കൊല്ലം നഗരത്തിന്റെ വികസനപദ്ധതികൾ ആവിഷ്കരിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണാധികാര ഉപദേശകസമിതിയാണ് കൊല്ലം വികസന സമിതി (ഇംഗ്ലീഷ്: Kollam Development Authority). കൊല്ലം കോർപ്പറേഷന്റെ അധികാരപരിധിയിൽ വരുന്ന കൊല്ലം നഗരത്തിന്റെ ഭാഗങ്ങളുടെയും ഇരവിപുരം, ശക്തികുളങ്ങര, നീണ്ടകര, ഉളിയക്കോവിൽ, അഞ്ചാലുംമൂട്, കൊട്ടിയം എന്നിങ്ങനെയുള്ള പ്രദേശങ്ങളുടെയും വികസനമാണ് ഈ സമിതിയുടെ ലക്ഷ്യം.[3] കേരളത്തിലെ അഞ്ച് നഗരവികസനസമിതികളിലൊന്നാണ് കൊല്ലം വികസന സമിതി. കൊല്ലം കൂടാതെ കോഴിക്കോട്, തൃശ്ശൂർ, ഇടുക്കി, വർക്കല എന്നീ നഗരങ്ങൾക്കാണ് വികസന സമിതികളുള്ളത്.[4]

കൊല്ലം വികസന സമിതി
കൊല്ലം ഡെവലപ്മെന്റ് അതോറിറ്റി
ഏജൻസി അവലോകനം
രൂപപ്പെട്ടത് 1981
പിരിച്ചുവിട്ടത് 2016
അധികാരപരിധി കേരള സർക്കാർ
ആസ്ഥാനം താമരക്കുളം, കൊല്ലം ജില്ല, കേരളം[1]
മേധാവി/തലവൻ A.K Hafees[2], Chairman
മാതൃ ഏജൻസി Government of Kerala

ചരിത്രം

തിരുത്തുക

1981-ൽ നഗരാസൂത്രണ നിയമപ്രകാരം കേരള സർക്കാർ രൂപീകരിച്ചതാണ് കൊല്ലം വികസന സമിതി. 2007-ലും 2012-ലും ഇത് പുനഃസംഘടിപ്പിച്ചിരുന്നു.[5] 2013 ഏപ്രിൽ 7-ന് കൊല്ലം വികസന സമിതിയുടെ ചെയർമാനായി എ.കെ. ഹഫീസിനെ നിയമിച്ചു.[6] 2016 സെപ്റ്റംബറിൽ കേരള സർക്കാർ കൊല്ലം വികസന സമിതി പിരിച്ചുവിടാൻ തീരുമാനിച്ചു.[7]

പദ്ധതികൾ

തിരുത്തുക

2014 ഫെബ്രുവരിയിൽ കേരള സർക്കാർ സംഘടിപ്പിച്ച 'പാർട്ട്നർ കേരള' എന്ന സമ്മേളനത്തിൽ കൊല്ലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കൊല്ലം ഡെവലപ്മെന്റ് അതോറിറ്റി ചില പദ്ധതികൾ മുന്നോട്ടുവച്ചു.[8][9]

  1. "Government Offices in Kollam". Retrieved 2014-05-18.
  2. "A.K. Hafees is KDA Chairman". The Hindu. Retrieved 2014-05-18.
  3. "Kollam city population Census". census2011.co.in. Retrieved 16 December 2013.
  4. "Move to wind up five development authorities". The Hindu. Archived from the original on 2014-08-27. Retrieved 2014-05-18.
  5. "Reconstitution of Kollam, Kozhikode and Thrissur Development Authorities" (PDF). Kerala Government. Archived from the original (PDF) on 2012-10-29. Retrieved 2012-10-29.
  6. "A.K. Hafees is KDA Chairman". The Hindu. Retrieved 2014-05-18.
  7. "Govt to disband four development authorities in Kerala". Times of India. 2016-09-11. Retrieved 2017-06-29.
  8. Partner Kerala eyes Rs.2Kcr for 100 projects
  9. "Partner Kerala Meet - Projects". Archived from the original on 2018-11-06. Retrieved 2017-12-27.
  10. "Chandy to lay foundation stone for KDA complex - The Hindu". Retrieved 30 December 2015.
"https://ml.wikipedia.org/w/index.php?title=കൊല്ലം_വികസന_സമിതി&oldid=3803539" എന്ന താളിൽനിന്ന് ശേഖരിച്ചത്