ആരാധനാ സംവത്സരത്തിൽ ഉയിർപ്പ് തിരുനാളിനു (ഈസ്റ്റർ) മുമ്പുള്ള ഏഴ് ആഴ്ച്ചകൾ നീണ്ടുനിൽക്കുന്ന കാലമാണ് നോമ്പു കാലം എന്നറിയപ്പെടുന്നത്. കൽദായ സഭാപാരമ്പര്യത്തിലെ വലിയനോമ്പ് ആചരണമാണിത്. ഉയിർപ്പ് തിരുനാളിന്റെ ഒരുക്കമായാണ് ഈ നോമ്പ് ആചരിക്കുന്നത്. പേത്തൂർത്താ ഞായർ മുതൽ ക്യംതാ ഞായർ (ഈസ്റ്റർ) വരെയുള്ള അൻപത് ദിവസങ്ങളിൽ ആചരിക്കപ്പെടുന്ന നോമ്പ്[1] ആയതിനാലാണ് ഈ നോമ്പിനെ അൻപതു നോമ്പ് എന്നു കൂടി അറിയപ്പെടുന്നത്. സുറിയാനി ഭാഷയിൽ വലിയ നോമ്പ് എന്നർത്ഥമുള്ള സവ്മാ റമ്പാ എന്നാണ് ഈ കാലത്തെ വിശേഷിപ്പിക്കുന്നത്.

വലിയ നോമ്പിന്റെ സന്ദേശം പ്രകടമാക്കുന്ന ഒരു ഐക്കൺ

യേശുവിന്റെ നാല്പതു ദിവസത്തെ ഉപവാസത്തിന്റെ മാതൃകയിലാണ് ഈ ഏഴാഴ്ചകൾ ക്രമീകരിച്ചിരിക്കുന്നത്. നോമ്പിലെ ഞായറാഴ്ചകളും അവസാന ആഴ്ചയും ഒഴിച്ച് മറ്റുള്ള ദിവസങ്ങൾ ഉപവാസ ദിനങ്ങളായി ആചരിക്കുന്നു. യേശുവിന്റെ മനുഷ്യപ്രകൃതിയെ കുറിച്ച്, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ പീഢാസഹനത്തെയും മരണത്തെയും കുറിച്ച് ധ്യാനിക്കുന്നതിന് ഇക്കാലത്ത് സഭ സ്വയം സമർപ്പിക്കുന്നു.[2] പേത്തൂർത്താ എന്ന് വിളിക്കുന്ന ഈ കാലത്തിലെ ആദ്യ ഞായറാഴ്ച യേശുവിന്റെ മരുഭൂമിയിലെ ഉപവാസകാലത്ത് ഉണ്ടായ പ്രലോഭനങ്ങളെയും അവയുടെ മേലുള്ള അദ്ദേഹത്തിന്റെ വിജയത്തെയും കുറിച്ച് ധ്യാനിക്കുന്നു. പേത്തൂർത്താ എന്ന വാക്കിന്റെ അർത്ഥം 'കഴിഞ്ഞു', 'അവസാനിപ്പിച്ചു' എന്നെല്ലാമാണ്.[3] നോമ്പു കാലത്തിന്റെ അവസാന ആഴ്ചയായ വിശുദ്ധ വാരത്തിൽ യേശുവിനെ പീഢാനുഭവങ്ങളെ ആരാധനാക്രമപരമായി പുനരവതരിപ്പിക്കപ്പെടുന്നു.[2]

അവലംബം തിരുത്തുക

  1. https://news.assyrianchurch.org/fasting-and-great-lent/
  2. 2.0 2.1 എഴുത്തുപുരക്കൽ കപ്പൂച്ചിൻ, ജോസഫ് (2016). സിറോ-മലബാർ ആരാധനാക്രമവും ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയും. മീഡിയഹൗസ്. p. 103.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-07-09. Retrieved 2021-07-08.
"https://ml.wikipedia.org/w/index.php?title=സൗമാ_റമ്പാ&oldid=3939734" എന്ന താളിൽനിന്ന് ശേഖരിച്ചത്