കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലെ വിമാനത്താവളം
(കൊച്ചി രാജ്യാന്തര വിമാനത്താവളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
Summary
എയർപോർട്ട് തരംപൊതു
Owner/OperatorCochin International Airport Limited (സിയാൽ)
ServesKochi Metropolitan Area, Thrissur
സ്ഥലംNedumbassery, Kerala, India
തുറന്നത്10 ജൂൺ 1999 (1999-06-10)
Hub for
Focus city for
സമുദ്രോന്നതി9 m / 30 ft
നിർദ്ദേശാങ്കം10°09′19″N 76°23′28″E / 10.15528°N 76.39111°E / 10.15528; 76.39111
വെബ്സൈറ്റ്cial.aero
Map
COK is located in Kerala
COK
COK
COK is located in India
COK
COK
റൺവേകൾ
ദിശ Length Surface
m ft
09/27 3,400 11,200 Asphalt
മീറ്റർ അടി
Helipads
Number Length Surface
m ft
H1 19 63 Asphalt
Statistics (April 2018 - March 2019)
Passengers1,01,19,825
Aircraft movements71,057
Cargo tonnage90,446
Source: AAI[1][2][3]

1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ്[4]. അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്കായും ഡൊമസ്റ്റിക്ക് ഫ്ലൈറ്റുകൾക്കായും പ്രത്യേകം ടെർമിനലുകളുണ്ട്. 12,000 പേർ ജോലി ചെയ്യുന്ന വലിയ ഒരു തൊഴിൽ ദാതാവും എന്ന നിലയിലും വിമാനതാവളം എത്തി.

ചരിത്രം

തിരുത്തുക

1991-ൽ കൊച്ചി നാവിക താവളത്തിലെ വിമാനതാവളം നവീകരിക്കാനായി കേന്ദ്ര സർക്കാർ വിളിച്ചുകൂട്ടിയ യോഗത്തിൽ, അത്തരം പദ്ധതികളോട് നാവിക സേന അനുകൂലമായി പ്രതികരികാതിരുന്നപ്പോൾ കൊച്ചിയിൽ പുതിയ വിമാനതാവളം എന്ന ആശയം ഉടലെടുത്തു. അന്നത്തെ എറണാകുളം ജില്ലാ കളക്റ്റർ വി.ജെ. കുര്യൻ സർക്കാരിന് മുൻപിൽ സമർപ്പിച്ച പദ്ധതിക്ക് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ അനുകൂലമായി പ്രതികരിച്ചതോടെ പുതിയ എയർപോർട്ടിന് തുടക്കമായി. 1993-ൽ ഒരു സൊസൈറ്റിയായി റജിസ്റ്റർ ചെയ്ത് പ്രാരംഭ പ്രവർത്തനം തുടങ്ങി. ആദ്യം ചേർത്തലക്ക് സമീപം ആയിരുന്നു സ്ഥലം കണ്ടെത്തിയത്. പ്രാഥമിക നടപടികൾ തുടങ്ങിയെങ്കിലും സ്ഥലമെടുപ്പിൽ കാലത്താമാസം വന്നതോടെ ആലുവക്ക് അടുത്ത് നെടുമ്പാശ്ശേരിയിലേക്ക് മാറ്റുകയായിരുന്നു. 1994 മാർച്ച് 30-ന് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ‘കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്" എന്ന പേരിൽ ഒരു കമ്പനിയായി റജിസ്റ്റർ ചെയ്ത് അഞ്ചുവർഷം കൊണ്ട് വിമാനത്താവളം പണി കഴിപ്പിച്ചു. 1999 മേയ് 25-ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി കെ.ആർ. നാരായണൻ വിമാനത്താവളം ഉദ്ഘാടനം ചെയ്തു.

സർക്കാർ 1,300 ഏക്കറോളം സ്ഥലം ഏറ്റെടുക്കുകയും വീട് നഷ്ടപ്പെട്ട 822 വരെ പുനരധിവസിപ്പിക്കുകയും ചെയ്തു. സ്ഥലം ഇല്ലാത്തവർക്ക് ആറ് സെന്റ് വീതം സ്ഥലവും നൽകിയിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതുമൂലം വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്കായി കുറെ ജോലികളും എയർപോർട്ട് ടാക്സി പെർമിറ്റും നൽകയും ചെയ്തു.[5]

എത്തിച്ചേരാനുള്ള വഴി

തിരുത്തുക

കൊച്ചി പട്ടണത്തിൽനിന്ന് 25 കിലോമീറ്ററും, ആലുവയിൽനിന്ന് 12 കിലോമീറ്ററും വടക്കായും അങ്കമാലിയിൽ നിന്ന് 5 കിലോമീറ്ററും തൃശ്ശൂരിൽ നിന്ന് 52 കിലോമീറ്ററും തെക്കായും ഈ വിമാനത്താവളം നിലകൊള്ളുന്നു. ദേശീയപാത 544, എം.സി. റോഡ് എന്നീ റോഡുകളും, എറണാകുളം-ഷൊർണ്ണൂർ തീവണ്ടിപ്പാതയും വിമാനത്താവളത്തിനു സമീപത്തുകൂടി കടന്നുപോകുന്നു. അങ്കമാലിയും ആലുവയും ആണ് അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ.

ടെർമിനലുകൾ

തിരുത്തുക
Check-in counters at Terminal 1
Check-in counters at Terminal 2
Terminal 3 departure area
Inside the Terminal 3 departure area
ടെർമിനൽ 3
കൊച്ചി അന്താരാഷ്ട്ര വീമാനത്താവളം

എയർലൈനുകൾ

തിരുത്തുക

ആഭ്യന്തര ഗതാഗതം

തിരുത്തുക
വിമാനകമ്പനിലക്ഷ്യസ്ഥാനം
എയർ ഇന്ത്യ ഡൽഹി, മുംബൈ
എയർ ഇന്ത്യ എക്സ്പ്രസ്സ് ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്,കൊൽക്കത്ത
അലയൻസ് എയർഅഗത്തി, ബെംഗളൂരു, സേലം
ഇൻഡിഗോ എയർലൈൻസ്‌ അഗത്തി, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഗോവ–ഡബോലിം, ഹൈദരാബാദ്, കണ്ണൂർ, കോഴിക്കോട്, മുംബൈ, പൂനെ, തിരുവനന്തപുരം
സ്പൈസ്ജെറ്റ് എയർലൈൻസ്‌ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ (2024 ഒക്ടോബർ 27-ന് പുനരാരംഭിക്കുന്നു)
വിസ്താര എയർലൈൻസ്ബെംഗളൂരു, ഡൽഹി, മുംബൈ

അന്താരാഷ്ട്ര ഗതാഗതം

തിരുത്തുക

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "Traffic News for the month of March 2018: Annexure-III" (PDF). Airports Authority of India. 1 May 2018. p. 4. Retrieved 1 May 2018.
  2. "Traffic News for the month of March 2018: Annexure-II" (PDF). Airports Authority of India. 1 May 2018. p. 4. Archived from the original (PDF) on 1 May 2018. Retrieved 1 May 2018.
  3. "Traffic News for the month of March 2018: Annexure-IV" (PDF). Airports Authority of India. 1 May 2018. p. 4. Archived from the original (PDF) on 1 May 2018. Retrieved 1 May 2018.
  4. "Airports in Kerala-Helpful guide for tourists visiting Kerala". 8 November 2019.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-24. Retrieved 2020-06-04.