേ ഗുലാം അലിഖാൻ, ഗിരിജ ദേവി, ചന്നുലാൽ മിശ്ര എന്നിവർ പ്രശസ്ത ഠുമ്രി ഗായകരാണ്.
ടപ്പ
തിരുത്തുകപഞ്ചാബിയും ഹിന്ദിയും കൂടിക്കലർന്ന ഭാഷയിലുള്ള ഒരു ലഘുശാസ്ത്രീയരൂപമാണിത്. ഒട്ടകയോട്ടക്കാരുടെ നാടോടി സംഗീതത്തിൽ നിന്നാണിതിന്റെ പിറവി എന്നു കരുതുന്നു. ഗ്വാളിയോർ ഘരാനയുമായി ബന്ധപ്പെട്ട വിഭാഗമാണിത്. കുമാർ ഗന്ധർവ്വ ഈ വിഭാഗത്തെ വികസിപ്പിച്ചെടുക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട്.
ഒരു ഗായകൻ പാടുകയും മറ്റുള്ളവർ കൈകൊട്ടിക്കൊണ്ട് അതു ഏറ്റുപാടുകയും ചെയ്യുന്ന രീതിയാണിത്. ഉസ്താദ് നുസ്രത്ത് ഫത്തേ അലി ഖാൻ ഈ രംഗത്ത് പ്രമുഖനായിരുന്ന ഗായകനായിരുന്നു.
അവലംബം
തിരുത്തുക- ↑ സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 102. ISBN 81-7130-993-3.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)