മാർ ഔഗേൻ കുര്യാക്കോസ്
കിഴക്കിന്റെ അസ്സീറിയൻ സഭയുടെ ഇന്ത്യൻ മെത്രാസന പ്രവിശ്യ ആയ കൽദായ സുറിയാനി സഭയുടെ അദ്ധ്യക്ഷനായ മെത്രാപ്പോലീത്തയാണ് മാർ ഔഗേൻ കുര്യാക്കോസ്.[1][2][3]
മാർ ഔഗേൻ കുര്യാക്കോസ് മെത്രാപ്പോലീത്ത | |
---|---|
അഖിലേന്ത്യയുടെ മെത്രാപ്പോലീത്ത ഇന്ത്യയുടെയും ദക്ഷിണ അറേബ്യയുടെയും മെത്രാപ്പോലീത്ത | |
സഭ | അസ്സീറിയൻ പൗരസ്ത്യ സഭ |
അതിരൂപത | ഇന്ത്യയും യു. എ. ഇ.യും |
മുൻഗാമി | മാർ അപ്രേം മൂക്കൻ[4] |
പദവി | മെത്രാപ്പോലീത്ത |
വ്യക്തി വിവരങ്ങൾ | |
ഭവനം | മെത്രാപ്പോലീത്തൻ പാലസ്, തൃശ്ശൂർ, ഇന്ത്യ |
ജീവചരിത്രം
തിരുത്തുകതൃശ്ശൂർ ജില്ലയിലെ മരോട്ടിച്ചാലിലെ വെള്ളാനിക്കോട് എന്ന സ്ഥലത്ത് പച്ചാമ്പറമ്പിൽ പൗലോസ്, അച്ചാമ്മ എന്നിവരുടെ മകനായി 1974 മെയ് 21നാണ് ഔഗേൻ കുര്യാക്കോസ് ജനിച്ചത്. മരോട്ടിച്ചാൽ മാർ മത്തായി ശ്ലീഹാ പള്ളിയിലെ ഇടവകാംഗം ആയിരുന്ന ഇദ്ദേഹം ചെറുപ്പം മുതൽക്കേ സഭാ പ്രവർത്തനത്തിൽ തത്പരനായിരുന്നു. 1989-ൽ ഹൈസ്കൂൾ പഠനം പൂർത്തിയാക്കി സെമിനാരിയിൽ ചേർന്ന് 6 വർഷം (1989 - 1995) അവിടെ താമസിച്ചു. അവിടെ വെച്ച് കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം (ബി.എ) കരസ്ഥമാക്കി. തുടർന്ന് വൈദിക പഠനത്തിനായി മുളന്തുരുത്തി മലങ്കര സുറിയാനി ഓർത്തഡോക്സ് (യാക്കോബായ) സെമിനാരിയിൽ ചേർന്നു. 1996 ഏപ്രിൽ 21-ന് അദ്ദേഹം ശെമ്മാശനായി അഭിഷിക്തനായി.
കൽദായ സുറിയാനി സഭയുടെ പൗലോസ് മാർ പൗലോസ് അപ്പിസ്കോപ്പയുടെ പിന്തുണയോടെ 1996-ൽ ചെന്നൈയിലെ ഗുരുകുല ലൂഥറൻ തിയോളജിക്കൽ സെമിനാരിയിൽ ചേർന്ന ഔഗേൻ കുര്യാക്കോസ് 2000ൽ കൊൽക്കത്ത സെറാംപൂർ സർവ്വകലാശാലയിൽ നിന്ന് ബി. ഡി. ബിരുദവും നേടി. 1996 - 2000 കാലഘട്ടത്തിൽ ചെന്നൈ മാർ ഖർദഖ് സഹദാ പള്ളിയിൽ അസിസ്റ്റൻ്റ് വികാരിയായിരുന്നുചെന്നൈ മാർ ഖർദഖ് സഹദാ പള്ളിയിൽ അസിസ്റ്റൻ്റ് വികാരിയായിരുന്നു. 2000 ജൂൺ 13-ന് കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത മാർ അപ്രേം അദ്ദേഹത്തെ വൈദികനായി അഭിഷേകം ചെയ്യുകയും എറണാകുളം സെന്റ് തോമസ് പള്ളിയുടെ വികാരിയായി നിയമിക്കുകയും ചെയ്തു.[5]
അവലംബം
തിരുത്തുക- ↑ ലേഖകൻ, മാധ്യമം (2023-01-08). "മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു | Madhyamam". Retrieved 2023-01-25.
- ↑ "മാർ ഔഗിൻ കുരിയാക്കോസ് തിരുമേനി മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു". Retrieved 2023-01-25.
- ↑ "കൽദായ സഭ പാത്രിയർക്കീസ് നാളെ യുഎഇയിൽ". Retrieved 2023-01-25.
- ↑ شموئيل, القس (2022-10-06). "مقررات السينودس المقدس الثاني برئاسة قداسة البطريرك مار آوا الثالث، الجاثليق البطريرك لكنيسة المشرق الآشورية في العالم | اخبار كنيسة المشرق الاشورية" (in അറബിക്). Retrieved 2022-10-31.
- ↑ "CHURCH OF THE EAST - INDIA". Retrieved 2024-10-21.